വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2018/പരിപാടികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിപാടികൾ സംബന്ധിച്ച്[തിരുത്തുക]

ഈ താളിലെ പരിപാടികൾ വിവിധ വ്യക്തികളുമായുള്ള ചർച്ചകളിലൂടെ തീരുമാനിച്ചതാണ്. @Manojv101:, @Fotokannan:, @Viswaprabha:, @Ranjithsiji:, @Sugeesh:, @Ambadyanands:, @Achukulangara:, @Mujeebcpy:, @Netha Hussain:, @Sivahari:, @Anilankv:, @Zuhairali:, @Adv.tksujith:, @Sreejithkoiloth:, @KannanVM: എന്നിവരാണ് വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. എന്തെങ്കിലും വിഷയത്തെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഇവിടെ പറയുക. --രൺജിത്ത് സിജി {Ranjithsiji} 07:58, 15 ജനുവരി 2019 (UTC)[മറുപടി]

നിരവധി പരിപാടികൾ നടന്നില്ല എന്ന് കാണുന്നതെന്തുകൊണ്ടാണ്?--പ്രവീൺ:സം‌വാദം 08:49, 24 ജനുവരി 2019 (UTC)[മറുപടി]
അത് ആ പരിപാടികൾ വിവിധ കാരണങ്ങളാൽ നടക്കാതെ പോയതുകൊണ്ടാണ് അങ്ങനെ കാണുന്നത്. --രൺജിത്ത് സിജി {Ranjithsiji} 09:14, 24 ജനുവരി 2019 (UTC)[മറുപടി]
അല്ലാതെ നടന്നത് കൊണ്ടാവണമെന്നില്ലല്ലോ, നടന്നില്ല എന്നടയാളപ്പെടുത്തിയത്. ഇത്രയധികം പരിപാടികൾ ഉപേക്ഷിക്കപ്പെടാനുള്ള ആ "വിവിധ കാരണങ്ങൾ" എന്താണ്?--പ്രവീൺ:സം‌വാദം 09:26, 24 ജനുവരി 2019 (UTC)[മറുപടി]
ആളുകൾ സമയത്ത് എത്തിച്ചേർന്നില്ല എന്നതുതന്നെ. ഇനി ഈ ആളുകൾ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് ആ ആളുകളോട് നേരിട്ട് തിരക്കി മറുപടി തേടാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 09:28, 24 ജനുവരി 2019 (UTC)[മറുപടി]
@Ranjithsiji: അതെന്തുകൊണ്ടാണ്? ഇവിടെ ചോദിക്കുന്നതിന് എന്തിനാണ് ഈ അസഹിഷ്ണുത? Ranjithsiji-യുടെ സംവാദത്താളിലോ ഇമെയിലിലോ ഒന്നുമല്ലല്ലോ, ഈ പദ്ധതി താളിലല്ലെങ്കിൽ പിന്നെ എവിടാണ് ചോദിക്കേണ്ടത്? .
ആരാണ് എത്തിച്ചേരാഞ്ഞത്? പരിപാടി ഏറ്റിരുന്നവരോ അതോ അതിൽ പങ്കെടുക്കാൻ എത്തേണ്ടവരോ?--പ്രവീൺ:സം‌വാദം 09:36, 24 ജനുവരി 2019 (UTC)[മറുപടി]
അതായത് അവതരണങ്ങൾ നടത്തേണ്ടവർ അതിനായി നിശ്ചയിച്ചിരുന്ന സമയത്ത് എത്തിച്ചേർന്നില്ല അതുകൊണ്ട് അവതരണങ്ങൾ നടന്നില്ല. എന്തുകൊണ്ട് എത്തിച്ചേർന്നില്ല എന്നത് എനിക്കറി‍ഞ്ഞുകൂടാ. ഇതിൽ എന്താണ് അസഹിഷ്ണുത എന്നെനിക്ക് മനസ്സിലായില്ല. --രൺജിത്ത് സിജി {Ranjithsiji} 10:04, 24 ജനുവരി 2019 (UTC)[മറുപടി]
വളരെ അധികം പരിപാടികൾ നടക്കാഞ്ഞതെന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ മറുപടി അത് നടക്കാതെ പോയത് കൊണ്ടെന്നായിരുന്നു താങ്കളുടെ മറുപടി! അതുകഴിഞ്ഞപ്പോൾ പിന്നെ പദ്ധതി താളിൽ ചോദിക്കാതെ വേറെവിടോ ചെന്ന് ചോദിക്കാൻ ഉപദേശവും. അത് ഒന്നുകിൽ തികഞ്ഞ അസഹിഷ്ണുത, അല്ലെങ്കിൽ തികഞ്ഞ അലംഭാവം എന്നേ കരുതാനാവൂ. ഇത്രയധികം പേരുടെ പരിപാടികൾ റദ്ദാക്കപ്പെട്ടത് യാദൃശ്ചികമാകുമെന്നോ പരസ്പരബന്ധമില്ലാത്തതെന്നോ കരുതാനായിരുന്നില്ല, കരുതാനാവുന്നുമില്ല. ഈ സമൂഹത്തിന്റെ ഭാഗമായ സ്ഥിതിക്ക്, അതറിയാനുള്ള സമ്പൂർണ്ണ അവകാശം ഏതൊരാളെയും പോലെ എനിക്കുമുണ്ട്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ഇടകളാണ് സംവാദത്താളുകൾ എന്നത്കൊണ്ട് അവിടെത്തന്നെ ഉറപ്പായും ചോദിക്കുകയും ചെയ്യും. നന്ദി.--പ്രവീൺ:സം‌വാദം 14:41, 24 ജനുവരി 2019 (UTC)[മറുപടി]

