അവിഭക്ത സമസ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചുരുക്കപ്പേര്സമസ്ത
രൂപീകരണം1926 JUNE 26 സമസ്ത

Split 1967 സംസ്ഥാന 1989 സമസ്ത (ഇകെ വിഭാഗം

1989 സമസ്ത എപി വിഭാഗം )
സ്ഥാപകർവരക്കൽ മുല്ലക്കോയ തങ്ങൾ
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
തരംമുസ്‌ലിം മത സംഘാടന
Legal statusസൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടത്
ആസ്ഥാനംകോഴിക്കോട്
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
ഔദ്യോഗിക ഭാഷ
അറബിക്, മലയാളം, അറബി മലയാളം
പ്രഥമ പ്രസിഡണ്ട്
വരക്കൽ മുല്ലക്കോയ തങ്ങൾ
പ്രഥമ വൈസ് പ്രസിഡന്റുമാർ
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ
കെ. എം. അബ്ദുൽ ഖാദിർ മുസ്‌ലിയാർ
കെ. പി. മുഹമ്മദ് മീറാൻ മുസ്‌ലിയാർ
പ്രഥമ സിക്രട്ടറിമാർ
പി. വി. മുഹമ്മദ് മുസ്‌ലിയാർ
പി. കെ. മുഹമ്മദ് മുസ്‌ലിയാർ
പ്രസാധനംSKIMVB
പോഷകസംഘടനകൾSKIMVB.1953, സമസ്ത സുന്നി യുവജന സംഘം SYS,SSF 1973 estad

കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനായാണ് സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ. ബിദ് അത്തിന്ടെ വിഷനാഗങ്ങൾ ഇസ്ലാലാമിക സംസ്കാരത്തിനു മേൽ തിരിഞ്ഞപ്പോഴാണ് 1926 ജുൺ-26 ന് കോഴിക്കോട് ടൌൺഹാളിൽ ചേർന്ന യോഗത്തിൽ. സമസ്ത രുപീകരിച്ചത്.

വരക്കൽ മുല്ലക്കോയ തങ്ങൾ പ്രസിഡൻറും, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, വാഴക്കുളം അബ്ദുൽ ബാരി മുസ്ലീയാർ, പള്ളിപ്പുറം അബ്ദുൽ ഖാദിർ മുസ്ലീയാർ, കെ.പി മീറാൻ മുസ്ലിയാർ എന്നിവർ വെെസ് പ്സിഡണ്ടുമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. പള്ളിവീട്ടിൽ മുഹമ്മദ് മുസ്ലിയാർ ജനറൽ സെക്രട്ടറിയായും, ഇവർ ഉൾപ്പെടെ നാൽപതു മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

യുമാണ്

[1][2]

ഘടന[തിരുത്തുക]

നാല്പത് അംഗങ്ങളുള്ള[3] കൂടിയാലോചനാ സമിതിയായ മുശാവറയാണ് സമസ്ത സംഘടനകളുടെ പ്രധാന ഘടകം. ഇവക്ക് കീഴിലാണ് ഫത്‌വ കമ്മിറ്റി അടക്കമുള്ള ഉപകമ്മിറ്റികൾ പ്രവർത്തിക്കുന്നത്.

ചരിത്രം 1989 വരെ[തിരുത്തുക]

പേരും രൂപീകരണ പശ്ചാത്തലവും[തിരുത്തുക]

1921ൽ അരങ്ങേറിയ മലബാർ കലാപത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്‌ലിം പണ്ഡിതന്മാർ കൊടുങ്ങലൂരിലാണ് താമസിച്ചിരുന്നത്. അവിടെ പ്രവാസ ജീവിതം നയിക്കുന്നതിനിടെ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യസംഘം, സമുദായപരിഷ്കരണത്തിന് ആക്കം കൂട്ടി. ഇത്തരം സ്വാധീനങ്ങൾ തടയാൻ അന്നത്തെ യാഥാസ്ഥിതിക പണ്ഡിതർ ശ്രമിച്ചു. പരിഷ്കർത്താക്കൾക്കെതിരെ ജംഇയ്യത്തുൽ ഉലമയെന്ന പേരിൽ പണ്ഡിത സഭ കൂടാനുള്ള ശ്രമം പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ ഉൾപ്പെടെയുള്ള യാഥാസ്ഥിതിക പണ്ഡിതന്മാരിൽ നിന്നുമുണ്ടായി. ഇതോടെ സലഫികൾ അദ്ദേഹത്തെ കണ്ട് തങ്ങൾ എതിർക്കുന്നത് യാഥാസ്ഥിതിക ആചാരങ്ങളെ അല്ലെന്നും അനാചാരങ്ങളെ മാത്രമാണെന്നും ബോധിപ്പിക്കുകയും ഇത് സംബന്ധിച്ച പ്രസ്താവനയിറക്കുകയും ചെയ്തതോടെ യാഥാസ്ഥിതികർ ആദ്യ ഘട്ടത്തിൽ പിന്മാറി.[4][5]

