വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആർഷ നാദം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 09:24, 3 ജൂലൈ 2013 (UTC)[മറുപടി]
- ആർഷ നാദം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--Roshan (സംവാദം) 09:34, 5 ജൂൺ 2013 (UTC)[മറുപടി]
നീക്കം ചെയ്യൽ ഫലകം ചേർത്തപ്പോൾ പ്രാധമിക സ്രോതസ്സുകൾ മാത്രമേ അവലംബമായുണ്ടായിരുന്നുള്ളൂ. അതിനുശേഷം ഒന്നിലധികം ദ്വിതീയ സ്രോതസ്സുകൾ അവലംബമായി ചേർത്തിട്ടുണ്ട്. കൂടുതൽ സ്രോതസ്സുകൾ ഓൺലൈൻ തിരച്ചിലിൽ തന്നെ ലഭ്യമാണ്. ലേഖനം വികസിപ്പിക്കാൻ സാദ്ധ്യതയുമുണ്ട്. 1970-ൽ ആരംഭിച്ച ഒരു മലയാള മാസികയ്ക്ക് വിക്കിപീഡിയയിൽ ഇടമുണ്ട് എന്നാണ് എന്റെ അഭിപ്രായം. നിലവിൽ WP:GNG പാലിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:54, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക--Adv.tksujith (സംവാദം) 06:58, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക-- കൂടുതൽ അഭിപ്രായം ഒന്നും പറയാനില്ല. വിക്കിപീഡിയയുടെ വിശാലസങ്കൽപ്പമനുസരിച്ച് നിലനിർത്താതിരിക്കാൻ തക്ക യാതൊരു യുക്തിയും എനിക്കു തോന്നുന്നില്ല. അതുതന്നെ. ഇനി അതല്ല, നയങ്ങൾ ഇത്ര വലിയ പ്രതിബന്ധങ്ങളാണെന്നുതോന്നുന്നുണ്ടെങ്കിൽ വൈകല്യമുള്ളതു നയങ്ങൾക്കാണു്. അവയാണു കാലാകാലങ്ങളിൽ തിരുത്തപ്പെടേണ്ടതു്. വിശ്വപ്രഭViswaPrabhaസംവാദം 20:15, 6 ജൂൺ 2013 (UTC) [മറുപടി]
- നീക്കം ചെയ്യൽ ഫലകം ചേർത്തപ്പോൾ പ്രാധമിക സ്രോതസ്സുകൾ മാത്രമേ അവലംബമായുണ്ടായിരുന്നുള്ളൂ. ഇപ്പോഴും സ്ഥിതി പണ്ടത്തേതു തന്നെ!!
- അതിനുശേഷം ഒന്നിലധികം ദ്വിതീയ സ്രോതസ്സുകൾ അവലംബമായി ചേർത്തിട്ടുണ്ട്. ഒന്നിലധികം ദ്വിതീയ സ്രോതസ്സുകൾ കണ്ടില്ല. അങ്ങനെ കാര്യനിർവ്വാഹകർക്ക് മാത്രമായി കാണാനുള്ള ദ്വിതീയ സ്രോതസ്സുകൾ എല്ലാവർക്കും കൂടി കാണുവാനുള്ള വഴിയുണ്ടാക്കണം.
- നീക്കം ചെയ്യുക. നിങ്ങൾ കാണുന്നത്രയ്ക്ക് കാഴ്ച എന്റെ കണ്ണിനില്ല. അതെന്റെ കുഴപ്പമാണ് എന്നു തന്നെ പറയുന്നു. --സുഗീഷ് (സംവാദം) 07:07, 12 ജൂൺ 2013 (UTC)[മറുപടി]
ഞാൻ ഇപ്പോഴും രണ്ട് ദ്വിതീയ സ്രോതസ്സുകൾ കാണുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:10, 12 ജൂൺ 2013 (UTC)[മറുപടി]
- ആർഷ നാദം മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയാണ്. 1970-ലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഈ ഒരു വരിയ്ക്ക് നൽകിയിരിക്കുന്ന രണ്ട് ലിങ്കുകളാണോ ശ്രദ്ധേയത തെളിയിക്കുന്നത്?
- ലിങ്ക്-1 അതിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:-
ആചാര്യ നരേന്ദ്രഭൂഷൻ
1937 മെയ് 22ന് ചെങ്ങന്നൂർ മുണ്ടൻകാവിൽ ജനിച്ചു.
അച്ഛൻഃ കൃഷ്ണപിളള. അമ്മഃ തങ്കമ്മ.
കല്ലിശ്ശേരി ഹൈസ്കൂളിലും ചങ്ങനാശ്ശേരി എൻ.എസ്.എസ്.കോളജിലും പഠിച്ചു. ബിരുദമെടുത്തശേഷം ഹര്യാണയിലെ ഹിസ്സാർ ഗുരുകുല മഹാവിദ്യാലയത്തിൽനിന്നും വിദ്യാരത്നം, വിദ്യാഭൂഷൺ, ആചാര്യ എന്നീ ബിരുദങ്ങൾ. കേനം, ഈശം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ബൃഹദാരണ്യകം എന്നീ ഉപനിഷത്തുകൾക്ക് ഭാഷ്യം രചിച്ചു. മഹർഷി ദയാനന്ദസരസ്വതിയുടെ ഒമ്പത് കൃതികളുടെ തർജ്ജമ നിർവഹിച്ചു. 101 സാമവേദ മന്ത്രങ്ങൾക്ക് സ്വരചിഹ്നം നൽകി ഭാഷ്യം രചിച്ചു. വേദപര്യടനം, ലോകമാന്യ ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യം, ജസ്റ്റിസ് ഗംഗാപ്രസാദിന്റെ മതങ്ങളുടെ ഉത്ഭവകഥ എന്നീ തർജമകളുൾപ്പെടെ ആകെ അമ്പതോളം കൃതികൾ. പുരൂരവസ്സും ഉർവശിയും, ദേവതകളുടെ വൈദികസങ്കൽപം, വേദഗീതാമൃതം, യാഗപരിചയം, യോഗേശ്വരനായ ശ്രീകൃഷ്ണൻ, മതവും യുക്തിയും, വൈദികസാഹിത്യചരിത്രം, ആചാരഭാനു, പരലോകവും പുനർജന്മവും, വിഗ്രഹാരാധന, വേദാധികാര നിരൂപണ വ്യാഖ്യാനം തുടങ്ങിയവ മുഖ്യകൃതികളാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വേദപര്യടനത്തിന് തമിഴിൽ പരിഭാഷയുണ്ട്. ആര്യഭാരതി ത്രിഭാഷാ മാസിക, വേദനാദം മാസിക എന്നിവയുടെ പത്രാധിപർ. മലയാളത്തിലെ ഏക വൈദിക-ദാർശനിക പ്രസിദ്ധീകരണമായ ആർഷനാദം മാസികയുടെ പ്രസാധകനും മുഖ്യ പത്രാധിപരും. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്റർ. കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ.രാമൻ നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് (1992), വിദ്യാധിരാജ പുരസ്കാരം (1989), ആര്യസമാജ ശതാബ്ദി പുരസ്കാരം (1983), പാനിപ്പട്ട് വേദസമ്മാനം (1985), മഹർഷി ദയാനന്ദപുരസ്കാരം (1987), വേദോപദേശക പുരസ്കാരം (1992), ഹേമലതാ സ്മാരക വിദ്യാധിരാജാ പുരസ്കാരം (1998) തുടങ്ങി ഒട്ടുവളരെ പുരസ്കാരങ്ങൾ ലഭിച്ചു.
ഭാര്യഃ കമലാഭായി. മക്കൾഃ വേദരശ്മി, വേദപ്രകാശ്.
വിലാസംഃ ദയാനന്ദഭവനം ചെങ്ങന്നൂർ - 689 121
- ഇതിൽ കടുപ്പിച്ച് കൊടുത്തിരിക്കുന്ന ഒരു വരിയാണോ കാര്യമായ പരാമർശം!!??
