മഴക്കാല രോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഴക്കാലത്ത് ഉണ്ടാകുന്ന വെളളം കെട്ടിനിക്കലും ,കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും മഴക്കാലാരോഗങ്ങൾക്ക് ഒരു പ്രധാന കാരണം ആകുന്നു. ഓടകളിലും അഴുക്കുചാലുകളിലും കെട്ടിനിൽക്കുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകുന്നതിനും ഇടയാകുന്നു.

ഇപ്പോൾ കണ്ടുവരുന്ന പ്രധാനരോഗങ്ങളാൺ കോളറ ,മലമ്പനി ,മന്ത് ,ഡെങ്കിപ്പനി ,ചിക്കൻ ഗുനിയ മുതലായവ.മഴക്കാലങ്ങളിൽ ശുചിത്വമില്ലായ്മയും പരിസരമലിനീകരണവും മൂലമാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് .ഇവമൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണമാൺ ച്ഛർദ്ദി ,പനി ,തലവേദന ,വയറുവേദന എന്നിവ. മുകളിൽ പറഞ്ഞ രോഗങ്ങൾ കൊതുകുകൾ,ഈച്ച ,ചെറുപ്രാണികൾ വെള്ളത്തിൽ നിന്നുമാണ് പ്രധാനമായും പകരുന്നത് .ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് കൊതുകുകൾ വഴിയും,വായു വഴിയും രോഗം പകരാം മാത്രമല്ല ഈച്ച മുതലായ ചെറുപ്രാണികൾ വഴി ഭക്ഷണപദാർത്ഥങ്ങളിലൂടെയും പകരാം.

മുകളിൽ പറഞ്ഞ രോഗങ്ങൾ പൂർണമായൊ അല്ലെങ്കിൽ ഒരു പരിതി വരെയോ തടയാം അതിനായി കൊതുകുകൾക്ക് അനുകൂലമായ അന്തരീക്ഷം അതായത് അവയുടെ പെറ്റുപെരുകലിനു കാരണമായ വെള്ളം കെട്ടിനിൽക്കുന്നത്‌ ഒഴുകിപ്പോകും തക്ക വിധത്തിൽ ക്രമീകരിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

ഇത്തരം രോഗങ്ങളുടെ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ സമീപിച്ച് അനുയോജ്യമായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഇത്തരം മഴക്കാലാരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മരുന്നുകൾ പഞ്ചായത്തുകളിൽ ലഭ്യമാണ്. അൽപ്പം ശ്രദ്ധിച്ചാൽ മഴക്കാല രോഗങ്ങളിൽ നിന്നു രക്ഷ നേടാവുന്നതേ ഉള്ളു. ഇതിനായി നമുക്കുതന്നെ മുൻകരുതലുകൾ എടുക്കാം [1]

  1. Monsoon Diseases
"https://ml.wikipedia.org/w/index.php?title=മഴക്കാല_രോഗങ്ങൾ&oldid=2621327" എന്ന താളിൽനിന്ന് ശേഖരിച്ചത്