തൊണ്ടവേദന
Jump to navigation
Jump to search
തൊണ്ടവേദന |
---|
മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന.
ജലദോഷം, ഡിഫ്തീരിയ, ഇൻഫ്ലുവെൻസ, ലാരിൻജൈറ്റിസ്, അഞ്ചാംപനി, ടോൺസിലൈറ്റിസ്, ഫാരിൻജൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നു തൊണ്ടവേദനയാണ്. ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ചുവപ്പും വീക്കവും ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്.
ചൂടുള്ള ഉപ്പുവെള്ളം വായിൽ കൊള്ളുകയോ,ആസ്പിരിൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായി ആശ്വാസം നൽകും.