തൊണ്ടവേദന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sore throat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sore throat
Pharyngitis.jpg
തൊണ്ട വേദനയ്ക്കു കാരണമാകുന്ന ഗ്രസനി വീക്കം
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
ICD-10J02, J31.2
ICD-9-CM462, 472.1
DiseasesDB24580
MedlinePlus000655
eMedicineemerg/419
MeSHD010612

മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന.

ജലദോഷം, ഡിഫ്തീരിയ, ഇൻഫ്ലുവെൻസ, ലാരിൻജൈറ്റിസ്, അഞ്ചാംപനി, ടോൺസിലൈറ്റിസ്, ഫാരിൻജൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നു തൊണ്ടവേദനയാണ്. ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ചുവപ്പും വീക്കവും ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്.

ചൂടുള്ള ഉപ്പുവെള്ളം വായിൽ കൊള്ളുകയോ,ആസ്പിരിൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായി ആശ്വാസം നൽകും.

"https://ml.wikipedia.org/w/index.php?title=തൊണ്ടവേദന&oldid=1941283" എന്ന താളിൽനിന്ന് ശേഖരിച്ചത്