എലിപ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Leptospirosis
Leptospirosis darkfield.jpg
ലെപ്ടോസ്പൈറ 200 X ഇരുണ്ട-പ്രതല സൂക്ഷ്മ ദര്ശിനി dark-field microscope
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease[*]
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 A27
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 100
മെ.മനു.പാ കോഡ് 607948
രോഗവിവരസംഗ്രഹ കോഡ് 7403
മെഡ്‌ലൈൻ പ്ലസ് 001376
ഇ-മെഡിസിൻ med/1283 emerg/856 ped/1298
Patient UK എലിപ്പനി
വൈദ്യവിഷയശീർഷക കോഡ് C01.252.400.511

ലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. (ഇംഗ്ലീഷിൽ Leptospirosis, Weil's disease Weil's syndrome, canicola fever, cane field fever, nanukayami fever, 7-day fever, Rat Catcher's Yellows, Fort Bragg fever, Pretibial fever എന്നീ പേരുകളിലും അറിയപ്പെടുന്നു[1]).പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്.' പക്ഷേ മനുഷ്യരിൽ മാത്രമാണ് രോഗ ബാധ പ്രകടമാകുന്നത്. റാറ്റ് ഫിവറും ( Rat fever), റാറ്റ് ബൈറ്റ് ഫിവറും (Rat bite fever) എലിപ്പനി അല്ല. അവ വ്യത്യസ്തമായ രോഗങ്ങളാണ് .

രോഗകാരി[തിരുത്തുക]

ലെപ്ടോസ്പൈറ ഇന്റെറോഗാൻസ് (Leptospira interrogans) ആണ് രോഗകാരി(Agent). നീളം 5-15 നാനോമൈക്രോൺ , വണ്ണം 0.1 - 0.2 നാനോമൈക്രോൺ. രണ്ടറ്റത്തും കൊളുത്തും ഉണ്ട്. ഇവയെ കാണുവാൻ ഇരുണ്ട-പ്രതല സൂക്ഷ്മ ദര്ശിനിയും (Dark -field microscope), വെള്ളി നിറം പിടിപ്പിക്കലും (Silver staining) ആവശ്യമാണ്‌. ലോകമെമ്പാടുമായി ഇവയിൽത്തന്നെ 23 സീറോ-ഗ്രൂപ്സും (Sero -ഗ്രൂപ്സ്) 220 സീറോവേര്സ് (Serovers) തരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗ ചരിത്രം[തിരുത്തുക]

1886ൽ, അഡോൾഫ് വെയിൽ (Adolf Weil) എന്ന ഭിഷഗ്വരൻ , പ്ലീഹ വീക്കം(splenomegaly),മഞ്ഞപ്പിത്തം(jaundice ), വൃക്ക നാശം(nephritis) എന്നീ ലക്ഷണങ്ങളോട് കൂടിയ രോഗം വേർതിരിച്ചറിഞ്ഞു. മരിച്ച രോഗിയുടെ വൃക്കയിൽ നിന്നും 1907ൽ ലെപ്ടോസ്പിറയെ കണ്ടെത്തി.[2] 1908 ൽ, ഇനാദോ (Inado) ഇട്ടോ (Ito) എന്നിവർ എലിപ്പനിക്കു കാരണം ലെപ്ടോസ്പിറ ആണെന്ന് സ്ഥിരീകരിച്ചു. [3] 1916ൽ രോഗാണുവിനെ എലികളിൽ കണ്ടെത്തി. [4]

രോഗപ്പകർച്ചയും പ്രത്യാഘാതവും[തിരുത്തുക]

രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . രോഗം ബാധിച്ച കരണ്ട് തിന്നികൾ (രോടെന്റ്സ്) ആയുഷ്ക്കാലമാത്രയും രോഗാണു വാഹകർ (Carriers ) ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്ടോസ്പൈറ അനുകൂല സാഹചര്യങ്ങളിൽ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ , കണ്ണ്, മൂക്ക് , വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. ഏത് സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകൾ അധീകരിക്കുന്നതിനാൽ രോഗ ബാധ കൂടുന്നു. ഏത് പ്രായക്കാർക്കും രോഗ ബാധ ഉണ്ടാകാം. എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.

ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം.

