രാധികാ ആപ്തേ
രാധികാ ആപ്തെ | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | നടി |
സജീവ കാലം | 2005–present |
ജീവിതപങ്കാളി(കൾ) | ബെനഡിക്ട് ടെയിലർ |
ചലച്ചിത്ര - നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധികാ ആപ്തെ (ജനനം : 1985 സെപ്റ്റംബർ 7).[1] ജന്മനാടായ പൂനെയിലെ 'ആസക്ത' എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ ഏസി എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.
2009-ൽ പുറത്തിറങ്ങിയ അന്താഹീൻ എന്ന ബംഗാളി ചിത്രത്തിലും സമാന്തർ എന്ന മറാഠി ചിത്രത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.[2] 2015-ൽ പുറത്തിറങ്ങിയ ബദ്ലാപ്പൂർ, ഹണ്ടർ, മാഞ്ചി - ദ മൗണ്ടൻ മാൻ എന്നീ ചിത്രങ്ങളിൽ സഹനായികയായി. 2016-ൽ പുറത്തിറങ്ങിയ ഫോബിയ, പാർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾ നിരൂപകശ്രദ്ധ നേടി.[3][4][5] രാധികാ ആപ്തേ നായികയായി അഭിനയിച്ച ലാൽ ബാരി (2014), കബാലി (2016) എന്നീ ചിത്രങ്ങൾ പ്രദർശനശാലകളിൽ വലിയ വിജയം നേടിയിരുന്നു. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന മലയാള ചലച്ചിത്രത്തിലും രാധിക അഭിനയിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]1985 സെപ്റ്റംബർ 7-ന് മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു മറാത്തി കുടുംബത്തിലാണ് രാധിക ആപ്തെ ജനിച്ചത്.[6][7] പൂനെയിലെ ഒരു ന്യൂറോസർജനും സഹ്യാദ്രി ഹോസ്പിറ്റലിന്റെ ചെയർമാനുമായ ഡോ. ചാരുദത്ത് ആപ്തെയാണ് പിതാവ്.[8][9][10] പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി.[11] പൂനെയിൽ വളരുന്ന സമയത്ത് രോഹിണി ഭട്ടെയുടെ കീഴിൽ 8 വർഷം കഥക് അഭ്യസിച്ചു.[12] നാല് ചലച്ചിത്രങ്ങളിലെ അഭിനയത്തിനുശേഷം ലണ്ടനിൽ പോയ രാധിക അവിടെവച്ച് നൃത്തപരിശീലനം നേടി.[13]
സ്വകാര്യ ജീവിതം
[തിരുത്തുക]2011-ൽ ലണ്ടനിൽ വച്ച് രാധിക ആപ്തെ ബെനഡിക്ട് ടെയ്ലറെ പരിചയപ്പെട്ടു.[10] 2013-ൽ ഇവർ തമ്മിലുള്ള വിവാഹം നടന്നു.[10][14][15]
വിവാദങ്ങൾ
[തിരുത്തുക]ചില ചലച്ചിത്രങ്ങളിൽ രാധികാ ആപ്തെ നഗ്നയായി അഭിനയിച്ചത് വിവാദമായിട്ടുണ്ട്. പാർച്ച്ഡ്, ബൊംബാരിയ, മാഡ്ലി എന്നീ ചിത്രങ്ങളിലേതുൾപ്പെടയുള്ള രാധികയുടെ നഗ്നദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു.[16]
ചലച്ചിത്രങ്ങൾ
[തിരുത്തുക]Denotes films that have not yet been released |
വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2005 | വാഹ് ! ലൈഫ് ഹോ തോ ഏയ്സി | അഞ്ജലി | ഹിന്ദി | |
2009 | അന്തഹീൻ | ബൃന്ദ | ബംഗാളി | |
2009 | സമാന്തർ | രേവ | മറാഠി | |
2009 | Gho Mala Asla Hava | സാവിത്രി | മറാഠി | |
2010 | ദ വെയ്റ്റിംഗ് റൂം | ടീന | ഹിന്ദി | |
2010 | രക്ത ചരിത്ര I | നന്ദിനി | ഹിന്ദി / തെലുങ്ക് | Nominated—Screen Award for Best Female Debut |
2010 | രക്ത ചരിത്ര II | നന്ദിനി | ഹിന്ദി / തെലുങ്ക് | |
2011 | ഐ ആം | നടാഷ | ഹിന്ദി | In the segment Abhimanyu |
2011 | ഷോർ ഇൻ ദ സിറ്റി | സപ്ന | ഹിന്ദി | |
2012 | ധോണി | നളിനി | Tamil / Telugu | Nominated—Vijay Award for Best Supporting Actress Nominated—SIIMA Award for Best Actress in a Supporting Role |
2012 | Ha Bharat Maza | Unknown | Marathi | |
2012 | തുകറാം | ആവ്ളി | മറാത്തി | |
2013 | രുപ്കതാ നോയ് | സാനന്ദ | ബംഗാളി | |
2013 | ആൾ ഇൻ അഴക് രാജാ | മീനാക്ഷി | തമിഴ് | |
2014 | പെൻഡുലം | നന്ദിത | ബംഗാളി | |
