വിലങ്ങറ
ദൃശ്യരൂപം
കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് 7 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് വിലങ്ങറ. ഈ ഗ്രാമം വെട്ടിക്കവല ബ്ലോക്കിൽ ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്നു. 'കേരളത്തിലെ പഴനി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃക്കുഴിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ തൈപ്പൂയക്കാവടിയാട്ടം[1] പ്രസിദ്ധമായ ഉത്സവമാണ്.
- ↑ "വിലങ്ങറ കാവടിയാട്ടം: അഗ്നിക്കാവടിക്ക് കനലൊരുക്കുന്നു". മാതൃഭൂമി. Archived from the original on 2019-12-10.