ഉള്ളടക്കത്തിലേക്ക് പോവുക

നാസർ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസർ
നാസർ 2010-ൽ
പ്രസിഡന്റ്, നടികർ സംഘം
പദവിയിൽ തുടരുന്നു
പദവിയിൽ
2015
Vice Presidentകരുണാസ്, പൊൻവണ്ണൻ
മുൻഗാമിആർ. ശരത് കുമാർ
വ്യക്തിഗത വിവരങ്ങൾ
ജനനം
മുഹമ്മദ് ഹനീഫ്

(1958-03-05) മാർച്ച് 5, 1958 (age 68) വയസ്സ്)
ചെങ്കൽപ്പേട്ട്, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇപ്പോൾ തമിഴ് നാട്, ഇന്ത്യ)
പങ്കാളികമീല
കുട്ടികൾ
വസതി(s)ചെന്നൈ, തമിഴ് നാട്, ഇന്ത്യ
ജോലിഅഭിനേതാവ്, നിർമ്മാതാവ്, സംവിധായകൻ

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും സംവിധായകനും നിർമ്മാതാവുമാണ് എം. നാസർ. നിലവിൽ നടികർ സംഘത്തിന്റെ പ്രസിഡന്റാണ്.[1] തമിഴ്, മലയാള, തെലുഗു, കന്നഡ, ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ചു. ചെങ്കൽപ്പേട്ടിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലേക്ക് (മദ്രാസ്) താമസം മാറി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലെ നാടക സമിതിയിലെ അംഗമായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിക്കുകയുണ്ടായി. ദ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം ആന്റ് ടെലിവിഷൻ ടെക്നോളജി എന്നിവിടങ്ങളിൽ അഭിനയം പരിശീലിച്ചിട്ടുണ്ട്.[2][3][4][5][6]

ചലച്ചിത്ര രംഗം

[തിരുത്തുക]

1985-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കല്യാണ അഗതികൾ എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സഹനടനായാണ് അഭിനയിച്ചത്. തുടർന്ന് എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത വേലൈക്കാരൻ, വണ്ണ കനവുകൾ എന്നീ ചലച്ചിത്രങ്ങൾ വില്ലൻ വേഷത്തിലും അഭിനയിക്കുകയുണ്ടായി. യുഗി സേതു സംവിധാനം ചെയ്ത കവിതൈ പാട നേരമില്ലൈ എന്ന ചലച്ചിത്രമായിരുന്നു നായകനായി ആദ്യം അഭിനയിച്ച ചിത്രം. മണിരത്നത്തിന്റെ നായകൻ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാസർ അവതരിപ്പിച്ചത്. തുടർന്ന് പുറത്തിറങ്ങിയ മണിരത്നത്തിന്റെ റോജാ (1992), തേവർ മകൻ (1992), ബോംബേ (1994), കുരുതിപുനൽ (1995) എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.

1995-ൽ പുറത്തിറങ്ങിയ അവതാരം എന്ന ചലച്ചിത്രമായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. തെരുവു കലാകാരന്മാരുടെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ ഉള്ളടക്കം. ബാല്യകാലത്തിൽ കണ്ടിട്ടുള്ള തെരു കൂത്ത് എന്ന കലാരൂപവുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ചിത്രത്തിന്റെ കഥയ്ക്ക് കാരണമായതെന്ന് നാസർ പറയുകയുണ്ടായി. എന്നാൽ ഈ ചിത്രത്തിന് വ്യാവസായികമായി വിജയം നേടാൻ സാധിച്ചില്ല.[7] തുടർന്ന് 1997-ൽ ദേവതൈ എന്ന ചിത്രവും സംവിധാനം ചെയ്തു.[7][8] 1990-കളുടെ അവസാനത്തിൽ മിൻസാര കനവു് (1997), മണിരത്നത്തിന്റെ ഇരുവർ (1997), എസ്. ഷങ്കറിന്റെ ജീൻസ് (1998) എന്നീ ചലച്ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മിൻസാര കനവിൽ അന്ധനായ സംഗീതജ്ഞനായും ഇരുവരിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായും ജീൻസിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായുമാണ് അഭിനയിച്ചത്. 2015-ൽ പുറത്തിറങ്ങിയ ബാഹുബലി ദ ബിഗിനിംഗ് എന്ന ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇൗ ചലച്ചിത്രത്തിന്റെ രണ്ടാം ബാഗമായ ബാഹുബലി ദ കൺക്ലൂഷനിലും ഇതേ കഥാപാത്രത്തെ നാസർ അവതരിപ്പിച്ചിരുന്നു.

