വാഴേമ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഴേമ്പുറം കേരളത്തിലെ പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ ഒരു ഗ്രാമമാണ്.

സ്ഥാനം[തിരുത്തുക]

ദേശീയ പാത 966-ൽ നിന്നും ഏതാണ്ട് 2 കീ.മീ. ദൂരത്തിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ല ആസ്ഥാനത്ത് നിന്നും 32 കീ.മീ. ദൂരവും ഇവിടേക്കുണ്ട്. 678595 ആണ് ഇവിടുത്തെ പിൻ കോഡ്. കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്, ഗവ: ആയുർവേദ ആശുപത്രി, കാരാകുറുശ്ശി സഹകരണ ബാങ്ക് മുതലായവ ഇവിടെ സ്ഥിതി ചെയ്യുന്നു. ജില്ലയില്ലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴ ഡാം ഈ ഗ്രാമത്തിൽ നിന്നും 13 കീ.മീ. അകലെ ആണു ഉള്ളത്.

പേരു വന്ന വഴി[തിരുത്തുക]

'വാഴ'യും 'പുര'വും കൂടിച്ചേർന്നാണു ഈ സ്ഥലനാമം ഉണ്ടായത്.

മതം[തിരുത്തുക]

വാഴേമ്പുറം എന്ന ഗ്രാമപ്രദേശം പ്രധാനമായും ഒരു മുസ്ലിം ആധിക്യം ഉള്ള ഒരു സ്ഥലമാണ്. ഇവരോടൊപ്പം ധാരാളം ഹിന്ദു കുടുംബങ്ങളും സാഹോദര്യത്തോടെ ഇവിടെ വസിക്കുന്നു. ക്രിസ്ത്യൻ ജനസംഖ്യ ഇവിടെ കുറവാണു. ഇവിടുത്തെ പ്രധാന ഹിന്ദു ആരാധനാലയങ്ങൾ ചുള്ളിശ്ശീരി ശ്രീരാമസ്വാമി ക്ഷേത്രം, കണ്ണയിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രം എന്നിവയാണു. വാഴേമ്പുറം സുന്നി ജുമാ മസ്ജിദ്, സെൻറ്റ് സെബാസ്റ്റ്യൻ പള്ളി അരപ്പാറ എന്നിവയും ഏതാണ്ട് 1 കീ.മീ. ചുറ്റളവിൽ കാണപ്പെടുന്നു.

ആരോഗ്യപരിപാലനസൌകര്യങ്ങൾ[തിരുത്തുക]

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു സമീപമാണ് ഗവ: ആയുർവേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. സ്വകാര്യ അലോപ്പതി, ഹോമിയൊപ്പതി ചികിത്സസൌകര്യങ്ങളും ഇവിടെ ലഭ്യമാണ്.

വിദ്യാഭ്യാസസൌകര്യങ്ങൾ[തിരുത്തുക]

എയിഡഡ് മാപ്പിള അപ്പർ പ്രൈമറി സ്ക്കൂൾ, കാരാകുറുശ്ശി ഈ ഗ്രാമത്തിലെ പ്രധാന വിദ്യാലയമാണ്. ശ്രീരാമകൃഷ്ണ വിദ്യാനികേതൻ, വാഴേമ്പുറം അഞ്ചാം ക്ലാസ്സ് വരെ വിദ്യാഭ്യാസസൌകര്യം നൽകുന്നു.

യാത്രസൌകര്യങ്ങൾ[തിരുത്തുക]

പൊന്നംകോട്-കാരാകുറുശ്ശി റോഡ് വഴി ഈ ഗ്രാമം ദേശീയ പാത 966മായി ബന്ധിക്കപ്പെട്ടിരിക്കുന്നു. മലപ്പുറം വഴി കടന്നു പോകുന്ന ഈ ദേശീയ പാത പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. ഈ ഗ്രാമത്തിനു ഏറ്റവും അടുത്തുള്ള റയിൽ വേ സ്റ്റേഷൻ പാലക്കാട് ജംഗ്ഷൻ ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് വിമാനത്താവളം ആണ്.

"https://ml.wikipedia.org/w/index.php?title=വാഴേമ്പുറം&oldid=3344847" എന്ന താളിൽനിന്ന് ശേഖരിച്ചത്