2014 | Legend | ജയ്ദേവ് സഹോദരിയായി | തെലുങ്ക് | |
2014 | പോസ്റ്റ്‌കാർഡ് | ഗുൽസാർ | മറാത്തി | |
2014 | വെട്രി സെൽവൻ | സുജാത | തമിഴ് | |
2014 | ലാൽ ഭാരി | കവിത | മറാത്തി | |
2015 | ബദ്ലാപൂർ | കാഞ്ചൻ (കൊക്കോ) | ഹിന്ദി | Nominated—Stardust Award for Best Supporting Actress Nominated—Producers Guild Film Award for Best Actress in a Supporting Role |
2015 | ഹരം | ഇഷ | മലയാളം | |
2015 | ഹണ്ടർ | തൃപ്തി ഗോകലെ | ഹിന്ദി | |
2015 | തെലുങ്ക് | സരയൂ | തെലുങ്ക് | |
2015 | മാഞ്ചി ദി മൌണ്ടെയ്ൻ മാൻ | ഫഗുനിയ | ഹിന്ദി | Nominated—Stardust Award for Performer of the Year (Editor's Choice) |
2015 | കൌൻ കിതനെ പാനി മെയ്ൻ | പാറൂ | ഹിന്ദി | |
2015 | The Bright Day | രുക്മിണി | ഹിന്ദി | |
2015 | X: Past Is Present | റിജ | ഹിന്ദി | In the segment Biryani |
2016 | പാർച്ച്ട് | ലജ്ജോ | ഹിന്ദി | Indian Film Festival of Los Angeles Award for Best Actress (shared with female cast) Nominated—Indian Film Festival of Melbourne Award for Best Actress Winner, FOI Online Awards - Special Mention (Actress) [17] |
2016 | Phobia | Mehak Deo | Hindi | Winner, FOI Online Awards - Special Mention (Actress) [18] |
2016 | Kabali | Kumudhavalli | Tamil | |
2017 | Madly | Archana | Hindi | In the segment Clean Shaven Tribeca Film Festival Award for Best Actress |
2018 | Pad Man | Gayatri | Hindi | |
2018 | Baazaar | TBA | Hindi | Post-Production |
2018 | Bhavesh Joshi | TBA | Hindi | Post-Production |
2018 | Ghoul | Nida Rahim | English | Post-Production |
2018 | Bombairiya | Meghna | Hindi | Post-Production |
2018 | The Ashram | Gayatri | English | Post-Production |
2018 | Ula | TBA | Tamil | Filming |
2018 | Shoot the Piano Player | TBA | Hindi | Filming |
ഹ്രസ്വ ചലച്ചിത്രങ്ങൾ
[തിരുത്തുക]Year | Title | Role | Language | Notes |
---|---|---|---|---|
2008 | Darmiyan | Ekta | Hindi | Short film |
2010 | Vakratunda Swaha | Unknown | Bengali | |
2013 | That Day After Everyday | Rekha | Hindi | |
2015 | Stories by Rabindranath Tagore | Binodini | Hindi | TV series Episode: "Chokher Bali" |
2015 | Ahalya | Ahalya | Bengali | |
2015 | The Calling | Shaheen | English | |
2016 | Kriti | Dr. Kalpana | Hindi | |
2017 | Sacred Games | Anjali Mathur | Hindi/English | Netflix Web Series[19] |
നാടകങ്ങൾ
[തിരുത്തുക]Year | Production | Language | Notes |
---|---|---|---|
2003 | Nako Re Baba | Marathi | |
2003 | Pan Amhala Khelayachay | Marathi | |
2003 | Brain Surgeon | English | British play |
2006 | Shobha Yatra | Marathi | |
2006 | Tu | Marathi | |
2007 | That Time | English | British play |
2007 | Poornaviram | Marathi | |
2007 | Kanyadaan | Marathi | |
2007 | Matra Ratra | Marathi | |
2008 | Bombay Black | Marathi | |
2009 | Garbo | Marathi | |
2009 | Kashmir Kashmir | English | |
2013 | Uney Purey Shahar Ek | Marathi |
അവലംബം
[തിരുത്തുക]- ↑ "Radhika Apte- Anurag Kashyap bonding well". The Times of India. 19 November 2013. Retrieved 6 January 2014.
