മർയം (ഇസ്ലാം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മർയം ബിൻത് ഇംറാൻ
ഈസായും മർയമും ഒരു പേർഷ്യൻ ചിത്രീകരണം
കന്യക, വിശുദ്ധ, ത്വാഹിറ, സാജിദ, റാകിഅ, ഖാനിത്വ, 'സിദ്ധീഖ, ഇമ്രാൻ പുത്രി,മാതൃക വനിത, ഉന്നത, ഈസായുടെ അമ്മ, ചരിത്രത്തിൻറെ സൂക്ഷിപ്പുകാരി
ജനനംc. 20 B.C.E.
അൽ ഖുദ്സ്
മരണംc. 100 - 120 C.E.
അൽ ഖുദ്സ്
വണങ്ങുന്നത്എല്ലാ ഇസ്ലാം വിഭാഗങ്ങളും
പ്രധാന തീർത്ഥാടനകേന്ദ്രംമർയമിന്റെ ശവകുടീരം, കിദ്രോൺ താഴ്വര

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഖുർആനിൽ ഈസാ നബിയുടെ മാതാവാണ് മർയം (Mary)[1]. വളരെ ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത് [2]. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട ഏകവനിതയാണ് മർയം[3][4].

ഖുർആനിൽ ഇവരുടെ പേരിൽ ദൈർഘ്യമേറിയ ഒരു അധ്യായം തന്നെയുണ്ട്. ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ്. ഖുറാനിലെ വിവരണം അനുസരിച്ച് മർയം ഇമ്രാന്റെ മകളാണ്. ഹാറൂന്റെ സഹോദരി എന്ന് ജനങ്ങൾ മർയമിനെ അഭിസംബോധന ചെയ്തിരുന്നതായും ഖുറാൻ രേഖപ്പെടുത്തിയിരിക്കുന്നു. മർയമിന്റെ ജനനത്തെ കുറിച്ച് ഖുർആനിലെ വിവരണം ഇപ്രകാരമാണ് - മർയമിന്റെ അമ്മ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ഗർഭസ്ഥശിശുവിനെ ദൈവത്തിന് സമർപ്പിച്ചു. തന്റെ ഉദരത്തിൽ ഒരാൺകുഞ്ഞായിരിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ മർയം ജനിക്കുകയും മർയമിന്റെ അമ്മ തന്റെ നേർച്ച നിറവേറ്റാൻ മർയമിനെ ദേവാലയത്തിലേക്ക് അയക്കുകയും ചെയ്തു. പുരോഹിതനും ബന്ധുവുമായ സക്കറിയയുടെ സംരക്ഷണത്തിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ മർയം വളർന്നു.

ഖുർആനിൽ[തിരുത്തുക]

ഇംറാൻറെ ഭാര്യ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക: ) എൻറെ രക്ഷിതാവേ, എൻറെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു. ആകയാൽ എന്നിൽ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീർച്ചയായും നീ ( എല്ലാം ) കേൾക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എൻറെ രക്ഷിതാവേ, ഞാൻ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാൽ അല്ലാഹു അവൾ പ്രസവിച്ചതിനെപ്പറ്റി കൂടുതൽ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാൻ മർയം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചിൽ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ ശരണം പ്രാപിക്കുകയും ചെയ്യുന്നു. അങ്ങനെ അവളുടെ ( മർയമിൻറെ ) രക്ഷിതാവ്‌ അവളെ നല്ല നിലയിൽ സ്വീകരിക്കുകയും, നല്ല നിലയിൽ വളർത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവൻ സകരിയ്യായെ ഏൽപിക്കുകയും ചെയ്തു. മിഹ്‌റാബിൽ ( പ്രാർത്ഥനാവേദിയിൽ ) അവളുടെ അടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവൾ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ നൽകുന്നു.ഖ്വുരാൻ[ആലു ഇമ്രാൻ[3;35-37]]

അവലംബം[തിരുത്തുക]

  1. "യേശു ഖുർആനിൽ" (PDF). Archived from the original on 2012-07-10. Retrieved 2011-12-18.
  2. "യേശുവും മർയമും ബൈബിളിലും ഖുർആനിലും" (PDF). Archived from the original on 2011-08-29. Retrieved 2011-12-18.
  3. Esposito, John. What Everyone Needs to Know About Islam. New York: University Press, 2002. P31.
  4. "Mary" in Glasse, Cyril, Concise Encyclopedia of Islam. Stacey International, 3rd edition, 2008.
"https://ml.wikipedia.org/w/index.php?title=മർയം_(ഇസ്ലാം)&oldid=3975882" എന്ന താളിൽനിന്ന് ശേഖരിച്ചത്