- ലിങ്ക്-2 അതിൽ പറഞ്ഞിരിക്കുന്നത് :-
ആർഷജ്ഞാനത്തിന്റെ പ്രകാശ ധാവള്യം Posted on the December 1st, 2011 under Features സ്വർഗ്ഗീയ നരേന്ദ്ര ഭൂഷൺജി ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു. അപൂർവ്വങ്ങളായ നിരവധി ഗ്രന്ഥങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തി വേദവിജ്ഞാനത്തിന്റെ പുതിയ ഒരു അക്ഷരലോകം പ്രതിഷ്ഠിതമാക്കിയ ആചാര്യൻ നരേന്ദ്ര ഭൂഷൺജിയുടെ അനുസ്മരണമാണ് ഇവിടെ നടത്തുന്നത്. ദക്ഷിണകേരളത്തിൽ ആർഷജ്ഞാനത്തിന്റെ പ്രചാരണത്തിന് ഒരു ആസ്ഥാനം ആദ്യമായി ഉറപ്പിച്ചത് നരേന്ദ്രഭൂഷണാണ്. 1970ൽ തന്നെ ആർഷനാദം എന്ന വൈദിക ദാർശനിക മാസികയുടെ പ്രസിദ്ധീകരണം അദ്ധേഹം ആരംഭിച്ചു. നൂറ്റിപ്പത്തോളം വേദ വിജ്ഞാന സംബന്ധികളായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത് ചുരുങ്ങിയ കാലം കൊണ്ടാണ,് അവയിൽ ബൃഹദ്ഗ്രന്ഥങ്ങൾ അനവധിയാണ്. ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യം ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ചതുർവേദ സംഹിത രണ്ടു വാല്യങ്ങളായി പുറത്തിറക്കിയതും ചെറിയ കാര്യമല്ല. വൈദിക സാഹിത്യചരിത്രത്തിന് 1992ൽ കേരള സാഹിത്യ അക്കാഡമിയുടെ പുരസ്കാരം അദ്ധേഹത്തിന് ലഭിച്ചു. യോഗേശ്വരനായ ശ്രീകൃഷ്ണൻ പരലോകവും പുനർജ്ജന്മവും, വേദപര്യടനം, യാഗപരിചയം മതങ്ങളുടെ ഉൽഭവകഥ, മതവും യുക്തിയും, വിഗ്രഹാരാധന തുടങ്ങിയ കൃതികൾ ഹിന്ദുസമൂഹത്തിനു ദിശാദർശകങ്ങളായ പാഠപുസ്തകങ്ങളാണ്. കേരളീയരായ ആദ്ധ്യാത്മികാചാര്യന്മാരായ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും അദ്ദേഹം വിസ്മരിച്ചില്ല. വേദാധികാര നിരൂപണവ്യാഖ്യാനം, ചിജ്ജധചിന്തനം വ്യാഖ്യാനം തുടങ്ങിയ കൃതികൾ അതിന് ഉദാഹരണങ്ങളാണ്. എന്നും ലളിത ജീവിതത്തെ ജീവിതാദർശമായി അദ്ദേഹം കരുതിയിരുന്നു. നാടായനാടെല്ലാം ബസ്സിലും മറ്റും സഞ്ചരിച്ച് വൈദിക വിദ്യ പ്രചരിപ്പിക്കുവാൻ അദ്ദേഹം യത്നിച്ചു. വെള്ള ജുബ്ബയും ഒറ്റമുണ്ടും-അതായിരുന്നു വേഷം. ഗീതാരഹസ്യം വിവർത്തനം സ്വന്തം പ്രസ്സിലാണ് അച്ചടിച്ചത്. അതും അച്ചുനിരത്തി ജീവനക്കാരോടൊപ്പം നിന്ന് കാലുകൊണ്ട് ചവിട്ടി അച്ചടിക്കുന്ന ട്രെഡിൽ പ്രസ്സിൽ അച്ചടിച്ച് സ്വയം ബയന്റ്ചെയ്ത് 1000 കോപ്പി പുറത്തിറക്കിയ സാഹസികമായ ഒരു കൃത്യമായിരുന്നു. എല്ലാവർക്കും പൂണൂലും മന്ത്രോപദേശവും നൽകി ഹിന്ദുസമാജത്തിൽ ഒരു വലിയ വിപ്ലവത്തിനു തുടക്കം കുറിച്ചു. ചെങ്ങന്നൂരിലും പുതുപ്പള്ളിയിലും എറണാകുളത്തും വേദയജ്ഞങ്ങൾ സംഘടിപ്പിച്ചു. ചെങ്ങന്നൂരിൽ സരസ്വതീ വൈദിക ഗുരുകുലവും വൈക്കത്ത് മഹർഷി ദയാനന്ദ വൈദിക ഗുരുകുലവും സ്ഥാപിച്ചു. ഇതൊന്നും ഏറെ പണം പിരിച്ച് നടത്തിയ ഉത്സവാഘോഷങ്ങളായിരുന്നില്ല. അല്പം പണം കൊണ്ടു സാധിച്ച വലിയ കാര്യങ്ങളായിരുന്നു. ഏറ്റവും വിനയാന്വിതനായിരിക്കുമ്പോഴും ആരെയും കൂസാത്ത ഒരു ബുദ്ധിധാർഷ്ട്യം അദ്ദേഹത്തിലുണ്ടായിരുന്നു. പഠിപ്പിന്റെ ഉറപ്പായിരുന്നു അതിനാധാരം. ഭാരതീയ സംസ്കൃതിയുടെ നാരായവേരായ വേദോപനിഷത്തുകളെക്കാൾ പുരാണകഥകളെയും കീർത്തനങ്ങളെയും മറ്റും ഹിന്ദുമതപാഠശാലകൾ ഏറെ ആശ്രയിക്കുന്നുവെന്നൊരു പരാതി അദ്ദേഹത്തിനുണ്ടായിരുന്നു. രൂക്ഷമായ ഭാഷയിൽ അതിനെ അദ്ദേഹം ഒരിക്കൽ വിമർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചിന്തയിലും പ്രവർത്തിയിലും ആകൃഷ്ടരായവർ അദ്ധേഹത്തിന്റെ അനുയായികളായി മാറി. മാറ്റങ്ങൾ ലക്ഷ്യമിട്ട് മതാദ്ധ്യാപകർക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന പഠനശിബിരങ്ങളിൽ നിരന്തരം സംബന്ധിച്ച് വേദോപനിഷത്തുകളും ഗീതയും എങ്ങനെ ലളിതമായി പഠിക്കാമെന്നും പഠിപ്പിക്കാമെന്നും വിവരിച്ചു നൽകിയിരുന്നു. ഏതു കഠിനശിലയെയും ആർദ്ര ദ്രവമാക്കുന്ന രസതന്ത്ര വിദ്യ ആ തൂലികയ്ക്കു വശമായിരുന്നു. അതുകൊണ്ടുതന്നെയാണ് മന്ദപ്രജ്ഞന്മാർക്ക് അത്ര സുഗമ്യമല്ലാത്ത അദ്ദേഹത്തിന്റെ കൃതികൾ പോലും കഴിഞ്ഞ മുപ്പതുവർഷക്കാലമായി കേരളീയർ ജ്ഞാനപ്പാന പോലെ ഹൃദയത്തിൽ ചേർത്തുവെച്ച് ആസ്വദിച്ചുപോന്നിരുന്നത്. സ്മൃതിദിനാചരണത്തോടനുബന്ധിച്ചുള്ളചടങ്ങുകൾ ചെങ്ങന്നൂർ കിഴക്കേനടയിലുള്ള ശിവപാർവ്വതി മണ്ഡപത്തിൽ നടന്നു. ആചാര്യന്റെ ശ്രേഷ്ഠജീവിതത്തിനും ഉൽകൃഷ്ടചിന്തക്കും ഇണങ്ങുന്ന അനാർഭാടമെങ്കിലും ഗൗരവപൂർണ്ണമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. കേരളത്തിലെ ഹിന്ദുധർമ്മാഭിമാനികളായ സജ്ജനങ്ങൾക്കെല്ലാം അല്പം ഹൃദയാശ്വാസം പകരുന്ന ചടങ്ങായിരുന്നു ആ സ്മൃതിദിനാചരണം. ഗീതയിൽ നിന്നും കർമ്മയോഗത്തിന്റെ സത്ത ആവാഹിച്ച് ഒരു ജീവിതം മുഴുവൻ ലോകസേവനത്തിനു സമർപ്പിച്ച കർമ്മയോഗിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ആ മഹായജ്ഞത്തിൽ പങ്കാളിത്തം വഹിച്ചു. ആ മഹിതമായ സ്മരണയ്ക്കു മുമ്പിൽ പ്രണാമങ്ങൾ. പ്രൊഫ. ടി ജി പുരുഷോത്തമൻ നായർ ലേഖകൻ മതപാഠശാല അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ്
- പരാമർശമുള്ള വരി കടുപ്പിച്ച് നൽകിയിട്ടുണ്ട്.
- ഈ രണ്ട് വരികൾ ആർഷനാദം എന്ന മാസികയെ നിലനിർത്താൻ തക്ക കാര്യമായ പരാമർശം ഉള്ള രണ്ട് ദ്വീതീയ അവലംബങ്ങൾ ആണെന്നുള്ള കണ്ടുപിടുത്തത്തെ നമിക്കുന്നു. --സുഗീഷ് (സംവാദം) 11:29, 12 ജൂൺ 2013 (UTC)[മറുപടി]
രണ്ട് ദ്വിതീയ സ്രോതസ്സുകൾ ചേർത്തു എന്നാണ് ഞാൻ പറഞ്ഞത്. അത് തെറ്റായ പ്രസ്താവനയാണോ? ആ സ്രോതസ്സുകളിൽ ഉള്ളതും സുഗീഷ് ഇപ്പോൾ എടുത്തുപറഞ്ഞിരിക്കുന്നതുമായ വിവരങ്ങൾ (രണ്ട് സെന്റൻസ്) ഈ പ്രസിദ്ധീകരണത്തിന് വിക്കിപീഡിയയിൽ ചേർക്കാൻ തക്ക ശ്രദ്ധേയത നൽകുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. അതായത് 1970-ൽ പ്രസിദ്ധീകരണമാരംഭിച്ച ഒരു വൈദിക-ദാർശനിക മാസികയ്ക്ക് മലയാളം വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള യോഗ്യതയുണ്ട്. ഇതു രണ്ടും നിസ്സാരമായ പരാമർശമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:30, 12 ജൂൺ 2013 (UTC)[മറുപടി]
- എന്റെ ഡോക്ടറേ, താങ്കൾക്ക് വേറെ പണിയില്ലേ ? താങ്കൾക്ക് പറയാനുള്ളത് പറഞ്ഞല്ലോ. ഇതൊക്കെ ഇങ്ങേർക്ക് മനസ്സിലാകാഞ്ഞിട്ടാണോ ?! തൂത്തുതുടച്ച് വൃത്തിയാക്കണമെങ്കിൽ ചെയ്യട്ടെന്നേ... നമ്മുക്കെന്ത് നഷ്ടം !--Adv.tksujith (സംവാദം) 17:40, 12 ജൂൺ 2013 (UTC)[മറുപടി]
- ഏക വൈദിക-ദാർശനിക എന്നുള്ളതാണോ ശ്രദ്ധേയത. രണ്ട് വരി എന്നുള്ളതല്ല കാര്യമായ പരാമർശം. ആ വിഷയത്തെപ്പറ്റിയാണ് കാര്യമായ പരാമർശം WP:BASIC അനുസരിച്ച് വേണ്ടത്. ഇവിടെ മറ്റൊരു വിഷയത്തെപ്പറ്റി പരാമർശം.--KG (കിരൺ) 18:17, 12 ജൂൺ 2013 (UTC)[മറുപടി]
@കിരൺ: ഏക എന്നതിന് പ്രാധാന്യമുണ്ട്. പക്ഷേ അതില്ലെങ്കിൽ പോലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. 1970-ൽ പ്രസിദ്ധീകരണമാരംഭിച്ച ഒരു മാസിക എന്നതുതന്നെ മലയാളം വിക്കിപീഡിയയിൽ വരാൻ തക്ക ശ്രദ്ധേയത നൽകുന്നു. വൈദിക-ദാർശനിക എന്ന പരാമർശം (ഉള്ളടക്കത്തെപ്പറ്റിയുള്ളത്) കാര്യമായ പരാമർശം തന്നെയാണ്. "കാര്യമായ പരാമർശം" എന്ന നിർവ്വചനത്തിൽ വരാൻ സ്രോതസ്സിലെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല എന്ന് WP:GNG-ൽ വ്യക്തമായി പറയുന്നുണ്ട്. ഒരു മാസിക 1970-ൽ പ്രസിദ്ധീകരണമാരംഭിച്ചു എന്നതും അതിന്റെ ഉള്ളടക്കവും സംബന്ധിച്ചുള്ളവ നിസ്സാരമായ പരാമർശങ്ങളല്ല. ശ്രദ്ധേയത നൽകുന്ന കാര്യമായ പരാമർശങ്ങൾ തന്നെയാണ്.
@സുജിത്ത്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:28, 12 ജൂൺ 2013 (UTC)[മറുപടി]
നമ്മൾ ജനിക്കും മുൻപ് ഒരു മാസിക ഇറങ്ങി എന്നത് ശ്രദ്ധേയത ഉണ്ടാക്കുന്നില്ല. ശ്രദ്ധേയതയുണ്ടായിരുന്നെങ്കിൽ അധികം തപ്പാതെ തന്നെ അനുകൂലിക്കുന്നവർക്ക് നിരവധി തെളിവുകൾ ലഭിക്കുമായിരുന്നു.--Roshan (സംവാദം) 02:39, 13 ജൂൺ 2013 (UTC)[മറുപടി]
/ / നമ്മൾ ജനിക്കും മുൻപ് ഒരു മാസിക ഇറങ്ങി എന്നത് ശ്രദ്ധേയത ഉണ്ടാക്കുന്നില്ല./ / WP:GNG ഉള്ളിടത്തോളം ജനിച്ചതിനു മുൻപാണോ അല്ലയോ എന്ന് നോക്കേണ്ടതില്ല. ഒരു മാസിക എന്നാണ് പ്രസിദ്ധീകരണമാരംഭിച്ചത് എന്നത് കാര്യമായ പരാമർശമാണ്. അതിന്റെ ഉള്ളടക്കത്തെയോ അത് ഏത് വിഭാഗത്തിൽ പെടുന്നു എന്നതു സംബന്ധിച്ചോ ഉള്ള പരാമർശവും കാര്യമായതു തന്നെ.