- ↑ "Samaantar (2009) - IMDb". imdb.com. Retrieved 1 November 2015.
- ↑ "'I Wondered if Nawaz Didn't Like Me' - The New Indian Express". newindianexpress.com. Archived from the original on 2015-10-31. Retrieved 1 November 2015.
- ↑ "Radhika Apte: Is the new age Ahalya the next big star of Bollywood? | Latest News & Gossip on Popular Trends at India.com". india.com. Retrieved 1 November 2015.
- ↑ "She's doing films in six languages! Who is Radhika Apte, anyway? | brunch | Hindustan Times". hindustantimes.com. Archived from the original on 2015-08-25. Retrieved 1 November 2015.
- ↑ "RGV's a treat to watch on the sets: Radhika – The Times of India". Timesofindia.indiatimes.com. 30 May 2010. Retrieved 18 August 2014.
- ↑ "The Telegraph – Calcutta (Kolkata) | Entertainment | Spotlight – Radhika Apte". Telegraphindia.com. 30 July 2008. Retrieved 18 August 2014.
- ↑ http://starsunfolded.com/radhika-apte/
- ↑ "Bonds that work". Pune Mirror. Retrieved 6 November 2012.
- ↑ 10.0 10.1 10.2 "Pune Mirror". Pune Mirror. Archived from the original on 2014-08-19. Retrieved 7 April 2014.
- ↑ "Actor Radhika Apte feels experimental theatre is her true calling : EYECATCHERS – India Today". Indiatoday.intoday.in. Retrieved 18 August 2014.
- ↑ "Radhika Apte breaks through - Livemint". livemint.com. Retrieved 1 November 2015.
- ↑ "Radhika Apte in Rupkatha Noy". Calcutta, India: Telegraphindia.com. 20 August 2013. Retrieved 16 November 2013.
- ↑ South, Filmy (20 June 2012). "ആർക്കൈവ് പകർപ്പ്". Entertainment.in.msn.com. Archived from the original on 2014-04-08. Retrieved 16 November 2013.
- ↑ admin on 1 (19 September 2013). ""I Reinvent Myself Every Day" -Radhika Apte". Southscope.in. Archived from the original on 2013-10-30. Retrieved 16 November 2013.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "രാധിക ആപ്തെയുടെ പുതിയ നഗ്നചിത്രം വൈറൽ". ഫിൽമി ബീറ്റ്. 2016-12-01. Archived from the original on 2018-03-03. Retrieved 2018-03-03.
- ↑ "2nd FOI Online Awards". FOI Online Awards. Archived from the original on 2017-04-04. Retrieved 2018-03-03.
- ↑ "2nd FOI Online Awards". FOI Online Awards. Archived from the original on 2017-04-04. Retrieved 2018-03-03.
- ↑ "India's First Netflix Original 'Sacred Games' Is On Its Way And Here's All We Know About It". www.mensxp.com (in ഇംഗ്ലീഷ്). Retrieved 2017-10-11.