2015-ൽ തമിഴ് സിനിമാ രംഗത്തെ അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആർ. ശരത് കുമാർ ശേഷമാണ് നാസർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വകാര്യ ജീവിതം

[തിരുത്തുക]

കമീലയെയാണ് നാസർ വിവാഹം ചെയ്തിരിക്കുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. മൂത്ത മകൻ അബ്ദുൾ അസൻ ഫൈസൽ, ടി. ശിവ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയിക്കാൻ സാധിച്ചില്ല.[9][10] രണ്ടാമത്തെ മകനായ ലുത്ഫുദീൻ, 2014-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൈവം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ നാസർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുമകനായാണ് ലുത്ഫുദീൻ അഭിനയിച്ചത്.[11] ഇളയ മകൻ അബി മെഹ്ദി ഹസൻ, നാസർ തന്നെ സംവിധാനം ചെയ്ത സൺ സൺ താത്താ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[12]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം വേഷം
1985കല്യാണ അഗതികൾ
1987വേലൈക്കാരൻവില്ലൻ
കവിതൈ പാട നേരമില്ലൈനായകൻ
കടമൈ കന്നിയം കട്ടുപാട്റിപ്പോർട്ടർ
വണ്ണ കനവുകൾവില്ലൻ
നായകൻഅസിസ്റ്റന്റ് കമ്മീഷണർ
പാസം ഒരു വേഷം
1988നാൻ സൊന്നതേ സട്ടം
ഒരേ തായ് ഒരേ കുലം
പാസ പറവൈകൾ
പൂവും പുയലും
രണ്ടും രണ്ടും അഞ്ച്
മനസുക്കുൾ മത്താപ്പൂബാബു
എൻ തങ്കച്ചി പഠിച്ചവധനകോടി
ഉന്നാൽ മുടിയും തമ്പിവൈൻ കടയുടെ ഉടമ
ധർമത്തിൻ തലൈവൻരഘുപതി
സത്യസീനാ താനാ
പറവൈകൾ പലവിധം
പുതിയ വാനം
1989എൻ പുരുഷൻതാൻ എനക്കു മട്ടുംതാൻ
അപൂർവ സഹോദരർകൾനല്ലശിവം
പുതിയ പാതൈ
സൊന്തക്കാരൻ
കൈ വീസമ്മാ കൈ വീസ്
ചിന്നപ്പദാസ്
ന്യായ ത്രാസ്
എൻ തങ്കൈ
ശരിയാന ജോടി
വാതിയാർ വീട്ടു പിള്ളൈഗൗരിയുടെ ഭർത്താവ്
1990കാവലുക്കു കെട്ടിക്കാരൻശിവ
ഉന്നൈ സൊല്ലി കുറ്റമില്ലൈകുമാർ
ഇണൈന്ത കൈകൾപി.കെ. റോയ്
മൈക്കൽ മദന കാമരാജൻരാംഗോപാൽ
സത്യ വാക്ക്
രാജാ കൈയ വച്ചാജോണി
മരുതു പാണ്ടിത്യാഗരാജൻ
പുതിയ ചരിത്രം
1991ഈറമാന റോജാവേ
ഗോപുര വാസലിലേ
മരിക്കൊഴുന്ത്
മാനഗര കാവൽ
ജന്മ നക്ഷത്രംഅച്ഛൻ
ഒന്നും തെരിയാത പാപ്പാ
രാസാത്തി വരും നാൾരാജശേഖർ
