Jump to content

വാട്ടർലൂ യുദ്ധം

Coordinates: 50°40′49″N 4°24′42″E / 50.68016°N 4.41169°E / 50.68016; 4.41169
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Battle of Waterloo
the Waterloo Campaign ഭാഗം

വാട്ടർലൂ യുദ്ധം വില്യം സാഡ്ലറുടെ വർണചിത്രം
തിയതി18 ജൂൺ 1815
സ്ഥലംവാട്ടർലൂ, (സംഭവസമയത്ത് സംയുക്ത നെതർലന്റ്സിൽ, ഇന്ന് ബെൽജിയത്തിൽ) ; ബ്രസൽസിൽ നിന്ന് 15 km തെക്ക്
50°40′49″N 4°24′42″E / 50.68016°N 4.41169°E / 50.68016; 4.41169
ഫലംസഖ്യകക്ഷികൾക്ക് നിർണായക വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
FranceSeventh Coalition:
 United Kingdom
 Netherlands
Kingdom of Hanover Hanover
Nassau (state) Nassau
Brunswick
 Prussia
പടനായകരും മറ്റു നേതാക്കളും
ഫ്രാൻസ് Napoleon I
ഫ്രാൻസ് Michel Ney
United Kingdom of Great Britain and Ireland Duke of Wellington
കിങ്ഡം ഓഫ് പ്രഷ്യ Gebhard von Blücher
ശക്തി
73,000[1]
 • 50,700 infantry
 • 14,390 cavalry
 • 8,050 artillery and engineers
 • 252 guns
Anglo-allies: 68,000[2][3]
 • United Kingdom: 25,000 British and 6,000 King's German Legion
 • Netherlands: 17,000
 • Hanover: 11,000
 • Brunswick: 6,000
 • Nassau: 3,000[4]
 • 156 guns[5]

 • Prussians: 50,000[6]


  Total: 118,000
  നാശനഷ്ടങ്ങൾ
  Total: 41,000

  • 24,000 to 26,000 killed, wounded including 6,000 to 7,000 captured[7]
  • 15,000 missing[8]
  Total: 24,000

  Anglo-allies: 17,000

  • 3,500 killed
  • 10,200 wounded
  • 3,300 missing[9]

  Prussians: 7,000

  • 1,200 killed
  • 4,400 wounded
  • 1,400 missing[9]

  നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടന്റെ നേതൃത്വത്തിൽ യൂറോപ്യൻ സഖ്യ സൈന്യവും തമ്മിൽ ഫ്രാൻസിലെ വാട്ടർലൂവിൽ 1815 ജൂൺ 18 ഞായറാഴ്ച നടന്ന യുദ്ധമാണ് വാട്ടർലൂ യുദ്ധം. യുദ്ധവീരനും ഫ്രഞ്ച് ചക്രവർത്തിയുമായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം എന്ന നിലയിൽ ചരിത്രപ്രസിദ്ധമാണ് ഈ യുദ്ധം. ഈ യുദ്ധത്തിലെ പരാജയത്തോടെ ഫ്രാൻസിൽ നെപ്പോളിയന്റെ ഭരണം അവസാനിച്ചെന്നു മാത്രമല്ല, യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു[10].

  പശ്ചാത്തലം[തിരുത്തുക]

  പാരിസിൽ[തിരുത്തുക]

  ഫോൺടേൻബ്ലു കരാർ 1814 ഏപ്രിൽ 12[തിരുത്തുക]

  ആറാം സൈനികക്കൂട്ടായ്മയുടെ സംഘടിതമായ ആക്രമണത്തിൽ പരാജയമടഞ്ഞ നെപ്പോളിയൻ നിരുപാധികമായ സ്ഥാനത്യാഗത്തിന് തയ്യാറായി[11]. 1814 ഏപ്രിൽ 11-ന് ഫോൺടേൻബ്ലു ഉടമ്പടിയിൽ ഒപ്പു വെച്ചു[12].ഈ ഉടമ്പടിപ്രകാരം നെപോളിയനും പത്നി മരിയാ ലൂയിസക്കും നാമമാത്രമായെങ്കിലും ചക്രവർത്തി പദം ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചു. പാർമാ, പ്ലാസെൻഷിയാ, ഗാലെൻസിയ എന്നീ നാട്ടുരാജ്യങ്ങൾ മരിയാ ലൂയിസക്ക് പതിച്ചു കിട്ടി. നെപോളിയനും കുടുംബത്തിനും മുൻപത്നി ജോസ്ഫൈനും വാർഷികവേതനവും അനുവദിച്ചിരുന്നു[12]. പക്ഷെ മുഖ്യ നിബന്ധന നെപ്പോളിയൻ ഫ്രാൻസിനു പുറത്ത്, എഴുനൂറുമൈലകലെ, കോഴ്സിക്കക്കു കിഴക്കായുള്ള, എൽബാ ദ്വീപിലേക്കു താമസം മാറ്റണമെന്നതായിരുന്നു. കൂടെ ഒരു ചെറിയ സംഘം അംഗരക്ഷകരെ കൊണ്ടുപോവുകയുമാവാം, പക്ഷെ മരിയാ ലൂയിസക്കും പുത്രനും നെപോളിയനെ അനുഗമിക്കാൻ അനുവാദം ലഭിച്ചില്ല. ഫ്രഞ്ചു രാഷ്ട്രീയരംഗത്തു നിന്ന് നെപോളിയൻ അപ്രത്യക്ഷനായതോടെ രാജപക്ഷവും റിപബ്ലിക്കൻ കക്ഷിയും തീവ്രവാദികളും തമ്മിലുള്ള ഭിന്നിപ്പുകൾ വീണ്ടും രൂക്ഷമായി. സഖ്യകക്ഷികളുടെ പിന്തുണ രാജപക്ഷത്തിനായിരുന്നു.