/ / ശ്രദ്ധേയതയുണ്ടായിരുന്നെങ്കിൽ അധികം തപ്പാതെ തന്നെ അനുകൂലിക്കുന്നവർക്ക് നിരവധി തെളിവുകൾ ലഭിക്കുമായിരുന്നു./ / നിരവധി തെളിവുകളുടെ ആവശ്യമില്ല. ഒന്നിലധികം സ്വതന്ത്രസ്രോതസ്സിൽ കാര്യമായ പരാമർശമുണ്ടായാൽ മതി. ആ മാനദണ്ഡം പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:49, 13 ജൂൺ 2013 (UTC)[മറുപടി]
1, 2, 3 വിശ്വപ്രഭViswaPrabhaസംവാദം 06:16, 13 ജൂൺ 2013 (UTC) [മറുപടി]
- വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം.
"കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല.
- രണ്ടുവരി എഴുത്തു് ഈ പ്രസിദ്ധീകരണത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു എന്ന കണ്ടെത്തൽ അപാരം തന്നെ?
- @വിശ്വേട്ടാ, ആ ലിങ്കുകൾ എന്താണ്?? വിശദമാക്കുമല്ലോ?--സുഗീഷ് (സംവാദം) 06:28, 13 ജൂൺ 2013 (UTC)[മറുപടി]
@സുഗീഷ്: / / രണ്ടുവരി എഴുത്തു് ഈ പ്രസിദ്ധീകരണത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു എന്ന കണ്ടെത്തൽ അപാരം തന്നെ/ / സുഗീഷിന് ഒരു നയത്തിന്റെ അരികും മൂലയും മാത്രം വച്ച് വാദിക്കാനും ആക്ഷേപഹാസ്യം കലർത്തി സംസാരിക്കാനും അപാരമായ കഴിവുണ്ട് എന്ന് സമ്മതിക്കുന്നു. (ദ്വിതീയാവലംബത്തിന്റെ കാര്യത്തിൽ ഇതിനുവേണ്ടി കുറേ സമയം ചിലവഴിച്ചതിനു ശേഷമാണ് സുഗീഷ് ഒരു ലൈൻ ഓഫ് ആർഗ്യുമെന്റ് അംഗീകരിച്ചത്)
എന്തായാലും ഈ കാര്യത്തിൽ അത്രയും സമയം ചിലവഴിക്കാനില്ല. ഞാൻ ചൂണ്ടിക്കാട്ടിയിട്ടുള്ള ഒരു കാര്യം ഞാൻ ഒന്നുകൂടി പറയുന്നു. സുഗീഷ് ഉദ്ധരിച്ച ഭാഗത്തിനോട് ചേർന്ന് ഒരു കുറിപ്പുകൂടിയുണ്ട് (സുഗീഷ് അതിനെപ്പറ്റി ഒന്നും പറഞ്ഞുകാണുന്നില്ല. വായിച്ചോ എന്നറിയില്ല). കുറിപ്പ് താഴെ ഉദ്ധരിച്ചിരിക്കുന്നത് കാണുക.
“ | ഐ.ബി.എമ്മിനെ പറ്റി സോബൽ എഴുതിയ 360-പേജുകളുള്ള പുസ്തകവും ബ്ലാക്ക് എഴുതിയ 528-പേജുകളുള്ള പുസ്തകവും നിസ്സാരമായ പരാമർശമല്ല എന്ന് വ്യക്തമാണ്. വാക്കർ എന്നയാൾ ബിൽ ക്ലിന്റണിന്റെ ജീവചരിത്രത്തിൽ ത്രീ ബ്ലൈൻഡ് മൈസ് എന്ന ബാൻഡിനെപ്പറ്റി എഴുതിയ ഒരു വാക്യം തീർച്ചയായും നിസ്സാരമായ പരാമർശമാണ്. (മാർട്ടിൻ വാക്കർ (1992-01-06). "ടഫ് ലവ് ചൈൽഡ് ഓഫ് കെന്നഡി". ദി ഗാർഡിയൻ. "ഹൈ സ്കൂളിൽ ഇദ്ദേഹം ത്രീ ബ്ലൈൻഡ് മൈസ് എന്ന ജാസ് ബാൻഡിൽ അംഗമായിരുന്നു.") | ” |
സുഗീഷ് ഉദ്ധരിച്ച ഭാഗത്തിൽ നിന്നും മുകളിൽ ഞാൻ ഉദ്ധരിച്ച കുറിപ്പിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്.
- കാര്യമായ പരാമർശം എന്ന ഗണത്തിൽ പെടുത്താൻ വിഷയം സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യ വിഷയമാകണമെന്നില്ല.
- ഒരാളെയോ ഒരു വിഷയത്തെപ്പറ്റിയോ എഴുതുന്ന ഒരു പുസ്തകം കാര്യമായ പരാമർശമാണ്.
- ഒരാൾ ഒന്നിന്റെ ഭാഗമായിരുന്നു എന്നു മാത്രമുള്ള ഒരു പരാമർശം നിസ്സാരമായ പരാമർശമാണ്.
- രണ്ടാമത്തെയും മൂന്നാമത്തെയും പോയിന്റുകൾക്കിടയിലുള്ള തരം ഒരു പരാമർശം കാര്യമായ പരാമർശമായി കണക്കാക്കാം.
- നിലവിൽ ചർച്ച ചെയ്യുന്ന ലേഖനത്തിലെ രണ്ടുവരി എഴുത്ത് മൂന്നാമത്തെ പോയിന്റിനേക്കാൾ ഉയർന്ന തരത്തിലുള്ള പരാമർശമാണ്. ഏതു വർഷമാണ് ഒരു പ്രസിദ്ധീകരണം ആരംഭിച്ചതെന്നും അത് എന്തിനെപ്പറ്റിയുള്ള പ്രസിദ്ധീകരണമാണെന്നും അത് മാസിക/വാരികയാണെന്നും മാത്രം വിവരമുൾപ്പെടുത്തി അവലംബങ്ങളുമുദ്ധരിച്ച് മലയാളം വിക്കിപീഡിയയിൽ ഒരു ഒറ്റവരി ലേഖനം തുടങ്ങാവുന്നതാണ്. അതായത് ഇത് നിസ്സാരമായ പരാമർശമല്ല. വിക്കിപീഡിയയിൽ ഒരു ലേഖനം എഴുതത്തക്ക കാര്യമായ പരാമർശമാണ്.
- വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത് എന്ന പ്രസ്താവനയും ഇവിടെ പ്രസക്തമാണ്. ഞാൻ പറഞ്ഞ തരം ഒറ്റവരി ലേഖനത്തിൽ മൗലിക ഗവേഷണങ്ങൾ ഇല്ലല്ലോ? ഇത് വികസിപ്പിക്കാനായി പ്രാഥമിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ചേർക്കാവുന്നതാണ്. നിലവിൽ പരാമർശിക്കപ്പെടുന്ന താളിൽ ഇതൊക്കെ ബാധകമാണ്.
ഇതെപ്പറ്റി സുഗീഷുമായി കൂടുതൽ ചർച്ചയ്ക്ക് ഞാനില്ല. അത്രയും സമയം വിക്കിയിൽ നല്ല എന്തെങ്കിലും കാര്യം ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:12, 13 ജൂൺ 2013 (UTC)[മറുപടി]
- കാര്യമായ പരാമർശം എന്നുള്ളതിനെ അംഗീകരിക്കാൻ സാധ്യമല്ല, ഇവിടെ കാര്യമായ പരാമർശം നരേന്ദ്രഭൂഷണുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർഷനാദത്തെ പറ്റി മാത്രമല്ല താളിൽ പറയുന്നത് യോഗേശ്വരനായ ശ്രീകൃഷ്ണൻ പരലോകവും പുനർജ്ജന്മവും, വേദപര്യടനം, യാഗപരിചയം മതങ്ങളുടെ ഉൽഭവകഥ, മതവും യുക്തിയും, വിഗ്രഹാരാധന തുടങ്ങിയ കൃതികളേപ്പറ്റിയും പറയുന്നുണ്ട് അതിനർത്ഥം അവയെക്കല്ലാം തന്നെ കാര്യമായ പരാമഋശം ഉണ്ടെന്ന് അനുമാനിക്കാമോ. നിലവിൽ തന്നിരിക്കുന്ന രണ്ട് ലിങ്കിൽ നിന്നും തളിന്റെ കാര്യമായ പരാമർശം സാധൂകരിച്ചിട്ടില്ല എന്നു തന്നെ പറയാം.--KG (കിരൺ) 09:31, 13 ജൂൺ 2013 (UTC)[മറുപടി]
- സോറി അജയ്, കാര്യങ്ങൾ അത്രയ്ക്ക് വളച്ചൊടിക്കാതിരിക്കൂ..
സുഗീഷിന് ഒരു നയത്തിന്റെ അരികും മൂലയും മാത്രം വച്ച് വാദിക്കാനും ആക്ഷേപഹാസ്യം കലർത്തി സംസാരിക്കാനും അപാരമായ കഴിവുണ്ട് എന്ന് സമ്മതിക്കുന്നു. അരികും മൂലയുമായി താങ്കൾക്ക് തോന്നുന്നത് എന്റെ വിഷയമല്ല. ശ്രദ്ധേയത തെളിയിക്കുന്നതിനാവശ്യമായ കാര്യമായ പരാമർശം വേണമെന്നേ പറയുന്നുള്ളൂ. കാര്യമായ പരാമർശം എന്നത് സവിസ്തരം പ്രതിപാദിക്കപ്പെടണം എന്നല്ലേ??
- ദ്വിതീയാവലംബത്തിന്റെ കാര്യത്തിൽ ഇതിനുവേണ്ടി കുറേ സമയം ചിലവഴിച്ചതിനു ശേഷമാണ് സുഗീഷ് ഒരു ലൈൻ ഓഫ് ആർഗ്യുമെന്റ് അംഗീകരിച്ചത് ദ്വിതിയാവലംബത്തിനെക്കുറിച്ചുള്ള പഴയ സംവാദങ്ങൾ ശ്രദ്ധിക്കുക.
