വാസ്‍ഗമുവ ദേശീയോദ്യാനം

Coordinates: 7°43′N 80°56′E / 7.717°N 80.933°E / 7.717; 80.933
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസ്‍ഗമുവ ദേശീയോദ്യാനം
Wasgamuwa National Park
Map showing the location of വാസ്‍ഗമുവ ദേശീയോദ്യാനം
Map showing the location of വാസ്‍ഗമുവ ദേശീയോദ്യാനം
വാസ്‍ഗമുവ ദേശീയോദ്യാനം
LocationCentral and North Central provinces, Sri Lanka
Nearest cityMatale
Coordinates7°43′N 80°56′E / 7.717°N 80.933°E / 7.717; 80.933
Area39322 ha
EstablishedAugust 07, 1984
Governing bodyDepartment of Wildlife Conservation
A peafowl enjoying the morning sun

വാസ്‍ഗമുവ ദേശീയോദ്യാനം, ശ്രീലങ്കയിലെ മറ്റെയിൽ, പോളന്നാരുവ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത ഉദ്യാനമാണ്. 1984 ൽ മഹാവലി വികസന പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് ഈ പ്രദേശത്തുനിന്ന് കുടിയിറക്കപ്പട്ട വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് അഭയസങ്കേതം ഒരുക്കുന്നതിനുമായിട്ടാണ് ഈ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട നാല് ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണിത്.[1] യഥാർത്ഥത്തിൽ ഇത് ഒരു പ്രകൃതി സംരക്ഷണകേന്ദ്രമായി 1938 ൽ രൂപീകരിക്കപ്പടുകയും പിന്നീട് 1970 കളുടെ തുടക്കത്തിൽ പ്രദേശം ഒരു കർശന പ്രകൃതി സംരക്ഷണകേന്ദ്രമായി പുനർനിർണ്ണയിക്കപ്പെടുകയും ചെയ്തു.[2] 

ശ്രീലങ്കൻ ആനകളെ വലിയ കൂട്ടങ്ങളായി കാണാൻ സാധിക്കുന്ന സുരക്ഷിത മേഖലകളിലൊന്നാണ് വാസ്‍ഗമുവ ദേശീയോദ്യാനം. ശ്രീലങ്കയിലെ ഒരു പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങളിലൊന്നുംകൂടിയാണിത്. വാസ്‍ഗമുവ എന്ന പേരു ഉരുത്തിരിഞ്ഞുവന്നത് "വലാസ് ഗുമുവ"[3] എന്ന വാക്കുകളിൽ നിന്നാണ്. "വാലസ" എന്ന സിംഹള പദത്തിന് തേൻകരടി എന്നും "ഗമുവ" എന്നതിനർത്ഥം മരം, തടി എന്നിങ്ങനെയുമാണ്. കൊളംബോയിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയായിട്ടാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം.[4]

ദേശീയ ഉദ്യാനത്തിന്റെ പ്രതിദിന താപനില 28° C (82° F) ആണ്. ഇവിടെ വരണ്ട കാലാവസ്ഥയുള്ള പ്രദേശമാണിത്. 1650 മുതൽ 2100 വരെ മില്ലിമീറ്ററാണ് ഈ പ്രദേശത്തു ലഭ്യമാകുന്ന വാർഷിക മഴ. വടക്ക് കിഴക്കൻ മൺസൂൺ കാലത്ത്, ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ മഴ ലഭിക്കുന്നു.[5] ജൂലൈ മുതൽ സെപ്റ്റംബർ വരെ ഈ പ്രദേശത്ത വരണ്ട കാലാവസ്ഥയാണ്. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം 474 മീറ്റർ (1,540 അടി) ഉയരമുള്ള സുദൂ കണ്ട (വെളുത്ത പർവ്വതം) ആണ്. ദേശീയ ഉദ്യാനത്തിന്റെ മണ്ണ് ക്വാർട്സ്, മാർബിൾ എന്നിവയടങ്ങിയതാണ്. ശ്രീലങ്കയിലെ വരണ്ട ഭൂപ്രദേശത്തെ വരണ്ട നിത്യഹരിത വനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് വാസ്‍ഗമുവയിലെ വനങ്ങൾ.[6] ദേശീയോദ്യാനത്തിൽ പ്രാഥമിക, ദ്വിതീയ, നദീതട വനങ്ങളും, പുൽമേടുകളുമുണ്ട്.

ജന്തുജാലം[തിരുത്തുക]

വാസ്‍ഗമുവ ദേശീയോദ്യാനം 23 തരം സസ്തനികളുടെ വാസഭൂമിയാണ്.[7] ഏകദേശം 150 ശ്രീലങ്കൻ ആനകളുടെ കൂട്ടം ഈ ദേശീയോദ്യാനത്തിലുണ്ടെന്നു കണക്കാക്കുന്നു. മഹാവേലി നദീ മേഖലയിൽ ചതുപ്പ് ആനകൾ (Elephas maximus vil-aliya) മേഞ്ഞുനടക്കുന്നു. പാർക്കിലെ കുരങ്ങന്മാരും, ധൂമ്രവസ്ത്രധാരികളായ ലംഗൂറും ടേക് മക്കായും, ശ്രീലങ്കയിലാണുള്ളത്. ശ്രീലങ്കയിലെ തനതു വർഗ്ഗമായ പർപ്പിൾ ഫേസ്‍ഡ് ലാങ്കർ, ടോക്വെ മകാക് തുടങ്ങിയി രണ്ടിനം കുരങ്ങന്മാരെയും ഇവിടെ കണ്ടുവരുന്നു.

