തിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ. പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌. തീയ്യരുടെ അലക്കുവേലകൾ നിർവഹിക്കുന്നത് വണ്ണാത്തിയാണ് അതുപോലെ തീയ്യരുടെ ക്ഷുരകവൃത്തി/ മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നത് കാവുതീയ്യനും

ഇന്നും തീയ്യകഴകങ്ങൾ/ കാവുകൾ/ക്ഷേത്രങ്ങളിൽ ആചാരസ്ഥാനികരായവർക്ക് വേണ്ടി ഇവരിത് തുടർന്നു പോരുന്നു. തീയ്യർക്ക്‌ ബുദ്ധമതവുമായി ബന്ധമില്ല.

തീയ്യരുടെ ഉത്ഭവം

ഉത്തരം :ഐതിഹ്യ പ്രകാരം ശൗണ്ഡികാനദി തീരത്തിങ്കൽ ശിവനാൽ ഏഴ്‌ ദിവ്യപുത്രന്മാരും ശിവന്റെ തന്റെ തൃത്തുടമ്മേൽ തല്ലിയുണ്ടായ ദിവ്യപുത്രനോടും കൂടി(വയനാട്ടു കുലവൻ )" കരുമന എട്ടില്ലം ദിവ്യരെന്നുള്ള" (എട്ടില്ലം തീയ്യർ) തീയ്യർ ഇന്നും എട്ടില്ലക്കാർ തന്നെ ഒരേ ഇല്ലത്തി ൽ പ്പെട്ടവരുമായി ഇന്നും വിവാഹ ബന്ധത്തിൽ ഏർപ്പെടാറില്ല.

എട്ടില്ലം തീയ്യരുടെ കുലദൈവം: ശ്രീ വയനാട്ട് കുലവൻ ('തൊണ്ടച്ചൻ')

ഉത്തര മലബാറിലെ തീയ്യ സമുദായതത്തിന്റെ കുലദൈവവും പ്രധാന ആരാധനാമൂർത്തിയും ആദി ദേവനുമാണ് വയനാട്ടുകുലവൻ തീയ്യ സമുദയം ഭക്തിയോടെ തങ്ങളുടെ പൂർവ്വികനായ കുലവനെ തൊണ്ടച്ചൻ ദൈവമെന്നും വിളിക്കും തൊണ്ടച്ചൻ എന്നാൽ ഏറ്റവും മുതിർന്ന ആൾ എന്നാണ് അർത്ഥം വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടുന്നത്. പരമശിവൻ സ്വന്തം ജട പറിച്ചു തന്റെ ഇടത്തെ തുടയിൽ അടിച്ചപ്പോൾ ഉണ്ടായ മകനാണ് ആദി ദിവ്യനായ വയനാട്ട് കുലവൻ എന്ന തൊണ്ടച്ചൻ എന്ന് പുരാവൃത്തം.( ദിവ്യൻ -തീയ്യൻ)


തീയ്യരുടെ ഭരണവ്യവസ്ഥ

കഴകം എന്നത്‌ മലബാറിലെ പരമ്പരാഗതമായ ഭരണസംവിധാനമാണു. ഏറ്റവും ശക്തമായ രീതിയിൽ മലബാറിൽ കഴകസംവിധാനം ഉള്ളത്‌ തീയ്യർക് ആണ് . മറ്റ്‌ എല്ലാ സമുദായങ്ങളേക്കാളും സുശക്തമായ കഴകഭരണ വ്യവസ്ഥ കൊണ്ട്‌ തീയ്യർ ശക്തമായ സാമുദായിക ഘടന നിലനിർത്തുന്നു. വർത്തമാനകാലത്ത്‌ കോലത്തുനാടിന്റെ വടക്ക്‌ ഭാഗത്ത്‌ (അള്ളടത്തുനാട്‌) നാലു കഴകങ്ങൾ ആണു കാണപ്പെടുന്നത്‌. മറ്റ്‌ ഭാഗത്തുള്ള കഴകസംവിധാനങ്ങളിലെ ഘടനയും സ്ഥാനങ്ങളും പഠനങ്ങളിലൂടെ തിട്ടപ്പെടുത്താവുന്നതാണു. മലബാറിലെ മറ്റ്‌ ഭാഗങ്ങളിൽ ഈ സംവിധാനത്തിന്റെ ഘടകങ്ങൾ മറഞ്ഞ്‌ കിടക്കുന്നു. നീതിനിർവ്വഹണത്തിന്റെയും ആത്മീയ സാമുദായിക ഘടനകളെ നിലനിർത്തുന്ന സഭകളുടെ കേന്ദ്രസഭയെ കഴകങ്ങൾ എന്ന് പറയുന്നു. ഭരണസഭ,ആരാധനാകേന്ദ്രം,ആയോധനാഭ്യാസ കേന്ദ്രം , കവികളുടെ സഭ, വിദ്യാകേന്ദ്രം , പൂരക്കളി ,മറത്തുകളി തുടങ്ങിയവ സാംസ്കാരികതേജസ്സിന്റെ കേന്ദ്രസ്ഥാനങ്ങളായി കഴകങ്ങൾ നിലകൊള്ളുന്നു. കഴക സഭയെ കൂട്ട അവായ്‌ എന്ന് പറയുന്നു.

