മനോധർമ്മസംഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഗീത കച്ചേരിയിൽ അപ്പപ്പോൾ അവരവരുടെ മനോധർമ്മമനുസരിച്ച് താളനിബന്ധനകളിൽ നിന്നും മറ്റു സംഗീത നിയമങ്ങളിൽനിന്നും വ്യതിചലിക്കാത്ത രീതിയിൽ പാടുന്നതിനാണ് മനോധർമ്മസംഗീതം എന്നുപറയുന്നത്. അസാമാന്യ പരിജ്ഞാനമുള്ളവർക്കു മാത്രമേ മനോധർമ്മസംഗീതം വിജയകരമായി ആലപിക്കുവാൻ സാധിക്കുകയുള്ളൂ. രാഗം.....താനം.....പല്ലവി പാടുന്നതും, അതിൽ തന്നെ സ്വന്തമായി സാഹിത്യരചനചെയ്തു പല്ലവി പാടുന്നതും, രാഗങ്ങൾ ആലപിക്കുന്നതും, സ്വരങ്ങൾ പാടുന്നതും, നിരവൽ ചെയ്യുന്നതും എല്ലാം മനോധർമ്മസംഗീതം ആണ്. [1]

രാഗം.....താനം.....പല്ലവി[തിരുത്തുക]

കർണ്ണാടക സംഗീതത്തിൽ അതിപ്രാധാന്യമർഹിക്കുന്നതും സംഗീത കച്ചേരികളിൽ മുഖ്യമായിട്ടുള്ളതും മനോധർമ്മസംഗീതത്തിൽപ്പെട്ടതുമായ ഒരിനമാണ് രാഗം.....താനം.....പല്ലവി. ഇത് മൂന്നുവിഭാഗങ്ങളടങ്ങിയ ഒരിനമാണ്. ഒരേ രാഗത്തെ തന്നെ മൂന്നു തരത്തിൽ അതായത് രാഗത്തിലും, താനത്തിലും, പല്ലവിയിലും പാടുന്നതാണിത്. ആദ്യം രാഗാലാപന. പിന്നെ ആ രാഗത്തിൽ ചില നിശ്ചിതകാല പ്രമാണത്തോടും വായ്താരിയോടും കൂടി താളനിബന്ധമല്ലാത്ത താനം, അതിനുശേഷം അതേരാഗത്തിൽ താളനിബന്ധമായ പല്ലവി....ഇങ്ങനെയാണ് പാടുന്ന ക്രമം. മേജർരാഗങ്ങളിലാണ് മനോധർമ്മസംഗീതം പാടുന്നത്. തോഡി, സാവേരി, ഭൈരവി, മോഹനം, കാംബോജി, കല്യാണി തുടങ്ങിയവ മേജർരാഗങ്ങളാണ്. സാധാരണയായി അപൂർവ്വരാഗങ്ങളിലൊന്നും രാഗം.....താനം.....പല്ലവി പാടാറില്ല.

രാഗാലാപന[തിരുത്തുക]

സംഗ്രഹ ആലാപന[തിരുത്തുക]

സമ്പൂർണ്ണ ആലാപന[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=മനോധർമ്മസംഗീതം&oldid=3115744" എന്ന താളിൽനിന്ന് ശേഖരിച്ചത്