രോഗലക്ഷണങ്ങൾ[തിരുത്തുക]

ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.

 • ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ.
 • ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.
 • കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
 • തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
 • ശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ്‌ ഉണ്ടാകുന്നത്

8-9 ദിവസമാകുമ്പോൾ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടും. രണ്ടാം ഘട്ടത്തിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ , മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള മരണ സാധ്യത 60-70ശതമാനമാണ്.

പരിശോധന[തിരുത്തുക]

ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാകും. പലരോഗങ്ങളുടേയും ലക്ഷണങ്ങൾ ഉള്ളതിനാൽ രക്തം, മൂത്രം, രക്തത്തിൽ നിന്നും വേർതിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുന്നതിന്‌ കഴിയുകയുള്ളൂ. എലിപ്പനി പെട്ടെന്ന് കണ്ടുപിടിക്കുന്നതിന്‌ ഏറ്റവും കൂടുതൽ ചെയ്യുന്നതു സിറം ( PCR : Polymerase chain reaction ) പരിശോധനയാണ്‌.

ചികിത്സ[തിരുത്തുക]

പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്. തൊഴിൽ, ജീവിത ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകരമാവും. ഏറ്റവും ഫലപ്രദമായ മരുന്ന് പെൻസിലിൻ(Penicillin) ആണ്.. ടെട്രാസൈക്ളിനും( Tetracycline ) ഡോക്സിസൈക്ളിനും (Doxycycline ) ഫലപ്രദമാണ്. .

രോഗപ്രതിരോധം[തിരുത്തുക]

 1. എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. എലി വിഷം , എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക..
 2. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക
 3. മലിന ജലം വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാകുക
 4. മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക
 5. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക
 6. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക.
 7. രോഗ സാദ്ധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ, ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ മുൻകൂട്ടി സ്വീകരിക്കുക.
 8. കുറഞ്ഞത്‌ ഒരു മിനിട്ടെങ്കിലും വെട്ടിതിളച്ച വെള്ളം മാത്രം കുടിക്കുക ( സമുദ്ര നിരപ്പിലാണ് ഒരു മിനിട്ട്, ഓരോ 1000 അടി വർധനക്കും ഓരോ മിനിട്ട് സമയം കൂടി കൂടി വെള്ളം വെട്ടിത്തിളച്ചെങ്കിൽ മാത്രമേ വെള്ളത്തിൽകൂടി പകരുന്ന രോഗാണുക്കൾ നശിക്കൂ).
 9. ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.. ഈച്ച ഈ അണുവിനെ സംക്രമിപ്പിക്കാം..
 10. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ ഇല്ലാതാക്കാം.

വാക്സിനേഷൻ[തിരുത്തുക]

വാക്സീനുകൾ ലഭ്യമാണ്. പക്ഷേ ഓരോ സീറോ ഇനത്തിനും വേറെ വേറെ വാക്സിൻ വേണ്ടി വരും.

അവലംബം[തിരുത്തുക]

 • കേരള ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകം.:"ഫോർ പ്ലസ്‌ തീവ്ര യജ്ഞം -2010"
 • Park's Text book of Preventive and Social മേടിസിനെ 19th ed , by K Park, Ed 2009, Bhanot, Jabalpur.
 • Guidelines of US Environmental Protection Agency for Water treatment .
 1. James, William D.; Berger, Timothy G.; et al. (2006). Andrews' Diseases of the Skin: clinical Dermatology. Saunders Elsevier. ഐ.എസ്.ബി.എൻ. 0-7216-2921-0. 
 2. Stimson, AM (1907). "Note on an organism found in yellow-fever tissue". Public Health Reports 22: 541. 
 3. Inada R, Ito Y (1908). "A report of the discovery of the causal organism (a new species of spirocheta) of Weil's disease". Tokyo Ijishinshi 1915: 351–60. 
 4. Inanda R, Ido Y, Hoke R, Kaneko R, Ito H (1916). "The Etiology, Mode of Infection and Specific Therapy of Weil's Disease". J Exper Med 23 (3): 377. ഡി.ഒ.ഐ.:10.1084/jem.23.3.377. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിപ്പനി&oldid=2281232" എന്ന താളിൽനിന്നു ശേഖരിച്ചത്