ക്യാംകോഡർ
വീഡിയോ, ഓഡിയോ എന്നിവ റെക്കോർഡ് ചെയ്യാനുപയോഗിക്കുന്ന ഒരു ഇലക്ട്രോണിക്സ് ഉപകരണമാണ് ക്യാംകോഡർ. ക്യാംകോഡറുകളിൽ വീഡിയോ ക്യാമറയും വീഡിയോ റെക്കോർഡറും ഒറ്റ യൂണിറ്റാണ്.
ആദ്യകാല ക്യാംകോഡറുകളിൽ അനലോഗ് വീഡിയോ റെക്കോർഡിങ്ങാണ് ഉണ്ടായിരുന്നത്. 1990 മുതൽ ഡിജിറ്റൽ റെക്കോർഡിങ്ങ് വന്നപ്പോഴും വീഡിയോ ടേപ്പ് പ്രഥമ സംഭരണോപാധിയായി തുടർന്നു. രണ്ടായിരമായപ്പോഴേക്കും വീഡിയോ ടേപ്പിൻറെ സ്ഥാനത്ത് ഒപ്റ്റിക്കൽ ഡിസ്ക്‍, ഹാർഡ് ഡ്രൈവ്, ഫ്ളാഷ് മെമ്മറി എന്നിവ സംഭരണോപാധികളായി മാറി.
മാഗ്നറ്റിക് ടേപ്പ് ഉപയോഗിക്കാത്ത ക്യാംകോഡറുകൾ ടേപ്പ് ലെസ് ക്യാംകോഡർ എന്നറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ടെലിവിഷൻ ചിത്രങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യാനാണ് ക്യാംകോഡറുകൾ യഥാർത്ഥത്തിൽ നിർമ്മിക്കപ്പെട്ടത്.
ഘടകങ്ങൾ
[തിരുത്തുക]ക്യാംകോഡറിന് മൂന്ന് പ്രധാന ഭാഗങ്ങളാണുള്ളത്: ലെൻസ്, ഇമേജർ, റെക്കോർഡർ.
ലെൻസ്
[തിരുത്തുക]പ്രകാശം പതിക്കുന്നത് ലെൻസ് വഴിയാണ്. ക്യാംകോഡറിൻറെ ഒപ്ടിക്സിന് താഴെപ്പറയുന്ന അഡ്ജസ്മെൻറുകൾ ഉണ്ടായിരിക്കും.
- അപ്പർച്ചർ ;
- സൂം ഫോക്കൽ ദൂരവും ആംഗിൾ ഓഫ് വ്യൂവും നിയന്ത്രിക്കാൻ;
- ഷട്ടർ സ്പീഡ് ;
- ഗെയ്ൻ അരണ്ട വെളിച്ചത്തിൽ സിഗ്നൽ ആംപ്ലിഫൈ ചെയ്യാൻ;
- ന്യൂട്രൽ ഡെൻസിറ്റി ഫിൽറ്റർ.
സാധാരണ ക്യാംകോഡറുകളിൽ ഇവയെല്ലാം നിയന്ത്രിക്കുന്നത് ക്യാംകോഡറുകളിൽ തന്നെയുള്ള ഇലക്ട്രോണിക്സാണ്. പക്ഷേ ആവശ്യമെങ്കിൾ മാനുവലായി സെറ്റ് ചെയ്യാവുന്നതാണ്. പ്രൊഫഷണൽ ക്യാംകോഡറുകളിൽ ഉപയോക്താവിൻറെ താല്പര്യമനുസരിച്ച് ഉപയോഗിക്കാം.