റാം മോഹൻ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാം മോഹൻ റോയ്
Raja Ram Mohan Roy.jpg
Raja Ram Mohan Roy is regarded as the Father of modern India."
ജനനം 1772 മേയ് 22(1772-05-22)
രാധൻഗോർ, ബംഗാൾ
മരണം 1833 സെപ്റ്റംബർ 27(1833-09-27) (പ്രായം 59)
സ്റ്റേപ്പിൾടൺ, ബ്രിസ്റ്റോൾ
മരണകാരണം
മെനിഞ്ജൈറ്റിസ്
ശവകുടീരം കൊൽക്കത്ത, ഇന്ത്യ
ദേശീയത ഇന്ത്യൻ
പ്രശസ്തി ബംഗാൾ നവോത്ഥാനം, ബ്രഹ്മസമാജം
പദവി രാജ
പിൻഗാമി ദ്വരകാനാഥ് ടാഗോർ
മതം ബ്രഹ്മോ
മാതാപിതാക്കൾ Ramakanta Ray

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833[1]). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബംഗാളിലെ രാധാനഗറിൽ 1772,മേയ് 22 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ഒരു ബ്രാഹ്മണകുടുംബത്തിൽ ജനനം. പാർസി, അറബി ഭാഷകളിൽ ബാല്യകാലത്ത് തന്നെ അറിവ് നേടി. 12-ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.

ഹിന്ദു സമൂഹത്തിൽ നില‌നിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽI വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=റാം_മോഹൻ_റോയ്&oldid=2815061" എന്ന താളിൽനിന്നു ശേഖരിച്ചത്