എന്നാൽ 1924ൽ കേരള ജംഇയ്യത്തുൽ ഉലമയെന്ന സംഘടനാ രൂപീകരിച്ചു കൊണ്ട് പരസ്യമായി പരിഷ്കർത്താക്കൾ രംഗത്തിറങ്ങുകയും അറേബ്യയ്യിലെ വഹാബിനേതാക്കളായ മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്, ഇബ്‌നു തൈമിയ്യ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആരംഭിച്ചു.[6] ഇതോടെ യാഥാസ്ഥിതികരും സലഫികളും തമ്മിൽ ആശയപരമായ ഏറ്റു മുട്ടലുകളുകൾക്ക് അരങ്ങൊരുങ്ങി.[7]

ഇതേ തുടർന്ന് മലബാറിലെ പ്രസിദ്ധ സൂഫി സിദ്ധനായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്തത്തിൽ പാരമ്പര്യ വാദികൾ രണ്ടാം യോഗം കൂടുകയും കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാൽ പരിഷ്ക്കരണവാദികൾ ഈ പേരിൽ സംഘടന റജിസ്റ്റർ ചെയ്യുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നതിനാൽ സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാക്കുകയായിരുന്നു.

സ്ഥാപനം[തിരുത്തുക]

കോഴിക്കോട് ഖാളി സയ്യിദ് ശിഹാബുദ്ധീൻ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ 1926-ൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ, പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പാനായിക്കുളം പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാർ, ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, അബ്ദുൽ ഖാദിർ ഫള്ഫരി എന്നീ മുസ്‌ലിം നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന പണ്ഡിത സംഗമമാണ് കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണ യോഗം. പ്രസ്തുത യോഗത്തിൽ മലബാറിന്റെ എല്ലാ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് 1934 നവംബർ 14നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സമസ്ത കോഴിക്കോട് ജില്ലാ രജിസ്തർ ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. പ്രസ്തുത രജിസ്‌ട്രേഷൻ നമ്പർ: (എസ്.1. 1934-35)[8] ആണ്.

1926ൽ രുപീകരിച്ച പ്രഥമ കമ്മിറ്റി[തിരുത്തുക]

 1. വരക്കൽ മുല്ലക്കോയ തങ്ങൾ (1840-1932) പ്രസിഡന്റ്[അവലംബം ആവശ്യമാണ്]
 2. പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ (ഹി. 1305-1365) (വൈസ് പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 3. അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ (1298-1385) (വൈസ് പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 4. കെ. എം. അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പള്ളിപ്പുറം (1313-1363) (വൈസ് പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 5. കെ. പി. മുഹമ്മദ് മീറാൻ മുസ്‌ലിയാർ (വൈസ് പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 6. പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ (1881-1950) (ജനറൽ സെക്രട്ടറി)[അവലംബം ആവശ്യമാണ്]
 7. വലിയ കൂനേങ്ങൽ മുഹമ്മദ് മൗലവി (സെക്രട്ടറി)[അവലംബം ആവശ്യമാണ്]

കൂടാതെ മറ്റു 33 അംഗങ്ങളുമായിരുന്നു പ്രഥമ കമ്മിറ്റി അംഗങ്ങൾ.

