സൈന്റ് ഹെലേന
സൈന്റ് ഹെലേന | |||
|---|---|---|---|
| |||
| Motto: "Loyal and Unshakeable" | |||
| Anthem: "God Save the King"[a] | |||
| Unofficial anthem: "My Saint Helena Island" | |||
Map of Saint Helena | |||
Location of Saint Helena in the southern Atlantic Ocean (United Kingdom in orange) | |||
| പരമാധികാര രാഷ്ട്രം | |||
| Colonial charter | 1656 | ||
| ക്രൗൺ കോളനി | 22 ഏപ്രിൽ 1834[2] | ||
| Current constitution | 1 സെപ്റ്റംബർ 2009 | ||
| Capital | ജെയിംസ്ടൗൺ 15°56′S 05°43′W / 15.933°S 5.717°W | ||
| Largest city | ഹാഫ് ട്രീ ഹോളോ-- 15°56′0″S 5°43′12″W / 15.93333°S 5.72000°W | ||
| Official languages | ഇംഗ്ലീഷ് | ||
| Demonym(s) |
| ||
| Government | Devolved parliamentary dependency under a constitutional monarchy | ||
• Monarch | ചാൾസ് III | ||
• ഗവർണർ | നിഗൽ ഫിലിപ്സ് | ||
| റെബേക്ക കെയ്ൻസ്-വിക്സ് | |||
| Legislature | Legislative Council | ||
| യുണൈറ്റഡ് കിംഗ്ഡം ഗവൺമെന്റ് | |||
• Minister | സ്റ്റീഫൻ ഡൗട്ടി | ||
| Area | |||
• Total | 121.8 km2 (47.0 sq mi) | ||
| Highest elevation | 820 മീ (2,690 അടി) | ||
| Population | |||
• 2021 census | 4,439[3] | ||
• Density | 36.5/km2 (94.5/sq mi) | ||
| GDP (nominal) | 2023 estimate | ||
• Total | £39.4 million (US$49.48 million)[4] | ||
• Per capita | £9,210 (US$11,570)[5] | ||
| Currency | പൗണ്ട് സ്റ്റെർലിംഗ് സെന്റ് ഹെലീന പൗണ്ട് (£) (SHP) | ||
| Time zone | UTC±00:00 (GMT) | ||
| Driving side | left | ||
| Calling code | +290 | ||
| ISO 3166 code | SH-HL | ||
| Internet TLD | .sh | ||
ആഫ്രിക്കയുടെ പടിഞ്ഞാറായി, ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദൂര അഗ്നിപർവ്വതജന്യ ഉഷ്ണമേഖലാ ദ്വീപാണ് ദ്വീപാണ് സൈന്റ് ഹെലേന. ഭൂമിശാസ്ത്രപരമായി ഇതിനോട് ഏറ്റവും അടുത്തുള്ള രാജ്യങ്ങൾ അംഗോളയും നമീബിയയുമാണ്. അംഗോളയിൽ നിന്ന് ഏകദേശം 1,950 കിലോമീറ്റർ (1,210 മൈൽ) പടിഞ്ഞാറും ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്ന് 4,000 കിലോമീറ്റർ (2,500 മൈൽ) കിഴക്കുമാണ് ഈ ദ്വീപ്.സ്ഥിതിചെയ്യുന്നത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള വിദൂര പ്രദേശമായ സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂൻഹ എന്നിവയോടൊപ്പം ദ്വീപിലെ മുന്ന് ഭരണഘടകങ്ങളുടെ ഭാഗമാണ്. സൈന്റ് ഹെലേനയുടെ ദേശീയ പുഷ്പമാണ് സാന്തെഡെഷിയ എത്യോപിക്ക.
