ടോൺസിലൈറ്റിസ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ടോൺസിലൈറ്റിസ് | |
---|---|
സ്പെഷ്യാലിറ്റി | Family medicine, infectious diseases, ഓട്ടോറൈനോലാറിംഗോളജി |
ടോൺസിലുകളുടെ വീക്കം അഥവാ, താലവ (palatine) ടോൺസിൽ, ഗ്രസനി (pharyngeal) ടോൺസിൽ, ജിഹ്വാ (lingual) ടോൺസിൽ എന്നീ മൂന്നു ടോൺസിലുകളും ചേർന്നുള്ള ലസിക കല (waldeyer ring) കളിലുണ്ടാകുന്ന എല്ലാ ബാക്ടീരിയൽ - വൈറൽ ബാധകളെയും ടോൺസിലൈറ്റിസ് എന്നു പറയുന്നു. ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാൽഡേയർ വലയത്തിന്റെ പ്രധാന ധർമം രോഗപ്രതിരോധമാണ്.
രോഗാണുബാധയെ തുടർന്ന് ടോൺസിലുകൾ ചുവന്നു വീർക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകൾ പ്രതലത്തിൽ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാൻ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
ഏത് ടോൺസിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീർണാവസ്ഥയും വ്യത്യസ്തമാകുന്നു. താലവ ടോൺസിലുകളെ തീവ്രമായും ആവർത്തിച്ചും രോഗം ബാധിച്ചാൽ ഹൃദയം വാതഗ്രസ്തമാകാനും വൃക്കരോഗങ്ങളുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ടോൺസിലിന്റെ വശങ്ങളിൽ പരുക്കളുണ്ടാവാനും (peritonsilar abscess) ഇടയുണ്ട്. ഗ്രസ്നി ടോൺസിലുകളെ രോഗാണു ബാധിച്ചാൽ കർണനാളിയിലും മധ്യ കർണത്തിലും നീർവീക്കം, മൂക്കടപ്പ്, കൂർക്കംവലി എന്നിവ അനുഭവപ്പെടുന്നു. യൂസ്റ്റേഷ്യൻ ട്യൂബിലുണ്ടാവാനിടയുള്ള തടസ്സങ്ങൾ ശ്രവണശക്തിയെ ബാധിക്കും. എല്ലാവിധ ടോൺസിലൈറ്റിസും ആന്റിബയോട്ടിക്കുകൾ നൽകി ഒരു പരിധിവരെ ഭേദമാക്കാം. രോഗം രൂക്ഷമാവുക, പലതവണ ആവർത്തിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ ശസ്ത്രക്രിയ ചെയ്ത് ടോൺസിലുകൾ നീക്കം ചെയ്യേത് ആവശ്യമാണ്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടോൺസിലൈറ്റിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |