വീഡിയോ ക്യാമറ
ടെലിവിഷൻ വ്യവസായത്തിൽ, ഇലക്ട്രോണിക് മോഷൻ പിക്ച്ചർ അഥവാ വീഡിയോ പകർത്താൻ മാത്രമായി ഉപയോഗിക്കുന്ന ക്യാമറ ആണ് വീഡിയോ ക്യാമറ എന്ന് അറിയപ്പെടുന്നത്. സിനിമക്ക് വേണ്ടി ഫിലിമിൽ ചിത്രം പകർത്തുന്ന ക്യാമറ മൂവി ക്യാമറ എന്നാണ് അറിയപ്പെടുന്നത്. ടെലിവിഷന് വേണ്ടിയാണ് ആദ്യം ഉപയോഗിച്ച് തുടങ്ങിയത് എങ്കിലും ഇന്ന് സിനിമയിൽ ഉൾപ്പടെ മറ്റ് പല മേഖലകളിലും വീഡിയോ ക്യാമറ ഉപയോഗിച്ച് വരുന്നുണ്ട്.
വീഡിയോ ക്യാമറകൾ പ്രധാനമായും രണ്ട് മോഡുകളിലാണ് ഉപയോഗിക്കുന്നത്. ആദ്യത്തേത്, തൽസമയ പ്രക്ഷേപണത്തിനുള്ള തത്സമയ ടെലിവിഷനാണ്. നിരീക്ഷണ ക്യാമറകളും മറ്റും ഇത്തരത്തിലുള്ളവയാണ്. രണ്ടാമത്തെ മോഡിൽ ആർക്കൈവ് ചെയ്യുന്നതിനോ കൂടുതൽ പ്രോസസ്സിംഗിനോ വേണ്ടി ചിത്രങ്ങൾ ഒരു സംഭരണ ഉപകരണത്തിൽ റെക്കോർഡുചെയ്യുന്നു. വർഷങ്ങളോളം, ഈ ആവശ്യത്തിനായി ഉപയോഗിച്ച പ്രാഥമിക ഫോർമാറ്റായിരുന്നു വീഡിയോടേപ്പ്. ക്രമേണ ഒപ്റ്റിക്കൽ ഡിസ്ക്, ഹാർഡ് ഡിസ്ക്, തുടർന്ന് ഫ്ലാഷ് മെമ്മറി എന്നിവ ഇതിനായി ഉപയോഗിച്ച് തുടങ്ങി.
തരങ്ങളും ഉപയോഗങ്ങളും
[തിരുത്തുക]ആധുനിക വീഡിയോ ക്യാമറകൾക്ക് നിരവധി ഡിസൈനുകളും ഉപയോഗങ്ങളുമുണ്ട്.
- പ്രൊഫഷണൽ വീഡിയോ ക്യാമറകൾ, സാധാരണയായി ടെലിവിഷൻ മേഖലയിൽ ഉപയോഗിക്കുന്നവയാണ്. സ്റ്റുഡിയോ അടിസ്ഥാനമാക്കിയുള്ളത് അല്ലെങ്കിൽ കൊണ്ടു നടക്കാൻ പറ്റുന്ന ഇലക്ട്രോണിക് ഫീൽഡ് പ്രൊഡക്ഷൻ (ഇഎഫ്‌പി) അടിസ്ഥാനമാക്കിയ പ്രൊഫഷണൽ വീഡിയോ ക്യാമറകകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വീഡിയോ ക്യാമറകളുണ്ട്. ഇത്തരം ക്യാമറകൾ സാധാരണയായി വളരെ മികച്ച മാനുവൽ നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു. ചുവപ്പ്, പച്ച, നീല എന്നിവ പ്രത്യേകം രേഖപ്പെടുത്താൻ അവയിൽ സാധാരണയായി മൂന്ന് സെൻസറുകൾ ഉപയോഗിക്കുന്നു.