“ | ഐ.ബി.എമ്മിനെ പറ്റി സോബൽ എഴുതിയ 360-പേജുകളുള്ള പുസ്തകവും ബ്ലാക്ക് എഴുതിയ 528-പേജുകളുള്ള പുസ്തകവും നിസ്സാരമായ പരാമർശമല്ല എന്ന് വ്യക്തമാണ്. വാക്കർ എന്നയാൾ ബിൽ ക്ലിന്റണിന്റെ ജീവചരിത്രത്തിൽ ത്രീ ബ്ലൈൻഡ് മൈസ് എന്ന ബാൻഡിനെപ്പറ്റി എഴുതിയ ഒരു വാക്യം തീർച്ചയായും നിസ്സാരമായ പരാമർശമാണ്. (മാർട്ടിൻ വാക്കർ (1992-01-06). "ടഫ് ലവ് ചൈൽഡ് ഓഫ് കെന്നഡി". ദി ഗാർഡിയൻ. "ഹൈ സ്കൂളിൽ ഇദ്ദേഹം ത്രീ ബ്ലൈൻഡ് മൈസ് എന്ന ജാസ് ബാൻഡിൽ അംഗമായിരുന്നു.") | ” |
ഈ വാദം തീർച്ചയായും അംഗീകരിക്കുന്നു. പക്ഷേ വാക്കർ എന്നയാൾ ബിൽ ക്ലിന്റണിന്റെ ജീവചരിത്രത്തിൽ ത്രീ ബ്ലൈൻഡ് മൈസ് എന്ന ബാൻഡിനെപ്പറ്റി എഴുതിയ ഒരു വാക്യം തീർച്ചയായും നിസ്സാരമായ പരാമർശമാണ്. ഇതുതന്നെയല്ലേ ഇവിടേയും പറയുന്നത്??
- സുഗീഷ് ഉദ്ധരിച്ച ഭാഗത്തിൽ നിന്നും മുകളിൽ ഞാൻ ഉദ്ധരിച്ച കുറിപ്പിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഇതിൽല്പറഞ്ഞിരിക്കുന്നത് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല. അതെന്റെ കുഴപ്പമായിരിക്കാം.
@കിരൺനിലവിൽ തന്നിരിക്കുന്ന രണ്ട് ലിങ്കിൽ നിന്നും തളിന്റെ കാര്യമായ പരാമർശം സാധൂകരിച്ചിട്ടില്ല എന്നു തന്നെ പറയാം അതു തന്നെയാണ് ഞാനും പറയുന്നതു്. --സുഗീഷ് (സംവാദം) 09:41, 13 ജൂൺ 2013 (UTC)[മറുപടി]
@കിരൺ / / കാര്യമായ പരാമർശം എന്നുള്ളതിനെ അംഗീകരിക്കാൻ സാധ്യമല്ല, ഇവിടെ കാര്യമായ പരാമർശം നരേന്ദ്രഭൂഷണുമായി ബന്ധപ്പെട്ടിരിക്കുന്നു. / / പ്രധാന പരാമർശവിഷയം നരേന്ദ്രഭൂഷണാണ് (അതും കാര്യമായ പരാമർശമാണ് പക്ഷേ അതു മാത്രമല്ല കാര്യമായ പരാമർശം). ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല എന്നത് വ്യക്തമാണല്ലോ? പിന്നെ കാര്യമായ പരാമർശം എന്നാൽ എന്ത്? ഒരു ലേഖനം വിക്കിപീഡിയയിൽ തുടങ്ങാൻ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത് എന്നത് ഒരു ക്രൈറ്റീരിയ. ഈ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുപയോഗിച്ച് ഒരു ഒറ്റവരി ലേഖനം തുടങ്ങാൻ മൗലിക ഗവേഷണമൊന്നും വേണ്ട.
ആർഷ നാദം മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയാണ്.[1] 1970-ലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്.[2] 1978 മേയ് മുതൽ 1979 ഒക്റ്റോബർ വരെ പ്രസിദ്ധീകരണം നടന്നിരുന്നില്ല.[3] ചെങ്ങന്നൂർ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്.[4]
- അവലംബം
- ↑ "ആചാര്യ നരേന്ദ്രഭൂഷൻ". പുഴ.കോം. Retrieved 2013 ജൂൺ 6.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർഷജ്ഞാനത്തിന്റെ പ്രകാശ ധാവള്യം". കേരളഭൂഷണം. Archived from the original on 2013 ജൂൺ 6. Retrieved 2013 ജൂൺ 6.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ ആക്സഷൻസ് ലിസ്റ്റ്, ഇന്ത്യ. pp. 33, 134.
- ↑ http://books.google.co.in/books?id=UA4bAAAAMAAJ&q=arshanadam&dq=arshanadam&hl=en&sa=X&ei=TGK5UbrJBMTorQeA24HgCw&redir_esc=y പ്രസ്സ് ഇൻ ഇന്ത്യ
എന്ന ഭാഗം മാത്രം മതി വിക്കിപീഡിയയിൽ ഒരു ലേഖനത്തിന്. ഇതിലെ എല്ലാ ഭാഗവും മൗലിക ഗവേഷണമില്ലാതെ സ്വതന്ത്ര സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ്. ഇതു തന്നെയാണ് കാര്യമായ പരാമർശങ്ങൾ.
/ / യോഗേശ്വരനായ ശ്രീകൃഷ്ണൻ പരലോകവും പുനർജ്ജന്മവും, വേദപര്യടനം, യാഗപരിചയം മതങ്ങളുടെ ഉൽഭവകഥ, മതവും യുക്തിയും, വിഗ്രഹാരാധന തുടങ്ങിയ കൃതികളേപ്പറ്റിയും പറയുന്നുണ്ട് അതിനർത്ഥം അവയെക്കല്ലാം തന്നെ കാര്യമായ പരാമഋശം ഉണ്ടെന്ന് അനുമാനിക്കാമോ./ / ഏതു താളിലാണ് ഇത് ഉപയോഗിക്കുന്നത് എന്നതനുസരിച്ചിരിക്കും അത്. ഒരു കൃതി രചിച്ചത് ഇന്നയാളാണ് എന്ന പരാമർശത്തിനേക്കാളും കൂടുതൽ കാര്യമായ പരാമർശമാണ് ആർഷനാദത്തെപ്പറ്റിയുള്ളത്. എന്തായാലും വിഷയം ഈ താളിനെപ്പറ്റിയല്ലേ. ചർച്ച അതിൽ പരിമിതപ്പെടുത്തിയാൽ പോരേ?
@സുഗീഷ് / / ദ്വിതിയാവലംബത്തിനെക്കുറിച്ചുള്ള പഴയ സംവാദങ്ങൾ ശ്രദ്ധിക്കുക. / / അതെ, ഒന്നുകൂടി ശ്രദ്ധീക്കൂ. ദ്വിതീയ അവലംബമെന്നാൽ രണ്ടാം കക്ഷി അവലംബമെന്ന രീതിയിലായിരുന്നു സുഗീഷ് പലയിടത്തും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. കുറഞ്ഞത് നാലു സംവാദത്തിലെങ്കിലും സുഗീഷ് അത് ആവർത്തിച്ചിരുന്നു. അല്ല എന്ന് പലവട്ടം പറഞ്ഞിട്ടും സുഗീഷ് ആ വാദം തന്നെയാണ് തുടർന്നിരുനത്. ഈയിടെ എന്തായാലും ആ വാദം കാണാനില്ല.
/ / ഇതുതന്നെയല്ലേ ഇവിടേയും പറയുന്നത്??/ / അല്ല.
- ആർഷനാദം സ്ഥാപിച്ചത് നരേന്ദ്രദേവാണ് എന്നതോ
- 1970-ലാണ് ഇത് സ്ഥാപിച്ചത് എന്നതോ
- ഇത് ഇന്നയിന്ന വർഷങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്നില്ല എന്നതോ
- ഇത് ഒരു വൈദിക ദാർശനിക മാസിക ആണ് എന്നതോ
"ഹൈ സ്കൂളിൽ ഇദ്ദേഹം ത്രീ ബ്ലൈൻഡ് മൈസ് എന്ന ജാസ് ബാൻഡിൽ അംഗമായിരുന്നു." എന്ന പരാമർശത്തിനേക്കാൾ കാര്യമായ പ്രസ്താവനയാണ്.
- ത്രീ ബ്ലൈന്റ് മൈസ് സ്ഥാപിച്ചത് ഇന്നയാൾ ആണ് എന്നതോ
- ഇന്ന വർഷമാണ് ഇത് സ്ഥാപിച്ചത് എന്നതോ
- ഇന്ന വർഷത്തിൽ ഇതിന്റെ പ്രവർത്തനം അവസാനിച്ചു എന്നതോ
- ഇവർ റെഗ്ഗെ-ജാസ് ഗാനങ്ങളാണ് (അല്ലെങ്കിൽ മറ്റെന്തെങ്കിലും) ആലപിച്ചിരുന്നത് എന്നതോ ഹൈ സ്കൂളിൽ ഇദ്ദേഹം ത്രീ ബ്ലൈൻഡ് മൈസ് എന്ന ജാസ് ബാൻഡിൽ അംഗമായിരുന്നു എന്ന പരാമർശത്തേക്കാൾ കൂടുതൽ കാര്യമായതാണ്. ആ വ്യത്യാസം ഇവിടെയുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:07, 13 ജൂൺ 2013 (UTC)[മറുപടി]
/ / എനിക്കൊന്നും മനസ്സിലായില്ല. അതെന്റെ കുഴപ്പമായിരിക്കാം./ / പൊട്ടൻ/മൊണ്ണ കളിയിൽ താല്പര്യമില്ല. എന്തായാലും ഈ ചർച്ച എങ്ങുമെത്തില്ല എന്ന് ഉറപ്പാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ഈ ലേഖനം നീക്കം ചെയ്യുകയാണെങ്കിൽ അത് വിക്കിപീഡിയയിലെ മാനദണ്ഡങ്ങളെ ചവറ്റുകുട്ടയിലിടുന്നതിന് തുല്യമാണ് എന്നു മാത്രം പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:07, 13 ജൂൺ 2013 (UTC)[മറുപടി]
ഒന്നിലധികം സ്വതന്ത്രസ്രോതസ്സിൽ കാര്യമായ പരാമർശമുണ്ടായാൽ മതി.