      തീയ്യരുടെ പരമ്പരാഗതമായ ഭരണവ്യവസ്ഥയിലെ ഏറ്റവും ചെറിയ ഏകകത്തെ "തറ" എന്ന് പറയുന്നു. തറയിലെ കാര്യങ്ങൾ നാലു തീയ്യർ കാരണവർമ്മാരാൽ നിയന്ത്രിക്കപ്പെടുന്നു. തീയ്യരുടെയും തീയ്യരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെയും നീതിന്യായ പരിപാലനം ഇവിടെ നടക്കുന്നു. തറയിലെ ഭരണനിർവ്വഹണ അധിപതി (executive authority) ആണു കൈക്കോളൻ/തണ്ടാൻ. നാലു തറകൾ ചേർന്നതാണു ഒരു നാൽപാട്‌. നാലു നാൽപാട്‌ ചേർന്നതു കഴകം നാലു കഴകങ്ങൾ ചേർന്നത്‌ പെരുംകഴകം/തൃക്കൂട്ടം. തൃക്കൂട്ടത്തിന്റെ യോഗം ചേരുന്ന സ്ഥാനത്തെ കൊട്ടിൽ എന്നു പറയുന്നു. അതൊരു മഹാക്ഷേത്രം ആയിരിക്കും.

സാമുദായികവും സാമൂഹികവുമായ ഏറ്റവും സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുക ഈ തൃക്കൂട്ടത്തിൽ വെച്ചാണു. തൃക്കൂട്ടം എന്നത്‌ 64 തറകളിൽ നിന്നുള്ള തറയിൽ കാരണവർമ്മാർ , 64 തണ്ടാന്മാർ , 16 നാൽപാടികൾ, 4 കഴകത്ത്‌ അച്ചന്മാർ കൂടാതെ 32 കുടിപതികൾ 16 കാരണവർമ്മാർ ചേർന്ന ബ്രിഹത്തായ ഒരു സഭയാണു. സഭയിലെ എല്ലാവരും പരമ്പരാഗത വേഷം ധരിക്കും കഴകത്ത്‌ അച്ചന്മാർ സഭ കൂടുമ്പോൾ അരയിൽ വിശേഷപ്പെട്ട വാൾ ധരിക്കും. വടക്കേ മലബാറിൽ രണ്ട്‌ കൊട്ടിൽ ആണുള്ളത്‌. ഒന്ന് അണ്ടലൂർ (തലശ്ശേരി) കൊട്ടിലും മറ്റൊന്ന് നിലമംഗലവും(ചെറുവത്തൂർ). പക്ഷേ ഇന്ന് അണ്ടലൂർ കൊട്ടിൽ കാരണവർമ്മാരും ആചാരക്കാരും ഉണ്ടെങ്കിലും പരമ്പരാഗതമായ ഈ സംവിധാനം നഷ്ടപ്പെട്ട അവസ്ഥയിലാണു. എന്നാൽ നിലമംഗലം കൊട്ടിൽ ഇന്നും ഒരു കഴകം ആയി പ്രവർത്തിക്കുന്നു. മൂന്നു കഴകങ്ങൾ കൂടി ഇതിനടുത്തുണ്ട്‌. 1- പാലക്കുന്ന് കഴകം(കോട്ടിക്കുളം) ,2-രാമവില്യം(തൃക്കരിപ്പൂർ) ,3- കുറുവന്തട്ട (രാമന്തളി). ഈ നാലു കഴകങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്ന കഴകങ്ങളാണു.


