സുമയ്യ
ഇസ്ലാം മതം സ്വീകരിച്ചതിന് ആദ്യമായി വധിക്കപ്പെട്ട വ്യക്തിയാണു സുമയ്യ ബിന്ത് ഖയ്യാത്ത് (അറബി: سمية بنت خياطّ). [1] സ്വഹാബി വനിത. സഹാബിമാരായ യാസിറി ന്റെ ഭാര്യയും അമ്മാറി ന്റെ മാതാവുമാണ്. മുഹമ്മദ് നബിയുടെ അനുചരന്മാരിലെ ആദ്യത്തെ രക്ത സാക്ഷി. അബൂ ഹുദൈഫത് ബ്നു മുഗീറയുടെ അടിമയായിരുന്ന സുമയ്യയെ മോചിപ്പിച്ചത് അബൂ ഉബൈദയാണ്. ഇസ്ലാമിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യാസിർ കുടുംബം ഇസ്ലാം ആശ്ലേഷിച്ചിരുന്നു. അതിനാൽ തന്നെ, നിരവധി ക്രൂരതകൾക്കവർ വിധേയരായിരുന്നു. അവരുടെ മകനായിരുന്നു അമ്മാർ ഇബ്നു യാസിർ .
ആദ്യകാല ജീവിതം
[തിരുത്തുക]മക്കയിലെ മഖ്‌സൂം ഗോത്രത്തിലെ അംഗമായ അബു ഹുദൈഫ ഇബ്‌നു അൽ-മുഗീറയുടെ അടിമയായിരുന്നു അവർ. [2] യമനിലെ മദ്‌ഹിജ് ഗോത്രത്തിലെ മാലിക് വംശത്തിൽപ്പെട്ട യാസിർ ഇബ്‌നു അമീറിന് അവളുടെ യജമാനൻ അവളെ വിവാഹം ചെയ്തു കൊടുത്തു. നഷ്ടപ്പെട്ട സഹോദരനെ അന്വേഷിക്കാൻ മക്കയിൽ എത്തിയ ശേഷം, അബു ഹുദൈഫയുടെ സംരക്ഷണയിൽ അവിടെ താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു. [3] :188[2] ഉദ്ദേശം 566 ൽ സുമയ്യ മകൻ അമ്മാറിനെ പ്രസവിച്ചു. [3] :188[4] [5] [2] യാസിറിന് ഹൂർത്ത്, അബ്ദുള്ള എന്നീ രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു, [3] :189[2] പിന്നീട് ഒരു ദിവസം, അബു ഹുദൈഫ സുമയ്യയെയും അവരുടെ മകൻ അമ്മാറിനെയും മോചിപ്പിച്ചു; പക്ഷേ അവർ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ ആശ്രിതരായി തുടരുകയായിരുന്നു. [3] :188[5] [2] [6] അബു ഹുദൈഫ "ഇസ്ലാമിന് മുമ്പ്" മരിച്ചുവെന്ന് പറയപ്പെടുന്നു [2] കൂടാതെ അദ്ദേഹം "പ്രവാചകനെ പരിഹസിച്ചവരിൽ ഒരാളായിരുന്നു" എന്നും പറയപ്പെടുന്നു. [2]
ഇസ് ലാം മതപരിവർത്തനം
[തിരുത്തുക]പ്രവാചകൻ ഇസ് ലാം മത പ്രബോധനം നടത്തവെ ആദ്യമായി ഇസ് ലാം മതം സ്വീകരിച്ച ഏഴ് പേരിൽ ഒരാളായിരുന്നു സുമയ്യ എന്ന സവിശേഷതയും അവർക്കുണ്ട്. മുഹമ്മദ്, അബൂബക്കർ, ബിലാൽ, ഖബ്ബാബ്, സുഹൈബ്, സുമയ്യയുടെ മകൻ അമ്മാർ എന്നിവരായിരുന്നു മറ്റ് ആറ് പേർ . [3] :178"ഇസ്ലാം പ്രദർശിപ്പിക്കുക" എന്നത് മതപരിവർത്തനം എന്നതിലുപരി അത് രഹസ്യമാക്കാതെ പരസ്യമാക്കി വെളിപ്പെടുത്തുക എന്ന സവിശേഷതയും ഉണ്ട്. ആദ്യ ഘട്ടങ്ങളിൽ വിശ്വാസം രഹസ്യമാക്കിയായിരുന്നു അവർ മുന്നോട്ട് പോയിരുന്നത്. "മുപ്പത് പുരുഷന്മാർക്ക് ശേഷം" അൽ-അർഖാമിന്റെ വീട്ടിൽ പ്രവേശിച്ചതിനു ശേഷമാണ് അമ്മാർ മതപരിവർത്തനം നടത്തിയത്. [3] :189"ഇസ്ലാമിന്റെ ഉയർച്ചയിൽ" യാസിറും മകൻ അബ്ദുള്ളയും മതം മാറി, [3] :188–189[5] :185[2] [7] [8] എന്നാൽ 610 ന് മുമ്പെ ദിൽ വംശജരാൽ ഹർത്തിനെ കൊലപ്പെടുത്തിയിരുന്നു. [3] :189[2] അക്കാലത്ത് സാമൂഹത്തിൽ അത്ര പദവിയില്ലാത്ത മുസ്ലീങ്ങളെ ഖുറൈശികൾ പീഡിപ്പിച്ചു. [9] :143[8] സുമയ്യയുടെ കുടുംബം അവരുടെ രക്ഷാധികാരിയുടെ മരണശേഷം ദുർബലരായി. മഖ്‌സൂം വംശത്തിലെ മറ്റ് അംഗങ്ങളാണ് അവരുടെ ഇസ്ലാമത വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ദം ചെലുത്താൻ അവരെ പീഡിപ്പിച്ചത്. [9] :145[5] [7] [10] ഒരിക്കൽ സുമയ്യയെ വെള്ളം നിറച്ച ഒരു കുടത്തിനുള്ളിലിട്ട് രക്ഷപ്പെടാൻ കഴിയാത്തവിധം ഉയർത്തി പീഢിപ്പിച്ചു. മറ്റൊരിക്കൽ സുമയ്യയേയും യാസിറിനെയും അമ്മാറിനെയും മെയിൽ കോട്ട് ധരിപ്പിച്ച് പകൽ ചൂടിൽ വെയിലത്ത് നിർത്തിച്ചും പീഢിപ്പിച്ചു. പടയാളികൾ ധരിക്കുന്ന ഭാരമേറിയ എന്നാൽ ചുട്ട് പഴുക്കുന്ന വസ്ത്രമാണ് മെയിൽ കോട്ട് [9] :145[3] :178 "വൃദ്ധയും ദുർബലയുമായ സ്ത്രീ" ആയിട്ടുപോലും സുമയ്യ തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ഇസ്ലാം മതം ഉപേക്ഷിക്കാൻ വിസമ്മതിക്കുകയുമായിരുന്നു. [9] :145[5]
കൊലപാതകം
[തിരുത്തുക]ഒരു വൈകുന്നേരം മഖ്‌സൂം ഗോത്രത്തിലെ നേതാവും മുസ്ലീങ്ങളുടെ സ്ഥിരം ശത്രുവുമായ അബു ജഹൽ (അംറ് ഇബ്‌നു ഹിഷാം എന്നാണ് ശരിക്കുള്ള പേര് ) സുമയ്യയെയും യാസിറിനെയും ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് പീഡിപ്പിക്കാനും വാക്കുകൾ കൊണ്ട് അധിക്ഷേപിക്കാനും തുടങ്ങി. അവരുടെ വിശ്വാസം ഉപേക്ഷിക്കാൻ നിരന്തരമായി സമ്മർദ്ദം ചെലുത്തി. അവരാവട്ടെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും ചെയ്തെന്ന് മാത്രമല്ല, നിരന്തരമായി അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. അബു ജഹൽ അവരെ നിരന്തരമായി പീഡിപ്പിച്ചാണ് കൊല ചെയ്തത്. ഉച്ച വെയിലിൽ, ചുട്ടുപഴുത്ത മണലിൽ കിടത്തുക, ചമ്മട്ടി കൊണ്ടടിക്കുക, ഇറുകിയ ലോഹ കവചകങ്ങൾ അണിയിക്കുക തുടങ്ങിയവ പീഡന രീതികളിൽ ചിലത് മാത്രം. കൊടിയ ശത്രുവായിരുന്ന അബൂജഹലായിരുന്നു ഈ പീഡനമുറകൾ ഏറ്റെടുത്തിരുന്നത്. അബൂജഹ്‌ലും സംഘം ചെറുപ്പക്കാരും ചേർന്ന് അമ്മാറിനെയും മാതാപിതാക്കളെയും ചങ്ങലക്കിടുകയും അവരുടെ വീടിന് തീവെക്കുകയും ചെയ്തു. ഇരുമ്പുചങ്ങലയിൽ ബന്ധിക്കുയും അവരെ വേഗത്തിൽ നടക്കാൻ മറ്റുള്ളവർ പിന്നിൽനിന്ന് കുന്തം കൊണ്ടും കഠാരകൊണ്ടും കുത്തിപ്പരിക്കേൽപ്പിക്കകയും ചെയ്തു. [11] സുമയ്യയുടെ തലമുടിയും യാസിറിന്റെയും അമ്മാറിന്റെയും താടിയും പിടിച്ചുവലിച്ചു. ചൂടുള്ള മണലിൽ കിടത്തിയ ശഷം നെഞ്ചത്ത് ഭാരിച്ച കല്ലുവെച്ച് വലിച്ചിഴച്ചു. എഴുപതിലേറെ വയസ്സുണ്ടായിരുന്നു സുമയ്യക്ക്. [12] [13] ഗുഹ്യ സ്ഥാനത്ത് മൂർച്ചയേറിയ കുന്തം കടത്തിക്കൊണ്ടാണ് ശത്രുക്കൾ ഇവരെ വധിച്ചു കളഞ്ഞത്. [14]"മുഹമ്മദിനെ വിവാഹം കഴിക്കാൻ വേണ്ടി യാസിർ മരിക്കുന്നത് വരെ കാത്തിരിക്കുകയായിരിക്കാം നീ" എന്ന് അബു ജഹൽ സുമയ്യയെ പരിഹസിച്ചു. പീഢനം സഹിക്കവെയ്യാതെ അവർ ബോധരഹിതയായി. ഗുരുതരമായി