എവിടെ എവിടെ പരാമർശം. ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കല്ലേ. --Roshan (സംവാദം) 11:15, 13 ജൂൺ 2013 (UTC)[മറുപടി]
ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്നത് പരാമർശങ്ങളെപ്പറ്റി മാത്രമാണ്. ദ്വിതീയ അവലംബങ്ങൾ മാത്രമുള്ള ഭാഗം മുകളിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഒന്ന് വായിച്ചശേഷം അഭിപ്രായം പറയൂ. അല്ലാതെ ഒരു നയവും ഉദ്ധരിക്കാതെ ചുമ്മാ ശ്രദ്ധേയതയില്ല എന്ന് ഉരുവിട്ടുകൊണ്ടിരിക്കാതെ. റോഷൻ ചെയ്യുന്നതാണ് കണ്ണടച്ചിരുട്ടാക്കൽ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:25, 13 ജൂൺ 2013 (UTC)[മറുപടി]
@അജയ് കാര്യം വ്യക്തമാണങ്കിൽ ഇത്രയും എഴുതണോ? 1970-ൽ പ്രസിദ്ധീകരിച്ചു എന്നതുകൊണ്ട് ശ്രദ്ധേയത കൈവരുമോ?ആർഷ നാദത്തെപ്പറ്റി കാര്യമായ പ്രസ്താവന ഇല്ല എന്ന് ആ ലിങ്ക് വായിച്ചു നോക്കുന്ന എല്ലാവർക്കും മനസ്സിലാകില്ലെ? പിന്നെ ഏത് വിക്കിപീഡിയ നയം അനുസരിച്ചാണ് ശ്രദ്ധേയത?--KG (കിരൺ) 12:28, 13 ജൂൺ 2013 (UTC)[മറുപടി]
- രണ്ടുകൂട്ടരും രണ്ടറ്റത്തേക്കാണ് വലിക്കുന്നതെന്നൊരു തോന്നൽ.
- ഇത് മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസികയാണ്. ഇതു വിക്കി പീഡിയയിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയാണോ എന്നാണ് ചോദ്യം.
- ഈ വാക്യത്തിനുള്ള അവലംബം ഇവിടെ ഉണ്ട്. പക്ഷേ ഇന്ത്യയിൽ വേറേ വൈദിക-ദാർശനിക മാസികകൾ ഉണ്ടോ? അതിന് സാധാരണയിക്കവിഞ്ഞ് ശ്രദ്ധേയതയുണ്ടോ? അതുപോലെ കേരളത്തിൽ ഇതൊന്നു മാത്രമേയുള്ളൂ. അപ്പോൾ പിന്നെ ഈ വൈദിക-ദാർശനിക മാസികകൾക്ക് വിക്കിയിൽ കേറ്റാനുള്ള ശ്രദ്ധേയതാ മാനദണ്ഡത്തെപ്പറ്റി ചർച്ചയായിക്കൂടേ? വെറുതേ എല്ലാവരുടേയും സമയം ഇങ്ങനെ നശിപ്പുക്കാതെ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:40, 13 ജൂൺ 2013 (UTC)[മറുപടി]
അജയ് പറയുന്നതനുസരിച്ച് കാര്യം ഇങ്ങനാണ്. എന്തു കാര്യമായാലും എവിടെങ്കിലും രണ്ടിടത്തു ധ്വനി കണ്ടാൽ വിക്കിയിൽ വരാം എന്ന ഉദാരമനസ്കതാ നയമാണ് വിക്കിയിലുള്ളത്. നാളെ അദ്ദേഹത്തെക്കുറിച്ചും വിക്കിയിൽ ലേഖനം തുടങ്ങാം. മലയാളം വിക്കിപീഡിയയിലെ മികച്ച ഉപയോക്താവും കാര്യനിർവാഹകനുമാണ് ഡോക്ടർ അജയ്. എന്നു തുടങ്ങി നല്ലൊരു ആമുഖവും നൽകാം. ഏതെങ്കിലും രണ്ട് ലോക്കൽ ന്യൂസ് അവലംബമായി നൽകിയാൽ പിന്നെ ദ്വിതീയ അവലംബവുമായി. ഇദ്ദേഹത്തിന്റെ വരവോടെ വിക്കിപീഡിയയിൽ എന്തും എഴുതാം എന്ന രീതിയിൽ നയങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു എന്നു കരുതുന്നു.--Roshan (സംവാദം) 13:36, 13 ജൂൺ 2013 (UTC)[മറുപടി]
- @റോഷൻ മറ്റു താളുകൾ ഉദാഹരിച്ച് സംസാരിക്കേണ്ട എന്ന നയം പോലെ തന്നെ വരാനിരിക്കുന്ന താളുകളും ഉദാഹരിച്ച് സംസാരിക്കേണ്ടതില്ല. അത്തരത്തിൽ ലേഖനങ്ങൾ വരട്ടെ, ഇപ്പോഴേ കുട ഒടിച്ച് വടിയാക്കണോ ?
- വിശ്വേട്ടൻ നൽകിയിരിക്കുന്ന ലിങ്കുൾ Library of Congress Office New Delhi, Press in India Catalogue, Sahitya Akademi, 1999 -Indic Authors, - എന്നിവിടങ്ങളിൽ ആർഷനാദത്തെക്കുറിച്ച് വന്ന പരാമർശങ്ങളുടെ ഓൺലൈൻ തെളിവുകളാണ് നൽകിയിരിക്കുന്നത്. അതായത് അത്തരം സ്വതന്ത്രമായ റിപ്പോർട്ടുകളിൽ ഓഫ്ലൈനായി ആർഷനാദം പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം. ആത് കാര്യമായതാണോ, കാര്യമില്ലാത്തതാണോ, മതിയായതാണോ, മതിയാവാത്തതാണോ എന്നൊന്നും ഇപ്പോൾ ലഭ്യമായ ഓൺലൈൻ പരാമർശങ്ങളിൽ നിന്നും വ്യക്തമല്ല. എന്നാലും സംശയത്തിന്റെ ആനുകൂല്യംപോലും നൽകാതെ നമുക്കീ ലേഖനം വലിച്ച് തോട്ടിലെറിയാം... നയം വിജയിക്കട്ടെ, നമ്മുടേത് ഒരു കേഡർ പ്രസ്ഥാനമാണ്. ഇവിടെ നിയമമാണ് വലുത് വിജ്ഞാനമല്ല. കളിയുമായി ഇങ്ങോട്ടിറങ്ങരുതെന്ന് മാലോകർ അറിയട്ടെ... ലേഖനം ഒഴിവാക്കുക --Adv.tksujith (സംവാദം) 14:23, 13 ജൂൺ 2013 (UTC)[മറുപടി]
- ദ്വിതീയ അവലംബമെന്നാൽ രണ്ടാം കക്ഷി അവലംബമെന്ന രീതിയിലായിരുന്നു സുഗീഷ് പലയിടത്തും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ദ്വിതീയം എന്നാൽ എന്താണ് ??
- ഈ ലേഖനം നീക്കം ചെയ്യുകയാണെങ്കിൽ അത് വിക്കിപീഡിയയിലെ മാനദണ്ഡങ്ങളെ ചവറ്റുകുട്ടയിലിടുന്നതിന് തുല്യമാണ് എന്നു മാത്രം പറയട്ടെ.ചവറ്റുകൊട്ടയിലെ കാവൽക്കാർക്ക് ഇത്രയ്ക്ക് ആത്മരോഷം വേണമോ?? നയങ്ങളും മാനദണ്ഡങ്ങളും ഞാനുണ്ടാക്കിയതല്ല. അതുകൊണ്ട് അതെന്റെ വിഷവുമല്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന താളുകളിൽ അതു നീക്കം ചെയ്യാൻ യോഗ്യമാണോ? അല്ലയോ? എന്നതുമാത്രമാണ് ഈ പദ്ധതി താളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഉണ്ടാകുന്നത്. ഇവിടെ ചേർത്തിരിക്കുന്നവയിൽ എല്ലാം തന്നെ നീക്കം ചെയ്യപ്പെടുകയോ നിലനിർത്തുകയോ ചെയ്തിട്ടില്ല.
- സംശയത്തിന്റെ ആനുകൂല്യംപോലും നൽകാതെ നമുക്കീ ലേഖനം വലിച്ച് തോട്ടിലെറിയാം... സാഹചര്യങ്ങളും തെളിവുകളും വച്ച് പ്രതി കുറ്റവാളിയാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം കൊണ്ട് പ്രതിയെ വെറുതേ വിടാൻ ഇതു കോടതിയല്ല.
- നയം വിജയിക്കട്ടെ, നയം തന്നെയാണ് വിജയിക്കേണ്ടത്.
- നമ്മുടേത് ഒരു കേഡർ പ്രസ്ഥാനമാണ്. നമ്മുടേത് കേഡർ പ്രസ്ഥാനമാണെന്ന് ഒരു കാര്യനിർവ്വാഹകനും കൂടി തിരിച്ചറിഞ്ഞു എന്നതിൽ സന്തോഷം. ഇനി അങ്ങനെയല്ല; ഇതൊരു കേഡർ പ്രസ്ഥാനമല്ല എന്നു തെളിയിക്കാൻ കഴിയുന്നവർക്ക് അതാകാം.
- ഇവിടെ നിയമമാണ് വലുത് വിജ്ഞാനമല്ല.നിയമവാഴ്ചയുള്ളിടത്ത് ആ നിയമത്തിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ചുള്ള കാര്യങ്ങളേ നടക്കാവൂ. നിയമം എന്ത് ആവശ്യപ്പെടുന്നു; അതുപോലെ മാത്രം.
--സുഗീഷ് (സംവാദം) 05:01, 14 ജൂൺ 2013 (UTC)[മറുപടി]
@ അഡ്വ. മറ്റുള്ളവ ഉദാഹരിച്ചു സംസാരിക്കുന്നതാരാണ് എന്ന് ഒന്നു സ്വയം ചിന്തിക്കൂ. വിലാപങ്ങൾ എന്റെ കർണ്ണങ്ങളിൽ മുഴങ്ങുന്നു.--Roshan (സംവാദം) 05:12, 14 ജൂൺ 2013 (UTC)[മറുപടി]
@കിരൺ: / / ആർഷ നാദത്തെപ്പറ്റി കാര്യമായ പ്രസ്താവന ഇല്ല എന്ന് ആ ലിങ്ക് വായിച്ചു നോക്കുന്ന എല്ലാവർക്കും മനസ്സിലാകില്ലെ? / / കാര്യമായ പ്രസ്താവന എന്നാൽ വിക്കിപീഡിയയിലെ നയമനുസരിച്ച് എന്താണ് എന്നും അതനുസരിച്ച് കാര്യമായ പ്രസ്താവന ഉണ്ട് എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്. അതാണ് മുകളിൽ വിശദമായിത്തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നതും. എല്ലാവർക്കും മനസ്സിലാകില്ലേ എന്ന താങ്കളുടെ ചോദ്യത്തിന് ഇല്ല എന്നാണ് എന്റെ ഉത്തരം. എനിക്ക് ഇതിൽ കാര്യമായ പ്രസ്താവന ഉണ്ട് എന്നു തന്നെയാണ് മനസ്സിലായിട്ടുള്ളത്.
/ / അജയ് കാര്യം വ്യക്തമാണങ്കിൽ ഇത്രയും എഴുതണോ?/ / കാര്യം താങ്കൾക്കുതന്നെ വ്യക്തമാകുന്നതായി തോന്നുന്നില്ല കിരൺ. അതിനാലാണ് ഇത്രയും വിശദീകരിച്ചെഴുതേണ്ടിവരുന്നത്. മാത്രമല്ല, ഡിലീഷൻ ചർച്ചകൾ ശ്രദ്ധേയതയില്ല എന്ന ഒറ്റവാക്കിൽ ഒതുക്കിനിർത്തുന്നതിനോട് എനിക്ക് ശക്തമായ എതിർപ്പുണ്ട്.
