യഹ്‌യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യഹ് യാ നബിയുടെ ഖബറിടം, ഉമയ്യദ് മസ്ജിദ്, ദമസ്കസ്.

ഇസ്ലാമിലെ ഒരു പ്രവാചകനാണ് യഹ്‌യ നബി എന്ന യഹ് യ ബിൻ സക്കരിയ്യ (സക്കരിയ്യയുടെ മകനായ യഹ്‍യ). ക്രിസ്ത്യാനികൾക്കിടയിൽ ഇദ്ദേഹം സ്നാപക യോഹന്നാൻ എന്നറിയപ്പെടുന്നു. അറബികളായ ക്രിസ്ത്യാനികൾ യൂഹന്നാ എന്നും പടിഞ്ഞാറൻ‍ സുറിയാനിയിൽ യുഹാനോൻ‍ എന്നും കിഴക്കൻ‍ സുറിയാനിയിൽ യോഹനാൻ എന്നും വിളിക്കുന്നു. മലയാളത്തിൽയോഹന്നാൻ എന്നും ലത്തീനിൽ യോഹനൂസ് എന്നും ആംഗലേയ ഭാഷയിൽ ജോൺ (John) എന്നും ജർമനിൽ യോഹൻ (Johann) എന്നുമാണു് സമാനപ്രയോഗം.

ഖുർആനിലെ വിവരണമനുസരിച്ച് ഈസാ നബിയുടെ ( യേശുവിന്റെ ) മാതാവായ മറിയത്തിന്റെ സംരക്ഷണചുമതലയുണ്ടായിരുന്ന പണ്ഡിതനായ സക്കരിയ്യക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ധ്യയായിരിക്കുമ്പൊൾ തന്നെ ദൈവം സവിശേഷമായി നൽകിയ പുത്രനാണ് യഹ്‌യ[1] ഇദ്ദേഹത്തെ റോമൻ ഗവർണറായിരുന്ന ഹെറോദാ ആൻറ്റിപ്പാസ് വധിക്കുകയായിരുന്നു.

ക്രൈസ്തവ വീക്ഷണം[തിരുത്തുക]

പ്രധാന ലേഖനം: സ്നാപക യോഹന്നാൻ

ക്രിസ്തുമതത്തിൽ യേശുവിനു മുൻപുള്ള അവസാന പ്രവാചകനാണ് സ്നാപക യോഹന്നാൻ. യേശുവിനു വഴിയൊരുക്കാൻ വന്ന പ്രവാചകനായാണ് സ്നാപക യോഹന്നാനെ ബൈബിളിൽ പരാമർശിക്കുന്നത്. സ്നാപക യോഹന്നാനിൽ നിന്നുമാണ് യേശു ജ്ഞാനസ്നാനം സ്വീകരിച്ചത്.

അവലംബം[തിരുത്തുക]

  1. ഖുർ ആൻ 3:39
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=യഹ്‌യ&oldid=3601884" എന്ന താളിൽനിന്ന് ശേഖരിച്ചത്