2021 ലെ കനേഷുമാരി പ്രകാരം സെന്റ് ഹെലീന ഏകദേശം 16 x 8 കിലോമീറ്റർ (10 x 5 മൈൽ) വിസ്തീർണ്ണമുള്ളതും 4,439 ജനസംഖ്യയുള്ളതുമായ ഒരു ദ്വീപാണ്. റോമൻ ചക്രവർത്തിയായിുന്ന കോൺസ്റ്റന്റൈൻ ഒന്നാമന്റെ അമ്മയായ സെന്റ് ഹെലീനയുടെ (c. AD 246/248–330) പേരിലാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിദൂരമായ പ്രധാന ദ്വീപുകളിൽ ഒന്നായ ഇത്, 1502-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ചുറ്റുമുള്ള യാത്രയിൽ പോർച്ചുഗീസ് പര്യവേക്ഷകർ കണ്ടുപിടിക്കുന്ന 16-ാം നൂറ്റാണ്ട് വരെ ജനവാസമില്ലാത്തതായിരുന്നു. 1869-ൽ സൂയസ് കനാൽ എന്ന കുറുക്കുവഴി തുറക്കുന്നതുവരെ, അടുത്ത നാല് നൂറ്റാണ്ടുകളോളം, ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ചുറ്റും സഞ്ചരിക്കുന്ന യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള കപ്പലുകൾക്ക് ഈ ദ്വീപ് ഒരു പ്രധാന ഇടത്താവളമായിരുന്നു. സെന്റ് ഹെലീനയിൽ എത്തിച്ചേരാനുള്ള പ്രധാന മാർഗം വ്യോമമാർഗ്ഗമാണ്. ചരക്ക് കപ്പലുകളും ഇവിടെ സർവീസ് നടത്തുന്നു.
1815-ൽ വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ടതു മുതൽ ആറ് വർഷത്തിനുശേഷം മരണം വരെയുള്ള നെപ്പോളിയൻ ബോണപാർട്ടിന്റെ പ്രവാസ ജീവിതത്തിന്റെ രണ്ടാം കാലഘട്ടത്തിന്റെ പേരിലാണ് സെന്റ് ഹെലീന കൂടുതലായി അറിയപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]വളരെക്കാലമായി നിലനിൽക്കുന്ന പാരമ്പര്യമനുസരിച്ച്, 1502 മെയ് 21 ന് പോർച്ചുഗലിനെ സേവിച്ചിരുന്ന ഗലീഷ്യൻ നാവികനായ ജോവോ ഡ നോവയുടെ നേതൃത്വത്തിൽ മൂന്നാം പോർച്ചുഗീസ് അർമാഡയിലെ നാല് കപ്പലുകൾ ലിസ്ബണിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ഈ ദ്വീപ് ആദ്യമായി കണ്ടത്. കോൺസ്റ്റാന്റിനോപ്പിളിലെ സെന്റ് ഹെലീനയുടെ ബഹുമാനാർത്ഥം സാന്താ ഹെലീന എന്ന് അദ്ദേഹം ഇതിന് പേരിട്ടു. 2022 ലെ ഒരു പത്രം ഈ പാരമ്പര്യം അവലോകനം ചെയ്തിരുന്നു.[6] ദ്വീപ് കണ്ടതിന് കുറഞ്ഞത് അമ്പത് വർഷത്തിന് ശേഷം പ്രസിദ്ധീകരിക്കപ്പെട്ട പോർച്ചുഗീസ് ക്രോണിക്കിളുകളാണ്[7] കണ്ടെത്തലിന്റെ ഏക പ്രാഥമിക ഉറവിടമെന്ന് പത്രം നിഗമനം ചെയ്തു. മറ്റ് സംഭവങ്ങൾ വിവരിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെങ്കിലും, 1502-ൽ എപ്പോഴോ ജോവോ ഡ നോവ സെന്റ് ഹെലീനയെ കണ്ടെത്തിയതായി ഈ ക്രോണിക്കിളുകൾ ഏകകണ്ഠമായി അവകാശപ്പെടുന്നുവെങ്കിലും അവയൊന്നും കൃത്യമായ തീയതി നൽകുന്നില്ല..[8][9][10][11][12][13]
കാലാവസ്ഥ
[തിരുത്തുക]തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ, മിഡ്-അറ്റ്ലാന്റിക് നിരയിൽ, ഏറ്റവുമടുടുത്ത പ്രധാന ഭൂപ്രദേശത്ത് (ആഫ്രിക്ക) നിന്ന് 1,950 കിലോമീറ്റർ (1,210 മൈൽ) അകലെയായി സ്ഥിതി ചെയ്യുന്ന ഇത് ഒരു വിദൂര ഭൂമിയാണ്. ഭൂഖണ്ഡത്തിലെ ഏറ്റവും അടുത്തുള്ള തുറമുഖം തെക്കൻ അംഗോളയിലെ മോസാമെഡീസാണ്.