@മനു: അതെ. കാര്യമായ പ്രസ്താവന എന്ത് എന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ കുറിപ്പുണ്ടായത് ഒരു ചർച്ചയ്ക്കുശേഷമായിരിക്കണം. മലയാളം വിക്കിയിൽ അതിന് വിരുദ്ധമായ ഒരു നയമുണ്ടാക്കണമെങ്കിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.
@റോഷൻ: / / അജയ് പറയുന്നതനുസരിച്ച് കാര്യം ഇങ്ങനാണ്. എന്തു കാര്യമായാലും എവിടെങ്കിലും രണ്ടിടത്തു ധ്വനി കണ്ടാൽ വിക്കിയിൽ വരാം എന്ന ഉദാരമനസ്കതാ നയമാണ് വിക്കിയിലുള്ളത്. / / ധ്വനിയല്ല, നിസ്സാരമായ പ്രസ്താവനയിൽ കവിഞ്ഞതും ദ്വിതീയ/സ്വതന്ത്ര സ്രോതസ്സുകളിൽ വന്നതുമായ പ്രസ്താവന. ഒന്നിലധികം സ്രോതസ്സുകളെ ചില അവസരങ്ങളിൽ ഒന്നായി മാത്രം കണക്കാക്കണം എന്ന കടമ്പയുമുണ്ട്.
എന്തു കാര്യവും ഇങ്ങനെ പറ്റില്ല എന്ന പ്രശ്നവുമുണ്ട്. വിക്കിപീഡിയയിൽ സബ്ജക്റ്റ് സ്പെസിഫിക് മാനദണ്ഡമുണ്ടെങ്കിൽ ആ മാനദണ്ഡമാവും സ്വീകരിക്കപ്പെടുക. WP:GNG ആണ് മറ്റെല്ലാ വിഷയങ്ങൾക്കും സ്വീകരിക്കേണ്ടത്.
/ / ഇദ്ദേഹത്തിന്റെ വരവോടെ വിക്കിപീഡിയയിൽ എന്തും എഴുതാം എന്ന രീതിയിൽ നയങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു എന്നു കരുതുന്നു./ / എന്റെ വരവിനു മുൻപുതന്നെ (ആദ്യം മുതലേ തന്നെ) വിക്കിപീഡിയ "നാണൂറു പേജുള്ള പുസ്തകമല്ല" എന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു. അത്തരക്കാർ ഈ സംവാദത്തിൽ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട് (നാണൂറു പേജിന് വിശ്വേട്ടന് കടപ്പാട്).
ഇംഗ്ലീഷ് വിക്കിയിലും ഇത്തരം രണ്ടഭിപ്രായങ്ങളുള്ളവരുണ്ട്. (വിക്കിപീഡിയ അടിസ്ഥാനമാനദണ്ഡമായ WP:GNG പാലിക്കുന്നുണ്ടെങ്കിൽ സ്വതന്ത്ര വ്യക്തികൾ ശ്രദ്ധിച്ചുകഴിഞ്ഞ വിഷയമാണിതെന്നും അതിനാൽ വിക്കിപീഡിയയിലെ ലേഖനത്തിലൂടെയല്ല ഒരു വിഷയത്തിന് ശ്രദ്ധേയത ലഭിക്കുന്നതെന്ന നിലപാടുള്ളവരും - വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല എന്ന നിലപാട് - വിക്കിപീഡിയയിൽ കടലാസ് വിജ്ഞാനകോശത്തെപ്പോലെയുള്ള ഉൾപ്പെടുത്തൽ കടമ്പകൾ വേണം എന്ന് വാദിക്കുന്നവരും.) ഈ അഭിപ്രായവ്യത്യാസം നയങ്ങളിൽ വരെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് കാണുക.
മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള നയങ്ങളനുസരിച്ചായിരുന്നില്ല താളുകൾ നീക്കം ചെയ്യുന്ന നടപടികൾ എടുത്തിരുന്നത് എന്ന അഭിപ്രായം എനിക്കുണ്ട്. എന്റെ വരവോടെ നയങ്ങളനുസരിച്ച് ചർച്ച ചെയ്യുന്ന പ്രക്രീയയെങ്കിലും തുടങ്ങിയെന്നാണ് റോഷൻ ഉദ്ദേശിക്കുന്നതെങ്കിൽ സന്തോഷം. അല്ല, പുതിയെ ഏതെങ്കിലും നയം ഇതിനായി ഞാൻ ഒറ്റയ്ക്ക് ഉണ്ടാക്കി എന്നാണ് പറയുന്നതെങ്കിൽ അത് തെറ്റാണ്. വിക്കിപീഡിയയിലെ നയം, മാർഗ്ഗരേഖ, കീഴ്വഴക്കം എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാണോ ഇപ്പറഞ്ഞതെന്ന് സംശയമുണ്ട്.
/ / നാളെ അദ്ദേഹത്തെക്കുറിച്ചും വിക്കിയിൽ ലേഖനം തുടങ്ങാം. മലയാളം വിക്കിപീഡിയയിലെ മികച്ച ഉപയോക്താവും കാര്യനിർവാഹകനുമാണ് ഡോക്ടർ അജയ്. എന്നു തുടങ്ങി നല്ലൊരു ആമുഖവും നൽകാം. ഏതെങ്കിലും രണ്ട് ലോക്കൽ ന്യൂസ് അവലംബമായി നൽകിയാൽ പിന്നെ ദ്വിതീയ അവലംബവുമായി. / / അങ്ങനെ ഒരു ലേഖനം ആരെങ്കിലും എഴുതിയാൽ (ഞാൻ എഴുതില്ല - അത് ഒരു വിക്കി നയത്തിനെതിരാണ്) ആ ലേഖനത്തിന് ഏതു ശ്രദ്ധേയതാ മാനദണ്ഡമാണ് കണക്കിലെടുക്കേണ്ടത് എന്നും എങ്ങനെയാണ് ആ ശ്രദ്ധേയത ലഭിക്കാത്തത് എന്നും ചൂണ്ടിക്കാട്ടി ഡിലീഷൻ റിക്വസ്റ്റിടൂ. ഞാൻ തന്നെ ഡിലീറ്റ് ചെയ്ത് കയ്യിൽ തരാം. വ്യക്തികളുടെ ശ്രദ്ധേയത സംബന്ധിച്ച് നമുക്ക് ഏറെക്കുറെ വ്യക്തമായ നയങ്ങളുണ്ട്. അതിനാൽ WP:GNG ആയിരിക്കില്ല സ്വീകരിക്കപ്പെടുന്നത്.
@സുഗീഷ്: വീണ്ടും പഴയ ചർച്ചയിലേയ്ക്ക് പോകാൻ ഞാനില്ല. ദ്വിതീയം എന്ന വാക്കുമാത്രമായിരുന്നില്ല നമ്മുടെ ചർച്ചകളിൽ ഞാനും (മറ്റുള്ളവരും) ഉപയോഗിച്ചിരുന്നത്. സെക്കന്ററി, ഫസ്റ്റ് പാർട്ടി, തേഡ് പാർട്ടി എന്നീ പ്രയോഗങ്ങളും ഉപയോഗിച്ചിരുന്നു. മാസങ്ങളോളം താങ്കൾ ഇതൊന്നും വായിച്ചുനോക്കാൻ പോലും മിനക്കെടാതെ മറ്റുള്ളവരുടെ സമയം കളയുകയായിരുന്നു എന്നുകൂടി ഓർക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:20, 14 ജൂൺ 2013 (UTC)[മറുപടി]
- ഒരു വരി കാര്യമായ പ്രസ്ഥാവന എന്ന് താങ്കൾ പറയുന്നത് തികച്ചും അത്ഭുതപ്പെടുത്തുന്നു. ഒരു വരിയിലുള്ള പ്രസ്താവന വിഷയത്തെ കാര്യമായി പ്രദിപാദിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ തങ്കൾക്ക് കഴിയും എന്ന് തോനുന്നില്ല. ഞാൻ ഇനി അത് എങ്ങനെ പറഞ്ഞാലും താങ്കൾ പറഞ്ഞ കാര്യത്തെ മുറകെ പിടിക്കും. അതിനാൽ പിന്നേയും പിന്നേം ഒരേ കാര്യം പറയുന്നതിൽ ഫലപ്രാപ്തി വരുമെന്നും കരുതിന്നില്ല. നന്ദി.--KG (കിരൺ) 05:27, 14 ജൂൺ 2013 (UTC)[മറുപടി]
WP:GNG-യിലോ മറ്റെവിടെയെങ്കിലുമോ ഒരുവരി പ്രസ്താവന കാര്യമായതാവാൻ സാദ്ധ്യമല്ലെന്ന് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് താങ്കൾ ഇങ്ങനെയൊരു വാദം കൊണ്ടുവരുന്നത് എന്നെയും അത്ഭുതപ്പെടുത്തുന്നു (ഒരു ലേഖനത്തിൽ ഒരു വരി വിവരമേയുള്ളൂവെന്നത് ആ ലേഖനം നീക്കം ചെയ്യാനുള്ള മാനദണ്ഡമായി വിക്കിപീഡിയ കണക്കാക്കാത്ത സ്ഥിതിക്ക് ഒരു വരി പരാമർശവും കാര്യമായതാകാമല്ലോ എന്ന ചോദ്യത്തിന് താങ്കൾ ചർച്ചയിൽ നിന്ന് പിൻവാങ്ങിയ സ്ഥിതിക്ക് പ്രസക്തിയില്ല.).