- കാംകോർഡറുകൾ ഒരു ക്യാമറയും ഒരു വിസിആർ അല്ലെങ്കിൽ മറ്റ് റെക്കോർഡിംഗ് ഉപകരണങ്ങളും ഒരു യൂണിറ്റിൽ സംയോജിപ്പിക്കുന്ന വീഡിയോ ക്യാമറകളാണ്. ഇവ ടെലിവിഷൻ, ഹോം മൂവികൾ, ഇലക്ട്രോണിക് ന്യൂസ് ഗാതറിങ്ങ് (സിറ്റിസൺ ജേണലിസം ഉൾപ്പെടെയുള്ള വാർത്താ ശേഖരണം) എന്നിങ്ങനെ ഒരുപാട് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു. നിലവിലെ മിക്ക ഡിജിറ്റൽ സ്റ്റിൽ ക്യാമറകളിലും വീഡിയോ പകർത്താനുള്ള സൌകര്യം കൂടിയുണ്ട്. ആക്ഷൻ ക്യാമറകൾക്ക് പലപ്പോഴും 360° റെക്കോർഡിംഗ് കഴിവുകളും ഉണ്ട്.
- ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സിസിടിവി): സുരക്ഷ, നിരീക്ഷണ ആവശ്യങ്ങൾക്കായി സാധാരണ പാൻ-ടിൽറ്റ്-സൂം ക്യാമറകൾ (PTZ) ഉപയോഗിക്കുന്നു. അത്തരം ക്യാമറകൾ ചെറുതും എളുപ്പത്തിൽ മറഞ്ഞിരിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതും ആണ്.
- ഒരു കമ്പ്യൂട്ടറിലേക്ക് ഒരു തത്സമയ വീഡിയോ ഫീഡ് സ്ട്രീം ചെയ്യുന്ന വീഡിയോ ക്യാമറകളാണ് വെബ്‌ക്യാമുകൾ.
- പല സ്മാർട്ട്‌ഫോണുകളിലും ബിൽറ്റ്-ഇൻ വീഡിയോ ക്യാമറകളുണ്ട്, ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾക്ക് 4-കെ റെസല്യൂഷനിൽ പോലും വീഡിയോ പകർത്താനാകും.
- ശാസ്ത്രീയ ഗവേഷണത്തിനായി പ്രത്യേക ക്യാമറ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട് (ഉദാ: ഒരു കൃത്രിമോപഗ്രഹം അല്ലെങ്കിൽ ബഹിരാകാശ പ്രോബ്, നിർമ്മിത ബുദ്ധി, റോബോട്ടിക്സ് ഗവേഷണം, മെഡിക്കൽ ഉപയോഗം). ഇൻഫ്രാറെഡ് തരംഗം (രാത്രി കാഴ്ചയ്ക്കും ചൂട് സംവേദനത്തിനുമായി) അല്ലെങ്കിൽ എക്സ് കിരണം (മെഡിക്കൽ, ജ്യോതിശാസ്ത്ര ഉപയോഗത്തിന്) ഉപയോഗിച്ച് വീഡിയോ എടുക്കുന്ന ക്യാമറകൾ പോലും ഉണ്ട്.
