റാസ്മസ് ലെർഡോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റാസ്മസ് ലെർഡോഫ്
Wikirl.jpg
ജനനം (1968-11-22) നവംബർ 22, 1968  (53 വയസ്സ്)
തൊഴിൽInfrastructure Architect, യാഹൂ.[1]
വെബ്സൈറ്റ്Personal Website
റാസ്മസ് കമ്പ്യൂട്ടർ സെക്യൂരിറ്റിയെക്കുറിച്ച് Joomla! പ്രോഗ്രാമർമാരുമായി ഒ.എസ്.സി.എം.എസ് 2007-ലെ കോൺഫറൻസിനിടയിൽ സംസാരിക്കുന്നു

റാസ്മസ് ലെർഡോഫ്(ജനനം:നവംബർ 22, 1968) ഒരു ഡാനിഷ്-ഗ്രീൻലാന്റിക് പ്രോഗ്രാമറും പി.എച്ച്.പി. എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ ഉപജ്ഞാതാവുമാണ്‌. പി.എച്ച്.പി.യുടെ ആദ്യ രണ്ട് പതിപ്പുകൾ എഴുതിയത് ലെർഡോഫ് ആണ്‌.പി.എച്ച്.പി.യുടെ പിന്നീടുള്ള പതിപ്പുകളിലും റാസ്മസ് ആന്റി ഗുട്ട്മാൻസ്, സീവ് സുറാസ്കി തുടങ്ങിയവരോടൊപ്പം പങ്കെടുത്തു.1993-ൽ റാസ്മസ് യൂനിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്നും ബാച്ചലർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ സിസ്റ്റംസ് ഡിസൈൻ എഞ്ചിനീയറിങ്ങ് (Bachelor of Applied Science in Systems Design Engineering) എന്ന ശാഖയിൽ ബിരുദം നേടി. 2002 സെപ്റ്റംബർ വരെ ഇദ്ദേഹം യാഹൂവിൽ ഇൻഫ്രാസ്ട്രച്ചർ ആർക്കിടെച്ചർ എഞ്ചിനീയർ (Infrastructure Architecture Engineer) ആയി ജോലി ചെയ്തിരുന്നു.

ഒ.എസ്.സി.എം.എസ് 2007-ലെ പ്രബന്ധാവതരണത്തിനിടയിൽ, റാസ്മസ് ഒ.എസ്.സി.എം.എസിലെ ഒരു സെക്യൂരിറ്റി പ്രശ്നത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി.[2]

അവലംബം[തിരുത്തുക]

  1. http://lerdorf.com/bio.php
  2. http://2007.oscms-summit.org/node/487

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

പ്രധാന അഭിമുഖങ്ങൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാസ്മസ്_ലെർഡോഫ്&oldid=2785489" എന്ന താളിൽനിന്ന് ശേഖരിച്ചത്