1934ൽ രജിസ്റ്റർ ചെയ്ത കമ്മിറ്റി[തിരുത്തുക]

 1. ആങ്ങോട്ട് പുത്തൻ പീടിയേക്കൽ അഹ്മദ്കുട്ടി മുസ്‌ലിയാർ, പാങ്ങ് (പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 2. കുളമ്പിൽ അബ്ദുൽബാരി മുസ്‌ലിയാർ, വാളക്കുളം (വൈസ് പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 3. കുന്നുമ്മൽ മാമുംതൊടിയിൽ അബ്ദുൽഖാദിർ മുസ്‌ലിയാർ, മങ്കട പള്ളിപ്പുറം (വൈ.പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 4. പി.കെ. മുഹമ്മദ് മീരാൻ മുസ്‌ലിയാർ, തിരുവാലി (വൈ.പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 5. അമ്പലപ്പുറത്ത് ഇമ്പിച്ചഹ്മദ് മുസ്‌ലിയാർ, ഫറോക്ക് (വൈ.പ്രസിഡണ്ട്)[അവലംബം ആവശ്യമാണ്]
 6. പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ, കോഴിക്കോട് (സെക്രട്ടറി)[അവലംബം ആവശ്യമാണ്]
 7. എരഞ്ഞിക്കൽ അഹ്മദ് മുസ്‌ലിയാർ, ഫറോക്ക് (അസി. സെക്രട്ടറി)[അവലംബം ആവശ്യമാണ്]
 8. വലിയ കുനേങ്ങൽ മുഹമ്മദ് മുസ്‌ലിയാർ മുദാക്കര, കോഴിക്കോട് (അസി. സെക്രട്ടറി)[അവലംബം ആവശ്യമാണ്]
 9. പുതിയകത്ത് അഹ്മദ് കോയഹാജി, കോഴിക്കോട് (ഖജാഞ്ചി)[അവലംബം ആവശ്യമാണ്]


സാക്ഷികൾ[തിരുത്തുക]
 1. ഖാൻ സാഹിബ് വി. ആറ്റക്കോയ തങ്ങൾ, പൊന്നാനി[അവലംബം ആവശ്യമാണ്]
 2. മലപ്പുറം ഖാസി ഖാൻ ബഹദൂർ ഒ.പി.എം. മുത്തുകോയതങ്ങൾ[അവലംബം ആവശ്യമാണ്]

സമസ്തയും ദക്ഷിണ കേരളയും[തിരുത്തുക]

തിരു-കൊച്ചി മേഖലയോടുള്ളവർ 1955 ജൂൺ 26 നു കൊല്ലത്ത് വെച്ച് റഈസുൽ ഉലമ എം. ശിഹാബുദ്ദീൻ മുസ്‌ലിയാരുടെ നേതൃത്തത്തിൽ പാരമ്പര്യ വാദികളായ പണ്ഡിതർ ഒത്തുകൂടുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശീർവാദത്തോടെ തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സ്വത്രത്യ സംഘടന രൂപീകരിക്കുകയും ചെയ്തു. അന്നത്തെ സമസ്ത നേതാവ് ഖുതുബി മുഹമ്മദ് മുസ്‌ലിയാർ ഈ കൂട്ടായ്മ്മയ്ക്കു ദിശ നിർണ്ണയിക്കാൻ കാർമ്മികത്വം വഹിച്ചിരുന്നത് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതിന് തെളിവാണ്. തിരു-കൊച്ചി ജംഇയ്യത്തുൽ ഉലമയെ പിന്നീട് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്ന് പുനർനാമകരണം ചെയ്തു.

അഭിപ്രായ ഭിന്നതകൾ[തിരുത്തുക]

1966[തിരുത്തുക]

ശൈഖ് ഹസൻ ഹസ്റത്തിൻറെ നേതൃത്വത്തിൽ 1966ലാണ് സമസ്തയിൽ ആദ്യമായി സംഘടനാ വിഘടനം ഉണ്ടായത്. തുടർന്ന് പുറത്തു പോയവർ ചേർന്ന് അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിച്ചെങ്കിലും പിന്നീട് പ്രവർത്തനം അവസാനിപ്പിച്ച് മാതൃസംഘടനയോടൊപ്പം ചേർന്നു.

1967[തിരുത്തുക]

പിന്നീട് 1967ൽ പ്രസിഡണ്ടായിരുന്ന സ്വദഖത്തുല്ല മുസ്‌ലിയാർ രാജിവെച്ചതോടെയാണ് അടുത്ത പിളർപ്പിന് സമസ്ത സാക്ഷിയായത്. ബാങ്കുവിളി, ഖുതുബ തുടങ്ങിയവക്ക് ഉച്ചഭാഷണി പള്ളികളിൽ ഉപയോഗിക്കാൻ പാടില്ല എന്ന തർക്കമാണ് സമസ്തയുടെ ഈ പിളർപ്പിന് ഹേതു എന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്] അഭിപ്രായ ഭിന്നതയെ തുടർന്ന് സ്വദഖത്തുല്ല മുസ്‌ലിയാരുടെ കീഴിൽ സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമാ എന്ന സംഘടന രൂപീകരിക്കുകയുമുണ്ടായി.[9]

