ഷാഹിദ്
സാക്ഷി അല്ലെങ്കിൽ രക്തസാക്ഷി എന്നർത്ഥമുള്ള അറബി വാക്കാണ് ഷഹീദ് അല്ലെങ്കിൽ ഷഹീദ്(അറബി: شهيد, [ഷഹീദ്] Error: {{Transliteration}}: transliteration text not Latin script (pos 1) (help), ബഹുവചനം: شُهَدَاء [ഷുഹദാ] Error: {{Transliteration}}: transliteration text not Latin script (pos 1) (help)). ഇസ്ലാം മതത്തിൽ മതത്തിനു വേണ്ടിയോ, വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടിയോ സ്വജീവൻ ബലിയർപ്പിച്ച വ്യക്തിയെ ഷഹീദ് എന്ന് വിശേഷിപ്പിക്കുന്നു.
സുമയ്യ ബിൻത് ഖയ്യാത് എന്ന സ്വഹാബി വനിതയാണ് ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ആദ്യമായി രക്തസാക്ഷിത്വം നേടുന്നത്.പ്രവാചകന്റെ ആദ്യകാല അനുജരന്മാരിൽ പ്രധാനികളായിരുന്ന യാസിർ(റ) ഭാര്യയും, അമ്മാറി(റ)ന്റെ മാതാവുമായിരുന്നു അവർ.പ്രവാചകന്റെയും, ഇസ്ലാം മതത്തിന്റെയും ഏറ്റവും പ്രധാന ശത്രു എന്നറിയപ്പെട്ട അബൂജഹലിന്നാലും, കിങ്കാരന്മാരാലുമാണ് മഹതി സുമയ്യ പീഡിപ്പിക്കപ്പെട്ടത്. ഗുഹ്യാവയതിൽ കുന്തം കയറ്റിയാണ് അവർ സുമയ്യയെ കൊന്നു കളഞ്ഞത്.
കൊലക്ക് മുൻപ് തന്നെ നിരവധി പീഡനങ്ങൾക്ക് യാസിറും, സുമയ്യയും വിധേയരാക്കപ്പെട്ടിരുന്നു. ചുട്ടുപഴുത്ത മരുഭൂമിയിൽ ഉച്ച സമയത്ത് കിടത്തി, ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുക,ഇറുകിയ ലോഹ കവചങ്ങൾ ധരിപ്പിക്കുക എന്നതുടക്കമുള്ള ശിക്ഷകൾ അബൂജഹലും കൂട്ടരും അവർക്ക് മേൽ പ്രയോഗിച്ചു. ഇസ്ലാം മതമുപേക്ഷിക്കാൻ എല്ലാ പ്രയോഗങ്ങളും നടത്തിയെങ്കിലും അല്ലാഹ് ഏകനാകുന്നു എന്ന മന്ത്രം മരണം വരെ അവർ ഉരുവിട്ട് കൊണ്ടിരുന്നു.
വിവിധ തരം ഷഹീദുകൾ
[തിരുത്തുക]ഹദീസുകൾ പ്രകാരം ഏറ്റവും കുറഞ്ഞത് അഞ്ച് തരം ഷഹീദുകളുണ്ടാകാം. ഉദര അസുഖങ്ങൾ മൂലം മരിച്ചവർ, പ്ലേഗ് ബാധിതരായി മരിച്ചവർ, മുങ്ങിയോ കെട്ടിടത്തിനു മുകളിൽ നിന്ന് വീണോ മരിച്ചവർ, സ്വന്തം വസ്തുവകൾ സംരക്ഷിക്കാൻ ശ്രമിച്ചതിൻ പേരിൽ കൊല്ലപ്പെട്ടവർ എന്നിവരെല്ലാം ഷഹീദുകളാണെന്ന് കാണാം.[1][2]
അവലംബം
[തിരുത്തുക]- ↑ Collected by Muhammad al-Bukhari | Sahih al-BukhariSahih al-Bukhari, 4:52:82
- ↑ Collected by Muhammad al-Bukhari|Sahih al-BukhariSahih al-Bukhari, 3:43:660