  പാരിസ് ഉടമ്പടി 1814 മെയ് 30[തിരുത്തുക]

  യുദ്ധാനന്തരം ഫ്രാൻസിനു മേൽ സഖ്യകക്ഷികൾ പലേ നിബന്ധനകളും ചുമത്തി. പാരിസ് ഉടമ്പടി എന്നറിയപ്പെടുന്ന ഈ ഉടമ്പടിയിൽ 1814 മെയ് 30-ന്- ഒപ്പു വെച്ചത് ലൂയി പതിനെട്ടാമന്റെ സഹോദരൻ അർത്വാ പ്രഭുവായിരുന്നു. ലൂയി പതിനെട്ടാമൻ സിംഹാസനത്തിലേക്ക് ക്ഷണിക്കപ്പെട്ടു, ബർബോൺ രാജവാഴ്ച പുനസ്ഥാപിക്കപ്പെട്ടു[13]. യുദ്ധത്തിലൂടെ ഫ്രാൻസ് അനധികൃതമായി പിടിച്ചെടുത്ത പ്രവിശ്യകൾ തിരിച്ചു കൊടുക്കണമെന്നതും കരാറിലെ നിബന്ധനയായിരുന്നു. ലൂയി പതിനെട്ടാമൻ എല്ലാം സമ്മതിച്ചുകൊടുത്തു. ലൂയി പതിനെട്ടാമന്റെ രീതികൾ ഫ്രഞ്ചു ജനതക്ക് രുചിച്ചില്ല.മാത്രമല്ല ഫ്രഞ്ചു താത്പര്യങ്ങൾ പരിഗണിക്കാതെ, രാജാവ് സഖ്യകക്ഷികൾക്ക് വളരെയധികം ആനുകൂല്യങ്ങൾ നല്കുകയും ചെയ്തു. ഇതോടെ നെപ്പോളിയന് അനുകൂലമായ ശബ്ദങ്ങൾ ജനങ്ങൾക്കിടയിൽ ഉയർന്നു തുടങ്ങി[14].

  എൽബയിൽ 1814 മെയ് -1815 ഫെബ്രുവരി[തിരുത്തുക]

  എൽബയിൽ വിവരങ്ങൾ എത്തിക്കൊണ്ടിരുന്നു. ഫോൺടേൻബ്ലു ഉടമ്പടി പ്രകാരം നെപോളിയന് ലഭിക്കേണ്ടിയിരുന്ന വാർഷികവേതനം നല്കുന്നതിൽ ഫ്രഞ്ചു കിരീടം വീഴ്ച്ച വരുത്തി. മാത്രമല്ല, മറ്റു ഉപാധികൾ സംഖ്യകക്ഷികളും പാലിച്ചില്ല. അതോടെ ഉടമ്പടി പാലിക്കാൻ താനും പ്രതിബന്ധനല്ലെന്ന് നെപ്പോളിയനും നിശ്ചയിച്ചു[15],[16]. തിരിച്ചു ചെന്നാൽ ഫ്രഞ്ചുജനത തനിക്ക് പൂർണപിന്തുണ നല്കുമെന്ന് നെപ്പോളിയനു വിവരം ലഭിച്ചു[17]. 1815 ഫെബ്രുവരി 27-ന് നന്നേ പുലർച്ചെ നെപ്പോളിയൻ തന്റെ കൊച്ചു കപ്പലിലും ആയിരത്തോളം വരുന്ന അകമ്പടി സൈന്യം മൂന്നു ചരക്കു കപ്പലുകളിലായി എൽബ വിട്ടു[18],[19].

  വിയന്നയിൽ 1814 സപ്റ്റമ്പർ -1815 ജൂൺ[തിരുത്തുക]

  നെപോളിയനെ എൽബയിലേക്കു ബഹിഷ്കരിച്ചശേഷം സഖ്യകക്ഷികൾ 1814 സപ്റ്റമ്പറിൽ വിയന്നയിൽ വെച്ചു സമ്മേളിച്ചു. ഈ സമ്മേളനം, ഒരു കണക്കിന് പാരിസ് ഉടമ്പടിയുടെ തുടർച്ചയായിരുന്നു. ഫ്രാൻസിന്റെ അധീനതയിൽ നിന്ന് വിമുക്തമാക്കപ്പെട്ട പ്രദേശങ്ങൾ എങ്ങനെ ഭാഗിക്കണമെന്നതായിരുന്നു പ്രധാന വിഷയം. പല മേഖലകളേയും കുറിച്ച് നിർണായകമായ തീരുമാനം കുഴപ്പം പിടിച്ചതായിരുന്നു. കാരണം അവ ചെലപ്പോഴൊക്കെ സ്വതന്ത്രപ്രവിശ്യകളായിരുന്നു. മറ്റു ചെലപ്പോൾ പലരും മാറിമാറി കൈവശം വച്ചിരുന്നു. യൂറോപ്പിൽ സമാധാനം ഉറപ്പു വരുത്താൻ അധികാരസന്തുലനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. ഈ ഉന്നതതലസമ്മേളനത്തിൽ ഫ്രാൻസിനെ ഉൾക്കൊള്ളിക്കേണ്ട എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ഫ്രഞ്ചു നയതന്ത്രവിദഗ്ദ്ധൻ ടാലിറാങ്ങ് പങ്കു ചേർന്നു. സംഖ്യകക്ഷികൾക്കിടയിലും രഹസ്യ വാഗ്ദാനങ്ങളും ഒത്തു തീർപ്പുകളും ഉണ്ടായി. ചർച്ച ഒരു വിധത്തിൽ കരക്കടുക്കുമ്പോഴായിരുന്നു നെപോളിയൻ പാരീസിൽ തിരിച്ചെത്തിയത്[20]. നെപോളിയനെ ക്ഷീണിപ്പിക്കാൻ ഫ്രാൻസിനെ വിഭജിക്കേണ്ട നില വരുമെന്നായപ്പോൾ ടാലിറാങ്ങ് അതിനെ ശക്തമായി എതിർത്തു[21]. ശത്രു ഫ്രാൻസല്ല, നെപോളിയനാണെന്ന് വാദിച്ചു. സഖ്യകക്ഷികൾ അതു ശരിവെച്ചു[22],[23]

  നെപോളിയൻ ഫ്രഞ്ചു മണ്ണിൽ തിരിച്ചെത്തിയതറിഞ്ഞ വിയന്ന കോൺഗ്രസ് , 1815 മാർച് 13-ന് വിഖ്യാപനം പുറപ്പെടുവിച്ചു. കരാറു ലംഘിച്ച് എൽബയിൽ നിന്നു പുറത്തു കടന്നതിനും ദുരുദ്ദേശപരമായി ഫ്രാൻസിലേക്ക് പ്രവേശിച്ചതിനും നെപോളിയൻ നിയമദൃഷ്ട്യാ കുറ്റവാളിയാണന്നായിരുന്നു ചുരുക്കം. ബ്രിട്ടൻ, ഓസ്ട്രിയ, റഷ്യ, പ്രഷ്യ, പോർട്ടുഗൽ, സ്പെയിൻ, സ്വീഡൻ എന്നീ രാഷ്ട്രങ്ങളിലെ പ്രതിനിധികളോടൊപ്പം ഫ്രാൻസിനു വേണ്ടി ടാലിറാങ്ങും ഇതിൽ ഒപ്പു വെച്ചു[24].

  നെപോളിയന്റെ തിരിച്ചു വരവ് 1815 മാർച്ച് 20[തിരുത്തുക]

  മാർച്ച് ഒന്നിന് കാൻ തുറമുഖത്തിനടുത്ത് ഇറങ്ങിയ നെപ്പോളിയനും സംഘവും പാരീസ് ലക്ഷ്യമാക്കി യാത്രതിരിച്ചു. വഴിനീളെ ജനങ്ങളും, പഴയ സൈനികരും ഈ സംഘത്തിന് സ്വാഗതമോതുകയും ഒപ്പം ചേരുകയും ചെയ്തു. മാർഗ്ഗമദ്ധ്യേ ഒരിക്കൽ പോലും രക്തം ചിന്താതെ നെപ്പോളിയനും സംഘവും, വമ്പിച്ച ജനപിന്തുണയോടെ മാർച്ച് 20-ന് പാരിസിൽ ടുയിലെറി കൊട്ടാരത്തിലെത്തി.[25],[26]. ലൂയി പതിനെട്ടാമനും രാജകുടുംബാംഗങ്ങളും ഭയാശങ്കകളോടെ തലസ്ഥാനം ഉപേക്ഷിച്ച് മറ്റിടങ്ങളിൽ അഭയം തേടിയിരുന്നു [27]. സമയം ഒട്ടും പാഴാക്കാതെ നെപോളിയൻ ഭരണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി[28].

  ഏഴാം സൈനികക്കൂട്ടായ്മ[തിരുത്തുക]

  നെപോളിയന്റെ സൈന്യസന്നാഹങ്ങളെക്കുറിച്ചറിവു കിട്ടിയതോടെ സഖ്യകക്ഷികളും ഒരുക്കങ്ങൾ തുടങ്ങി.

  സഖ്യശക്തികളുടെ പദ്ധതി[തിരുത്തുക]

  ഫ്രാൻസിനെ വിവിധദിശകളിൽ നിന്ന് ആക്രമിക്കാനായിരുന്നു സഖ്യശക്തികളുടെ തന്ത്രം. എല്ലാ സൈന്യനിരകളുടെയും ലക്ഷ്യസ്ഥാനം പാരീസായിരിക്കും[23]. വടക്ക് ബ്രസൽസ്സിൽ നിന്ന് ഇംഗ്ലീഷ് ജനറൽ വെല്ലിംഗ്ടണിന്റേയും പ്രഷ്യൻ ജനറൽ ബ്ലൂഷറുടേയും നേതൃത്വത്തിൽ യഥാക്രമം ആംഗ്ലോ-ഡച്ചു സൈനികരും പ്രഷ്യൻ സൈനികരും ഓരോ ലക്ഷം വീതം. റൈൻ നദിയുടെ തീരത്ത് ഷ്വാസെൻബർഗന്റെ കീഴിൽ രണ്ടരലക്ഷത്തിലധികം പ്രഷ്യൻ സൈനികർ,ജർമനിയിലൂടെ രണ്ടു ലക്ഷം റഷ്യൻ പടയാളികൾ, ആൽപ്സ് മലയടിവാരത്തിലൂടെ അറുപതിനായിരം ഓസ്ട്രിയൻ പടയാളികൾ. ഈ സൈനികർക്കൊക്കെ വേണ്ടവിധത്തിൽ സഹായങ്ങളെത്തിച്ചുകൊടുക്കാൻ ബ്രിട്ടീഷ് നാവികസൈന്യവും തയ്യാറായി നിന്നു[29],[30]. സഖ്യശക്തികളുടെ മുഖ്യസൈന്യാധിപൻ വെല്ലിംഗ്ടൺ പ്രഭു ആയിരുന്നു.

  നെപോളിയന്റെ പദ്ധതി[തിരുത്തുക]

  ദേശഭക്തിയും, ഫ്രാൻസിന്റെ അഭിമാനവും അഖണ്ഡതയും എടുത്തുകാട്ടി വളരെ ചുരുങ്ങിയ സമയം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം സൈനികരെ സംഘടിപ്പിക്കാൻ നെപ്പോളിയനു കഴിഞ്ഞു[31]. പക്ഷെ ശത്രുസൈന്യത്തിന്റെ കൂട്ടുബലത്തിനു മുന്നിൽ ഇത് നിസ്സാരമായിരുന്നു. നെപോളിയന്റെ മുന്നിൽ രണ്ടു സാധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ ,സർവസൈനികശക്തിയും പാരീസിൽ കേന്ദ്രീകരിച്ച് ശത്രുവിന്റെ വരവും പ്രതീക്ഷിച്ചിരിക്കുക. അതല്ലെങ്കിൽ, പാരിസിന്റെ രക്ഷക്കായി ഒരു ചെറുസൈന്യത്തെ നിർത്തി ബാക്കിയുള്ളവരേയും കൂട്ടി മുന്നോട്ടു ചെന്ന് അതിർത്തിക്കപ്പുറത്ത് ശത്രുവിനെനേരിടുക[32]. നെപോളിയൻ രണ്ടാമത്തെ മാർഗ്ഗമാണ് സ്വീകരിച്ചത്. ശത്രുസൈന്യങ്ങളെ അവർ ഒറ്റക്കെട്ടാകുംമുമ്പ് , ഒറ്റക്കൊറ്റക്ക് നേരിടണം, അതും അതിവേഗം, ആകസ്മികമായി. ഇത്തരമൊരു പദ്ധതിയാണ് നെപോളിയൻ ആസൂത്രണം ചെയ്തത്. ആദ്യമായി വടക്ക് വെല്ലിംഗണിന്റേയും ബ്ലൂഷറുടേയും സൈന്യങ്ങൾ ബ്രസൽസിൽവെച്ച് ഒന്നു ചേരുന്നതു തടയാൻ നെപോളിയൻ തീരുമാനിച്ചു[33].