1989[തിരുത്തുക]

1989-ൽ അവിഭക്ത സമസ്തയുടെ സെക്രട്ടറിമാരായിരുന്ന ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടനാതലത്തിൽ രണ്ടു വിഭാഗമായി പിളർന്നു. ഈ പിളർപ്പാണ് സമസ്തയെ ഇരു ശാക്തിക ചേരികളാക്കി മാറ്റിയത്. എസ്.വൈ.എസ്സിന്റെ വാർഷിക സമ്മേളനം എറണാകുളത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു പിളർപ്പിന് കാരണം.[അവലംബം ആവശ്യമാണ്] മുസ്ലിം ലീഗ് ഈ സമ്മേളനത്തിന് എതിരായിരുന്നു എന്നതിനാൽ തന്നെ സമസ്തയിലെ ലീഗിനോട് അനുഭാവം പുലർത്തുന്നവർ സമ്മേളനം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യം വക വെക്കാതെ സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി ഉള്ളാൾ, എ. പി. അബൂബക്കർ മുസ്‌ലിയാർ, എം.എ. അബ്‌ദുൽ ഖാദർ മുസ്‌ലിയാർ, ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ തുടങ്ങിയ സമസ്ത നേതാക്കളുടെ നേതൃത്വത്തിൽ എസ്.വൈ.എസ്സിന്റെ വാർഷിക സമ്മേളനം എറണാകുളത്ത് വെച്ച്നടത്തുകയാണുണ്ടായത്.[10] ഇത് ലീഗിനോട് അനുഭാവമുള്ളവർക്ക് സമസ്ത നേതാക്കളുമായി അഭിപ്രായ വ്യത്യാസത്തിന് കാരണമായി. പിന്നീട് നടന്ന സമസ്ത മുശാവറ യോഗത്തിൽ "രാഷ്ട്രീയത്തിനൊത്ത് മതം പറയാൻ ഞങ്ങൾ തയ്യാറല്ലെ"ന്നും "ഏകനാണേലും സത്യത്തന്റെ ഭാഗത്തേ ഞങ്ങൾ നിൽക്കൂ" എന്നും പറഞ്ഞ് സയ്യിദ് അബ്ദുർറഹ്മാൻ അൽ ബുഖാരി ഉള്ളാൾ, എ. പി. അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെ നേത്രത്തിൽ ഒരു കൂട്ടം പണ്ഡിതർ സമസ്ത മുശാവറ യോഗത്തിൽ നിന്ന്‌ ഇറങ്ങിപ്പോന്നു. മുസ്ലിം ലീഗുമായുള്ള രാഷ്ട്രീയ അടിമത്തം, ശരീയ വിവാദത്തിൽ പരിഷ്കർത്താക്കളോടൊപ്പം വേദി പങ്കിട്ടത് തുടങ്ങിയവ സ്ഥാപിത ലക്ഷ്യത്തിനു വിരുദ്ധമാണെന്നതായിരുന്നു വിഭാഗീയതയുടെ അടിസ്ഥാനം.[11] എറണാകുളം സമ്മേളനത്തിനു ശേഷം സംഘടനാ വിരുദ്ധ നീക്കം നടത്തി എന്ന് ആരോപിച്ചു 1989 ഫെബ്രുവരി 18ന് മുശാവറ മെമ്പർമാരായിരുന്ന ഉള്ളാൾ കുഞ്ഞിക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, എം.എ. അബ്‌ദുൽ ഖാദർ മുസ്‌ലിയാർ, പി.കെ മുഹ്യുദ്ദീൻ മുസ്‌ലിയാർ, ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ തുടങ്ങിയവരെ സംഘടനാ സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി 1989 ഫെബ്രുവരി 19ന് ചേർന്ന സമസ്തയുടെ യോഗത്തിന് ശേഷം പത്രപ്രസ്താവന ഇറക്കി.[12] എന്നാൽ ഇറങ്ങിപ്പോന്നവരെ പിന്നെ പുറത്താക്കി എന്ന് പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് എപി വിഭാഗം പറയുന്നത്. സമസ്തയിലെ വിദ്യാർത്ഥി വിഭാഗമായ എസ്.എസ്.എഫ്, എസ് വൈ എസ്, എസ്.ബി.എസ് എന്നീ പോഷക സംഘടനകൾ കാന്തപുരം വിഭാഗത്തോടൊപ്പം ചേർന്നപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇകെ വിഭാഗത്തോടൊപ്പം നിന്നു. കൊടിയത്തൂർ മുഹാബല വിഷയത്തിലും ഇരു നിലപാടിൽ നിന്നതോടെ സമസ്ത ഇരു ചേരികളായി മാറുകയും തർക്കത്തിൽ ഏർപ്പെട്ടവരുടെ വിഭജിപ്പ് പൂർണ്ണമായി സാക്ഷാത്കരിക്കുകയും ചെയ്തു.[13][14] തൊണ്ണൂറുകളിൽ എപി വിഭാഗം നേതാക്കളായ സയ്യിദ് അബ്ദുൽ റഹ്മാൻ ഉള്ളാൾ, എം.എ. അബ്ദുൽ ഖാദർ മുസ്‌ലിയാർ, എ. പി. അബൂബക്കർ മുസ്‌ലിയാർ, ചിത്താരി കെ.പി. ഹംസ മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിൽ 1989 ൽ തിരൂരങ്ങാടി യിൽ ജനറൽ ബോഡി വിളിച്ചു

