ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asian Football Confederation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Asian Football Confederation
AFC logo
AFC members
ആപ്തവാക്യം"The Future is Asia"
രൂപീകരണം1954
തരംSports organization
ആസ്ഥാനംKuala Lumpur, Malaysia
അംഗത്വം
46 member associations (from 4 regional federations)
President
Mohammed Bin Hammam
വെബ്സൈറ്റ്http://www.the-afc.com

ഇസ്രായേൽ ഒഴിച്ചുള്ള(2006 മുതൽ) ഏഷ്യൻ രാജ്യങ്ങളുടെയും, ഓസ്ട്രേലിയയുടെയും ഫുട്ബോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപവത്കരിച്ച നിയന്ത്രണാധികാര സമിതിയാണ്‌ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) . 1954 മേയ് 8-നു ഫിലിപ്പൈൻസിലെ മനിലയിലാണു ഇത് സ്ഥാപിതമായത്. ഫിഫയുടെ ആറു കോൺഫെഡറേഷനുകളിൽ ഒന്നാണിത്. മലേഷ്യയിലെ കുലാലമ്പൂരിലെ ബുകിത് ജലീലിലാണ്‌ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്. ഖത്തറിന്റെ മൊഹമ്മദ് ബിൻ ഹമാം ആണ്‌ ഇപ്പോഴത്തെ പ്രസിഡണ്ട്.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ 46 രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾ ഔദ്യോഗിക അംഗങ്ങളായിട്ടുണ്ട്. അവയെ ഭൂമിശാസ്ത്രപരമായി 4 മേഖലകളായി തിരിച്ചിരിക്കുന്നു.

  1. വെസ്റ്റ് ഏഷ്യ
  2. ഈസ്റ്റ് ഏഷ്യ
  3. സെൻട്രൽ & സൗത്ത് ഏഷ്യ
  4. ആസിയാൻ

മത്സരങ്ങൾ[തിരുത്തുക]

എല്ലാ നാലു വർഷം കൂടുമ്പോഴും ഏഷ്യയിൽ നിന്നും ലോകകപ്പ് ഫുട്ബോളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാമത്സരമായ ഏഷ്യാകപ്പ് സംഘടിപ്പിക്കുന്നു. അതു പോലെ തന്നെ ഏഷ്യാ ചാലഞ്ച് കപ്പും സംഘടിപ്പിക്കുന്നു. ഇതു കൂടാതെ ഏഷ്യയിൽ നിന്നു ഒളിമ്പിക്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങളും സംഘടിപ്പിക്കുന്നത് എ.എഫ്.സിയാണ്‌.