ആനക്കര കോയക്കുട്ടി മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനക്കര സി. കോയക്കുട്ടി മുസ്ലിയാർ
സമസ്തയുടെ പ്രസിഡന്റ്‌
In office
2012–2016
മുൻഗാമികാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ
Succeeded by(തിരഞ്ഞെടുപ്പ് നടന്നിട്ടില്ല)
Personal details
Born1934
Died2016 ഏപ്രിൽ 03
Resting placeആനക്കര
Nationalityഇന്ത്യക്കാരൻ
Spouse(s)കെ.കെ ഫാത്വിമ
Children
 • മുഹമ്മദ് നൂർ ഫൈസി ആനക്കര
 • അബ്ദുനാസർ ഫൈസി ആനക്കര
 • ആബിദുൽ ഹകീം ഫൈസി
 • അബ്ദുസലാം ഫൈസി
 • അബ്ദുൽ സമദ്
 • ഹാജറ
 • സഫിയ്യ
Motherകുന്നത്തേതിൽ ആഇശത്ത് ഫാത്വിമ
Fatherചോലയിൽ ഹസൈനാർ
Alma materബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ
Known forമുസ്ലിം മത നേതാവ്

പ്രമുഖ മുസ്ലിം പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും[1] 2012 മുതൽ 16 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റുമായിരുന്നു[2] ആനക്കര സി. കോയക്കുട്ടി മുസ്ലിയാർ.[3] സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്‌ എക്‌സിക്യൂട്ടീവ്, പരീക്ഷാബോർഡ്‌, ജാമിഅ നൂരിയ പരീക്ഷാബോർഡ്‌ എന്നിവകളിൽ അംഗമായും ഇ.കെ വിഭാഗം സമസ്ത പാലക്കാട് ജില്ലാ പ്രസിഡണ്ട്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്, പൊന്നാനി താലൂക്ക് ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചോലയിൽ ഹസൈനാറിന്റെയും കുന്നത്തേതിൽ ആഇശത്ത് ഫാത്വിമയുടെയും മകനായി 1934ലിലായിരുന്നു മുസ്ലിയാരുടെ ജനനം. 03/05/2016 ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.[4] മരിക്കുമ്പോൾ മുസ്ലിയാർക്ക് 81 വയസ്സായിരുന്നു.[5]

പ്രധാന ഗുരുനാഥന്മാർ[തിരുത്തുക]

 • ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ
 • കെ.പി മുഹമ്മദ് മുസ്ലിയാർ
 • കഴുപുറം മുഹമ്മദ് മുസ്ലിയാർ
 • സി. കുഞ്ഞഹമ്മദ് മുസ്ലിയാർ
 • ശൈഖ് ഹസൻ ഹസ്രത്ത്
 • ആദം ഹസ്രത്ത്
 • കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ
 • കെ.കെ അബൂബക്കർ ഹസ്രത്ത്
 • ആനക്കര സി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ
 • കടുപ്രം മുഹമ്മദ് മുസ്ലിയാർ
 • കെ.പി മുഹമ്മദ് മുസ്ലിയാർ കരിങ്ങനാട്
 • സി കുഞ്ഞഹമ്മദ് മുസ്ലിയാർ
 • രായിൻകുട്ടി മുസ്ലിയാർ പടിഞ്ഞാറങ്ങാടി
 • കുഞ്ഞാനു മുസ്ലിയാർ പട്ടാമ്പി

സേവനം[തിരുത്തുക]

 • തിരൂരങ്ങാടി വലിയപള്ളി
 • കൊയിലാണ്ടി
 • വമ്പേനാട്
 • മൈത്ര
 • വാണിയന്നൂർ
 • പൊൻമുണ്ടം
 • എടക്കുളം
 • കൊടിഞ്ഞി
 • കാരത്തൂർ ബദ്‌രിയ്യാ കോളജ്

അവലംബങ്ങൾ[തിരുത്തുക]

 1. "സമസ്ത പ്രസിഡൻറ് ആനക്കര കോയക്കുട്ടി മുസ്ലിയാർ അന്തരിച്ചു".
 2. "ಸಮಸ್ತ ಅಧ್ಯಕ್ಷ ಕೋಯಕುಟ್ಟಿ ಮುಸ್ಲಿಯಾರ್ ನಿಧನ".
 3. "സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്ലിയാർ അന്തരിച്ചു".
 4. "സമസ്ത പ്രസി‍ഡന്റ് ആനക്കര സി. കോയക്കുട്ടി മുസല്യാർ അന്തരിച്ചു".
 5. "സി. കോയക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു".