Jump to content

വില്യം തോംസൺ (കെൽവിൻ പ്രഭു)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The Lord Kelvin

ജനനം(1824-06-26)26 ജൂൺ 1824
Belfast, Ireland
മരണം17 ഡിസംബർ 1907(1907-12-17) (പ്രായം 83)
Largs, Ayrshire, Scotland
ദേശീയതBritish
കലാലയം
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾUniversity of Glasgow
അക്കാദമിക് ഉപദേശകർWilliam Hopkins
ശ്രദ്ധേയരായ വിദ്യാർത്ഥികൾ
സ്വാധീനങ്ങൾ
സ്വാധീനിച്ചത്Andrew Gray
ഒപ്പ്
കുറിപ്പുകൾ
It is believed the "PNP" in his signature stands for "Professor of Natural Philosophy." Note that Kelvin also wrote under the pseudonym "P. Q. R."

ബ്രിട്ടീഷ് ഗണിത-ഭൗതിക ശാസ്ത്രജ്ഞനനും എഞ്ചിനീയറുമാണ്‌ വില്യം തോംസൺ OM GCVO PC PRS PRSE (/ˈkɛlvɪn/; 26 June 1824 – 17 December 1907). ബെൽഫസ്റ്റ്ല് 1824ലാണ്‌ ജനിച്ചത്. ഗ്ലാസ്ഗൊവ് സർവകലാശാലയിൽ വൈദ്യുതിയിലെ ഗണിത വിശകലനവും ഒന്നും രണ്ടും തെർമ്മോഡൈനാമിക്സിലെ നിയമങ്ങൾ എന്നീ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ നടത്തി. ഭൗതികശാസ്ത്രത്തെ ആധുനികരീതിയിൽ വളർത്തുന്നതിൽ അദ്ദേഹത്തിന്‌ പ്രധാന പങ്കുണ്ട്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഗണിതശാസ്ത്രജ്ഞനായ ഹു ബ്ലാക്ക്ബൂൺ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് ടെലെഗ്രാഫ് എഞ്ചീനീർ എന്ന നിലയിൽ പ്രശസ്തനാണ് വില്യം തോംസൺ‌. ട്രാൻസ്ലാന്റിക്ക് ടെലിഗ്രാഫ് പദ്ധതിയുടെ ബഹുമതിയായി വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന്‌ സർ പദവി നല്കി. അദ്ദേഹം കടൽ യാത്രകളോട് വളരെ ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തം നാവികരുടെ കോമ്പസാണ്‌[1]. അതിനു മുൻപ് ഉപയോഗത്തിലിരുന്നതിന്‌ വളരെ കുറച്ച് കൃത്യത മാത്രമേ ഉണ്ടായിരുന്നുള്ളു[2] .

ആബ്സല്യൂട്ട് താപനിലയുടെ ഏകകത്തിന്‌ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമായി കെൽവിൻ എന്ന പേരാണ് നൽകിയിരിക്കുന്നത്. താപനിലയുടെ താഴ്ന്ന നിരക്ക്(ആബ്സല്യൂട്ട് സീറോ) കണ്ടുപിടിച്ചത് ഇദ്ദേഹമാണ്‌. ലോർഡ് കെൽവിൻ സ്ഥിരീകരിച്ച -273.15 ഡിഗ്രീ സെൽഷ്യസ് (-459.67 ഫാരൻഹീറ്റ് ഡിഗ്രീ) കൃത്യമായി കണ്ടുപിടിച്ചത് ഇദ്ദേഹമാണ്‌. 1892ൽ തെർമ്മോഡൈനാമിക്സിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു. ഐറിഷ് ഹോം റൂൾ പ്രവർത്തനങ്ങൾക്കെതിരായിരുന്നു ഇദ്ദേഹം[3][4][5] .ഇദ്ദേഹമാണ്‌ ആദ്യത്തെ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡിൽ സ്ഥാനം പിടിച്ച ആദ്യത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ. ഐറിഷിലെ ഏറ്റവും ഉയർന്ന പദവിയായ ബാരൺ കെൽവിൻ എന്ന പദവി ലഭിച്ച ആദ്യ വ്യക്തി. ഗ്ലാസ്ഗൗ സർവകലാശാലക്കടുത്ത് കൂടി പോകുന്ന കെൽവിൻ നദിയിൽ നിന്നാണ്‌​ ഈ പദവിക്ക് ഈ പേര്‌ ലഭിച്ചത്. ഏകദേശം 50 വർഷത്തോളം ഗ്ലാസ്ഗൗ സർവകലാശാലയിലെ നാച്ച്യുറൽ ഫിലോസഫിയിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഗ്ലാസ്ഗൗ സർവകലാശാലയിലെ ഹുന്റേറിയൻ മ്യൂസിയത്തിൽ സ്ഥിരമായി അദ്ദേഹത്തിന്റെ രചനകളുടെ എക്സിബിഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങൾ, ഉപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റ് വസ്തുക്കൾ പുകക്കുഴൽ എന്നിവയും ഉൾപ്പെടുന്നു. വ്യവസായ രംഗങ്ങളിൽ നിരവധി കണ്ടുപിടിത്തം നടത്തിയിട്ടുള്ള അദ്ദേഹം, അവയുടെ വളർച്ചക്കും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.

ധാരാളം കണ്ടുപിടിത്തങ്ങൾ ഇദ്ദേഹത്തിന്റെ നാമത്തിൽ അറിയപ്പെടുന്നു. അവയെ കെൽവിൻ എന്നാണ്‌ സാധാരണ പറയാറ്‌

ബഹുമതികൾ

[തിരുത്തുക]
The memorial of William Thomson, 1st Baron Kelvin in Kelvingrove Park next to the University of Glasgow


തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Thomson, W. (1857) Math. and Phys. Papers vol.2, p.154
  2. "Biography of William Thomson's father". Groups.dcs.st-and.ac.uk. Archived from the original on 2019-05-02. Retrieved 29 October 2011.
  3. Kelvin and Ireland Raymond Flood, Mark McCartney and Andrew Whitaker (2009) J. Phys.: Conf. Ser. 158 011001
  4. Randall, Lisa (2005). Warped Passages. New York: HarperCollins. p.162
  5. "Hutchison, Iain "Lord Kelvin and Liberal Unionism"" (PDF). Retrieved 29 October 2011.
  6. "Honorary Members and Fellows". Institution of Engineers in Scotland. Retrieved 6 October 2012.
  7. "No. 23185". The London Gazette. 16 November 1866.
  8. "No. 26260". The London Gazette. 23 February 1892.
  9. "No. 26758". The London Gazette. 14 July 1896.
  10. "Court Circular" The Times (London). Tuesday, 6 May 1902. (36760), p. 5.
  11. "No. 27470". The London Gazette. 2 September 1902.
  12. "No. 27464". The London Gazette. 12 August 1902.
  13. "Current Banknotes : Clydesdale Bank". The Committee of Scottish Clearing Bankers. Retrieved 15 October 2008.
  14. "Scottish Engineering Hall of Fame". engineeringhalloffame.org. 2012. Retrieved 27 Aug 2012.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള വഴികൾ

[തിരുത്തുക]