1992ചെമ്പരത്തിമുരുകൻ
ഉന്നൈ വാഴ്ത്തി പാടുകിരേൻആശയുടെ അച്ഛൻ
സേവകൻഅശോക്
ഏർമുനൈ
ആവാരംപൂതേവർ
റോജാകേണൽ റായപ്പ
തലൈവാസൽബീഡാ സേട്ട്
എല്ലൈസാമിമൈനർ മുത്തുരാജ്
തേവർ മകൻമായ തേവർ
കാവ്യ തലൈവൻപ്രദീപ്
തിരുമതി പളനിസ്വാമി
മിസ്റ്റർ പ്രസാദ്
1993ജാതി മല്ലി
വാൾട്ടർ വെട്രിവേൽറായപ്പ
ചിന്ന കണ്ണമ്മപ്രദീപ്
എങ്ക തമ്പിദിനകർ
കലൈഞ്ജൻപോലീസ് ഡിറ്റക്റ്റീവ്
അമരാവതി (ചലച്ചിത്രം)
പുതിയ മുഖംനായകന്റെ സുഹ‌ൃത്ത്
മാതംഗങ്ങൾ 7
സക്കരൈ ദേവൻ
ആത്മഹരി
ഉടൻ പിറപ്പ്അമീർ ഭായി
കറുപ്പ് വെള്ളൈ
കിളിപ്പേച്ച് കേൾക്കവാ
കാത്തിരുക്ക നേരമില്ലൈചാറ്റർജി
എയർപോർട്ട് (ചലച്ചിത്രം)വില്ലൻ
1994രാജകുമാരൻയുവരാജ്
മകളിൽ മറ്റ്റുംപാണ്ഡ്യൻ
വരവ് എട്ടണ ചെലവ് പത്തണശിവരാമൻ
പ്രിയങ്കരുദ്രയ്യ
വിയറ്റ്നാം കോളനിസുലൈമാൻ സേട്ട്
പുതുസാ പൂത്ത റോസാ
പവിത്രരഘു
1995ഇന്ദിരാസേതുപതി
ബോംബെ (ചലച്ചിത്രം)നാരായണൻ പിള്ള
അവതാരം (ചലച്ചിത്രം)കുപ്പുസ്വാമി
കോലങ്ങൾ (ചലച്ചിത്രം)
കുരുതിപുനൽബദ്രി
ഡിയർ സൺ മരുത്വിജയ്
1996അറുവാ വേലുവേലു
കൃഷ്ണ (ചലച്ചിത്രം)
ഔവ്വൈ ഷണ്മുഖിബാഷാ
1997ഇരുവർഅയ്യാ വേലുത്തമ്പി
മിൻസാര കനവ്ഗുരു
കാലമെല്ലാം കാതൽ വാഴ്ക
ദേവതൈശാസകൻ
1998കാതലേ നിമ്മതി
കിഴക്കും മേക്കുംകഥാലിംഗം
വേലൈ
ജീൻസ് (ചിത്രം)നാച്ചിയപ്പൻ
പ്രിയമുടൻസി.ബി.ഐ. ഉദ്യോഗസ്ഥൻ
പൂന്തോട്ടം (ചലച്ചിത്രം)
ദേശീയ ഗീതംമുഖ്യമന്ത്രി
1999കല്ലഴകർ
എതിരും പുതിരും
പടയപ്പസൂര്യപ്രകാശ്
കാതലർ ദീനംരാമചന്ദ്ര
വിരലുക്കേത്ത വീക്കംഗായത്രിയുടെ ഭർത്താവ്
അമർക്കളംബിർള ബോസ്
ജോഡിരുദ്രമൂർത്തി
മുഖം (ചലച്ചിത്രം)രംഗൻ
2000ഏഴയിൻ സിരിപ്പിൽപത്മാവതി ബസ് സർവീസിന്റെ ഉടമ
അണ്ണൈ
സുതന്തിരംസത്യമൂർത്തി
ഹേ രാംപോലീസ്
സന്തിത്ത വേളൈ
ഉന്നൈ കൊടു എന്നൈ തരുവേൻ
കൂടി വാഴ്ന്താൽ കോടി നന്മൈതങ്കരാജ്
ക്രോധം 2രത്നവേൽ
ചിന്ന ചിന്ന കണ്ണിലേരവി
കരുവേലം പൂക്കൾനല്ലമുത്തു
മനുനീതിവെള്ളൈയൻ
2001വാഞ്ചിനാഥൻ (ചലച്ചിത്രം)ബാബു റാവു പട്ടേൽ
ലിറ്റിൽ ജോൺപോലീസ് ഇൻസ്പെക്ടർ
ദിൽകമ്മീഷണർ
നരസിംഹമണവാളൻ
കുട്ടി (ചലച്ചിത്രം)പാവദൈ
മായൻ (ചലച്ചിത്രം)മായൻ
തവസിശങ്കരപാണ്ടി
2002രാജ്യം
കാതൽ വൈറസ്സ്വയം
