റൈനോവൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൈനോവൈറസ്
Isosurface of a human rhinovirus, showing protein spikes
റൈനോവൈറസ്
Scientific classification
Groups included
  • റൈനോവൈറസ് A
  • റൈനോവൈറസ് B
  • റൈനോവൈറസ് C
Cladistically included but traditionally excluded taxa

മനുഷ്യരിൽ രോഗകാരികളായി ഏറ്റവും സാധാരണയായി കാണപ്പെടുന്നവയും ജലദോഷത്തിനു കാരണമായതുമായ വൈറസാണ് റൈനോവൈറസ് (ഗ്രീക്ക് വാക്കായ ῥίς rhis "മൂക്ക്" അല്ലെങ്കിൽgen ῥινός rhinos "മൂക്കിന്റെ", ലാറ്റിൻ വാക്കായ vīrus എന്നിവ ചേർന്നാണ് റൈനോവൈറസ് എന്ന വാക്കുണ്ടായത്). റൈനോവൈറസ് അണുബാധയ്ക്ക് അനുകൂലമായ താപനില 33-35ْ  C (91-95  °F) ആണ്. മൂക്കിലെ താപനിലയാണ് ഇത്. റൈനോവൈറസുകൾ പിക്കോർണവിരിഡേ കുടുംബത്തിലെ എന്ററോവൈറസ് ജനുസ്സിലാണ് ഉൾപ്പെടുന്നു.

എ, ബി, സി എന്നിങ്ങനെ റൈനോവൈറസുകളുടെ മൂന്ന് സ്പീഷീസുകളിലായി ഏകദേശം 160 തരം റൈനോവൈറസുകൾ മനുഷ്യരിൽ കാണപ്പെടുന്നു. ഉപരിതലമാംസ്യങ്ങൾ (surface proteins) ( സെറോടൈപ്പുകൾ) ഏതൊക്കെ എന്നതനുസരിച്ചാണ് അവയെ തരംതിരിച്ചിരിക്കുന്നത്. [1] ലൈറ്റിക്ചക്രമാണ് ഇവ കാണിക്കുന്നത്. ചെറിയ വൈറസുകളിൽ ഒന്നായ ഇവയ്ക്ക് ഏകദേശം 30 നാനോമീറ്ററാണ് വ്യാസം. വസൂരി, വാക്സീനിയ തുടങ്ങിയ വൈറസുകൾ റൈനോവൈറസിനേക്കാൾ പത്തിരട്ടി വലുതാണ്. ഏകദേശം 300 നാനോമീറ്റർ വലിപ്പം വരും ഇവയ്ക്ക്. ഫ്ലൂ വൈറസുകൾക്ക് 80–120  nm ആണ് വലിപ്പം.

ചരിത്രം[തിരുത്തുക]

1953-ൽ, ഒരു കൂട്ടം നഴ്‌സുമാർക്ക് നേരിയ ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായപ്പോൾ, ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ വിൻസ്റ്റൺ പ്രൈസാണ് ഈ നഴ്സുമാരുടെ മൂക്കിൽ നിന്നുള്ള ശ്രവത്തിന്റെ സാമ്പിളുകൾ എടുത്ത് അവയിൽ നിന്നും റിനോവൈറസിനെ ആദ്യമായി വേർതിരിച്ചെടുത്തത്. ജോൺസ് ഹോപ്കിൻസ് എന്ന അർത്ഥത്തിൽ ജെ.എച്ച് വൈറസ് എന്നാണ് അദ്ദേഹം ഇതിനെ വിളിച്ചത്. [2] [3] അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ 1956-ലാണ് പ്രസിദ്ധീകരിച്ചത്. [4]

റൈനോവൈറസും സാർസ്-കോവ്-2ഉം[തിരുത്തുക]

എം.ആർ.സി-യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്കോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ (സി.വി.ആർ) ശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ നിന്നും മനസ്സിലായത് [5] മനുഷ്യരിലെ റൈനോവൈറസ് അണുബാധയ്ക്ക് ശ്വസനപഥത്തിലെ (respiratory tract) കോശങ്ങളിലെ സാർസ്-കോവ്-2ന്റെ പുനരാവർത്തനം (replication) തടയാൻ കഴിയുമെന്നാണ്. ഇന്റർഫെറോൺ പ്രതികരണം ഉത്തേജിപ്പിക്കപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിലൂടെ കോവിഡ്-19ന്റെ തീവ്രത കുറയ്ക്കാനും ചെയ്യുന്നത് ഒപ്പം കുറയ്ക്കാം കോവിഡ്- 19 തീവ്രതയും ആഘാതവും കുറയ്ക്കാൻ ഇതിലൂടെ കഴിയുന്നു.

അവലംബം[തിരുത്തുക]

  1. Nicola Davison (6 October 2017). "Why can't we cure the common cold?", The Guardian
  2. Offit, Paul A. (2007). Vaccinated; One man's quest to defeat the world's deadliest diseases (ഭാഷ: ഇംഗ്ലീഷ്). HarperCollins. പുറങ്ങൾ. 66–68. ISBN 978-0-06-122795-0.[പ്രവർത്തിക്കാത്ത കണ്ണി]
  3. Public Health Reports. വാള്യം. 74. The Service. 1959. പുറം. 9.
  4. Kennedy, Joshua L; Turner, Ronald B.; Braciale, Thomas; Heymann, Peter W.; Borish, Larry (June 2012). "Pathogenesis of Rhinovirus Infection". Current Opinion in Virology. 2 (3): 287–293. doi:10.1016/j.coviro.2012.03.008. ISSN 1879-6257. PMC 3378761. PMID 22542099.
  5. Kieran Dee, Daniel M Goldfarb, Joanne Haney, Julien A R Amat, Vanessa Herder, Meredith Stewart, Agnieszka M Szemiel, Marc Baguelin, Pablo R Murcia. "Human rhinovirus infection blocks SARS-CoV-2 replication within the respiratory epithelium: implications for COVID-19 epidemiology". The Journal of Infectious Diseases.{{cite journal}}: CS1 maint: multiple names: authors list (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൈനോവൈറസ്&oldid=3675646" എന്ന താളിൽനിന്ന് ശേഖരിച്ചത്