  സൈനികനീക്കങ്ങൾ[തിരുത്തുക]

  വാട്ടർലൂ യുദ്ധം -സൈനികനീക്കങ്ങൾ

  ജൂൺ 12-14[തിരുത്തുക]

  ജൂൺ 12-ന് അതിരാവിലെ പാരിസിൽ നിന്നു പുറപ്പെട്ട്, നെപോളിയനും സൈന്യവും ഇരുനൂറ്റിയൻപതുമൈൽ അകലെ ഫ്രാൻസിന്റെ വടക്കൻ അതിർത്തിയിൽ അവെസ്നെസിൽ എത്തിച്ചേർന്നു. അമ്പതു മൈലകലെയായിരുന്ന ബ്രസൽസ്. വെല്ലിംഗ്ടണിന്റെ സൈന്യം അവിടെ താവളമടിച്ചിരുന്നു. പക്ഷെ ബ്ലുഷറുടെ സൈന്യം ഏതാനും മൈലുകൾ അകലെയായിരുന്നു.ജൂൺ 15-ന് നന്നേ പുലർച്ചെ തീരെ പ്രതീക്ഷിച്ചിരിക്കാത്ത അവസരത്തിലാണ് ജനറൽ സീറ്റന്റെ നേതൃത്വത്തിലുള്ള പ്രഷ്യൻ പടയെ നെപ്പോളിയൻ ആക്രമിച്ചു തോൽപിച്ചത്. അവിടന്ന് ഏതാനും മൈലകലെ പടിഞ്ഞാറു ഭാഗത്തായി ബ്രസ്സൽസിലേക്കുള്ള തന്ത്രപ്രാധാന്യവുമുള്ള നാൽക്കവല പട്ടണം, ക്വാത്ര്-ബ്രാസ്[34],[35] കിഴക്ക് ബ്ലൂഷറുടെ സൈനികത്താവളം നമൂർ. ക്വാത്ര്-ബ്രാസ് കൈയടക്കിയാൽ പ്രഷ്യൻ പടയുടെ നീക്കങ്ങളെ തടുക്കാം. നാല്പതിനായിരം സൈനികരേയും കൊണ്ട് ക്വാത്ര്-ബ്രാസ് ഉടൻ സ്വന്തം അധീനതയിലാക്കാൻ ജനറൽ നേയ്ക്ക് നിർദ്ദേശം നല്കിയശേഷം നെപോളിയനും ഒരുസംഘം സൈനികരും അന്നു സായാഹ്നത്തോടെ ലിഗ്നിയിലേക്കു നീങ്ങി[36].

  ജൂൺ 15 ക്വാത്ര്-ബ്രാസ്[തിരുത്തുക]

  ജനറൽ നേ ജൂൺ പതിനഞ്ചിനു രാത്രിതന്നെ ക്വാത്ര് -ബ്രാസിലെത്തിയെങ്കിലും തന്ത്രപ്രധാനമായ നാല്ക്കവല പ്രതിരോധിക്കുന്നതിൽ കാലതാമസം വരുത്തി[37]. മൂന്നു ദിവസമായി തുടർച്ചയായി പെയ്തുകൊണ്ടിരുന്ന കനത്തമഴകാരണം പാതകൾ ചളിക്കുണ്ടുകളായി മാറിയിരുന്നു, സൈന്യവും അത്യന്തം ക്ഷീണിതരായിരുന്നു. ഇരുട്ടും മഴയും കാരണം കാലാൾപ്പടക്കും കുതിരപ്പടക്കും സുഗമമായി മുന്നോട്ടു നീങ്ങാനായില്ല. കവല വളയുന്നത് പിറ്റേന്ന് അതിരാവിലേക്കു മാറ്റിവെച്ച് ജനറൽ നേയുടെ സൈന്യം അന്നു രാത്രി വിശ്രമിച്ചു. പക്ഷെ ക്വാത്ര്-ബ്രാസ് സുരക്ഷിതമാക്കിയെന്ന സന്ദേശം നെപോളിയന് എത്തിച്ചു[38].എന്നാൽ വേണ്ടത്ര സൈനികശക്തി ഇല്ലാഞ്ഞതുകൊണ്ടാണ് താനപ്രകാരം ചെയ്തതെന്ന് ജനറൽ നേ പിന്നീട് രേഖപ്പെടുത്തുകയുണ്ടായി[39].ജനറൽ നേയുടെ ഭാഗത്തുണ്ടായ ഈ വീഴ്ച നെപോളിയന്റെ പരാജയകാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു[40]. ക്വാത്ര്-ബ്രാസിൽ നിന്ന് ബ്രസ്സൽസിലേക്ക് പതിനഞ്ചു കിലോമീറ്ററേ ഉണ്ടായിരുന്നുള്ളു[41]. ജൂൺ പതിനഞ്ചിന് രാത്രിതന്നെ ചാരന്മാർ വഴി ക്വാത്ര്-ബ്രാസിലെ ഫ്രഞ്ചു സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ, വെല്ലിംഗ്ടൺ രായ്ക്കുരാമാനം സൈന്യത്തോടൊപ്പം അവിടെയെത്തി നാല്ക്കവല കൈയടക്കി. ഇതോടെ സഖ്യസൈന്യങ്ങൾക്ക് വടക്കോട്ടു നീങ്ങാൻ യാതൊരു വിധ തടസ്സങ്ങളും ഇല്ലാതായി.