തെക്കൻ അറ്റ്ലാന്റിക്കിലെ ബ്രിട്ടീഷ് പ്രദേശങ്ങൾത്തന്നെയായ, വടക്ക്-പടിഞ്ഞാറ് ദിശയിൽ ഏകദേശം 1,300 കിലോമീറ്റർ (810 മൈൽ) അകലെയുള്ള അസൻഷൻ ദ്വീപ്, തെക്ക് 2,430 കിലോമീറ്റർ (1,510 മൈൽ) അകലെ ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് പുറത്തുള്ള ട്രിസ്റ്റൻ ഡാ കുൻഹ എന്നീ രണ്ട് ദ്വീപുകളുടെ അതേ പർവതനിരയിലാണ് ഈ ദ്വീപും സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഈ ദ്വീപിന് ലാൻഡ്സ് എൻഡ് (വെസ്റ്റ് കോൺവാൾ, ഇംഗ്ലണ്ട്), പടിഞ്ഞാറൻ സ്പെയിൻ എന്നിവയ്ക്ക് സമാനമായ രേഖാംശമാണുള്ളത്. നിരവധി വ്യാപാര രീതികളും കാലാവസ്ഥാ പ്രഭാവ സവിശേഷതകളും പങ്കിടുന്നതിനാൽ, ഐക്യരാഷ്ട്രസഭയുടെ മിക്ക പദ്ധതികളിലും കമ്മിറ്റികളിലും പ്രബന്ധങ്ങളിലും സൈന്റ് ഹെലേന ദ്വീപിനെ പശ്ചിമാഫ്രിക്ക/ആഫ്രിക്ക എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
122 ചതുരശ്ര കിലോമീറ്റർ (47 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ ഭൂരിഭാഗവും അഗ്നിപർവ്വതജന്യമായ പരുക്കൻ ഭൂപ്രദേശങ്ങളാണ് (അവസാന അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്നത് ഏകദേശം 7 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരിക്കാം).[14] അഗ്നിപർവ്വത ശിലകളിൽ സസ്യങ്ങൾ ചിതറിക്കിടക്കുന്നതായ ദ്വീപിന്റെ തീരപ്രദേശങ്ങളിൽ മധ്യഭാഗത്തെക്കാൾ ചൂടും വരൾച്ചയും അനുഭവപ്പെടുന്നു. ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലം ഡയാനാസ് കൊടുമുടിയാണ്, 818 മീറ്റർ (2,684 അടി). 1996 ൽ ഇത് ദ്വീപിലെ ആദ്യത്തെ ദേശീയോദ്യാനമായി മാറി.
അവലംബം
[തിരുത്തുക]- ↑ "National Anthem". The Royal Family. Archived from the original on 20 May 2024. Retrieved 10 April 2024.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "crown colony" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "St-Helena at a Glance" (PDF). St Helena Government. 18 November 2021. Archived from the original (PDF) on 15 October 2022. Retrieved 30 November 2021.
- ↑ "Gross Domestic Product, total and per capita". St Helena Government. Retrieved June 9, 2026.
- ↑ "Gross Domestic Product, total and per capita". St Helena Government. Retrieved June 9, 2026.
- ↑ Bruce, Ian. 'The Discovery of St Helena'. Wirebird: The Journal of the Friends of St Helena 51 (2022): 26–43.
- ↑ Cardozo, Manoel (1963). "The Idea of History in the Portuguese Chroniclers of the Age of Discovery". The Catholic Historical Review. 49 (1): 1–19. JSTOR 25017190.
- ↑ João de Barros, Manoel Severim de Faria, and João Baptista Lavanha, Da Asia de João de Barros e de Diogo de Couto, vol. I, book V, chapter X (Lisbon: Regia Officina Typografica, 1778), 477;
- ↑ Luiz de Figueiredo Falcão, Livro em que se contém toda a fazenda e real patrimonio dos reinos de Portugal, India, e ilhas adjacentes e outras particularidades (Lisbon: Imprensa Nacional, 1859), 138;
- ↑ Damião de Góis, Chronica do serenissimo senhor rei D. Manoel (Lisbon: Na officina de M. Manescal da Costa, 1749), 85;
- ↑ Barros, Faria, and Lavanha, Da Asia de João de Barro, I, book V, chapter X:118;
- ↑ Manuel de Faria e Sousa, Asia Portuguesa, vol. 1 (En La Officina de Henrique Valente de Oliueira, 1666), 50;
- ↑ Melchior Estacio Do Amaral, Tratado das batalhas e sucessos do Galeão Sanctiago com os Olandeses na Ilha de Sancta Elena: e da náo Chagas com os Vngleses antre as Ilhas dos Açores, 1604, 20;
- ↑ Natural History of Saint Helena Archived 13 ഓഗസ്റ്റ് 2011 at the Wayback Machine
- ↑ "God Save the King" is the national anthem by custom, not statute, and there is no authorised version. Typically only the first verse is usually sung, although the second verse is also often sung as well at state and public events.[1] The words King, he, him, his, used at present, are replaced by Queen, she, her when the monarch is female.
<ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല