കബാലി (ചലച്ചിത്രം)
കബാലി | |
---|---|
സംവിധാനം | പാ. രഞ്ജിത്ത് |
നിർമ്മാണം | കലൈപുലി എസ്. താണു |
രചന | പാ. രഞ്ജിത്ത് |
അഭിനേതാക്കൾ | രജനീകാന്ത് വിൻസ്റ്റൺ ചാവോ രാധിക ആപ്തേ |
സംഗീതം | സന്തോഷ് നാരായൺ |
ഛായാഗ്രഹണം | ജി. മുരളി |
ചിത്രസംയോജനം | പ്രവീൺ കെ.എൽ[1] |
സ്റ്റുഡിയോ | വി ക്രിയേഷൻസ് |
വിതരണം | ജെമിനി ഫിലിമ സർക്യൂട്ട് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹100 കോടി |
സമയദൈർഘ്യം | 152 മിനിറ്റ് [3] |
ആകെ | ₹280-300 കോടി |
പാ. രഞ്ജിത്ത് 2016 ൽ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ചലച്ചിത്രമാണ് കബാലി.[4] രജനികാന്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ തായ്വാനീസ് അഭിനേതാവ് വിൻസ്റ്റൺ ചാവോ, രാധിക ആപ്തേ, ധൻസിക, ധനേഷ് രവി, കലൈയരസൻ, ജോൺ വിജയ് എന്നിവർ അഭിനയിക്കുന്നു. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ 2016 ജൂലൈ 22 നാണ് റിലീസ് ചെയ്തത്.[5][6][7][8][9][10] തെക്കേ ഇന്ത്യയിൽ 2200 ഉൾപ്പെടെ 320 സ്ക്രീനുകളിലായിരുന്നു ഇതിന്റെ റിലീസ്.[11] ചിത്രത്തിന്റെ യു.എസിലെ വിതരണക്കാരായ സിനി ഗ്യാലക്‌സി നൽകുന്ന കണക്കനുസരിച്ച് പ്രീമിയർ ഷോകളിൽ നിന്ന് മാത്രം ‘കബാലി’ 2 മില്യൺ ഡോളർ നേടി.[12].
ഉള്ളടക്കം
[തിരുത്തുക]ബ്രിട്ടീഷ് ഭരണകാലത്ത് മലേഷ്യയിൽ തോട്ടം തൊഴിലാളിയായി കുടിയേറുന്ന കബാലീശ്വരൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. കബാലീ ഗാങ്ങും കബാലിയുടെ അഭാവത്തിൽ മലേഷ്യയിലെ ഏറ്റവും ശക്തരായി മാറിയ ഗ്യാങ് 43ഉം തമ്മിലുള്ള കുടിപ്പകയാണ്ഈ ചിത്രത്തിന്റെ ഉള്ളടക്കം.
അഭിനേതാക്കൾ
[തിരുത്തുക]- രജനീകാന്ത് കബാലീശ്വരൻ (കബാലി), ഗ്യാങ്സ്റ്റർ ഗ്രൂപ്പായ '00'ന്റെ നേതാവ്.
- വിൻസ്റ്റൺ ചാഓ - ടോണി ലീ. ഗ്യാങ്സ്റ്റർ ഗ്രൂപ്പായ '43'ന്റെ നേതാവ്.
- നാസർ - തമിഴ് നേശൻ (ഹിന്ദി പതിപ്പിൽ രാം പ്രസാദ്) മലേഷ്യൻ തമിഴരെ സംരക്ഷിക്കാനായുള്ള '00'ന്റെ സ്ഥാപകൻ
- രാധിക ആപ്തേ കുമുതവല്ലി, കബാലിയുടെ ഭാര്യ
- കിഷോർ വീരശേഖരൻ, ഗ്യാങ് 43-ന്റെ മറ്റൊരു നേതാവ്.
- ദിനേഷ് - ജീവ, കബാലിയുടെ ഗ്യാങ്ങിലെ അംഗം
- കലൈയരസൻ - തമിഴ് കുമരൻ, തമിഴ്‌നേശന്റെ ചെറുമകനും തമിഴ്‌മാരന്റെ മകനും. കബാലിയുടെ സ്കൂളിലെ അധ്യാപകൻ.
- ധൻസിക - യോഗിത, കബാലിയുടെ മകൾ.
- ജോൺ വിജയ് - അമീർ, കബാലിയുടെ വിശ്വാസി
- സംഗിലി മുരുകൻ - കൊട്ടാരത്തിന്റെ ഉടമസ്ഥൻ
- രോസ്യം നോർ - ടോണി ലീയുടെ സഹായി
- റിഥ്വിക - മീന. ലഹരിയ്ക്ക് അടിമയായ കബാലിയുടെ സ്കൂളിലെ വിദ്യാർത്ഥി. തുടർന്ന് കബാലി ഈ കുട്ടിയെ ദത്തെടുക്കുന്നു.