മേൽ പറഞ്ഞ കാര്യങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കി മാത്രമേ ഇനി വരുന്ന പരിപാടികൾ ആസൂത്രണം ചെയ്യാൻ പാടുള്ളൂ. പരിപാടി നടത്താൻ ആളില്ലാതെ വന്നത് അവർക്കുള്ള മറ്റു പ്രതിബന്ധങ്ങൾ കൊണ്ടായിരിക്കാമെന്നു കരുതാം, മൂന്ന് സ്റ്റേജുകളിലായാണു മൊത്തം പരിപാടി ആസൂത്രണം ചെയ്തിരുന്നത്, ഒരു സ്റ്റേജിൽ കൃത്യമായും സൈഡിലായി മറ്റൊരു സ്റ്റേജിൽ കുട്ടികളെ വെച്ചും നന്നായിട്ടു തന്നെ ശേഷിച്ചവ നടത്താൻ കഴിഞ്ഞിരുന്നു. പി. കെ. രാജശേഖരൻ സാറിന്റെ പ്രഭാഷാണം, പ്രൊഫ. പി. എസ്. മനോജ്കുമാർ സാറിന്റെ അവതരണം കൂടെ പി. കെ. ശിവദാസ്, ഇ.ഡി. ഡേവിസ് എന്നിവരുടെ കൂട്ടിച്ചേർക്കലുകൾ, ഡോ. മിഥുൻ സി. ശേഖർ മുസരിസ് പൈതൃക പദ്ധതിയെ പറ്റി നടത്തിയ പ്രഭാഷണം ഇങ്ങനെ പലതും റെക്കോഡ് ചെയ്തു വെച്ച് പബ്ലിഷ് ചെയ്ത ജനങ്ങളെ കേൾപ്പിക്കാൻ മാത്രം ഗുണവും മേന്മയും ഉള്ളതായിരുന്നു. നടക്കാതെ പോയ പരിപാടികളേക്കാൾ നടന്നവ ഏറെ ഗുണകരമായിരുന്നു എന്നു പറഞ്ഞതാണ്.

മറ്റൊരു കാര്യം, പരിപാടി ഗുണകരമായിരുന്നുവെങ്കിലും ഇത് കേൾക്കാനായി ആളുകൾ തീരെ കുറവായിരുന്നു. ചിലരൊക്കെ ഒരു വിസിറ്റ് പോലെ മണിക്കൂറുകൾ മാത്രം വന്നുപോയി. മനോജ് മാഷിന്റെ സംഘാടകത്വമേന്മകൊണ്ട് പ്രത്യേക പരിപാടികൾക്ക് വിക്കിപീഡിയയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചുരുക്കം ചിലർ വന്നു പോയി. ഉദ്ഘാടനം കാണാനെത്തിയവരെ ശ്രദ്ധിക്കുക.

പരിപാടി കഴിഞ്ഞ ശേഷം, ഇതേപറ്റി ബ്യൂറോക്രാറ്റ് സംസാരിക്കുകയുണ്ടായി അപ്പോൾ അവിടെ സംഭവിച്ച പോരായ്മകൾ എടുത്തുകാട്ടി ഞാൻ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരവും തുടർന്നു വന്ന ചർച്ചയും ഒന്നും ഇവിടെ കുറിക്കുന്നില്ല - കാര്യമില്ല :) തമാശയായിട്ടേ കാണുന്നൂളൂ. എന്നാലും ഇനിയൊരു സംഗമ ഉത്സവവും വഴിപാടും ഒക്കെ നടത്തുന്നെങ്കിൽ നല്ല പ്ലാനിങ്ങിൽ മാത്രം ചെയ്യുക, ഇക്കഴിഞ്ഞ പരിപാടിയുടെ ചെലവ് നികത്താനുള്ള തുക വക്കീലിനു ഫൗണ്ടേഷനിൽ നിന്നും തന്നെ ഒപ്പിച്ചു കൊടുക്കുക, ഇല്ലെങ്കിൽ വർഷങ്ങളായി ഇത്തരം പരിപാടിയിൽ എത്തിച്ചേരുന്ന സ്ഥിരവരുമാനം ഉള്ള വിക്കിപീഡിയരോട് സംഭാവന ചോദിച്ച് നികത്തുക. പാഠങ്ങൾ ഉൾകൊണ്ടുതന്നെ മുന്നോട്ട് നീങ്ങുക. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:15, 25 ജനുവരി 2019 (UTC)[മറുപടി]