തമിഴ് (ചലച്ചിത്രം)രത്നം
തമിഴൻ (ചലച്ചിത്രം)ശക്തിവേൽ
സമുറൈസന്തന പാണ്ടിയൻ
ബാബസൂര്യപ്രകാശ്
കിങ്ഷണ്മുഖം
വിരുമ്പുകിറേൻ
2003അൻപേ ശിവംകന്ദസ്വാമി പടൈയചി
വസീഗരവിശ്വനാഥൻ
ആസൈ ആസൈയായി
അൻപു
സ്റ്റുഡന്റ് നമ്പർ 1
പല്ലവൻ
പുതിയ ഗീതൈവിജയുടെ അച്ഛൻ
നള ദമയന്തിസ്വയം
ആഹാ എത്തനൈ അഴക്
തിത്തിക്കുതേജീവയുടെ അച്ഛൻ
വികടൻ
തെന്നവൻഇളന്തിരയൻ
ആലൈ
കുറുമ്പ്രുച്ചിയുടെ അച്ഛൻ
2004കോവിൽമൈക്കൽ സൂസൈ
വിരുമാണ്ടിജയന്ത്
വർണജാലംദേവനാഥൻ
ഉദയധനഞ്ജയ് വീരൻ
വാനം വസപ്പടും
ന്യൂപ്രിയയുടെ അച്ഛൻ
അരസാഴ്ചി
നിറഞ്ച മനസ്
ജനനം (ചലച്ചിത്രം)
2005ദേവതയൈ കണ്ടേൻവക്കീൽ
ശുക്രൻ (ചലച്ചിത്രം)രവി ശങ്കർ
ഗുരുദേവമാരി
ചന്ദ്രമുഖികന്ദസ്വാമി
മുംബൈ എക്സ്പ്രസ്പൂർണ പ്രഗ്ന റാവു
ഗീതൻ
അന്നിയൻമനോരോഗ വിദഗ്ദ്ധൻ
മന്തിരൻ
2006പരമശിവൻ (ചലച്ചിത്രം)
പാസ കിളികൾവൈരാഗ്യ ഭൂപതി
ആദി (ചലച്ചിത്രം)രാമചന്ദ്ര
ഡിഷ്യുംജയചന്ദ്രൻ
ഇദയ തിരുടൻആൾവാർ
ആചാര്യഅണ്ണവി തേവർ
നാലളിനായർ
ഇംസൈ അരസൻ 23-ാം പുലികേശിസംഗിലിമായൻ
യുഗനരേന്ദ്ര
എംടൻ-മകൻതിരുമലൈ
പേരരസ്സദാശിവം
വട്ടാരംബർമ്മയുടെ അച്ഛൻ
സുയേട്ചൈ എം.എൽ.എ
നെഞ്ചിരുക്കും വരെ
2007പോക്കിരിഷണ്മുഖവേൽ
താമിരഭരണിവെള്ളദുരൈ
മുനി
വിയാപാരിശാസ്ത്രജ്ഞൻ
പരട്ടൈ എൻകിര അഴക് സുന്ദരംഭായി
തിരുരംഗറായപ്പ
തൊട്ടാൽ പൂ മലരുംത്യാഗരാജൻ
മരുതമലൈ
തിരുതം
സത്തം പോടാതേയ്വിൻസന്റ് സെൽവകുമാർ
നം നാട്ആളവന്താർ
നെഞ്ചൈ തൊട്
ആഗ്ര (ചലച്ചിത്രം)കണ്ണൻ
വേൽവേലിന്റെ അച്ഛൻ
ഒൻപതു രൂപാ നോട്ട്ഹാജാഭായി
2008ഇന്ദിരലോകത്തിൽ നാ അഴകപ്പൻനാരദർ
കുരുവി (ചലച്ചിത്രം)രാജ്
പാണ്ടിസുന്ദരപാണ്ടി
കലൈപാണി
ആയുധം സെയ്‌വോം
പൊയ് സൊല്ല പോരോംബേബി
നേറ്റു ഇന്റു നാളൈ
ഏഗൻകാർത്തികേയൻ
എല്ലാം അവൻ സെയൽ
പഞ്ചാമൃതംരാജാറാം,
മാണിക്യം
2009കാതൽനാ സുമ്മ ഇല്ലൈജികെ
ഇന്ദ്ര വിഴാജോൺ കുമരമംഗലം
ഐന്താം പടൈഗുണശേഖരൻ
സൊല്ല സൊല്ല ഇനിക്കും
കുമരി പെണ്ണിൻ ഉള്ളത്തിലേ
2010ഇരുമ്പു കോട്ടൈ മുരട്ടു സിങ്കംകിഴക്ക് കട്ടൈ
കുട്ടി പിശാച്
മകനേ എൻ മരുമകനേ
സിങ്കംമഹാലിംഗം
മദ്രാസപട്ടണംഅയ്യാക്കണ്ണ്
വിരുന്താളി
രണ്ടു മുഖംശക്തി
വന്ദേമാതരം
നാനേ എന്നുൾ ഇല്ലൈ
നന്ദലാലലോറി ഡ്രൈവർ
