സംവാദം:തീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവലംബങ്ങൾ[തിരുത്തുക]

ഈ ലേഖനത്തിലെ പല വസ്തുതകൾക്കും അവലംബം കൊടുത്തു കാണുന്നില്ല. പ്രത്യേകിച്ച് ജാതിയുടെ പേരുമായി ഒരു പ്രശ്നം നിലനിൽക്കുന്നതുകൊണ്ട് രാജേഷ് ഒടയൻചാൽ ഈ ലേഖനത്തിലെ ടാഗ് നീക്കിയത് അത്ര ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം ഒന്നുകിൽ ലേഖനത്തിന്റെ നീളം കുറയ്ക്കണം. അല്ലെങ്കിൽ മതിയായ അവലംബങ്ങൾ വേണം. --രൺജിത്ത് സിജി {Ranjithsiji} 13:11, 15 ജനുവരി 2018 (UTC)

കൃത്യമായ അവലംബം കൊടുത്തിട്ടു തന്നെയാണിത് എഴുതിയത്. ഓരോ വരികൾക്കും അവലംബം ചോദിക്കുന്നതിനു പകരം ജനറലായി അവലംബം വേണം എന്നു പറയുന്നതിൽ എന്ത് കാര്യമാ ഉണ്ടായിരുന്നത്? ആർ. സി. കരിപ്പത്ത് മാഷിനേയും പടന്നക്കാട് മീറ്റപ്പിൽ പ്രസംഗിച്ച ബാലന്മാഷെയും ഒക്കെ കണക്കിൽ പെടുത്തില്ലെങ്കിൽ ആരെയാണു പെടുത്തുന്നത് എന്നു പറയണം, കാരണം പേജ് നമ്പർ അടക്കം പല സ്ഥലത്തും പറഞ്ഞിട്ടും അവലംബം വേണം എന്നാണപലപിച്ചു കണ്ടത്... ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും അവലംബം വേണമെന്ന് ലേഖനത്തിൽ കൊടുത്തിട്ടുണ്ടെങ്കിൽ, അതൊക്കെ തെയ്യങ്ങളുടേയും മറ്റു ബന്ധപ്പെട്ട കാര്യങ്ങളുടേയും പേജിൽ പോയിട്ട് കൊടുക്കാൻ മാത്രമേ വിക്കിയിൽ സമയമുണ്ടാവൂ. ചറപറ യജ്ഞങ്ങൾ നടത്തുന്നതിനു പകരം ഒരു ടേപ്പ് റിക്കോർഡറുമായി രണ്ടു വിക്കീപീഡിയർക്ക് ഈ ഭാഗത്തേക്ക് ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ മിക്കതും.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:08, 16 ജനുവരി 2018 (UTC)
ജാതിയിടെ പേരിൽ വിക്കിയിൽ എന്ത് പ്രശ്നമാണുള്ളത് എന്നറിയില്ല, വെളിയിൽ നടക്കുന്നുണ്ടോ എന്നന്വേഷിച്ചിട്ടുമല്ല ഇതെഴുതിയത്. എന്താണു സംഗതി എന്നു വിശദീകരിച്ചാൽ നല്ലത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:59, 16 ജനുവരി 2018 (UTC)

ഇംഗ്ലീഷ് വിക്കിയിൽ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ ഈ താൾ ഈഴവ താളിൽ ആണ് ഉള്ളത് രണ്ടും ഒന്നാണ് എന്നാണ് പറയുന്നത്. അത് തെറ്റാണെങ്കിൽ അവിടെ പ്രത്യേകം താൾ ഉണ്ടാക്കുകയും ചെയ്യണം. Akhiljaxxn (സംവാദം) 13:18, 15 ജനുവരി 2018 (UTC)

തീർച്ചയായും അവിടേയും ഉണ്ടാക്കേണ്ടതാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:09, 16 ജനുവരി 2018 (UTC)
അത് അത്ര എളുപ്പമല്ല. Thiyya എന്നുള്ള താൾ അഡ്മിന് മാത്രമെ എഡിറ്റ് ചെയ്യാനാവൂ. അതിനു ശേഷം ആ താൾ ബ്ളാങ്ക് ചെയ്ത് ezhavr ലോട്ട് Redirect ചെയതിരിക്കുകയാണ് നിലവിൽ- Akhiljaxxn (സംവാദം) 12:08, 16 ജനുവരി 2018 (UTC)