കൂട്ടി സമസ്ത പുനഃസംഘടിപ്പിച്ചു,

അവിഭക്ത സമസ്ത സീനിയർ വൈസ് പ്രസിഡന്റ്‌ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങളെ പ്രസിഡന്റ്‌ ആയും

അവിഭക്ത സമസ്ത ജോയിന്റ് സെക്രട്ടറി കാന്തപുരം എപി അബുബക്കർ മുസ്ലിയാരെ ജനറൽ സെക്രട്ടറി യായും തിരഞ്ഞെടുത്തു

തുടർന്ന് 1992 ൽ സമസ്ത ക്ക് ദേശീയ മുഖം ആവശ്യമാണ് എന്ന് മനസിലാക്കി

എപി വിഭാഗം സമസ്തയുടെ ദേശീയ രൂപമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചു. കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എപി സുന്നികൾ എന്നും 1989ന് ശേഷം ഇ.കെ. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം കൊടുത്തിരുന്ന വിഭാഗത്തെ സമസ്ത ഇകെ വിഭാഗം സുന്നികൾ എന്നും വിശേഷിപ്പിക്കപ്പെട്ടു പോരുന്നു.[15]

ഐക്യ ശ്രമങ്ങൾ[തിരുത്തുക]

അഭിപ്രായ ഭിന്നതകളെ തുടർന്ന് 1989 ൽ കേരളത്തിലെ സുന്നികൾ ഇരുചേരികളായതിന് ശേഷം പലതവണ ഐക്യനീക്കങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. പക്ഷെ ഐക്യ ചർച്ച ആരംഭിച്ചാൽ രണ്ടോ മൂന്നോ തവണ നേതാക്കൾ കൂടിയിരിക്കുകയും പിന്നീട് എന്തെങ്കിലുമൊരു പ്രശ്നത്താൽ ചർച്ച മുടങ്ങലുമാണ് പതിവ്. അതെ സമയം മൂന്നു പതിറ്റാണ്ടിന് ശേഷം 2018ൽ ഇരുവിഭാഗം സുന്നികളുടെയും പരമോന്നത സഭകളായ കേന്ദ്ര മുശാവറകൾ തീരുമാനിച്ചതനുസരിച്ച് ചർച്ചകൾ ആരംഭിക്കുകയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനും[16] ഡോ. ഇ.എൻ അബ്ദുലത്തീഫ് കൺവീനറുമായ മസ്‌ലഹത്ത് (അനുരഞ്ജന) സമിതി രൂപീകരിച്ച് ചർച്ചകൾക്ക് ചർച്ചകൾ തുടങ്ങുകയും ചെയ്തു.[17] ചർച്ചകളുടെ തുടർച്ചയായി പതിമൂന്ന് സിറ്റിംഗുകൾ നടക്കുകയും തർക്കങ്ങളെ തുടർന്ന് പൂട്ടിയ മലപ്പുറം മുടിക്കോട് ജുമാ മസ്ജിദ് തുറക്കുകയും കൂടാതെ കൊണ്ടോട്ടിയിലെ രണ്ടു പള്ളികൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയും ചെയ്യുന്നു.[18] ഏത് സാഹചര്യത്തിലും ചർച്ചകൾ തുടരുമെന്നാണ് ഇരു വിഭാഗവും[19][20] പ്രസ്താവിക്കുന്നത്. എപി വിഭാഗം നേരത്തെ തന്നെ ശ്രപിച്ചിരുന്നുവെങ്കിലും സമസ്ത ഔദ്യോഗിക വിഭാഗം പ്രസിഡണ്ടായി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ ചുതലയേറ്റതിന് ശേഷമാണ് ഐക്യ ശ്രമങ്ങൾക്ക് പുതുജീവൻ വെച്ചത്. ഐക്യത്തിൻറെ കാര്യങ്ങളിൽ ഇരുവിഭാഗവും സത്യസന്ധമായ നിലപാട് സ്വീകരിച്ചപ്പോൾ മുസ്ലിം ലീഗ് ആശങ്കയോടെയാണ് കണ്ടത്.