പരിക്കേറ്റിട്ടും സുമയ്യ അബൂ ജഹലിനോട്മ പറഞ്ഞു: "നിലത്ത് കിടക്കുന്ന ഒരു വണ്ടിനെക്കാൾ ചെറുതാണ് നീ, ഞാൻ [ആകസ്മികമായി] ചവിട്ടി വീഴും. " [6] കോപാകുലനായ അബു ജഹൽ അവളെ കുന്തം കൊണ്ട് കുത്തി കൊന്നു. അപ്രകാരം ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിായി സുമയ്യ മാറി. [9] ചില സ്രോതസ്സുകൾ അവകാശപ്പെടുന്നത് അയാൾ അവളുടെ ജനനേന്ദ്രിയത്തിലൂടെ കുരിശ് തറച്ചു എന്നാണ്, മറ്റുചിലർ പറയുന്നത് അവളുടെ മധ്യഭാഗം മുറിച്ചുമാറ്റിയതാണെന്നാണ്. പിന്നീട്, ഇസ്ലാം ഉപേക്ഷിക്കാൻ നിർബന്ധിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ മകൻ അമ്മാറിനെ കൊടും വെയിലിൽ നിർത്തി. :145[3] :178[5] ബദർ യുദ്ധത്തിൽ അബൂജഹൽ കൊല്ലപ്പെട്ടപ്പോൾ മുഹമ്മദ് അമ്മാറിനോട് പറഞ്ഞു, "അല്ലാഹു നിങ്ങളുടെ അമ്മയുടെ ഘാതകനെ കൊന്നിരിക്കുന്നു. " [5] :186
ചരിത്ര അവലംബങ്ങൾ
[തിരുത്തുക]സുമയ്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശം ഇബ്നു ഇസ്ഹാഖിന്റെ (മരണം 761) [15] മുഹമ്മദിന്റെ ജീവചരിത്രമായ സിറാത്ത് റസൂൽ അല്ലാഹ് ("ദൈവത്തിന്റെ ദൂതന്റെ ജീവചരിത്രം") [9] ൽ കാണാം. :143[16] ഇബ്നു ഇസ്ഹാഖിൽ സുമയ്യ എന്ന പേര് വ്യക്തമായി പരാമർശിച്ചിട്ടില്ല; അവരുടെ മകനെ അമ്മാർ സുമയ്യയുടെ "മകൻ" എന്ന പരാമർശത്തിൽ നിന്ന് ഇത് കുറച്ചതാണ്. [9] :229എന്നിരുന്നാലും, ഇബ്നു സാദിന്റെ വിവരണങ്ങളിൽ [3] അവരുടെ പേര് സുമയ്യ എന്നാണ് :178,188[5] തബാരി . [2]
ഇതും കാണുക
[തിരുത്തുക]- ഖദീജ ബിൻത് ഖുവൈലിദ്
- ഹലീമ ബിൻത് അബി ദുഐബ്
- മനുഷ്യരാശിയുടെ ആദ്യ രക്തസാക്ഷിയെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം
- അൽ-ഉഖ്ദൂദിലെ രക്തസാക്ഷികൾ ("കുഴി", അല്ലെങ്കിൽ നജ്റാനിനടുത്തുള്ള ഒരു സ്ഥലം)
അവലംബം
[തിരുത്തുക]- ↑ Alfred Guillaume "The Life of Muhammad: A translation of Ishaq's (sic - should be Ibn Ishaq) Sirat Rasul Allah" Oxford 1955 ISBN 0-19-636033-1, 2003 reprint used - page 145
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by Landau-Tasseron, E. (1998). Volume 39: Biographies of the Prophet's Companions and Their Successors, pp. 29-30, 116-117. Albany: State University of New York Press.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 Muhammad ibn Saad (2013), "Kitab al-Tabaqat al-Kabir", in Translated by Bewley, A. (ed.), The Companions of Badr, vol. 3, London: Ta-Ha Publishers
- ↑ Muhammad ibn Saad. Kitab al-Tabaqat al-Kabir vol. 3. Translated by Bewley, A. (2013). The Companions of Badr, p. 203. London: Ta-Ha Publishers. "Ammar was killed in Safar 37 AH at the age of 93."