Thank you Rajeshodayanchal, that explains a lot, especially attitude. പ്രവീൺ:സം‌വാദം 16:38, 25 ജനുവരി 2019 (UTC)[മറുപടി]

പ്രഭാഷണങ്ങൾ റെക്കോഡ് ചെയ്തുവച്ച് പിന്നീട് ലഭ്യമാക്കാനുള്ള പ്ലാൻ ഈ മീറ്റിംഗിന്റെ സംഘാടനത്തിൽ ഒരിടത്തും ഉണ്ടായിരുന്നില്ല. ഒരാളും അത്തരമൊരു നിർദ്ദേശവും അഭിപ്രായവും പറഞ്ഞിരുന്നില്ല. അതുകൊണ്ട് അതിനുള്ള യാതൊരു സംവിധാനവും ചെയ്തിരുന്നുമില്ല. നിർദ്ദേശം നേരത്തേതന്നെ ഇവിടെയോ ഇതുമായിബന്ധപ്പെട്ട മറ്റ് കമ്യൂണിക്കേഷൻ ചാനലുകളിലെവിടെയെങ്കിലുമോ പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ ചെയ്യാൻ കഴിയുമായിരുന്നേനേ. കൂടാതെ ഇത്തരം വിക്കിപീഡിയ മീറ്റിംഗുകളിൽ ട്രാക്കുകൾ റെക്കോഡ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും പങ്കെടുക്കുന്ന വിക്കിപീഡിയന്മാർ തന്നെ ചെയ്യാവുന്നുമായിരുന്നു (മറ്റ് പല മീറ്റിംഗുകളിലും അങ്ങനെ കണ്ടിട്ടുണ്ട്). അങ്ങനെ ആരും ഒരു താത്പര്യവുമെടുത്തുകണ്ടതുമില്ല. നടക്കാതെ പോയ പരിപാടികളെക്കാൾ നടന്നവ ഗുണകരമായിരുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. പിന്നെ ആളില്ലായിരുന്നു (പ്രത്യേകിച്ച് മലയാളം വിക്കിപീഡിയയിൽ സജ്ജീവമായി ഇടപെടുന്ന പ്രവർത്തകർ) എന്നത് ശരിതന്നെയാണ് അതിന് എന്താണ് ചെയ്യുക എന്നതിനെപ്പറ്റി എനിക്ക് യാതൊരു രൂപവുമില്ല. വിക്കിപീഡിയയെപ്പറ്റി ആദ്യമായി അറിയുവാനും പരിചയപ്പെടുവാനുമായി ധാരാളം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു എന്നുതന്നെയാണ് എന്റെ വിശ്വാസം. ഭാവിയിലുള്ള വിക്കിസംഗമോത്സവങ്ങളിൽ ഉറപ്പായും പങ്കെടുക്കുന്ന ആളുകളെ മാത്രം ഉൾപ്പെടുത്തി പരിപാടി തീരുമാനിക്കാവുന്നതാണ്. Rajeshodayanchal ന്റെ നിർദ്ദേശം ക്രീയാത്മകമായി സ്വീകരിക്കുന്നു. ഭാവിയിൽ ഇത്തരം വിക്കിസംഗമോത്സവങ്ങൾ നടത്തരുത് എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം പൂർണ്ണമായും അംഗീകരിക്കുന്നു. ഇനി ആകെ 6 പരിപാടിയാണ് നടക്കാതെപോയത് അതിന്റെ ഒരു കാരണം രണ്ട് ട്രാക്കായി തീരുമാനിച്ചിരുന്ന അവതരണങ്ങൾ ശ്രോതാക്കളുടെ കുറവുമൂലം ഒരു ട്രാക്കായി ചുരുക്കേണ്ടിവന്നു കൂടാതെ അവതരണങ്ങൾ ചെയ്യാമെന്നേറ്റിരുന്ന ഒന്നിലധികം ആളുകൾ എത്തിച്ചേർന്നില്ല. Praveenp ന് ഇത് മനസ്സിലാവാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഒരു നന്ദി പറഞ്ഞസ്ഥിതിക്ക് അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായി എന്നു പ്രതീക്ഷിക്കാം. ഇനിയും എന്തെങ്കിലും അവ്യക്തതകൾ ശേഷിക്കുന്നുവെങ്കിൽ ഇതിന് ഔദ്യോഗികമായി വിശദീകരണം തരേണ്ടയാളുകളോടും ആരായാവുന്നതാണ്. പാഠങ്ങൾ ഉൾകൊണ്ടുതന്നെ ഭാവിയിലെ സംഗമോത്സവങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കാം. --രൺജിത്ത് സിജി {Ranjithsiji} 15:18, 30 ജനുവരി 2019 (UTC)[മറുപടി]