[21][22] എന്നാൽ സമസ്ത ഔദ്യോഗിക വിഭാഗം–എ.പി വിഭാഗം സുന്നികളുടെ ഐക്യനീക്കം മുസ്ലിം ലീഗ് പിന്തുണയോടെ തന്നെയാണ് പുരോഗമിക്കുന്നതെനന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഔദ്യോഗിക വിഭാഗം പ്രസിഡണ്ടിന്റെ പ്രതികരണം.[23] പല തവണ സുന്നി ഐക്യത്തിനായി ഇടപെടലുകൾ നടത്തിയെങ്കിലും യുവനേതാക്കളാണ് തടസം നിൽക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിഭാഗം ജനറൽ സിക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രതികരണം.[24] സുന്നി ഐക്യമുണ്ടായാൽ രാഷ്ട്രീയ നഷ്ടമുണ്ടാകുമെന്ന തെറ്റായ ആശങ്കയാണ് ലീഗ് നേതൃത്വത്തെ നയിക്കുന്നത്. ഫാഷിസവും ഇസ്‍ലാമിക സമൂഹത്തിലെ തന്നെ ഛിദ്രതയും സമുദായത്തിനും നാടിനും ഉണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചുള്ള തിരിച്ചറിവാണ് ഐക്യ ശ്രമങ്ങളെ പ്രേരിപ്പിക്കുന്നത്.[25] ഇതിനകം നടന്ന ചർച്ചകളിൽ ഇരു ഭാഗത്തു നിന്നും നാല് വീതം പണ്ഡിതരാണ് പങ്കെടുത്തത്.

പങ്കെടുക്കുന്നവർ[തിരുത്തുക]

 1. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (ചെയർമാൻ, അനുരഞ്ജന സമിതി)
 2. ഡോ. ഇ.എൻ അബ്ദുലത്തീഫ് (കൺവീനർ, അനുരഞ്ജന സമിതി)
 3. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ (എപി വിഭാഗം)[26]
 4. മുക്കം ഉമർ ഫൈസി (ഇകെ വിഭാഗം)[26]
 5. എ വി അബ്ദുർറഹ്മാൻ മുസ്‌ലിയാർ, (ഇകെ വിഭാഗം)[26]
 6. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി (എപി വിഭാഗം)[26]
 7. പേരോട് അബ്ദുർറഹ്മാൻ സഖാഫി (എപി വിഭാഗം)[26]
 8. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് (ഇകെ വിഭാഗം)[26][26]
 9. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് (എപി വിഭാഗം)[26]
 10. ഡോ. ബഹാഉദ്ദീൻ നദ്‌വി കൂരിയാട് (ഇകെ വിഭാഗം)[26]

പ്രധാന തീരുമാനങ്ങൾ[തിരുത്തുക]

 • മഹല്ലുകളിൽ നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരുത്തുകയോ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോചെയ്യില്ല.[27]
 • ഇതിന് വിരുദ്ധമായി ഏതെങ്കിലും മഹല്ലിൽ പ്രശ്നങ്ങൾ ഉണ്ടായാൽ നേതാക്കൾ ഇടപെട്ട് പൂർവ സ്ഥിതി പുനഃസ്ഥാപിക്കും.[27]

സമ്മേളനങ്ങൾ[തിരുത്തുക]

ഉലമ സമ്മേളനങ്ങൾ[തിരുത്തുക]

സംഘം പുനഃസംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ച് ചേരുന്ന ജനറൽ ബോഡിയോട് കൂടെയാണ് ഉലമ സമ്മേളനങ്ങൾ നടത്താറുള്ളത്.