സസ്യജാലം[തിരുത്തുക]

ശ്രീലങ്കയിലെ സംരക്ഷിത മേഖലകളിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ളതാണ് വാസ്‍ഗമുവ ദേശീയോദ്യാനം.[8] 150 ലേറെ പുഷ്പിക്കുന്ന സസ്യ ഇനങ്ങൾ ഈ ദേശീയോദ്യാനത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഭീഷണികളും സംരക്ഷണവും[തിരുത്തുക]

ദേശീയോദ്യാനത്തിലെ പുൽമേടുകളിലേയ്ക്ക് ഗ്രാമവാസികൾ കന്നുകാലികളെ മേയാനായി വിടുന്നത്, ഗാർഹിക മൃഗങ്ങളിൽനിന്ന് വന്യമൃഗങ്ങളിലേയ്ക്ക് രോഗം പടരുവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.[9] ദേശീയോദ്യാനത്തിലെ മേച്ചിൽപ്രദേശങ്ങളിലും കുളങ്ങളിലും വീട്ടുമൃഗങ്ങൾ ആധിപത്യം പുലർത്തുന്നതിൻറെ ഫലമായി വന്യമൃഗങ്ങൾ അവരുടെ നിലനിൽപ്പിന് ഈ മൃഗങ്ങളുമായി മത്സരിക്കേണ്ടിവരുന്നു. ഈ കന്നുകാലികൾ ദേശീയോദ്യാനത്തിലെ വൈദ്യുത വേലികൾ തകരാറലാക്കുകയും ചെയ്തു. തടയാൻ ബുദ്ധിമുട്ടുള്ള രീതിയിൽ തുടരുന്ന നിയമവിരുദ്ധമായ മരംവെട്ടൽ ദേശീയോദ്യാനത്തിന് ഒരു വലിയ ഭീഷണിയാണ്. ആനകൾ ഗ്രാമവാസികളുടെ വസ്തുവകകൾ നശിപ്പിക്കുന്നതും അവക്കെതിരെയുള്ള മാരകമായ ആക്രമണങ്ങളും ദേശീയോദ്യാന മേഖലയിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആനകളുടെ സഞ്ചാരത്തിനുള്ള ഒരു ഇടനാഴി വാസ്‍ഗമുവ ദേശീയോദ്യാനത്തിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് നിർദ്ദേശങ്ങളുണ്ട്.[10] മൊറാഗഹാകണ്ട റിസർവോയർ നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നു.[11] എന്നാൽ ദേശീയോദ്യാനമേഖലയിലെ പുനരധിവാസ പദ്ധതികൾ ആനകളും-മനുഷ്യനും തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.[12]

അവലംബം[തിരുത്തുക]

  1. (in Sinhala) Senarathna, P.M. (2004). "Wasgomuwa". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 173–179. ISBN 955-573-346-5.
  2. Nanayakkara, Eeasha; Marasinghe, Ranjan; Amerasinhe, Manjula. "Development and Management of Eco Lodges by Adjoining Communities of Wasgamuwa Park – Pilot Project" (PDF). protectedareas.net. Archived from the original (PDF) on 2016-03-03. Retrieved 2009-07-28.
  3. Amaleeta, Nimashi (2007-01-07). "Wasgamuwa Calling all nature lovers". The Nation. Archived from the original on 2016-03-03. Retrieved 2009-07-28.
  4. (in Sinhala) Senarathna, P.M. (2005). "Wasgamuwa". Sri Lankawe Wananthara (1st ed.). Sarasavi Publishers. ISBN 955-573-401-1.
  5. (in Sinhala) Senarathna, P.M. (2005). "Wasgamuwa". Sri Lankawe Wananthara (1st ed.). Sarasavi Publishers. ISBN 955-573-401-1.
  6. "Sri Lanka dry-zone dry evergreen forests". Terrestrial Ecoregions. World Wildlife Fund. Retrieved 2009-07-28.
  7. (in Sinhala) Senarathna, P.M. (2004). "Wasgomuwa". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 173–179. ISBN 955-573-346-5.
  8. (in Sinhala) Senarathna, P.M. (2004). "Wasgomuwa". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. pp. 173–179. ISBN 955-573-346-5.
  9. (in Sinhala) Senarathna, P.M. (2005). "Wasgamuwa". Sri Lankawe Wananthara (1st ed.). Sarasavi Publishers. ISBN 955-573-401-1.
  10. Jayasuriya, Sanjeevi (2002-01-20). "Eight baby elephants released into national park". The Island. Archived from the original on 2012-03-10. Retrieved 2009-07-28.
  11. Edirisinghe, Dasun (2007-05-19). "Wasgomuwa: threatened with human settlements". The Island. Retrieved 2009-07-28.
  12. Jayewardene, Sunela (2008-01-13). "Chasing elephants is not the answer". The Sunday Times. Retrieved 2009-07-28.