  ജൂൺ 16 ലിഗ്നി യുദ്ധം[തിരുത്തുക]

  ജൂൺ പതിനാറിന് അതിരാവിലെ ഒരു വിഭാഗം സൈന്യത്തെ പ്രതിരോധത്തിനായി ക്വാത്ര്-ബ്രാസിൽ നിറുത്തിയശേഷം ബാക്കി സൈന്യവുമായി വെല്ലിംഗ്ടൺ സുഗമമായി ബ്രസൽസിലേക്കു തിരിച്ചു. [42]. അന്നു തന്നെ രാവിലെ നെമൂറിലെ ബ്ലുഷറുടെ പ്രഷ്യൻ സൈന്യം ലിഗ്നിയിൽ വെച്ച് നെപോളിയനുമായി ഏറ്റുമുട്ടി[43]. രാത്രിയോളം നീണ്ടുനിന്ന അതിഘോരമായ യുദ്ധത്തിലൂടെ പ്രഷ്യൻ പട്ടാളത്തെ തടഞ്ഞു നിർത്തി, വാവ്രിലേക്ക് പിന്തിരിപ്പിക്കാൻ നെപോളിയനു കഴിഞ്ഞു[36],[44].

  ബ്ലൂഷറുടെ പിൻവാങ്ങലിനെക്കുറിച്ചറിഞ്ഞ വെല്ലിംഗ്ടൺ ബ്രസൽസിലേക്കു തിരിച്ചുപോകാതെ വാവ്രിനടുത്ത് വാട്ടർലൂയിൽ താവളമടിച്ചു[45]. ബ്ലൂഷറുടെ സൈന്യത്തെ പിന്തുടർന്ന് വാവ്രിൽത്തന്നെ തടുത്തുനിറുത്താനുള്ള നിർദ്ദേശവുമായി മാർഷൽ ഗ്രൗഷിയെ[46] വലിയൊരു സൈന്യ വിഭാഗത്തോടൊപ്പം നെപ്പോളിയൻ അയച്ചു[47],[48]. നെപോളിയനും ജനറൽ നേയും ബാക്കി സൈന്യത്തോടൊപ്പം വെല്ലിംഗ്ടണിനെ നേരിടാൻ ബ്രസ്സൽസ് ലക്ഷ്യമാക്കി സൈന്യത്തെ നയിച്ചു[49].

  ജൂൺ 17 വാട്ടർലൂവിലേക്ക്[തിരുത്തുക]

  ഇതിനകം സൈന്യസമേതം വാട്ടർലൂവിലെത്തിക്കഴിഞ്ഞിരുന്ന.വെല്ലിംഗ്ടണിന് യുദ്ധക്കളത്തേയും സമീപപ്രദേശങ്ങളേയും പറ്റി വിശദമായി മനസ്സിലാക്കി തന്ത്രപൂർവം സൈനികരെ വിന്യസിക്കാൻ വെല്ലിംഗ്ടണിന് ആവോളം സമയം ലഭിച്ചു.ഉഴുതുമറിച്ചിട്ട വയൽപ്രദേശമായിരുന്നു വാട്ടർലൂ. ഒഴിഞ്ഞുകിടന്നിരുന്ന തോട്ടവളപ്പുകളും അതിനകത്തെ വിശാലമായ വീടുകളും (La Haye Sainte and Hougoumont) വെല്ലിംഗ്ടണിന്റെ സൈന്യവിഭാഗങ്ങൾക്ക് ഏറെ ഉപകാരപ്രദമായിത്തീർന്നു[50]. അധികം ഉയരമില്ലാത്ത കുന്നിനു പുറകിലായി (reverse slope) സൈന്യത്തിന്റെ ഭൂരിഭാഗത്തേയും നിറുത്തി [51] , വളരെ കുറച്ചുപേരെ മാത്രം വെല്ലിംഗ്ടൺ മുന്നിൽ അണിനിരത്തി. കുന്നിൻമുകളിൽനിന്ന് ചുറ്റുമുള്ള പ്രദേശങ്ങൾ വ്യക്തമായി കാണാൻ വെല്ലിംഗ്ടണിനു കഴിഞ്ഞു[52]. ബ്ലൂഷറുടെ സൈന്യം വന്നെത്താൻ കാത്തിരിക്കയായിരുന്നു വെല്ലിംഗ്ടൺ[45].

  രാത്രിയോടേയാണ് നെപോളിയന്റെ സൈന്യവും വാട്ടർലൂവിലെത്തിയത്[53]. ഇരുട്ടും മഴയും കാരണം യുദ്ധക്കളത്തിന്റെ കിടപ്പും സാധ്യതകളും വേണ്ടപോലെ മനസ്സിലാക്കാൻ നെപോളിയനു കഴിഞ്ഞില്ല[45]. ശത്രുസൈന്യത്തിനു സമാന്തരമായി താഴ്വാരത്തു നിന്നിരുന്ന നെപോളിയന് ശത്രുവിന്റെ സംഖ്യാബലത്തെക്കുറിച്ചും വ്യക്തമായ ധാരണകളില്ലായിരുന്നു. എത്രയും പെട്ടെന്ന് സൈന്യസമേതം എത്തിച്ചേരാൻ മാർഷൽ ഗ്രൗഷിക്ക് നെപോളിയൻ സന്ദേശമെത്തിച്ചു[52]. പക്ഷെ ഈ സന്ദേശം തനിക്കു ലഭിച്ചില്ലെന്ന് ഗ്രൗഷി പിന്നീട് പ്രസ്താവിച്ചു[54],[55]. ഗ്രൗഷിയുടെ സൈന്യവ്യൂഹം തക്കസമയത്ത് എത്തിച്ചേരാഞ്ഞതും നെപോളിയന്റെ പരാജയകാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു[56].