പ്രധാന സമ്മേളനങ്ങൾ[തിരുത്തുക]

 • 1927 ഫെബ്രുവരി മാസം താനൂരിൽ വെച്ച് ഒന്നാം സമ്മേളനം
 • 1927നും 1944മിടയിൽ പതിനഞ്ച് വാർഷിക സമ്മേളനങ്ങളും എട്ട്‌ പൊതുസമ്മേളനങ്ങളും നടന്നിട്ടുണ്ട്.
 • 1945 മെയ് മാസം കാര്യവട്ടത്ത് വെച്ച് നടന്നു.
 • 1947 മാർച്ചിൽ മീഞ്ചന്തയിൽ വെച്ച് നടന്നു.
 • 1954 ഏപ്രിൽ മാസം 25ന്‌ താനൂരിൽ വെച്ച് ഇരുപതാമത് സമ്മേളനം നടന്നു. പ്രസ്തുത സമ്മേളനത്തിൽ വെച്ചാണ്‌ സമസ്ത കേരളാ സുന്നീ യുവജന സംഘം എന്ന പേരിൽ യുവജനപ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്‌.
 • 1961ൽ കക്കാട് വെച്ച് ഇരുപത്തൊന്നാമത് സമ്മേളനം നടന്നു.
 • 1963ൽ കാസർകോട് വെച്ച് ഇരുപത്തിരണ്ടാമത് സമ്മേളനം നടന്നു.
 • 1973ൽ തിരുനാവായയിൽ വെച്ച് ഇരുപത്തിമൂന്നാമത് സമ്മേളനം നടന്നു.
 • 1985 ഫെബ്രുവരി മാസം ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി കോഴിക്കോട് വെച്ച് ഇരുപതിനാലാമത് സമ്മേളനം നടന്നു. ഇതായിരുന്നു അവിഭക്ത സമസ്തയുടെ അവസാന സമ്മേളനം.

മദ്രസകൾ[തിരുത്തുക]

സമസ്ത സമസ്ത ഇകെ വിഭാഗത്തിന് കീഴിൽ10,000ത്തിലധികവും[28] എപി വിഭാഗത്തിന് കീഴിൽ 10,000 തോളം[അവലംബം ആവശ്യമാണ്] മദ്രസകളുണ്ട്.

ദക്ഷിണ കേരളക്ക് കീഴിൽ 1,600[അവലംബം ആവശ്യമാണ്] മദ്രസകളും സംസ്ഥാനക്ക് കീഴിൽ 800[അവലംബം ആവശ്യമാണ്] മദ്രസകളും ഉണ്ട്.

ആസ്ഥാനങ്ങൾ[തിരുത്തുക]

EK വിഭാഗം സമസ്തയുടെ ആസ്ഥാനം കോഴിക്കോട്‌ നഗരത്തിലെ ഫ്രാൻസിസ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലയവും എപി വിഭാഗം സമസ്തയുടെ ആസ്ഥാനം കോഴിക്കോട് ജാഫർ ഖാൻ കോളനി റോഡിലെ സമസ്ത ഇസ്‌ലാമിക് സെന്ററുമാണ്.

അവലംബങ്ങൾ[തിരുത്തുക]

