ശ്രീ കണ്ഠീരവ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ കണ്ഠീർവ സ്റ്റേഡിയം
പൂർണ്ണനാമംSree Kanteerava Stadium
സ്ഥലംബെംഗളൂരു, ഇന്ത്യ
നിർദ്ദേശാങ്കം12°58′10.40″N 77°35′36.49″E / 12.9695556°N 77.5934694°E / 12.9695556; 77.5934694
ഉടമസ്ഥതയൂത്ത് സർവീസസ് ആൻഡ് സ്പോർട്സ് വകുപ്പ്, കർണാടക
ശേഷി25,810[1]
Construction
Built1997
Tenants
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
ബംഗളൂരു എഫ്.സി (2014–present)
Sree Kanteerava Outdoor Stadium

ബംഗളൂരുവിലെ വിവിധോദ്ദേശകരമായ ഒരു സ്റ്റേഡിയമാണ് ശ്രീ കണ്ഠീർവ സ്റ്റേഡിയം. ഫുട്ബോൾ മത്സരങ്ങൾക്ക് മിക്കപ്പോഴും ഈ സ്റ്റേഡിയം ഉപയോഗിക്കുന്നു. ഒരു വോളിബോൾ കോർട്ട് , ട്രാക്ക് എന്നിവയും ഇവിടെ ഉണ്ട്. 2017-18-ന്റെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കലാശക്കളി ഇവിടെവെച്ചാണ് നടന്നത്.[2]

യോഗാഭ്യാസം[തിരുത്തുക]

2017 ൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിനു സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഗാന്ധിയൻ അണ്ണാ ഹസാരെയ്ക്കൊപ്പം ലോകത്തെ ഏറ്റവും പ്രായമുള്ള യോഗാ ഗുരു ന്യൂയോർക്കിൽ നിന്നുള്ള താവോ പോർച്ചോൺ ലിഞ്ചും (വയസ്: 98), ഇന്ത്യയിലെ മുതിർന്ന യോഗാ ഗുരു അമ്മ നനമ്മാളും (വയസ്: 97) നേതൃത്വം നൽകി.[3]

ബെംഗളൂരു എഫ്‌സി[തിരുത്തുക]

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫുട്ബോൾ ടീമായ ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ട് സ്റ്റേഡിയമാണ് ഇത്.[4]

മത്സരങ്ങൾ[തിരുത്തുക]

ഐ.എസ്.എൽ[തിരുത്തുക]

സീസൺ മത്സരങ്ങൾ സ്കോർ ജയം
2017-18 ബംഗളൂരു vs എടികെ 1-0 ബംഗളൂരു [5]
2017-18 ബംഗളൂരു vs മുംബൈ സിറ്റി 2-0 ബംഗളൂരു [6]
2017-18 ബംഗളൂരു vs ചെന്നൈയിൻ 1-2 ചെന്നൈയിൻ[7]

അവലംബം[തിരുത്തുക]

  1. "Sree Kanteerava Stadium". Indian Super League. Archived from the original on 2018-09-08. Retrieved 12 March 2018.
  2. "കാണാം കലാശക്കളിയിൽ വലയിൽവീണ ഗോളുകൾ". Asianet News Network Pvt Ltd. Retrieved 2018-08-06.
  3. "റെക്കോർഡ് ലക്ഷ്യമിട്ട് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ യോഗാഭ്യാസം". ManoramaOnline. Retrieved 2018-08-06.
  4. "ബംഗളൂരുവിന് ഒരു ഗോളിന് സ്വന്തം മണ്ണിലെ ജയം". Indian Super League (in ഇംഗ്ലീഷ്). Retrieved 2018-08-06.
  5. "ബംഗളൂരുവിന് ഒരു ഗോളിന് സ്വന്തം മണ്ണിലെ ജയം". Indian Super League. Retrieved 2018-08-06.
  6. "മുംബൈ എഫ്‌സിയെ തറപറ്റിച്ച് ബംഗളൂരു എഫ്‌സിക്ക് ഉജ്ജ്വല തുടക്കം". Indian Super League. Retrieved 2018-08-06.
  7. "തെക്കൻ ഡെർബിയിൽ ബംഗളൂരുവിന് എതിരേ ചെന്നൈയ്ക്ക് മൂന്നു പോയിന്റുകളോടെ വിജയതിലകം". Indian Super League. Retrieved 2018-08-06.