  ജൂൺ18 വാട്ടർലൂ[തിരുത്തുക]

  വാട്ടർലൂ യുദ്ധക്കളം 18ജൂൺ 1815

  ലായെസാന്റ് തോട്ടവളപ്പും വീടും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ചു സൈന്യും മുന്നേറി[57]. തുടർച്ചയായുള്ള മഴകാരണം ചെളിക്കണ്ടങ്ങളിലൂടെ നീങ്ങാൻ ഫ്രഞ്ചുസൈന്യം നിർബന്ധിതരായി. പതിനൊന്നുമണിക്കാണ് യുദ്ധം ആരംഭിച്ചത്[58]. അനേകം മണിക്കൂറുകളോളം നീണ്ടുനില്ക്കയും ചെയ്തു. ഉച്ചയോടെ വെല്ലിംഗ്ടണിന്റെ സൈന്യനിരയിൽ പിളർപ്പുകൾ പ്രത്യക്ഷപ്പെട്ടു. വിജയം സുനിശ്ചിതമെന്ന് നെപോളിയൻ ഉറപ്പിച്ച സമയത്ത് ബ്ലൂഷറുടെ വമ്പിച്ച സൈന്യം സ്ഥലത്തെത്തി[59],[60].ഫ്രഞ്ചു സൈന്യം അതിശക്തമായി ചെറുത്തു നിന്നെങ്കിലും ശത്രുവിന്റെ സൈന്യബലം കാരണം ചിന്നിച്ചിതറിപ്പോയി. ഫ്രഞ്ചുസൈന്യത്തേക്കാൾ മൂന്നിരട്ടി സംഖ്യബലമുണ്ടായിരുന്നു ശത്രുസൈന്യത്തിന്[61]. ഒടുവിൽ ഇംപീരിയൽ ഗാർഡ്സ് എന്ന സ്വന്തം ബറ്റാലിയനോടൊപ്പം നെപോളിയനും രംഗത്തിറങ്ങി[62]. പക്ഷെ ഫലമുണ്ടായില്ല.വെല്ലിംഗ്ടൺ വിജയക്കൊടി പറത്തി, ബ്ലൂഷർ ഫ്രഞ്ചുസൈന്യത്തെ യുദ്ധത്തളത്തിൽ നിന്നു തുരത്താനുള്ള ചുമതല ബ്ലൂഷറിനു നല്കി[63]. നെപോളിയനും ശേഷിച്ച സൈനികരും കഴിയുന്നത്ര വേഗത്തിൽ പാരിസിലേക്കു കുതിച്ചു[64].

  യുദ്ധാനന്തരം[തിരുത്തുക]

  നെപോളിയൻ[തിരുത്തുക]

  പാരിസിൽ തിരിച്ചെത്തിയ നെപോളിയൻ വീണ്ടും ഒരിക്കൽ കൂടി യുദ്ധം ചെയ്യാൻ സന്നദ്ധനായിരുന്നു. പക്ഷെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.കിരീടാവകാശിയായി പുത്രൻ നെപോളിയൻ രണ്ടാമനെ പ്രഖ്യാപിച്ച് , നെപോളിയൻ സ്ഥാനത്യാഗം ചെയ്തു. അമേരിക്കയിലേക്കു കടൽമാർഗ്ഗം പോകുന്നതിന്ടെ ബ്രിട്ടീഷ് കപ്പൽ വഴിതടഞ്ഞ് ഇംഗ്ലീഷു തീരത്ത് എത്തിച്ചു. ഒടുവിൽ സെന്റ് ഹെലേനയിൽ ബ്രിട്ടീഷ് തടങ്ങലിൽ മരണം വരെ കഴിയേണ്ടിവന്നു. 1821 മെയ് 5-ന് നെപോളിയൻ അന്തരിച്ചു. ഭൗതികശരീരം അവിടെത്തന്നെ അടക്കം ചെയ്യപ്പെട്ടു. പിന്നീട് ദശാബ്ദങ്ങൾക്കുശേഷം 1840-ൽ നെപോളിയന്റെ അസ്ഥികൾ വലിയ ആർഭാടത്തോടെ പാരീസിലേക്കു കൊണ്ടുവന്ന് സൈനിക മന്ദിരത്തിൽ സ്ഥാപിക്കുകയുണ്ടായി[65].

  വെല്ലിംഗ്ടൺ[തിരുത്തുക]

  വെല്ലിംഗ്ടൺ പ്രഭുവിന്റെ സൈനിക ജീവിതത്തിലെ വൻവിജയമായി വാട്ടർലൂ കണക്കാക്കപ്പെടുന്നു[66]. വർഷങ്ങൾക്കുശേഷം സൈനികജീവിതം ഉപേക്ഷിച്ച് വെല്ലിംഗ്ടൺ രാഷ്ട്രീയത്തിലിറങ്ങി. രണ്ടു തവണ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുകയും ചെയ്തു.1846-ൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 1852 സപ്റ്റമ്പർ 14-ന് അന്തരിച്ചു.[67]

  ഫ്രാൻസ്[തിരുത്തുക]

  ഫ്രാൻസിൽ ബൂർബോൺ രാജവംശം വീണ്ടും അധികാരത്തിലെത്തി[68]. പൂർണമായ ജനപിന്തുണ ഇല്ലായിരുന്നെങ്കിലും ലൂയി പതിനെട്ടാമൻ, മരണം വരെ (1824) ഭരിച്ചു. സന്താനങ്ങളില്ലാതിരുന്നതിനാൽ സഹോദരൻ അർത്വാ പ്രഭു, ചാൾസ് പത്താമനായി അധികാരമേറ്റു[69]. രാജാവിന്റെ നയങ്ങളോട് ജനങ്ങൾ പ്രക്ഷോഭത്തിലൂടെ[70] പ്രതികരിച്ചപ്പോൾ ചാൾസ് പത്താമൻ 1830-ൽ പാലായനം ചെയ്ത് ഇംഗ്ലണ്ടിൽ അഭയം തേടി[71]. പിന്നീട് ഒർല്യാൻസ് രാജവംശജനായിരുന്ന ലൂയി ഫിലിപ്പ് സിംഹാസനത്തിലിരുന്നു[72]. 1830മുതൽ-48 വരേയുള്ള ഈ പതിനെട്ടു വർഷങ്ങൾ ജൂലൈ മോണാർകി[73] എന്നാണ് ഫ്രഞ്ചു ചരിത്രത്തിൽ അറിയപ്പെടുന്നത്. . ലൂയി ഫിലിപ്പിനും പിടിച്ചു നില്ക്കാനായില്ല. 1848-ലെ ജനകീയപ്രക്ഷോഭം രാജവാഴ്ച അവസാനിപ്പിച്ചു; ഫ്രാൻസ് വീണ്ടും ഹ്രസ്വ കാലത്തേക്ക് (1848-52) റിപബ്ലിക്കായി[74], നെപോളിയന്റെ സഹോദരൻ ലൂയിസിന്റെ പുത്രൻ ലൂയി നെപോളിയനെ [75] പ്രസിഡൻഡു സ്ഥാനത്ത് അവരോധിച്ചു. പക്ഷെ ലൂയി നെപോളിയൻ 1852-ൽ സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചു, നെപ്പോളിയൻ മൂന്നാമൻ എന്ന പേരിൽ പതിനെട്ടു വർഷം ഭരിച്ചു[76]. ജർമനിയുമായുണ്ടായ യുദ്ധത്തിൽ പരാജയപ്പെട്ട് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. [77] 1870-ൽ ഫ്രാൻസ് വീണ്ടും റിപബ്ലിക്കായി[78]

  യൂറോപ്പ്[തിരുത്തുക]

  വാട്ടർലൂ യുദ്ധത്തിനുശേഷം യൂറോപ്പിന്റെ ഭൂപടത്തിൽ പലേ മാറ്റങ്ങളുണ്ടായി. ഇറ്റാലിയൻ പ്രവിശ്യകൾക്ക് അവയുടെ സ്വാതന്ത്ര്യം തിരിച്ചു കിട്ടി. പിന്നീട്, ഗരിബാൾഡിയുടെ വർഷങ്ങൾ നീണ്ടു നിന്ന ശ്രമത്തിലൂടെ ഇറ്റലിയുടെ ഏകീകരണം നടന്നു[79], [80] വടക്കൻയൂറോപ്പിൽ പുതിയൊരു സംയുക്തരാഷ്ട്രം, German Confederation രൂപം കൊണ്ടു. ഓസ്ട്രിയയും പ്രഷ്യയുമടക്കം മറ്റു 38 പ്രവിശ്യകൾ ജർമൻ സംയുക്തരാഷ്ട്രം ഉൾക്കൊണ്ടു. പക്ഷെ ഓസ്ട്രിയയും പ്രഷ്യയും തമ്മിലുള്ള അധികാരവടംവലി തുടർച്ചയായ ഉരസലുകൾക്കും പിന്നീട് പിളർപ്പിനും കാരണമായി. 1866-ൽ ബിസ്മാർക്ക് ഉത്തരജർമൻ സംയുക്തരാഷ്ട്രത്തിന് രൂപം നല്കി[81] ഇതാണ് 1871-ൽ സെക്കൻഡ് റൈഷ് (Second Reich) ആയും പിന്നീട് ജർമനിയായും പരിണമിച്ചത്.

  1848-ൽ യുറോപ്പിൽ ജനകീയ വിപ്ലവം പടർന്നു പിടിച്ചു[82] യൂറോപ്പിന്റെ ചരിത്രത്തിൽ വിപ്ലവവർഷം എന്നാണ് ഇത് അറിയപ്പെടുന്നത്. വിവിധരാജ്യങ്ങളിൽ വിവിധ കാരണങ്ങളാണ് ജനങ്ങളെ പ്രക്ഷോഭിപ്പിച്ചതെങ്കിലും ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റമാാണ് ജനങ്ങൾ ആഗ്രഹിച്ചത്. ഇതേ വർഷം തന്നേയാണ് മാർക്സും ഏംഗൽസും ചേർന്നെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടത്.

  പഠനങ്ങൾ, കലാസൃഷ്ടികൾ[തിരുത്തുക]

  യുദ്ധം അവസാനിച്ചതുമുതൽ ഇന്നു വരെ വാട്ടർലൂ ചർച്ചകൾക്കും വിശ്ലേഷണങ്ങൾക്കും വിധേയമായ ചരിത്രസംഭവമായി തുടരുന്നു. [83],[84],[85],[86] . ചില പഠനങ്ങളിൽ സഖ്യശക്തികളുടെ യുദ്ധസാമർഥ്യവും വെല്ലിംഗ്ടൺ പ്രഭുവിന്റെ സന്ദർഭോചിതമായ സൈനികനേതൃത്വവും ഏറെ പ്രശംസകൾക്ക് പാത്രമായിട്ടുണ്ട്[83], [87]. അതേ സമയം ഫ്രഞ്ചു പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് നെപോളിയന്റെ ക്ഷയിച്ചുകൊണ്ടിരുന്ന ആരോഗ്യനിലയും നിർണായക ഘട്ടങ്ങളിൽ മാർഷൽ നേ, മാർഷൽ ഗ്രൗഷി എന്നിവർക്കു പറ്റിയ വീഴ്ചകളുമാണ്[65].

  അധികം താമസിയാതെത്തന്നെ വില്യം താക്കറേയുടെ വാനിറ്റി ഫെയർ(1847) വിക്റ്റർ യൂഗോയുടെ ലെ മിസ്റാബ്ലെ (1862), എന്നീ സാഹിത്യകൃതികളിൽ വാട്ടർലൂ പരാമർശിക്കപ്പെട്ടു. വാട്ടർലൂ യുദ്ധത്തെക്കുറിച്ചുള്ള ചരിത്രാംശങ്ങൾ ജോർജെറ്റ് ഹെയറുടെ ആൻ ഇൻഫേമസ് ആർമി(1937) എന്ന നോവലിലുണ്ട്. 1990-ലാണ് ബെർണാഡ് കോൺവെല്ലിന്റെ നോവൽ ഷാർപ്പിന്റെ വാട്ടർലൂ (Sahrpe's Waterloo) പ്രസിദ്ധീകരിക്കപ്പെട്ടത്. വാട്ടർലൂ യുദ്ധത്തിൽ പങ്കെടുക്കുന്ന റിചാർഡ് ഷാർപ് എന്ന കാല്പനിക ഇംഗ്ലീഷു സൈനികൻറെ കഥ പിന്നീട് ടെലിവിഷൻ സീരിയലും ആയി. 1970-ൽ റഷ്യൻ-ഇറ്റാലിയൻ സംരംഭമായ വാട്ടർലൂ എന്ന പടം പുറത്തിറങ്ങി.