തിയ്യ[തിരുത്തുക]

Ranjithsiji ഇവിടെ തിയ്യ എന്ന പേരിൽ നിലവിൽ ഒരു താൾ 6 മാസത്തിലധികമായിട്ടുണ്ട് .ഈ താൾ ഈ മാസം തുടങ്ങിയതും ഈ താൾ തിയ്യ എന്ന താളിലേക്ക് ലയിപ്പിക്കാമൊ?- Akhiljaxxn (സംവാദം) 12:14, 16 ജനുവരി 2018 (UTC)

അങ്ങനെയൊന്നുണ്ടെങ്കിൽ ലയിപ്പിക്കാനുള്ള ഫ്ലാഗ് ഇട്ടാമല്ലോ. തിയ എന്നത് തീയർ എന്നതിനെ ഇംഗ്ലീഷിൽ ഉപയോഗിക്കുമ്പോൾ ചിലരൊക്കെ മോഡിഫൈ ചെയ്യന്നതതാണ്. അങ്ങനെ വെറൈറ്റി പേരുകളിൽ വന്നാലും (തീയർ, തീയ്യർ, തീയ്യ, തീയൻ, തീയത്തി, ...) ഒന്നാക്കിമാറ്റുന്നത് നല്ലതുതന്നെയാ. പ്രാചാരത്തിലുള്ള പേരിനു മുൻഗണന കൊടുത്താൽ നല്ലത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:29, 17 ജനുവരി 2018 (UTC)
ഈ താളിലെ വിവരങ്ങൾ ആ താളിലേക്ക് മാറ്റി ഈ താൾ അതിലേക്ക് റീഡയറക്ട് ചെയ്യാവുന്നതാണ്. കാരണം ആ താൾ ആണ് ആദ്യം ഉണ്ടായിക്കിയത്. Akhiljaxxn (സംവാദം) 01:48, 17 ജനുവരി 2018 (UTC)
ചെയ്തോളു, ശേഷം ആ പേജിന്റെ പേരും ഇതായിട്ട് മാറ്റിയാൽ മതിയാവും. തിയ എന്നത് തീയർ എന്നതിന്റെ ചുരുക്കെഴുത്തല്ല, തീയർ എന്നത് ഇംഗ്ലീഷിൽ എഴുതിക്കാണിക്കുമ്പോൾ പലരും thiya എന്നായി ചുരുക്കി കാണാറുണ്ട്, ആ ഒരു ഉറപ്പിൽ ചെയ്തതാവണം ആ ലേഖനം, ഞാനിവിടെ അവലംബമായി കൊടുത്തിരിക്കുന്ന പുസ്തകങ്ങളിൽ ഒന്നിൽ കാണുത് പുള്ളിയും അവലംബമാക്കിയിട്ടുണ്ട്, അതു കൂടാതെ വേറെയും എന്തൊക്കെയോ നോക്കിയിട്ടുണ്ട് എന്നാ ലേഖനം വായിച്ചാൽ വ്യക്തമാവുന്നുണ്ട്. ഈഴവരും തീയരും ഒന്നല്ല എന്നൊക്കെ ഉറപ്പിച്ചു പറഞ്ഞിട്ടൊക്കെയുണ്ടതിൽ. അതാവുകയോ അല്ലാതിരിക്കുകയോ ചെയ്യട്ട്, അക്കാര്യം വിക്കിയിൽ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒരു വലിയ പ്രശ്നമോ മറ്റോ വന്നാൽ അറിയിപ്പെന്ന ഗണത്തിൽ ചെറിയൊരു പാരഗ്രാഫിൽ ഒതുക്കേണ്ട കാര്യമേ ഉള്ളൂ അതിൽ. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:36, 17 ജനുവരി 2018 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തീയർ&oldid=2671560" എന്ന താളിൽനിന്ന് ശേഖരിച്ചത്