WP:GNG-യിലെ രണ്ടാം കുറിപ്പിൽ നിസ്സാരമായ പ്രസ്താവനയ്ക്ക് കൊടുത്തിരിക്കുന്ന ഉദാഹരണത്തിലും കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിന്റെ സ്രോതസ്സുകളിലുണ്ട് എന്ന് ചൂണ്ടിക്കാണിച്ചിട്ടും താങ്കൾ അത് പരിഗണിക്കുകപോലും ചെയ്യാത്തതും എന്നിക്ക് അത്ഭുതകരമായാണ് തോന്നുന്നത്. WP:BASIC അനുസരിച്ച് "ഉദ്ധരിക്കപ്പെട്ട ഒരു സ്രോതസ്സിലെ പരാമർശം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്" എന്ന പരാമർശവും താങ്കൾ മനസ്സിലാക്കാൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നില്ല. താങ്കൾ ഇതിനു മുൻപ് സ്വീകരിച്ചിരുന്ന നിലപാടുകളിൽ മുറുകെപ്പിടിക്കാനാണ് സാദ്ധ്യത എന്ന് തോന്നുന്നു. വിഷയം ഗൗരവമുള്ളതാണെങ്കിലും നീണ്ടതോ ആഴത്തിലോ ഉള്ളതായ ചർച്ചയുടെ ആവശ്യമില്ല എന്ന താങ്കളുടെ നിലപാടും നിരാശയുളവാക്കുന്നുണ്ട്. എന്തായാലും നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 14 ജൂൺ 2013 (UTC)[മറുപടി]
//ലേഖനത്തിൽ ഒരു വരി വിവരമേയുള്ളൂവെന്നത് ആ ലേഖനം നീക്കം ചെയ്യാനുള്ള മാനദണ്ഡമായി വിക്കിപീഡിയ കണക്കാക്കാത്ത സ്ഥിതിക്ക് // ലേഖനത്തിൽ ഒരു വരിയേ ഉള്ളു എന്നുവച്ച് നീക്കം ചെയ്യാനല്ല ഇവിടെ ആവശ്യപ്പെട്ടത്. അവലംബത്തിൽ ഒരു വരികൊണ്ട് വിഷയത്തെ കാര്യമായി പറയുന്നു എന്നു പറഞ്ഞതിനെ തള്ളിക്കളയുകയാണ് ഇവിടെ ചെയ്തത്. ചോദ്യം ഒന്നുകൂറി വ്യക്തമാക്കുന്നു.
- WP:GNG പ്രകാരം ഒരു വിഷയത്തെ സംബന്ധിച്ച് കാര്യമായ പ്രസ്താവന വേണം അതിവിടെ എവിടെ? WP:GNG അല്ലെങ്കിൽ മറ്റേത് മാനദണ്ഡപ്രകാരമാണ് ലേഖനത്തിന് ശ്രദ്ധേയതയുണ്ട് എന്ന് അവകാശപ്പെടുന്നത്.--KG (കിരൺ) 07:52, 14 ജൂൺ 2013 (UTC)[മറുപടി]
വിശ്വ, ചൂണ്ടിക്കാണിച്ചിരിക്കുന്ന ലിങ്കുകളിൽ എന്തു പരാമർശങ്ങളാണ് ഉള്ളത്.--Roshan (സംവാദം) 08:15, 14 ജൂൺ 2013 (UTC)[മറുപടി]
- @സുഗീഷ്: വീണ്ടും പഴയ ചർച്ചയിലേയ്ക്ക് പോകാൻ ഞാനില്ല. ദ്വിതീയം എന്ന വാക്കുമാത്രമായിരുന്നില്ല നമ്മുടെ ചർച്ചകളിൽ ഞാനും (മറ്റുള്ളവരും) ഉപയോഗിച്ചിരുന്നത്. സെക്കന്ററി, ഫസ്റ്റ് പാർട്ടി, തേഡ് പാർട്ടി എന്നീ പ്രയോഗങ്ങളും ഉപയോഗിച്ചിരുന്നു. മാസങ്ങളോളം താങ്കൾ ഇതൊന്നും വായിച്ചുനോക്കാൻ പോലും മിനക്കെടാതെ മറ്റുള്ളവരുടെ സമയം കളയുകയായിരുന്നു എന്നുകൂടി ഓർക്കുക. എന്റെ കൂടെ ചർച്ച ചെയ്യാൻ ഞാൻ ആരെയും ക്ഷണിക്കാറില്ല. എനിക്ക് ഇഷ്ടമുള്ളിടത്ത് താത്പര്യമുള്ള വിഷയങ്ങളിലാണ് ചർച്ചകൾ നടത്തുന്നത്. താങ്കൾ ദ്വിതീയം എന്ന വാക്കിന്റെ അർത്ഥം ആദ്യം പറയുക. എന്നിട്ടാകാം ബാക്കി.
- മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള നയങ്ങളനുസരിച്ചായിരുന്നില്ല താളുകൾ നീക്കം ചെയ്യുന്ന നടപടികൾ എടുത്തിരുന്നത് എന്ന അഭിപ്രായം എനിക്കുണ്ട്. ഈ ഒരു പരാമർശം താങ്കൾ ഇതുവരെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്ന താളുകളും അവയിൽ വന്ന നടപടികളും ഒക്കെ ഒന്നുകൂടി വിശദമായി പരിശോധിച്ചതിനുശേഷം നടത്തുന്നതായിരുന്നു നല്ലത്. അങ്ങനെ പരിശോധിച്ചതിനു ശേഷമാണ് അഭിപ്രായം നൽകിയിരിക്കുന്നതെങ്കിൽ ഇതുവരെ താളുകൾ നീക്കം ചെയ്ത കാര്യനിർവ്വാഹകർ (താങ്കളൊഴികെ) വെറും മൊണ്ണകളും മന്ദബുദ്ധികലും വിവരമില്ലാത്തവരും ആണെന്ന് താങ്കൾ പറഞ്ഞതായി കരുതേണ്ടി വരും. അതെന്റെ വിഷയമാകുന്നില്ല എങ്കിലും ചില ആളുകൾ ഒഴികെ ബാക്കിയുള്ള വിക്കിപീഡിയരെല്ലാം വെറും ..... ആണെന്ന പരാമർശമായി തന്നെ കരുതുന്നു. എന്തായാലും ഞാൻ വെറും കൊഞ്ജാണനല്ല എന്നു തന്നെ വിശ്വസിക്കുന്നു. ബാക്കിയുള്ളവരുടെ കാര്യം അവരവർ തന്നെ തീരുമാനിക്കട്ടെ.
- @റോഷൻ, ലിങ്കിലുണ്ടായിരുന്നതിനെ സംബന്ധിച്ച് വക്കീല് മുകളിൽ പ്രതിപാദിച്ചിട്ടുണ്ട്.
--സുഗീഷ് (സംവാദം) 09:17, 14 ജൂൺ 2013 (UTC)[മറുപടി]
കിരൺ, താങ്കൾ ചർച്ചയിൽ തിരിച്ചുവന്നതിന് നന്ദി (പക്ഷേ എനിക്ക് തുടരെ ചർച്ചകളിൽ പങ്കെടുക്കാൻ സാധിച്ചുവെന്ന് വരില്ല - കുറച്ചുദിവസം തിരക്കായിരിക്കും.
/ / WP:GNG പ്രകാരം ഒരു വിഷയത്തെ സംബന്ധിച്ച് കാര്യമായ പ്രസ്താവന വേണം അതിവിടെ എവിടെ? / / ഇക്കാര്യം തീരുമാനിക്കുന്നതിന് വിക്കിപീഡിയയിൽ കാര്യമായ പ്രസ്താവന എന്നാൽ എന്താണർത്ഥമാക്കുന്നതെന്ന് തീരുമാനിക്കണം. WP:GNG, WP:GNG-ൽ കൊടുത്തിരിക്കുന്ന ഒരു വിശദീകരണക്കുറിപ്പ്, WP:BASIC എന്നിവയനുസരിച്ച് നമ്മൾ ചർച്ച ചെയ്യുന്ന ലേഖനത്തിൽ വന്നിട്ടുള്ളത് കാര്യമായ പ്രസ്താവനയാണെന്ന് വളരെ വിശദമായി ഞാൻ മുകളിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതിന് "ആർഷ നാദത്തെപ്പറ്റി കാര്യമായ പ്രസ്താവന ഇല്ല എന്ന് ആ ലിങ്ക് വായിച്ചു നോക്കുന്ന എല്ലാവർക്കും മനസ്സിലാ"കും എന്ന മട്ടിലുള്ള മറുപടി ഒരു ചർച്ചയേ അല്ല.
@സുഗീഷ്: / / എന്നിട്ടാകാം ബാക്കി/ / ബാക്കിയിൽ താല്പര്യമില്ല. / /ഈ ഒരു പരാമർശം താങ്കൾ ഇതുവരെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്ന താളുകളും അവയിൽ വന്ന നടപടികളും ഒക്കെ ഒന്നുകൂടി വിശദമായി പരിശോധിച്ചതിനുശേഷം നടത്തുന്നതായിരുന്നു നല്ലത്..... ഇതുവരെ താളുകൾ നീക്കം ചെയ്ത കാര്യനിർവ്വാഹകർ (താങ്കളൊഴികെ) വെറും മൊണ്ണകളും മന്ദബുദ്ധികലും വിവരമില്ലാത്തവരും ആണെന്ന് താങ്കൾ പറഞ്ഞതായി കരുതേണ്ടി വരും/ / പരിശോധിച്ചിട്ടു തന്നെയാണ് എഴുതിയത്. നിലവിലുള്ള നയമനുസരിച്ചല്ല പലപ്പോഴും താളുകൾ നീക്കം ചെയ്യപ്പെട്ടിരുന്നത്, അത് മതിയായ ചർച്ച നടക്കാത്തതുകൊണ്ടു തന്നെയാണ്. ചർച്ചകളിൽ നയങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടിട്ടും താളുകൾ ഏകപക്ഷീയമായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളം വിക്കിയിൽ ആദ്യം മുതലുള്ള നീക്കം ചെയ്യലുകളുടെ നല്ല ഒരു ഭാഗം ഞാൻ പരിശോധിച്ച് നോക്കിയിരുന്നു, അതിൽ പല താളുകളും അക്കാലത്ത് നിലവിലുള്ള നയമനുസരിച്ച് നീക്കം ചെയ്യേണ്ടവയായിരുന്നില്ല (നിലനിർത്തുകയോ ലയിപ്പിക്കുകയോ ചെയ്യാൻ സാധിക്കുന്നവയായിരുന്നു) എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. നയങ്ങൾ ഉദ്ധരിച്ചുള്ള ചർച്ചകൾ കൂടാതെ രണ്ടുമൂന്നുപേർ വന്ന് "ശ്രദ്ധേയതയില്ല", "ശ്രദ്ധേയതയില്ല" "നീക്കം ചെയ്തു" എന്ന തരത്തിൽ മാത്രമേ പല താളുകളുടെയും ചർച്ച നടന്നിട്ടുള്ളൂ. നയങ്ങളുടെ ഷോർട്ട് കട്ടുകൾ ഇത്തരം ചർച്ചകളിൽ ഉദ്ധരിക്കുന്നത് വ്യാപകമായതുപോലും അടുത്ത കാലത്താണ് (ഇത്തരം പല ഷോർട്ട് കട്ടുകളും ഞാൻ സൃഷ്ടിച്ചതായതുകൊണ്ട് റോഷൻ പറഞ്ഞതുപോലെ ഈ മാറ്റത്തിന്റെ തുടക്കത്തിൽ എനിക്കും പങ്കുണ്ട് എന്നുതന്നെ വിശ്വസിക്കുന്നു) --അജയ് ബാലചന്ദ്രൻ (സംവാദം) 04:43, 15 ജൂൺ 2013 (UTC)[മറുപടി]
- അതിൽ പല താളുകളും അക്കാലത്ത് നിലവിലുള്ള നയമനുസരിച്ച് നീക്കം ചെയ്യേണ്ടവയായിരുന്നില്ല (നിലനിർത്തുകയോ ലയിപ്പിക്കുകയോ ചെയ്യാൻ സാധിക്കുന്നവയായിരുന്നു)
- രണ്ടുമൂന്നുപേർ വന്ന് "ശ്രദ്ധേയതയില്ല", "ശ്രദ്ധേയതയില്ല" "നീക്കം ചെയ്തു" എന്ന തരത്തിൽ മാത്രമേ പല താളുകളുടെയും ചർച്ച നടന്നിട്ടുള്ളൂ.
