ശ്രീ കണ്ഠീരവ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Kanteerava Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീ കണ്ഠീർവ സ്റ്റേഡിയം
Kanteerava Outdoor 11.JPG
പൂർണ്ണനാമംSree Kanteerava Stadium
സ്ഥലംബെംഗളൂരു, ഇന്ത്യ
നിർദ്ദേശാങ്കം12°58′10.40″N 77°35′36.49″E / 12.9695556°N 77.5934694°E / 12.9695556; 77.5934694
ഉടമസ്ഥതയൂത്ത് സർവീസസ് ആൻഡ് സ്പോർട്സ് വകുപ്പ്, കർണാടക
ശേഷി25,810[1]
Construction
Built1997
Tenants
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
ബംഗളൂരു എഫ്.സി (2014–present)
Sree Kanteerava Outdoor Stadium

ബംഗളൂരുവിലെ വിവിധോദ്ദേശകരമായ ഒരു സ്റ്റേഡിയമാണ് ശ്രീ കണ്ഠീർവ സ്റ്റേഡിയം. ഫുട്ബോൾ മത്സരങ്ങൾക്ക് മിക്കപ്പോഴും ഈ സ്റ്റേഡിയം ഉപയോഗിക്കുന്നു. ഒരു വോളിബോൾ കോർട്ട് , ട്രാക്ക് എന്നിവയും ഇവിടെ ഉണ്ട്. 2017-18-ന്റെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കലാശക്കളി ഇവിടെവെച്ചാണ് നടന്നത്.[2]

യോഗാഭ്യാസം[തിരുത്തുക]

2017 ൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിനു സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഗാന്ധിയൻ അണ്ണാ ഹസാരെയ്ക്കൊപ്പം ലോകത്തെ ഏറ്റവും പ്രായമുള്ള യോഗാ ഗുരു ന്യൂയോർക്കിൽ നിന്നുള്ള താവോ പോർച്ചോൺ ലിഞ്ചും (വയസ്: 98), ഇന്ത്യയിലെ മുതിർന്ന യോഗാ ഗുരു അമ്മ നനമ്മാളും (വയസ്: 97) നേതൃത്വം നൽകി.[3]

ബെംഗളൂരു എഫ്‌സി[തിരുത്തുക]

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫുട്ബോൾ ടീമായ ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ട് സ്റ്റേഡിയമാണ് ഇത്.[4]

മത്സരങ്ങൾ[തിരുത്തുക]

ഐ.എസ്.എൽ[തിരുത്തുക]

സീസൺ മത്സരങ്ങൾ സ്കോർ ജയം
2017-18 ബംഗളൂരു vs എടികെ 1-0 ബംഗളൂരു [5]
2017-18 ബംഗളൂരു vs മുംബൈ സിറ്റി 2-0 ബംഗളൂരു [6]
2017-18 ബംഗളൂരു vs ചെന്നൈയിൻ 1-2 ചെന്നൈയിൻ[7]

അവലംബം[തിരുത്തുക]

  1. "Sree Kanteerava Stadium". Indian Super League. ശേഖരിച്ചത് 12 March 2018.
  2. "കാണാം കലാശക്കളിയിൽ വലയിൽവീണ ഗോളുകൾ". Asianet News Network Pvt Ltd. ശേഖരിച്ചത് 2018-08-06.
  3. "റെക്കോർഡ് ലക്ഷ്യമിട്ട് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ യോഗാഭ്യാസം". ManoramaOnline. ശേഖരിച്ചത് 2018-08-06.
  4. "ബംഗളൂരുവിന് ഒരു ഗോളിന് സ്വന്തം മണ്ണിലെ ജയം". Indian Super League (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-06.
  5. "ബംഗളൂരുവിന് ഒരു ഗോളിന് സ്വന്തം മണ്ണിലെ ജയം". Indian Super League. ശേഖരിച്ചത് 2018-08-06.
  6. "മുംബൈ എഫ്‌സിയെ തറപറ്റിച്ച് ബംഗളൂരു എഫ്‌സിക്ക് ഉജ്ജ്വല തുടക്കം". Indian Super League. ശേഖരിച്ചത് 2018-08-06.
  7. "തെക്കൻ ഡെർബിയിൽ ബംഗളൂരുവിന് എതിരേ ചെന്നൈയ്ക്ക് മൂന്നു പോയിന്റുകളോടെ വിജയതിലകം". Indian Super League. ശേഖരിച്ചത് 2018-08-06.