മാറ്റിനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിനി
പോസ്റ്റർ
സംവിധാനംഅനീഷ് ഉപാസന
നിർമ്മാണംഎ.ഒ.പി.എൽ. എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്
കഥജ്യോതിഷ് ശങ്കർ
തിരക്കഥഅനിൽ നാരായണൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചന
  • ദീനനാഥ് പുത്തഞ്ചേരി
  • വിനു കൃഷ്ണൻ
ഛായാഗ്രഹണംപാപ്പിനു
ചിത്രസംയോജനംനിഖിൽ വേണു
സ്റ്റുഡിയോഎ.ഒ.പി.എൽ. എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്
വിതരണംഎ.ഒ.പി.എൽ. എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്
റിലീസിങ് തീയതി2012 ഡിസംബർ 13
രാജ്യംഇന്ത്യ
ഭാഷമലയാളം

അനീഷ് ഉപാസന സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാറ്റിനി. മൈഥിലി, മഖ്ബൂൽ സൽമാൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജ്യോതിഷ് ശങ്കറിന്റെ കഥയ്ക്ക് അനിൽ നാരായണൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. നിശ്ചലഛായാഗ്രാഹകനായ അനീഷ് ഉപാസനയുടെ ആദ്യ സംവിധാനസംരംഭമാണിത്. മമ്മൂട്ടിയുടെ അനന്തരവനായ മഖ്ബൂൽ സൽമാൻ ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ എ.ഒ.പി.എൽ. എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചത്.[1]

ഇതിവൃത്തം[തിരുത്തുക]

രണ്ടു വ്യക്തികളുടെ ചലച്ചിത്രരംഗത്തേക്കുള്ള യാത്രയും ഒരു വെള്ളിയാഴ്ചയിലെ മാറ്റിനി ഷോയിലൂടെ അവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

  • മൈഥിലി – സാവിത്രി
  • മഖ്ബൂൽ സൽമാൻ – നജീബ്
  • തലൈവാസൽ വിജയ് – മൂസാ ഹാജി
  • ലെന – ഗായത്രി
  • ഫാത്തിമ ബാബു – ഫാത്തിമ
  • വത്സല മേനോൻ – സാവിത്രിയുടെ മുത്തശ്ശി
  • ശശി കലിംഗ – ഗോപി
  • നിഷ സാരംഗ് – ജയശ്രീ
  • നിത പ്രോമി – ലത
  • സുനിൽ സുഖദ – ചെട്ട്യാർ
  • ദിനേശ് നായർ – സെൽവൻ
  • ഗോലാപകൃഷ്ണൻ – വിജയ്
  • സോംദേവ് – സംവിധായകൻ
  • അജയ് ഗോപിനാഥ് – നിർമ്മാതാവ്
  • സജി സോപാനം – പ്രൊഡക്ഷൻ കൺട്രോളർ കുമാർ
  • ധന്യ – ടി.വി. അവതാരക
  • രജനി – വനിത കമ്മീഷൻ ഓമന
  • ശിവകുമാർ കാങ്കോൽ – സംവിധായകൻ കണ്ണൻ പിണ്ടിമന
  • ബാലൻ – വക്കീൽ
  • സജു ചെറിയാൻ – ഫിലിപ്പ് വടക്കൻ
  • മെഹ്‌മൂദ് കാലിക്കറ്റ് – കുമാരൻ
  • ഐന – സാവിത്രിയുടെ മകൾ
  • ഈവ – ഗായത്രിയുടെ മകൾ
  • ശബരി – മണി
  • പ്രദീപ് കോട്ടയം – ഫ്ലാറ്റ് ഉടമ
  • ജെയിംസ് കൊട്ടാരം – ഉസ്മാൻ
  • ഗോപു കേശവ് – നിർമ്മാതാവ്
  • ഗണേഷ് ജി. മേനോൻ – ലോഡ്ജിലെ ജോലിക്കാരൻ
  • ശ്രീകാന്ത് ഭാസി – തീയറ്റർ ഉടമ
  • രതീഷ് ഉമ്മർ – ഫിലിം റെപ്രസെന്റേറ്റീവ്
  • കിരൺ രാജ് – നടൻ
  • ശില്പ ശിവസാദ് – കോൺസ്റ്റബിൾ
  • മധു – രാഘവൻ
  • ഗിരീഷ് പള്ളിയിൽ – ടോണി
  • ജോയ് – ഉണ്ണിയേട്ടൻ
  • അനിൽ ദേവ് – ഗണേഷ്
  • കണ്ണൻ – നൃത്താധ്യാപകൻ

സംഗീതം[തിരുത്തുക]

രതീഷ് വേഗയും ബോളിവുഡ് സംഗീതസംവിധായകനായ ആനന്ദ് രാജ് ആനന്ദുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. വിനു കൃഷ്ണൻ എഴുതി, മൈഥിലി അവതരിപ്പിച്ച ഐറ്റം നൃത്തം ചിത്രീകരിച്ച "അയലത്തെ വീട്ടിലെ" എന്ന ഗാനത്തിന്റെ സംഗീതസംവിധാനമാണ് ആനന്ദ് നിർവ്വഹിച്ചത്. പ്രസ്തുത ഗാനരംഗം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് രണ്ടാഴ്ചയ്ക്കകം നാലരലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു.[2] ഗിരീഷ് പുത്തഞ്ചേരിയുടെ മകനായ ദീനനാഥ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ മറ്റു രണ്ട് ഗാനങ്ങൾ എഴുതിയത്. നടിയായ കാവ്യ മാധവൻ "മൗനമായ് മനസ്സിൽ" എന്ന ഗാനത്തിലൂടെ ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറി. യൂണിവേഴ്സൽ മ്യൂസിക്കാണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്.

ഗാനങ്ങൾ
# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "അയലത്തെ വീട്ടിലെ"  വിനു കൃഷ്ണൻആനന്ദ് രാജ് ആനന്ദ്രശ്മി സതീഷ് 3:58
2. "അറബിപ്പൊന്നിൻ"  ദീനനാഥ് പുത്തഞ്ചേരിരതീഷ് വേഗതുളസി യതീന്ദ്രൻ 4:03
3. "മൗനമായ് മനസ്സിൽ"  ദീനനാഥ് പുത്തഞ്ചേരിരതീഷ് വേഗകാവ്യ മാധവൻ 3:52

അവലംബം[തിരുത്തുക]

  1. ""AOPL presents Maqbool Salman"". Archived from the original on 2012-11-28. Retrieved 2012-12-31.
  2. അജിത്ത് ബാബു (2012 നവംബർ 22). "മാറ്റിനിയിലെ മൈഥിലി കൊതിപ്പിയ്ക്കുന്നു". വൺഇന്ത്യ മലയാളം. Retrieved 2012 ഡിസംബർ 31. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാറ്റിനി_(ചലച്ചിത്രം)&oldid=3910059" എന്ന താളിൽനിന്ന് ശേഖരിച്ചത്