ചരിത്രം
[തിരുത്തുക]1910 മുതൽ 1930 വരെ പരീക്ഷണാത്മക പ്രക്ഷേപണങ്ങളിൽ ഉപയോഗിച്ചിരുന്ന മെക്കാനിക്കൽ നിപ്‌കോ ഡിസ്ക് അടിസ്ഥാനമാക്കിയുള്ള വീഡിയോ ക്യാമറകൾ ആയിരുന്നു ആദ്യകാല വീഡിയോ ക്യാമറകൾ. വീഡിയോ ക്യാമറ ട്യൂബിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ഡിസൈനുകളായ വ്‌ളാഡിമിർ സ്വോറിക്കിന്റെ ഐക്കണോസ്കോപ്പ്, ഫിലോ ഫാർൺസ്‌വർത്തിന്റെ ഇമേജ് ഡിസെക്ടർ എന്നിവയെ 1930 കളോടെ നിപ്‌കോ സിസ്റ്റം മാറ്റിസ്ഥാപിച്ചു. ചാർജ്-കപ്പിൾഡ് ഡിവൈസ് (സിസിഡി), സിഎംഒഎസ് ആക്റ്റീവ്-പിൿസൽ സെൻസർ (സിഎംഒഎസ് സെൻസർ) പോലുള്ള സോളിഡ്-സ്റ്റേറ്റ് ഇമേജ് സെൻസറുകളെ അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ, ഇമേജ് ബേൺ-ഇൻ പോലുള്ള ട്യൂബ് സാങ്കേതികവിദ്യകളിലെ സാധാരണ പ്രശ്നങ്ങൾ ഇല്ലാതാക്കി ഡിജിറ്റൽ വീഡിയോ വർക്ക്ഫ്ലോ പ്രായോഗികമാക്കുന്നത് വരെ ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നു.
സോളിഡ്-സ്റ്റേറ്റ് ഇമേജ് സെൻസറുകളുടെ അടിസ്ഥാനം മെറ്റൽ-ഓക്സൈഡ്-അർദ്ധചാലക (MOS) സാങ്കേതികവിദ്യയാണ്,[1] ഇത് 1959 ൽ ബെൽ ലാബിൽ MOSFET (MOS ഫീൽഡ്-ഇഫക്റ്റ് ട്രാൻസിസ്റ്റർ) കണ്ടുപിടിച്ചതിൽ നിന്നാണ് ഉത്ഭവിച്ചത്.[2] ഇത് സിസിഡിയും പിന്നീട് സിഎംഒഎസ് ആക്റ്റീവ്-പിക്സൽ സെൻസറും ഉൾപ്പെടെയുള്ള അർദ്ധചാലക ഇമേജ് സെൻസറുകളുടെ വികാസത്തിലേക്ക് നയിച്ചു. ആദ്യത്തെ അർദ്ധചാലക ഇമേജ് സെൻസർ, MOS കപ്പാസിറ്റർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 1969 ൽ ബെൽ ലാബിൽ നിർമ്മിച്ച ചാർജ്-കപ്പിൾഡ് ഉപകരണമാണ്.[3] എൻഎംഒഎസ് ആക്റ്റീവ്-പിക്സൽ സെൻസർ, 1985 ൽ ഒളിമ്പസ് കണ്ടുപിടിച്ചു.[4][5][6] ഇത് 1993 ൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സിഎംഎസ് ആക്റ്റീവ്-പിക്സൽ സെൻസർ വികസിപ്പിക്കുന്നതിലേക്ക് നയിച്ചു.[7]
കംപ്രസ്സ് ചെയ്യാത്ത വീഡിയോയുടെ പ്രായോഗികമായി ഉയർന്ന മെമ്മറിയും ബാൻഡ്‌വിഡ്ത്ത് ആവശ്യകതകളും കാരണം, വീഡിയോ കംപ്രഷൻ സാങ്കേതികതകൾ കൂട്ടിച്ചേർത്ത ഡിജിറ്റൽ വീഡിയോ ക്യാമറകളും ഇന്ന് ലഭ്യമാണ്.[8] ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കംപ്രഷൻ സാങ്കേതികതയാണ്, 1972 ൽ കണ്ടുപിടിച്ച കംപ്രഷൻ അൽഗോരിതം ആയ ഡിസ്ക്രീറ്റ് കോസൈൻ ട്രാൻസ്ഫോർമേഷൻ (ഡിസിടി).[9] [10] 1988 മുതൽ ഉപയോഗിക്കുന്ന H.26x, MPEG വീഡിയോ കോഡിംഗ് മാനദണ്ഡങ്ങൾ ഉൾപ്പെടെ ഡിസിടി അടിസ്ഥാനമാക്കിയുള്ള വീഡിയോ കംപ്രഷൻ മാനദണ്ഡങ്ങളാൽ പ്രായോഗിക ഡിജിറ്റൽ വീഡിയോ ക്യാമറകൾ പ്രവർത്തനക്ഷമമാണ്.
ഡിജിറ്റൽ ടെലിവിഷനിലേക്കുള്ള മാറ്റം ഡിജിറ്റൽ വീഡിയോ ക്യാമറകൾക്ക് ഉത്തേജനം നൽകി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മിക്ക വീഡിയോ ക്യാമറകളും ഡിജിറ്റൽ ക്യാമറകളായിരുന്നു.
ഡിജിറ്റൽ വീഡിയോ ക്യാപ്‌ചറിന്റെ വരവോടെ, പ്രൊഫഷണൽ വീഡിയോ ക്യാമറകളും മൂവി ക്യാമറകളും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി. ഇപ്പോൾ, ടെലിവിഷനും മറ്റ് ജോലികൾക്കും (സിനിമ നിർമ്മാണം ഒഴികെ) മാത്രമായി ഉപയോഗിക്കുന്ന മിഡ് റേഞ്ച് ക്യാമറകളെ പ്രൊഫഷണൽ വീഡിയോ ക്യാമറകൾ എന്ന് വിളിക്കുന്നു.
ഇതും കാണുക
[തിരുത്തുക]- ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലെക്സ് ക്യാമറ
- ഫയർവയർ ക്യാമ
- പ്രൊഫഷണൽ വീഡിയോ ക്യാമറ
- റെക്കോഡിങ് അറ്റ് ദ എഡ്ജ്
- ടെലിവിഷൻ നിർമ്മാണം
- ത്രീ-സിസിഡി
- വീഡിയോ ക്യാമറ ട്യൂബ്
- വീഡിയോഗ്രാഫ്
- വീഡിയോടെലെഫോണി
- വെബ്ക്യാം
പരാമർശങ്ങൾ
[തിരുത്തുക]- ↑ Williams, J. B. (2017). The Electronics Revolution: Inventing the Future. Springer. pp. 245–8. ISBN 9783319490885.
- ↑ "1960: Metal Oxide Semiconductor (MOS) Transistor Demonstrated". The Silicon Engine. Computer History Museum. Retrieved August 31, 2019.
- ↑ James R. Janesick (2001). Scientific charge-coupled devices. SPIE Press. pp. 3–4. ISBN 978-0-8194-3698-6.
- ↑ Matsumoto, Kazuya; et al. (1985). "A new MOS phototransistor operating in a non-destructive readout mode". Japanese Journal of Applied Physics. 24 (5A): L323. Bibcode:1985JaJAP..24L.323M. doi:10.1143/JJAP.24.L323.
- ↑ Fossum, Eric R. (12 July 1993). "Active pixel sensors: are CCDs dinosaurs?". SPIE Proceedings Vol. 1900: Charge-Coupled Devices and Solid State Optical Sensors III. International Society for Optics and Photonics. 1900: 2–14. Bibcode:1993SPIE.1900....2F. doi:10.1117/12.148585.
- ↑ Fossum, Eric R. (2007). "Active Pixel Sensors" (PDF). Semantic Scholar. Retrieved 8 October 2019.
- ↑ Fossum, Eric R.; Hondongwa, D. B. (2014). "A Review of the Pinned Photodiode for CCD and CMOS Image Sensors". IEEE Journal of the Electron Devices Society. 2 (3): 33–43. doi:10.1109/JEDS.2014.2306412.
- ↑ Belmudez, Benjamin (2014). Audiovisual Quality Assessment and Prediction for Videotelephony. Springer. pp. 11–13. ISBN 9783319141664.
- ↑ Huang, Hsiang-Cheh; Fang, Wai-Chi (2007). Intelligent Multimedia Data Hiding: New Directions. Springer. p. 41. ISBN 9783540711698.
- ↑ Ahmed, Nasir (January 1991). "How I Came Up With the Discrete Cosine Transform". Digital Signal Processing. 1 (1): 4–5. doi:10.1016/1051-2004(91)90086-Z.