ജപ്പാൻ ജ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാൻ ജ്വരം
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease
ICD-10 A83.0
ICD-9-CM 062.0
DiseasesDB 7036
eMedicine med/3158
MeSH D004672
ജപ്പാൻ ജ്വരം
Virus classification
ഗ്രൂപ്പ്: Group IV ((+)ssRNA)
കുടുംബം: ഫ്ലാവിവൈരിടെ
ജനുസ്സ്: ഫ്ലാവിവൈറസ്]]
വർഗ്ഗം: ''ജപ്പാനീസ് എന്സെഫാലിടിസ് വൈറസ് ''

തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ് ( Japanese encephalitis). ഇത് ഒരു ജന്തുജന്യരോഗം ( Zoonosis) ആണ്.

രോഗ ലക്ഷണങ്ങൾ[തിരുത്തുക]

ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർഛിച്ചാൽ മരണവും സംഭവിക്കാം.

പ്രശ്നം[തിരുത്തുക]

Disability-adjusted life year for Japanese encephalitis per 100,000 inhabitants in 2002.
  no data
  less than 1
  1-5
  5-10
  10-15
  15-20
  20-25
  25-30
  30-35
  35-40
  40-45
  45-50
  more than 50
ജപ്പാൻ ജ്വര ബാധിത പ്രദേശങ്ങൾ (മഞ്ഞ നിറത്തിൽ)

ലോകമെമ്പാടുമായി പ്രതിവർഷം 50,000 പേർ രോഗബാധിതർ ആകുന്നു. ഇതിൽ 10 ,000 പേർ മരിക്കുന്നു, 15,000 പേർക്ക് അംഗവൈകല്യവും. രോഗം ഇന്ത്യ, ചൈന തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്. രോഗബാധിതരിൽ 85% പേർ കുട്ടികളാണ്. മരണവും ഇവരിലാണ് അധികം. 2003 മുതൽ 2010 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 1700 മുതൽ 5000ത്തോളം പേർക്ക് ഓരോ വർഷവും ഈ രോഗം വരുന്നതായും ഏതാണ്ട് 350 മുതൽ 1000 പേർ വരെ മരണമടയുന്നതായും കാണുന്നുണ്ട്. ഇന്ത്യൻ സംസ്ഥാനം ആയ ഉത്തർ പ്രദേശിലും, ഗംഗാ സമതലത്തിലുമായി 500 മരണങ്ങൾ 2011ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആർബോ വൈറസുകൾ[തിരുത്തുക]

ഫ്ലാവി വൈറസ് ഗ്രൂപ്പ് ബി (Flavi virus group B) യിൽപ്പെട്ട ആർബോ വൈറസാണ് (Arthropod borne virus) രോഗാണു. കൊതുകു കടിയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലുമുതൽ 15 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തു വരുന്നു. ജലപക്ഷികളിലും,പന്നികളിലും, കന്നുകാലികളിലും മറ്റുമായി ജപ്പാൻ ജ്വരത്തിൻറെ വൈറസുകൾ പ്രകൃതിയിൽ നിലനിന്നു പോരുന്നു. ദേശാടന പക്ഷികളും ഈ വൈറസ് വാഹകരാണ്. മനുഷ്യരിൽ ജപ്പാൻ ജ്വരം വൈറസുകൾ അധികസമയം നിലനിൽക്കില്ല അതിനാൽ ഒരാളിൽ നിന്നു നേരിട്ട് കൊതുകു വഴി മറ്റൊരാളിലേക്കു വൈറസുകൾ പകരാൻ സാധ്യത കുറവാണ്. വൈറസ് വാഹികളായ ജീവികളും ഇടനിലക്കാരായി പ്രത്യേക ഇനം കൊതുകുകളുടെ സാന്നിധ്യവും ഈ രോഗം മഹാമാരിയായി (epidemic) പൊട്ടിപ്പുറപ്പെടാൻ വഴിയൊരുക്കുന്നു..

രോഗം പരത്തുന്ന കൊതുകുകൾ[തിരുത്തുക]

ക്യൂലക്സ് ജനുസിൽപ്പെട്ട ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ് (Culex tritaeniorhynchus) , ക്യൂലിക്സ് വിഷ്ണുയി (Culex vishnui), ക്യൂലക്സ് സ്യൂഡോവിഷ്ണുയി( Culex Pseudovishnui), ക്യൂലക്സ് ജെലിദസ് (Culex gelidus) എന്നീ നാലിനം കൊതുകുകളാണ് ഈ രോഗാണുവിൻറെ പ്രധാന വാഹകർ (Vectors ). അനോഫെലിസ് (Anopheles), മൻസോണിയ (Mansonia) ജനുസ്സിലെ ചില കൊതുകുകളിൽ നിന്നും ജപ്പാൻ ജ്വരത്തിൻറെ വൈറസുകളെ വേർതിരിച്ചെടുത്തിട്ടുണ്ട്.

ചികിത്സ[തിരുത്തുക]

ജപ്പാൻ ജ്വരത്തിൻറെ വൈറസുകളെ നശിപ്പിക്കാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാനാകും. രോഗിക്കു പൂർണമായ വിശ്രമം, വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമം, ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നൽകൽ, പ്രത്യേക പരിചരണം തുടങ്ങിയവ നൽകണം.

വാക്സിനേഷൻ[തിരുത്തുക]

ജപ്പാൻ ജ്വരത്തിനെതിരേ പ്രതിരോധ വാക്സിൻ ലഭ്യമാണ്.

നിയന്ത്രണം[തിരുത്തുക]

  • വാക്സിനേഷൻ, വ്യക്തിഗത സുരക്ഷ, ആരോഗ്യ വിദ്യാഭ്യാസം എന്നിവ ശക്ത്തിപ്പെടുത്തുക
  • കൊതുകു നിയന്ത്രണം
  • പന്നികളുടെയും ജലപക്ഷികളുടെയും നിരീക്ഷണവും നിയന്ത്രണവും
  • എല്ലാത്തിനുമുപരി ശരിയായ രോഗനിരീക്ഷണം.

രോഗ വ്യാപനം[തിരുത്തുക]

2011 ഒക്ടോബർ 21 ലെ റിപ്പോർട്ട്‌ അനുസരിച്ച്, ഈ വർഷത്തെ മൺസൂണിന് ശേഷമുണ്ടായ രോഗ വ്യാപനത്താൽ, ഉത്തർപ്രദേശിലെ ഘോരക്പൂരിലും സമീപ ജില്ലകളിലുമായി 460 മരണം ഉണ്ടായി. ചേരി പ്രദേശങ്ങളിലെ കുട്ടികളാണ് മരിച്ചവരിൽ കൂടുതലും[1]

അവലംബം:

Textbook of Preventive and Social medicine, By K park. 19th ed, Bhanot Publictions, Jabalpur

  1. .http://www.bbc.co.uk/news/world-south-asia-15405420
"https://ml.wikipedia.org/w/index.php?title=ജപ്പാൻ_ജ്വരം&oldid=1713816" എന്ന താളിൽനിന്നു ശേഖരിച്ചത്