ആട്ടനായകൻ
2011ഇളൈഞ്ജൻആരോഗ്യസാമി
പൊന്നാർ ശങ്കർമായവർ
ദൈവ തിരുമകൾബാഷിയം
ശങ്കരൻകോയിൽ
അടുത്തത്
ഒസ്തിനായകന്റെ അച്ഛൻ
ഉച്ചിത്തനൈ മുറന്താൽദൈവനായകം
മഹാരാജമഹാദേവൻ
2012വേട്ടൈDGP
ധോനിക്രിക്കറ്റ് കോച്ച്
മുപ്പൊഴുതും ഉൻ കർപ്പനൈകൾ
നന്ദ നന്ദിത
ശകുനി (ചലച്ചിത്രം)നെല്ലി സാമി
മുഗംമൂടിഗൗരവ്
താണ്ഡവംവീരകത്തി പിള്ള
2013ഡേവിഡ്ഫാദർ നോയൽ
സേട്ടൈസോമയജുലു
വിശ്വരൂപംനാസർ
ഗൗരവംസൗന്ദരപാണ്ഡ്യൻ
സിങ്കം 2മഹാലിംഗം
നേരംദണ്ഡപാണി
തലൈവാരത്നം
വണക്കം ചെന്നൈകേണൽ ബാലസുബ്രഹ്മണ്യം
ആൾ ഇൻആൾ അഴകുരാജപാതൈ രാമസ്വാമി
സുട്ട കഥൈതിരുമേനി
പിസ 2: ദ വില്ലമാർഷൽ പി ജോൺസ്
ബിരിയാണി (ചലച്ചിത്രം)വരദരാജൻ
എൻറെൻറും പുന്നഗൈശ്രീധർ
2014വീരം (ചലച്ചിത്രം)നല്ലശിവം
നിമിർന്തു നിൽഹരിചന്ദ്ര
കൂട്ടംJK
ഒരു കന്നിയും മൂന്ന് കളവാണികളുംഹിപ്പി ലഹിരി
കോച്ചഡൈയാൻറിഷികോദകൻ
സൈവംകതിരേശൻ
ഒരു ഊർല രണ്ടു രാജസെൽവ വിനായകം
കാവ്യ തലൈവൻശിവദാസ് സ്വാമികൾ
തിരുമണം എന്നും നിക്കാഹ്ഫെസ്റ്റിവലിൽ
യാൻരാജൻ
ജിഗർതന്താമുകിൽ
അപ്പുച്ചി ഗ്രാമം
2015എന്നൈ അറിന്താൽസത്യദേവിന്റെ അച്ഛൻ
ഉത്തമ വില്ലൻമുത്തരസൻ
36 വയതിനിലേരാജൻ
Yagavarayinum Naa Kaakkaകമ്മീഷണർ ബാലചന്ദർ
ബാഹുബലി: ദി ബിഗിനിംഗ്പിംഗലദേവൻ
ആവി കുമാർമഹേന്ദ്രൻ
ഇതു എന്ന മായംഅരുണിന്റെ അച്ഛൻ
തനി ഒരുവൻമുഖ്യമന്ത്രി
സവാലേ സമാലിസമുദ്രക്കനി
2016ഇരുതി സുറ്റ്റുപഞ്ച് പാണ്ഡ്യൻ
സാഗസംരവിയുടെ അച്ഛൻ
ജിൽ ജങ് ജക്ശിവാജിയുടെ അച്ഛൻ
കാലം
കോ 2കുമാര സ്വാമി
പൈസ
അർദ്ധനാരി
കബാലിതമിഴ്നേശൻ
തമിഴ്സെൽവനും തനിയാർ അഞ്ചാളുംസത്യമൂർത്തി
മുടിഞ്ചാ ഇവന പുടികമ്മീഷണർ ശരത് ചന്ദ്ര
മീണ്ടും ഒരു കാതൽ കഥൈഅബ്ദുൾ ഖാദർ
കുറ്റമേ ദണ്ടനൈ
ഇരു മുഖൻമാലിക്
തൊടരി
ആണ്ടവൻ കട്ടളൈമാസ്റ്റർ
ദേവിസ്പിരിറ്റ് പ്രീസ്റ്റ്
2017ബോഗൻചെഴിയാൻ
സിങ്കം 3മഹാലിംഗം
വൈഗൈ എക്സ്പ്രസ്മയിൽവാഹനൻ
കാവൻപോലീസ് കമ്മീഷണർ
8 Thottakkalപാണ്ടിയൻ
Baahubali 2: The Conclusionപിംഗലദേവൻ
7 നാൾകൾപീറ്റർ എസ്. കുമാർ
കൂട്ടത്തിൽ ഒരുത്തൻഗുണശീലൻ
മകളിൽ മറ്റ്റുംഗോദണ്ഡരാമൻ
കാ കാ കാഡോക്ടർ
നേനേ രാജു നേനേ മന്ത്രി
വല്ല ദേശം
തിട്ടി വാസൽ
2018കിണർ