  സന്ദർഭാനുസരണം നിർണായകമത്സരം, സമ്പൂർണ പരാജയം എന്നീ വിവക്ഷകളോടെ വാട്ടർലൂ എന്ന പദം ഇംഗ്ലീഷു ഭാഷയിൽ ഉപയോഗിക്കപ്പെടുന്നു[88].

  അവലംബം[തിരുത്തുക]

  1. Hofschröer 1999, പുറങ്ങൾ. 68–69.
  2. Hofschröer 1999, പുറം. 61 cites Siborne's numbers.
  3. Hamilton-Williams 1994, പുറം. 256 gives 168,000.
  4. Barbero 2005, പുറങ്ങൾ. 75–76.
  5. Hamilton-Williams 1994, പുറം. 256
  6. Chesney 1907, പുറം. 4.
  7. Barbero 2006, പുറം. 312.
  8. Barbero 2005, പുറം. 420.
  9. 9.0 9.1 Barbero 2005, പുറം. 419.
  10. Simms, പുറം. 10-11.
  11. Alison13, പുറം. 204.
  12. 12.0 12.1 Alison13, പുറം. 207.
  13. Alison13, പുറം. 229-30.
  14. AbbottII, പുറം. 427-8, 432.
  15. AbbottII, പുറം. 433.
  16. Parker, പുറം. 40-42.
  17. AbbottII, പുറം. 437.
  18. AbbottII, പുറം. 438-440.
  19. Parker, പുറം. 10.
  20. AbbottII, പുറം. 479.
  21. AbbottII, പുറം. 480-81.
  22. AbbottII, പുറം. 481-82-.
  23. 23.0 23.1 Bernard Cornwell (2015). Waterloo: The History of Four Days, Three Armies, and Three Battles. HarperCollins. ISBN 9780062312075.
  24. വിയന്ന കോൺഗ്രസ് പ്രഖ്യാപനം 1814 മാർച്ച് 13
  25. AbbottII, പുറം. 458,464-66.
  26. Parker, പുറം. 21,24-28.
  27. AbbottII, പുറം. 461-2.
  28. Parker, പുറം. 43-46,50,54.
  29. AbbottII, പുറം. 492.
  30. chesney, പുറം. 3940.
  31. chesney, പുറം. 40,41.
  32. AbbottII, പുറം. 492-3.
  33. chesney, പുറം. 38-9, 49.
  34. Parker, പുറം. 67.
  35. chesney, പുറം. 75-76.
  36. 36.0 36.1 AbbottII, പുറം. 497,9.
  37. Parker, പുറം. 145.
  38. AbbottII, പുറം. 497-9.
  39. Parker, പുറം. 146-8.
  40. AbbottII, പുറം. 497,499.
  41. AbbottII, പുറം. 498.
  42. chesney, പുറം. 84-85.
  43. Parker, പുറം. 130.
  44. Parker, പുറം. 141.
  45. 45.0 45.1 45.2 AbbottII, പുറം. 500.
  46. Parker, പുറം. 73,97.
  47. AbbottII, പുറം. 499.
  48. Simms, പുറം. 30.
  49. AbbottII, പുറം. 499-500.
  50. Simms, പുറം. 13-14.
  51. Simms, പുറം. 25-26.
  52. 52.0 52.1 AbbottII, പുറം. 500-1.
  53. Parker, പുറം. 132.
  54. Parker, പുറം. 148-9.
  55. AbbottII, പുറം. 503.
  56. Kelly.
  57. Simms, പുറം. 30-32.
  58. AbbottII, പുറം. 502.
  59. AbbottII, പുറം. 503-4.
  60. Simms, പുറം. 68-70.
  61. AbbottII, പുറം. 505.
  62. AbbottII, പുറം. 505-7.
  63. Simms, പുറം. 70-71.
  64. AbbottII, പുറം. 507-8.
  65. 65.0 65.1 AbbottII.
  66. Maxwell, പുറം. 367.
  67. Maxwell.
  68. ബൂർബോൺവാഴ്ച പുനസ്ഥാപനം
  69. ചാൾസ് പത്താമൻ
  70. ജൂലൈ പ്രക്ഷോഭം
  71. ചാൾസ് പത്താമൻ
  72. ലൂയി ഫിലിപ് ,
  73. ജൂലൈ മോണാർകി
  74. ദ്വിതീയ ഫ്രഞ്ച് റിപബ്ലിക്
  75. നെപോളിയൻ മൂന്നാമൻ
  76. രണ്ടാം ഫ്രഞ്ചു സാമ്രാജ്യം
  77. നെപോളിയൻ മൂന്നാമൻ- ഫ്രഞ്ചു ചക്രവർത്തി [പ്രവർത്തിക്കാത്ത കണ്ണി]
  78. തൃതീയ ഫ്രഞ്ച് റിപബ്ലിക്
  79. ഇറ്റലിയുടെ ഏകീകരണം [പ്രവർത്തിക്കാത്ത കണ്ണി]
  80. Trevelyan, George Macaulay (1911). Garibaldi and the making of Italy. Longmans Green, London. {{cite book}}: Cite has empty unknown parameter: |1= (help); External link in |title= (help)
  81. Bismarck the Man and the Statesman. Harper& Brothers. 1899. {{cite book}}: External link in |title= (help)
  82. Encyclopedia of Revolutions of 1848
  83. 83.0 83.1 Chesney.
  84. Horsburgh.
  85. Booth.
  86. Cornwell.
  87. Tregortha.
  88. The Oxford Dictionary of English. Oxford University Press. 1998.
  "https://ml.wikipedia.org/w/index.php?title=വാട്ടർലൂ_യുദ്ധം&oldid=3949262" എന്ന താളിൽനിന്ന് ശേഖരിച്ചത്