മാർക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്കോസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാർക്കോസ് (വിവക്ഷകൾ) എന്ന താൾ കാണുക. മാർക്കോസ് (വിവക്ഷകൾ)

ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക പ്രവർത്തന ഘടകമാണ്‌ മാർക്കോസ് (MARCOS). മറൈൻ കമാൻഡോസ് എന്നതിന്റെ ചുരുക്കരൂപമാണ്‌ ഇത്. കരസേനയിലെ കരിമ്പൂച്ചകളുടെ (ബ്ലാക്ക് കാറ്റ്സ്)രീതിയിലുള്ള നാവിക കമാൻഡോസാണ്‌ ഇവർ. 1991 ലാണ് ഈ വിഭാഗം ആദ്യമായി പ്രവർത്തനക്ഷമമായത്. ഇന്ത്യൻ സായുധസേനകളിൽ സിഖുകാരല്ലാത്തവർക്കും താടി വയ്ക്കാൻ അനുവാദം ഉള്ള ഏക സേനാ ഘടകമാണ്‌ ഇത്. അതിനാൽ മാർക്കോസിന്‌ താടിക്കാരുടെ സൈന്യം (Bearded Army) എന്നും പേരുണ്ട്.

"https://ml.wikipedia.org/w/index.php?title=മാർക്കോസ്&oldid=1686617" എന്ന താളിൽനിന്നു ശേഖരിച്ചത്