 1. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). abstract. പുറം. 3. ശേഖരിച്ചത് 24 ഒക്ടോബർ 2019.
 2. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. ശേഖരിച്ചത് 28 ഓഗസ്റ്റ് 2019.
 3. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). abstract. പുറം. 4. ശേഖരിച്ചത് 24 ഒക്ടോബർ 2019.
 4. കേരള മുസ്‌ലിം ഡയറക്ടറി, പേജ് 473
 5. ഐക്യസംഘം മൂന്നാം വാർഷികംhttp://knm.org.in
 6. കെഎം മൗലവി സാഹിബ്/ കെകെ മുഹമ്മദ് അബ്ദുല്കരീം, പേ 129-133.
 7. പിളര്ന്നുതീരുന്ന മുജാഹിദ് പ്രസ്ഥാനം - സമകാലികം - മലയാളം വാരിക - 22 മാര്ച്ച് 2013
 8. "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ". mueeni.blogspot.com. ശേഖരിച്ചത് 2018-08-17.
 9. സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സുന്നികളെപ്പോലെയാവും / കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ /നുഐമാൻ/AUGUST 1, 2015
 10. സുന്നീ ഐക്യം പ്രായോഗികമോ? പിളര്പ്പിന്റെ കാരണം സംഘടനാപരവും വ്യക്തിപരവുമായ പ്രശ്നങ്ങള് മാത്രമോ/ ഡൂൾ ന്യൂസ് / 29th March 2017
 11. സുന്നീ ഐക്യം പ്രായോഗികമോ? പിളര്പ്പിന്റെ കാരണം സംഘടനാപരവും വ്യക്തിപരവുമായ പ്രശ്നങ്ങള് മാത്രമോ/ ഡൂൾ ന്യൂസ് / 29th March 2017
 12. "വാർത്ത -'സമസ്ത മുശാവറ ആറു പേരെ നീക്കി' ചന്ദ്രിക ദിനപത്രം-19/02/1989".[പ്രവർത്തിക്കാത്ത കണ്ണി]
 13. കൊടിയത്തൂർ മുഹാബല സമസ്തയ്ക്കു ബന്ധമില്ല സിറാജ് ദിനപത്രം 1989 മേയ് 28
 14. മുഹാബല വെല്ലു വിളി സ്വീകാര്യമല്ല മാധ്യമം ദിനപത്രം 1989 മേയ് 28
 15. http://www.prabodhanam.net/oldissues/detail.php?cid=819&tp=1
 16. "സുന്നി ഐക്യം: ഇരുവിഭാഗവും സഹകരിക്കുന്നു". ManoramaOnline. ശേഖരിച്ചത് 2019-08-17.
 17. "എ.പി, ഇ.കെ സുന്നി വിഭാഗങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് ചർച്ചകൾ പുരോഗമിക്കുന്നു". Asianet News Network Pvt Ltd. ശേഖരിച്ചത് 2019-08-17.
 18. "സുന്നി ഐക്യശ്രമങ്ങളിൽ നിന്ന് പിന്നോട്ടില്ല:കാന്തപുരം". News18 Malayalam. 2018-11-27. ശേഖരിച്ചത് 2019-08-17.
 19. DoolNews. "സുന്നി ഐക്യം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് കാന്തപുരം". DoolNews. ശേഖരിച്ചത് 2019-08-17.
 20. "സുന്നി ഐക്യം: ചർച്ചകൾ തുടരുമെന്ന് ജിഫ്‌രി തങ്ങൾ • Suprabhaatham". suprabhaatham.com. ശേഖരിച്ചത് 2019-08-17.
 21. "സുന്നി ഐക്യം: ചർച്ചകൾ ഫലം കാണുമോ?". mediaone. ശേഖരിച്ചത് 2019-08-17.
 22. "മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം..." www.marunadanmalayali.com. ശേഖരിച്ചത് 2019-08-17.
 23. "സുന്നി ഐക്യനീക്കം ലീഗിൻറെ പിന്തുണയോടെ; മുന്നോട്ടുതന്നെ: സമസ്ത". Manoramanews (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-17.
 24. Afeef (2017-03-24). "സുന്നി ഐക്യം കീറാമുട്ടിയല്ലെന്ന് ആലിക്കുട്ടി മുസ്ല്യാർ, പക്ഷേ തടസം നിൽക്കുന്നത് ഇവരൊക്കെയാണ്..." https://malayalam.oneindia.com. ശേഖരിച്ചത് 2019-08-17. External link in |website= (help)
 25. Desk, Big14. "സുന്നി ഐക്യം; പ്രവർത്തകർ ബുദ്ധിപൂർവ്വം കാര്യങ്ങളെ സമീപിക്കണമെന്ന് അബ്ദുൾ ഹക്കിം അസ്ഹരി | BIG14ME" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-17.
 26. 26.0 26.1 26.2 26.3 26.4 26.5 26.6 26.7 26.8 "മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം..." www.marunadanmalayali.com. ശേഖരിച്ചത് 2019-08-17.
 27. 27.0 27.1 "എ.പി, ഇ.കെ സുന്നി വിഭാഗങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് ചർച്ചകൾ പുരോഗമിക്കുന്നു". Asianet News Network Pvt Ltd. ശേഖരിച്ചത് 2019-08-17.
 28. "സമസ്ത 253 മദ്രസകൾക്ക് കൂടി അംഗീകാരം നൽകി". 2020-06-13. ശേഖരിച്ചത് 2020-12-05.
"https://ml.wikipedia.org/w/index.php?title=അവിഭക്ത_സമസ്ത&oldid=3752762" എന്ന താളിൽനിന്ന് ശേഖരിച്ചത്