വെസ്റ്റ്‌ നൈൽ പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ്റ്റ്‌ നൈൽ പനി
വെസ്റ്റ്‌ നൈൽ വൈറസ്
സ്പെഷ്യാലിറ്റിപകർച്ചാരോഗം
ലക്ഷണങ്ങൾപനി, തലവേദന, ഛർദ്ദി
സങ്കീർണതമസ്തിഷ്ക ജ്വരം, മെനിഞ്ചൈറ്റിസ്
കാരണങ്ങൾവെസ്റ്റ്‌ നൈൽ വൈറസ്
ഡയഗ്നോസ്റ്റിക് രീതിരക്തപരിശോധന
പ്രതിരോധംകൊതുക് നശീകര​ണം,

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്[1].

രോഗകാരണം[തിരുത്തുക]

വെസ്റ്റ് നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്[2].

രോഗപ്പകർച്ച[തിരുത്തുക]

അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.[1]

രോഗലക്ഷണങ്ങൾ[തിരുത്തുക]

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം.

രോഗപ്രതിരോധവും ചികിൽസയും[തിരുത്തുക]

വെസ്റ്റ്‌ നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല .[1] . പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് വഴിയാണ് വെസ്റ്റ് നൈൽ പനി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.

വെസ്റ്റ് നൈൽ പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകൾ മലിന ജലത്തിലാണ് വളരുന്നതിനാൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും പ്രാധാന്യം നൽകുക. ഇതോടൊപ്പം ഓടകൾ, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുക. പകരാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. [3]

കേരളത്തിൽ[തിരുത്തുക]

2011 ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ച് മാസത്തിൽ വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു[4]

അവലംബം[തിരുത്തുക]

Malayalam

  1. 1.0 1.1 1.2 "General Questions About West Nile Virus". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 19 October 2017. Archived from the original on 26 October 2017. Retrieved 26 October 2017.
  2. Smithburn KC, Hughes TP, Burke AW, Paul JH (June 1940). "A Neurotropic Virus Isolated from the Blood of a Native of Uganda". Am. J. Trop. Med. 20 (1): 471–92.
  3. "ജപ്പാൻ ജ്വരം തടയാനുള്ള വാക്സിൻ ലഭ്യമാക്കും വെസ്റ്റ് നൈൽ: മലപ്പുറത്ത് അതീവ ജാഗ്രത" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-15.
  4. https://www.manoramaonline.com/news/latest-news/2019/03/18/west-nile-virus-disease-six-year-old-boy-dead-in-malappuram.html]|മലപ്പുറത്ത് വെസ്‌റ്റ് നൈൽ വൈറസ് ബാധ
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്‌_നൈൽ_പനി&oldid=3811534" എന്ന താളിൽനിന്ന് ശേഖരിച്ചത്