ശ്രീയ രമേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീയ രമേശ്
ജനനം08 ഫെബ്രുവരി 1982
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശ്രീയ
ശ്രീക്കുട്ടി
പൗരത്വംഇന്ത്യൻ
കലാലയംസനാദന ധർമ്മ കോളേജ് ആലപ്പുഴ
തൊഴിൽചലച്ചിത്ര-സീരിയൽ അഭിനേത്രി
സജീവ കാലം2015 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)രമേശ് ആർ നായർ
കുട്ടികൾഅദ്രജ
അദ്രിത്
മാതാപിതാക്ക(ൾ)രാമചന്ദ്രൻ പിള്ള (അച്ഛൻ),രത്നമ്മ രാമചന്ദ്രൻ (അമ്മ)

ഒരു മലയാള ചലച്ചിത്ര-സീരിയൽ അഭിനേത്രിയാണ് ശ്രീയ രമേശ് (ജനനം:1982 ഫെബ്രുവരി 8 ). കുങ്കുമപ്പൂവ്,ഏഴ് രാത്രികൾ,സത്യമേ ജയതേ തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ച ശ്രീയയുടെ ആദ്യ ചലച്ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും ആണ്.മോഹൻലാലാണ് ഈ ചിത്രത്തിൽ നായകൻ. തുടർന്ന് അനീസ്യ,വേട്ട,കൃഷ്ണം, വികടകുമാരൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

കുടുംബം[തിരുത്തുക]

08  ഫെബ്രുവരി 1982 ന് രാമചന്ദ്രൻ പിള്ളയുടേയും,രത്നമ്മയുടേയും മകളായി ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ശ്രീയ രമേശ് ജനിച്ചത്. രമേശ് ആർ.നായർ എന്നാണ് ശ്രീയയുടെ ഭർത്താവിന്റെ പേര്.ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്.അദ്രജയും,അദ്രിതും.

സിനിമ ജീവിതം[തിരുത്തുക]

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് 2015ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ശ്രീയ രമേശ് ആദ്യം അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.സിനിമയിലെത്തുന്നതിന് മുമ്പ് ശ്രീയ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

ഡോക്ടർ ഉഷ

  • അനീസ്യ (2015)
  • വേട്ട (2015)... ഹെഡ്മിസ്ട്രസ്സ്
  • ഒപ്പം (2016)... ആമിന
  • ഡാഫേദാർ (2016)... അർച്ചന
  • മോഹൻലാൽ (2018)... സേതുവിന്റെ സഹോദരി
  • വികടകുമാരൻ (2018)...ലീല
  • കൃഷ്ണം (2018)
  • മഴയത്ത് (2018)...സുമ
  • ലൂസിഫർ (2019)...സീരിയൽ ആർട്ടിസ്റ്റ്

ടെലിവിഷൻ സീരിയലുകൾ[തിരുത്തുക]

  1. കുങ്കുമപ്പൂവ് (ഏഷ്യാനെറ്റ്)
  2. ഏഴ് രാത്രികൾ (ഏഷ്യനെറ്റ്)
  3. സത്യമേ ജയതെ (സൂര്യ)
  4. മായ മോഹിനി (മഴവിൽ മനോരമ)

അവലംബം[തിരുത്തുക]

https://www.newsbugz.com/tag/sreeya-remesh-wiki/amp/https://www.newsbugz.com/tag/sreeya-remesh-biography/amp/[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=ശ്രീയ_രമേശ്&oldid=3820383" എന്ന താളിൽനിന്ന് ശേഖരിച്ചത്