ജ്യൂസെപ്പെ ഗാരിബാൾഡി
ദൃശ്യരൂപം
ഐക്യ ഇറ്റലിയുടെ രൂപീകരണത്തിന് അടിത്തറയിട്ട രാഷ്ട്രീയ-സൈനികനേതാവാണ് ജ്യൂസെപ്പെ ഗാരിബാൾഡി. പ്രഗല്ഭനായ ഒളിപ്പോരാളിയും തന്ത്രശാലിയായ സൈനികമേധാവിയുമായിരുന്നു ഇദ്ദേഹം. 1807ൽ ഫ്രഞ്ച് അധീന പ്രദേശമായ നിസയിൽ ജനിച്ചു. വൻ ശക്തികളുടെ അധിനിവേശത്തിന് കാലാകാലങ്ങളായി ഇരയായി ചിതറിക്കിടക്കുകുയായിരുന്നു അക്കാലത്ത് ഇറ്റലി. രാജ്യത്തെ ഏകീകരിക്കാൻ വേണ്ടി ഉരുത്തിരിഞ്ഞ പ്രക്ഷോഭത്തിന് ഗാരിബാൾഡി നേതൃത്വം നൽകി.