- ലിംഗേഷ് - സീനി, ഗ്യാങ് 43-ലെ അംഗം
- ഗജരാജ് - കബാലിയുടെ സുഹൃത്ത്. എന്നാൽ ഗ്യാങ് 43-ലെ അംഗവുമാണ്
- ഹരി കൃഷ്ണൻ - ടൈഗർ, സ്കൂൾ വിദ്യാർത്ഥി
- മൈം ഗോപി - ലോഗനാഥൻ, ഗ്യാങ് 43-ലെ അംഗം
- വിശ്വന്ത് - ജയ്
- ചാൾസ് വിനോദ് - തമിഴ്‌മാരൻ, തമിഴ്‌നേശന്റെ മകനും കബാലിയുടെ സുഹൃത്തും
- സമ്പത്ത് റാം - സമ്പത്ത്, കബാലിയുടെ സുഹൃത്ത്
- രമ - മല്ലിക
- ആർ. അമേരന്ദ്രൻ - വേലു/വേണു
- ഉദയ് മഹേഷ് - ദുരൈ
- നന്ദകുമാർ - അൻപ്
- വിറ്റൽ പ്രസാദ്
- രമേഷ് തിലക്
- സൗന്ദര്യ ബാല നന്ദകുമാർ - ഗായിക
ഗാനങ്ങൾ
[തിരുത്തുക]കബാലി | ||||
---|---|---|---|---|
Soundtrack album by സന്തോഷ് നാരായൺ | ||||
Released | 12 ജൂൺ 2016 | |||
Recorded | 2015-2016 | |||
Genre | Feature film soundtrack | |||
Length | 20:05 | |||
Label | തിങ്ക് മ്യൂസിക് | |||
Producer | എസ്. താണു | |||
സന്തോഷ് നാരായൺ chronology | ||||
|
ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെയും ഡബ്ബ് ചെയ്ത തെലുഗു, ഹിന്ദി പതിപ്പുകളുടെയും ഗാനങ്ങളുടെ പകർപ്പവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കി. [13] 2016 ജൂൺ 12-നാണ് അഞ്ച് ഗാനങ്ങളടങ്ങിയ കബാലിയുടെ ശബ്ദട്രാക്ക് ഔദ്യോഗികമായി പുറത്തിറങ്ങിയത്. [14] സാധാരണയായി രജനീകാന്തിന്റെ എല്ലാ ചലച്ചിത്രങ്ങളിലും ആദ്യഗാനം പാടിയിട്ടുള്ളത് എസ്.പി. ബാലസുബ്രഹ്മണ്യമായിരുന്നു. എന്നാൽ കബാലിയുടെ ഗാനങ്ങളുടെ റെക്കോർഡിങ് സമയത്ത് എസ്.പി. ബാലസുബ്രഹ്മണ്യം നഗരത്തിലില്ലാതിരുന്നതിനാൽ അദ്ദേഹം ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരുന്നില്ല.[15]
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Writer(s) | ഗായകർ | ദൈർഘ്യം | ||||||
1. | "ഉലകം ഒരുവനുക്കാക" | കപിലൻ, വിവേക്, റോഷൻ ജാംറോക്ക് | അനന്തു, സന്തോഷ് നാരായണൻ, ഗാന ബാല, റോഷൻ ജാംറോക്ക് | 04:02 | ||||||
2. | "മായാ നദി" | ഉമാ ദേവി | അനന്തു, പ്രദീപ് കുമാർ, ശ്വേത മോഹൻ | 04:35 | ||||||
3. | "വീര തുരന്തരാ" | ഉമാ ദേവി, റോഷൻ ജാംറോക്ക് | ഗാന ബാല, ലോറൻസ്. ആർ, പ്രദീപ് കുമാർ, റോഷൻ ജാംറോക്ക് | 03:17 | ||||||
4. | "വാനം പാർത്തേൻ" | കപിലൻ | പ്രദീപ് കുമാർ | 04:52 | ||||||
5. | "നെരുപ്പു ഡാ" | അരുൺരാജ കാമരാജ് | അരുൺരാജ കാമരാജ്, രജനീകാന്ത് | 03:38 | ||||||
6. | "തൂണ്ടിൽ മീൻ" | കപിലൻ | പ്രദീപ് കുമാർ, ധീ, കല്യാണി നായർ | 05:00 | ||||||
ആകെ ദൈർഘ്യം: |
25:05 |
References
[തിരുത്തുക]- ↑ "Editor Praveen KL's hint about the Teaser release of 'Kabali'??". Indiaglitz. Indiaglitz. Retrieved 15 July 2016.
- ↑ "Kabali: Rajinikanth's film postponed again". 29 June 2016. Retrieved 30 June 2016.
- ↑ "Kabali:censor and running time detail". 11 July 2016. Retrieved 12 July 2016.
- ↑ "Kabali: Music album of Rajinikanths gangster film to be launched on June 11". Retrieved 18 June 2016.
- ↑ Jyothsna (21 August 2015). "SUPERSTAR'S KABALI COMMENCES ..." Behindwoods. Retrieved 22 August 2015.
- ↑ "Pa Ranjith's Tamil film with Rajinikanth titled Kabali". Hindustan Times. IANS. 17 August 2015. Archived from the original on 2015-08-22. Retrieved 22 August 2015.
- ↑ "Rajinikanth's next film is 'Kabali'". The Hindu. IANS. 17 August 2015. Retrieved 22 August 2015.
- ↑ "Rajinikanth's 159th film titled 'Kabali'". The Indian Express. 17 August 2015. Retrieved 22 August 2015.
- ↑ "Makers launch Kabali app even as its release is delayed by two weeks". 11 June 2016. Retrieved 18 June 2016.
- ↑ "Superstar Rajinikanth's 'Kabali' releases, sends fans into frenzy from 4 a.m - The Economic Times". Retrieved 2016-07-22.
- ↑ "Kabali (Hindi) And Madaari First Day Business 2200 1000 3200".
- ↑ "Kabali box office collection: Rajinikanth shatters all records on Day 1".
- ↑ "Think Music bags Kabali audio rights". chennaivision. chennaivision. Archived from the original on 2017-11-15. Retrieved 2 June 2016.
- ↑ "It's official: Kabali audio on June 12". chennaivision. chennaivision. Archived from the original on 2017-11-15. Retrieved 2 June 2016.
- ↑ Prathibha, Parameswaran (17 July 2016). "'Neruppu Da': With Rajinikanth's entry song, the music of 'Kabali' stirs up a storm". Firstpost. Retrieved 17 July 2016.