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Muhammad ibn Saad (1995), "Kitab al-Tabaqat al-Kabir", in Translated by Bewley, A. (ed.), The Women of Madina, vol. 8, London: Ta-Ha Publishers, pp. 185–186
- ↑ 6.0 6.1 Muir, W. (1861). The Life of Mahomet, vol. 2, p. 125. London: Smith, Elder & Co
- ↑ 7.0 7.1 Razwy, Sayed A.A. (1997). A restatement of the history of Islam & Muslims : C.E. 570 to 661. Stanmore, Middlesex: World Federation of KSI Muslim Communities. ISBN 0-9509-8791-3. Retrieved 31 July 2014.
Ammar ibn Yasser was also one of the earliest converts to Islam. As noted before, his mother and father were tortured to death by the pagans in Makkah. They were the first and the second martyrs of Islam, and this is a distinction that no one in all Islam can share with them.
- ↑ 8.0 8.1 Razwy, Sayed A.A. (1997). "The family all members of which accepted Islam before any other family, was the Yasir family. Yasir, his wife, and their son, Ammar, all three accepted Islam simultaneously, and they were among the earliest Muslims.". A restatement of the history of Islam & Muslims: C.E. 570 to 661. Stanmore, Middlesex: World Federation of KSI Muslim Communities. ISBN 0950987913. Retrieved 31 July 2014.
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 Muhammad ibn Ishaq. Sirat Rasul Allah. Translated by Guillaume, A. (1955). The Life of Muhammad. Oxford: Oxford University Press. ISBN 0-19-636033-1
- ↑ Razwy, Sayed A.A. (1997). ""The first victims of pagan attrition and aggression were those Muslims who had no tribal affiliation in Makkah. Yasir and his wife, Sumayya, and their son, Ammar, had no tribal affiliation. In Makkah they were "foreigners" and there was no one to protect them. All three were savagely tortured by Abu Jahl and the other infidels. Sumayya, Yasir's wife, died while she was being tortured. She thus became the First Martyr in Islam. A little later, her husband, Yasir, was also tortured to death, and he became the Second Martyr in Islam. Quraysh had stained their hands with innocent blood! In the roster of martyrs, Sumayya and her husband, Yasir, rank among the highest. They were killed for no reason other than their devotion to Allah and their love for Islam and Muhammad Mustafa. Those Muslims who were killed in the battles of Badr and Uhud, had an army to defend and to support them. But Yasir and his wife had no one to defend them; they bore no arms, and they were the most defenseless of all the martyrs of Islam. By sacrificing their lives, they highlighted the truth of Islam, and they built strength into its structure. They made the tradition of sacrifice and martyrdom an integral part of the ethos of Islam."". A restatement of the history of Islam & Muslims : C.E. 570 to 661. Stanmore, Middlesex: World Federation of KSI Muslim Communities. ISBN 0950987913. Retrieved 31 July 2014.
- ↑ Aramam (2014 ആഗസ്റ്റ്). "സുമയ്യ ഉമ്മു അമ്മാർ - Aramam Online Magazine" (in ഇംഗ്ലീഷ്). Retrieved 2025-03-16.
{{cite web}}
: Check date values in:|date=
(help) - ↑ "സുമയ്യ ബിൻത് ഖയ്യാത്ത്(റ)". Retrieved 2025-03-16.
- ↑ Aramam (2014 ആഗസ്റ്റ്). "സുമയ്യ ഉമ്മു അമ്മാർ - Aramam Online Magazine" (in ഇംഗ്ലീഷ്). Retrieved 2025-03-16.
{{cite web}}
: Check date values in:|date=
(help) - ↑ ഇസ്ലാം വിജ്ഞാന കോശം. (കലിമ ബുക്സ്). കോഴിക്കോട്. പേ. 805
- ↑ Robinson 2003, p. xv
- ↑ University of Wisconsin-Madison