അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനം | |
---|---|
ഔദ്യോഗിക നാമം | അന്താരാഷ്ട്ര യോഗ ദിനം - IDY |
ഇതരനാമം | യോഗ ദിനം, ലോക യോഗ ദിനം |
ആചരിക്കുന്നത് | lokam മുഴുവൻ |
തരം | ഐക്യരാഷ്ട്രസഭ |
ആഘോഷങ്ങൾ | യോഗാഭ്യാസം, ധ്യാനം |
തിയ്യതി | 21 ജൂൺ |
ആവൃത്തി | വാർഷികം |
First time | 21 ജൂൺ 2015 |
ബന്ധമുള്ളത് | യോഗ, ധ്യാനം, സാംസ്‌കാരിക പ്രദർശനം, ആരോഗ്യം |
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.[2] ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്[3]. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാനന്തര ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.[4]
യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാനന്തരം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാനന്തരത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്.[5] ആത്മിയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം.[6]
2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.[7][8] അന്ന് അദ്ദേഹം പറഞ്ഞു:[9]
"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."
[11]. 2014 സെപ്‌റ്റംബർ 14–ന് യു.എൻ സമ്മേളന വേദിയിൽവച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളിൽ 175 എണ്ണത്തിൻ്റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബർ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി [12]. 2015 ജൂൺ 21 ന് ആദ്യ യോഗാദിനം ആചരിച്ചു [13]. വിവിധ രാജ്യങ്ങളിൽ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു [14].
യോഗാദിനത്തിന്റെ പ്രാധാന്യം
[തിരുത്തുക]- ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം
- മതങ്ങളെയെല്ലാം പിൻതള്ളിക്കൊണ്ട് മനുഷ്യവളർച്ചയ്ക്കുള്ള സാധ്യത
- ആന്തരികവികസന ശാസ്‌ത്രം, സൗഖ്യം, വിമോചനം എന്നിവ ഭാവി തലമുറകൾക്കു പ്രദാനം ചെയ്യപ്പെടുന്നതിന് [15].
- ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്ന് [16].
അവലംബങ്ങൾ
[തിരുത്തുക]- ↑ [http://www.unic.org.in/display.php?E=13712&K=Yoga%7Cunic.org[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "UN Declared 21st June as International Day of Yoga". Archived from the original on 2016-07-09. Retrieved 2015-06-21.
- ↑ [http://www.bbc.com/news/world-asia-india-29373722%7Cbbc.com[പ്രവർത്തിക്കാത്ത കണ്ണി]
- ↑ UN declares June 21 as 'International Day of Yoga'
- ↑ Sadhguru, J (3 July 2012). "The first Guru is born". Times of India. Times News Service. Retrieved 23 February 2015.
- ↑ Sadhguru, J (28 November 2014). "Spiritual Process As A Kind Of Agriculture". Speaking Tree. Times News Service. Retrieved 23 February 2015.
- ↑ UN should adopt an International Yoga Day: Modi
- ↑ PM Modi asks world leaders to adopt International Yoga Day
- ↑ "Modi calls for Yoga Day in US General Assembly". Archived from the original on 2016-07-09. Retrieved 2015-06-21.
- ↑ International Yoga Day
- ↑ International Day of Yoga
- ↑ {http://timesofindia.indiatimes.com/india/un-declares-june-21-as-international-day-of-yoga/articleshow/45480636.cms%7Ctimesofindia
- ↑ [http://isha.sadhguru.org/blog/ma/yogayum-dhyanavum/antharashtra-yogadinam/%7Csadhguru.org[പ്രവർത്തിക്കാത്ത കണ്ണി]
- ↑ [1]|Keralakaumudi
- ↑ [2]|Youtube
- ↑ [3] Archived 2015-07-01 at the Wayback Machine.|http://srisriravishankar.org
പുറം കണ്ണികൾ
[തിരുത്തുക]- അറിയാം, ശീലിക്കാം യോഗ Archived 2015-06-22 at the Wayback Machine.
- യോഗ ദിനം സമുചിതമായി ആഘോഷിച്ചു; സമാധാനത്തിന്റെ പുതുയുഗ പിറവിയെന്ന് പ്രധാനമന്ത്രി Archived 2015-07-30 at the Wayback Machine.
- യോഗാ ദിനം ചരിത്രമാക്കാൻ ഒരുക്കം
- മോദി നയിച്ചു, യോഗ ദിനം ഇന്ത്യയിൽ സമുചിതമായി ആഘോഷിച്ചു
- യോഗ ദിനം ചരിത്ര സംഭവമാകും Archived 2015-07-28 at the Wayback Machine.
- സിയാച്ചിൻ മുതൽ ദക്ഷിണ ചൈന കടൽ വരെ യോഗയുടെ മഹത്ത്വം പകർന്ന് ഭാരതസൈന്യം Archived 2015-07-30 at the Wayback Machine.
- യോഗയെ പിന്തുണച്ച് മോഹൻലാലിന്റെ ബ്ലോഗ് Archived 2015-06-25 at the Wayback Machine.
- സിയാച്ചിനിലും പടക്കപ്പലുകളിലും യോഗ Archived 2015-06-19 at the Wayback Machine.
- ഗിന്നസ് റെക്കോർഡിന്റെ പകിട്ടിൽ ഇന്ത്യയുടെ യോഗ ദിനാചരണം Archived 2015-06-22 at the Wayback Machine.