തെലുഗു

[തിരുത്തുക]

മലയാളം

[തിരുത്തുക]

ഹിന്ദി

[തിരുത്തുക]

ഇംഗ്ലീഷ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nadigar Sangam elections 2015 : Results". Telangananewspaper.com. Retrieved 2015-10-19.
  2. "Nasser: a one-man industry". The Hindu. 2006-02-23. Archived from the original on 2013-10-23. Retrieved 2015-10-19.
  3. "Nasser — fearless and forthright". The Hindu. 2004-09-10. Archived from the original on 2004-09-27. Retrieved 2015-10-19.
  4. "Mr. Versatile". The Hindu. 2009-03-13. Archived from the original on 2009-03-17. Retrieved 2015-10-19.
  5. "Reviving an old connection". The Hindu. 2009-09-01. Archived from the original on 2013-10-23. Retrieved 2015-10-19.
  6. "A perfectionist to the core". The Hindu. 2007-08-04. Archived from the original on 2013-10-23. Retrieved 2015-10-19.
  7. 1 2 "Rediff On The Net, Movies: An interview with Tamil actor-director Nasser". Rediff.com. 1997-09-01. Retrieved 2015-10-19.
  8. "rediff.com, Movies: The Nasser Interview". Rediff.com. 2002-01-10. Retrieved 2015-10-19.
  9. "Actor's son makes his debut - Behindwoods.com - Tamil Movies News - Nasser Shiva Mariyadhai". Behindwoods.com. Retrieved 2015-10-19.
  10. "Nasser's son recovers following road accident - The Times of India". Timesofindia.indiatimes.com. 2014-05-24. Retrieved 2015-10-19.
  11. "Actor Nassar`s son to make his debut". Sify.com. 2014-01-28. Retrieved 2015-10-19.
  12. "Nassar directs, son debuts - The Times of India". Timesofindia.indiatimes.com. 2012-11-10. Retrieved 2015-10-19.
  13. "Nassar to play Sheryln Chopra-s father in Kamasutra 3d". timesofap.com. February 5, 2013. Archived from the original on 2013-02-08. Retrieved February 4, 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാസർ_(നടൻ)&oldid=3660654" എന്ന താളിൽനിന്ന് ശേഖരിച്ചത്