- തീർച്ചയായും അന്നത്തെ കാര്യനിർവ്വാഹകർക്ക് കൃത്യമായും വ്യക്തമായും നയങ്ങളേക്കുറിച്ചും നിയമങ്ങളേക്കുറിച്ചും അറിവുണ്ടായിരുന്നു എന്നു തന്നെ കരുതേണ്ടി വരും. അല്ലാതെ അറ്റവും മൂലയും പൊക്കിക്കോണ്ടു വന്ന് അവിടെ അങ്ങനെ പറഞ്ഞാൽ ഇങ്ങനെയാണ് ? ഇതാണ് അത്! അതാണ് ഇത്! എന്നൊക്കെയുള്ള ബാലിശമായ ചില ചർച്ചകൾ കൊണ്ടുവന്നത് താങ്കൾ തന്നെയാണ്. അക്കാര്യത്തിൽ എതിരഭിപ്രായമില്ല.
- മതിയായ ചർച്ച എന്നതുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ഇത്തരം ചർച്ചകളെയാണോ? ഇങ്ങനെ വാരിവലിച്ച് എഴുതിയിട്ടും പത്രവാർത്തകൾ നിരത്തിയിട്ടും താളുകൾ നീക്കം ചെയ്യുന്നു എങ്കിൽ താങ്കളുടെ മറുപടി എന്താണ്..?
--സുഗീഷ് (സംവാദം) 06:16, 17 ജൂൺ 2013 (UTC)[മറുപടി]
/ / അക്കാര്യത്തിൽ എതിരഭിപ്രായമില്ല./ / ആർക്ക് എതിരഭിപ്രായമില്ലെന്ന്? സുഗീഷിനോ? എനിക്കെന്തായാലും എതിരഭിപ്രായമുണ്ട്. ബാലിശമായ തരത്തിൽ ചർച്ച നടത്തുന്നതും ബാലിശമായ വാദഗതികൾ ചർച്ചകളിൽ ഉന്നയിക്കുന്നതും (ചർച്ചയ്ക്കിടയിൽ തന്നെ വാദഗതികൾ പലവട്ടം മാറ്റുന്നതും -ഗോൾ പോസ്റ്റ് മാറ്റും പോലെ) സുഗീഷാണെന്നാണ് എന്റെ അഭിപ്രായം.
/ / ഇങ്ങനെ വാരിവലിച്ച് എഴുതിയിട്ടും പത്രവാർത്തകൾ നിരത്തിയിട്ടും താളുകൾ നീക്കം ചെയ്യുന്നു എങ്കിൽ താങ്കളുടെ മറുപടി എന്താണ്..?/ / സുഗീഷ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിൽ ബഹുഭൂരിപക്ഷം താളുകളും നിലനിർത്തപ്പെടുന്നതിനെപ്പറ്റി സുഗീഷിന്റെ അഭിപ്രായമെന്താണ്?
വിക്കി സമൂഹത്തിൽ എന്റെ അഭിപ്രായം അതേ പോലെ നടത്തപ്പെടുമെന്ന് എനിക്ക് പിടിവാശിയൊന്നുമില്ല. ചർച്ചകളിൽ പലവട്ടം എന്റെ അഭിപ്രായത്തിനെതിരായ അഭിപ്രായത്തിന് ഭൂരിപക്ഷപിന്തുണയുണ്ടായിട്ടുണ്ട്. ഞാൻ മുന്നോട്ടു വച്ച അഭിപ്രായം തെറ്റാണെന്ന കാര്യവും പലപ്പോഴും നയങ്ങൾ ചൂണ്ടിക്കാട്ടി പലരും സമർത്ഥിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ഭൂരിപക്ഷാഭിപ്രായത്തെയോ ശരിയായ നയത്തെയോ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഇത്രയും കാലത്തിനിടയ്ക്ക് ഞാനും സുഗീഷും ഉൾപ്പെട്ട ചർച്ചകളിൽ സുഗീഷ് തന്റേതല്ലാത്ത മറ്റൊരു അഭിപ്രായം അംഗീകരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ബഹുഭൂരിപക്ഷം ആൾക്കാരും സുഗീഷിന്റെ നിലപാടിനെതിരായിരിക്കുന്നതോ സുഗീഷിന്റെ അഭിപ്രായത്തിനെതിരായ നിലവിലുള്ള നയങ്ങൾ ചൂണ്ടിക്കാട്ടുകന്നതോ ഒന്നും സുഗീഷിന് പ്രശ്നമല്ല. ഇതല്ലേ ബാലിശം?
മതിയായ ചർച്ചകൾ എന്നാൽ നയങ്ങൾ ഉദ്ധരിച്ചു നടത്തുന്ന ചർച്ചകളാണ്. അത്തരം ചർച്ചകൾ നടത്തിയശേഷം നയങ്ങൾക്കനുസൃതമായി താൾ നീക്കുന്നതിൽ ഒരു പ്രശ്നവുമില്ല. നയമെന്താണെന്നു പോലും വ്യക്തതയില്ലാതെ താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും വെറുതേ ശ്രദ്ധേയതയില്ല എന്ന കുറിപ്പുമാത്രം അതിനോടൊപ്പം നൽകുന്നതും നീക്കം ചെയ്യുന്നതിന് മുൻപായി താളിനെ രക്ഷിക്കാൻ തക്ക അവലംബങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാത്തതും തെറ്റായ പ്രവണത തന്നെയാണെന്നാണ് എന്റെ അഭിപ്രായം.--അജയ് ബാലചന്ദ്രൻ (സംവാദം) 06:36, 17 ജൂൺ 2013 (UTC)[മറുപടി]
- എനിക്ക് എതിരഭിപ്രായമില്ല എന്നു പറഞ്ഞത് ഏതു കാര്യത്തിലാണെന്നു വിശദീകരിക്കാം. ഈ മാറ്റത്തിന്റെ തുടക്കത്തിൽ എനിക്കും പങ്കുണ്ട് എന്നുതന്നെ വിശ്വസിക്കുന്നു.
- സുഗീഷ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിൽ ബഹുഭൂരിപക്ഷം താളുകളും നിലനിർത്തപ്പെടുന്നതിനെപ്പറ്റി സുഗീഷിന്റെ അഭിപ്രായമെന്താണ്? നിലനിർത്തുകയോ നീക്കം ചെയ്യുന്നതോ ഞാനല്ല. അതാണ് ഒന്നാമത്തെ വിഷയം. രണ്ടാമത്തത് ചില താളുകൾ നിലനിർത്തിയതിനെ ഞാൻ പ്രതികൂലിച്ചിട്ടില്ല. പക്ഷേ, നീക്കം ചെയ്യാൻ നിർദ്ദേശിച്ച താളുകളിൽ ഒരാഴ്ച അടി നടത്തി നിലനിർത്തിയിട്ടും. പണ്ടുണ്ടായിരുന്ന അതേ സ്ഥിതിയിൽ തന്നെ നിലനിൽക്കുന്നതു കാണുമ്പോൾ വേറൊന്നും തോന്നുന്നില്ല; നിലനിർത്താൻ വാദമുന്നയിച്ചവരോട് തികഞ്ഞ അവജ്ഞയും വെറുപ്പും മാത്രം. ഞാൻ പല സ്ഥലത്തും പലവട്ടം പറഞ്ഞിട്ടുണ്ട്. ഞാൻ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന എല്ലാ താളുകളും നീക്കം ചെയ്തിട്ടില്ല. നീക്കം ചെയ്യുക എന്ന പ്രവർത്തി എന്റേതല്ല. എനിക്ക് യാതൊരു പിടിയും കിട്ടാത്ത വിഷയങ്ങളിൽ ഞാൻ ചർച്ചകൾ നടത്താറില്ല. പക്ഷേ വായിക്കുമ്പോൾ സാമാന്യബുദ്ധിക്ക് നിരക്കാത്ത ചവറുകളെ നിഷ്കരുണം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നുമുണ്ട്. എന്റെ നിലപാട് അന്നുമിന്നും ഒന്നുതന്നെയാണ്.
- പക്ഷേ ഇത്രയും കാലത്തിനിടയ്ക്ക് ഞാനും സുഗീഷും ഉൾപ്പെട്ട ചർച്ചകളിൽ സുഗീഷ് തന്റേതല്ലാത്ത മറ്റൊരു അഭിപ്രായം അംഗീകരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ഞാനെന്തിന് അംഗീകരിക്കണം? ഞാൻ ചർച്ച നടത്തുന്നത് ഒരു നയം/നിയമം മുന്നിർത്തിയാണ്. അതിനെതിരെയുള്ളവർ പറയുന്ന കാര്യങ്ങൾ എനിക്ക് അംഗീകരിക്കേണ്ടുന്ന കാര്യമില്ല.
- ബഹുഭൂരിപക്ഷം ആൾക്കാരും സുഗീഷിന്റെ നിലപാടിനെതിരായിരിക്കുന്നതോ സുഗീഷിന്റെ അഭിപ്രായത്തിനെതിരായ നിലവിലുള്ള നയങ്ങൾ ചൂണ്ടിക്കാട്ടുകന്നതോ ഒന്നും സുഗീഷിന് പ്രശ്നമല്ല. എനിക്കെതിരെ ശ്രദ്ധേയത ഇല്ലാത്ത ഒരു സാധനത്തിന് ശ്രദ്ധേയത ഉണ്ടെന്നു തെളിയിക്കാനാവശ്യമായ യാതൊരു സംഗതിയും നൽകാത്ത പക്ഷം; അതുണ്ട്, അതുണ്ട് എന്നു പറയുന്നവർ ആരായാലും ഞാൻ അംഗീകരിക്കില്ല. ഇതെന്റെ നിലപാട്, നിങ്ങൾക്ക് അതിനെ എന്തു വേണമെങ്കിലും വിളിക്കാം. ബാലിശമെന്നോ, സനാതനക്കുരു എന്നോ എന്തു വേണമെങ്കിലും. എന്റെ വാദങ്ങൾ അംഗീകരിക്കുകയോ അംഗീകരിക്ക്കാതിരിക്കുകയോ ചെയ്യാം. ഞാൻ ആരേയും എന്റെ വാദഗതികൾ അടിച്ചേൽപ്പിക്കാറില്ല. ഇല്ലാത്ത ഒരു സാധനം ഉണ്ട് എന്നു പറയുന്ന പൊട്ടന്മാരെപ്പോലെ എനിക്ക് പെരുമാറാൻ കഴിയില്ല. --സുഗീഷ് (സംവാദം) 07:08, 17 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.