തീയ്യരുടെ ഈ കഴക സഭ അതി പരിഷ്കൃതരായ ഒരു ഗോത്രത്തിന്റെ സുശക്തമായ ജനാധിപത്യ ഭരണ വ്യവസ്ഥിതിയായി നിലകൊള്ളുന്നു. പുരാതനകാലം മുതലേ മലബാർ തീയ്യരുടെ കഴകഭരണവ്യവസ്ഥയുടെ കീഴിലായിരുന്നു. രാജാക്കന്മാർ നായർ തറകൾ പോലെ തന്നെ തീയ്യരുടെ തറ, കഴകഭരണവ്യവസ്ഥയെ ആശ്രയിച്ചാണു ഭരണം നടത്തിയിരുന്നത്‌.

ബ്രിട്ടീഷ്‌ ഫ്രഞ്ച്‌ ഗവണ്മെന്റുകൾ വരെ തീയ്യരുടെ ഭരണസംവിധാനത്തെ ന്യായാധിപകേന്ദ്രങ്ങളായി ഉപയോഗിച്ചുവന്നു


തീയ്യരും ഈഴവരും പരസ്പരബന്ധമില്ലാത്ത ജാതികൾ

1. തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ. പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌.

എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായം ഇല്ല.

2.ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല.

എന്നാൽ തീയ്യ എന്നത്‌ വ്യക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം.

3.പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും.

4.തീയ്യർ സ്വതന്ത്രമായ കഴക ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമുദായത്തെ ക്രമീകരിക്കുന്നത്‌.

എന്നാൽ ഈഴവർക്ക്‌ ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ ഇല്ല.

5.ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു.

ഈഴവർക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല.

6.തീയ്യർ മരുമക്കത്തായം പിന്തുടർന്നു വന്നിരുന്നവരാണു.

എന്നാൽ ഈഴവർ മക്കത്തായം പിന്തുടർന്നു വന്നവർ.

7.തീയ്യർക്കിടയിൽ സ്ത്രീധനമില്ല . തീയ്യരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഉണ്ടായിരുന്നു. പാരമ്പര്യ, അവകാശക്കൈമാറ്റം അമ്മയിലൂടെ.

എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്‌. സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ലായിരുന്നു. പാരമ്പര്യക്കൈമാറ്റം അച്ഛനിലൂടെ.

8.തീയ്യരുടെയും ഈഴവരുടെയും ഗ്രിഹനിർമ്മാണശൈലി വ്യത്യസ്തമാണു.


9.ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു.

എന്നാൽ തീയ്യർക്ക്‌ ബുദ്ധമതവുമായി ബന്ധമില്ല.


10.തീയ്യരുടെ ശരീരഘടന മെഡിറ്ററേനിയൻ ടൈപ്‌ ആണു

ഈഴവരുടെ ശരീരഘടന ശ്രീ ലങ്കൻ ടൈപ്‌ (coastal migrated human race)

11.തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ചെയ്യുന്ന വിഭാഗമാണു തീയ്യർ.

12.തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട്‌ ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും).

13.ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു.

എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും.

14.തീയ്യർ haplogroup L വിഭാഗത്തിൽ പെടുന്നു - caucasoid race , Indo Aryans.

ഈഴവർ haplogroup C വിഭാഗത്തിൽ പെടുന്നു. Astraloid race ,Dravidians

15.കോഴിക്കോട്‌ കോരപ്പുഴയ്ക്ക്‌ വടക്കു ഭാഗത്ത്‌ മാത്രം ജീവിച്ചിരുന്ന വിഭാഗമാണു തീയ്യർ, ഈഴവർ തിരുവിതാംകൂർ ഭാഗത്തും , രണ്ടു ഭാഗങ്ങളും തമ്മിൽ 400 കിലോമീറ്ററിന്റെ അകലം ഉണ്ട്‌.

ഇൻഡ്യൻ ഗവൺമന്റ്‌ രേഖകളിൽ തീയ്യരെ പ്രത്യേകവിഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു.

16.തീയ്യരുടെ മരണ, വിവാഹകർമ്മങ്ങൾ ഈഴവരുടേതിൽ നിന്നും വ്യത്യസ്തമാണു.

"https://ml.wikipedia.org/w/index.php?title=തിയ്യ&oldid=2545690" എന്ന താളിൽനിന്നു ശേഖരിച്ചത്