Jump to content

സ്വരജതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടക സംഗീതത്തിലെ ഒരു സംഗീതസൃഷ്ടിയാണ് സ്വരജതി. വർണ്ണങ്ങൾ അഭ്യസിക്കുന്നതിനു മുൻപ് സഹായകമാകുന്ന സംഗീതസൃഷ്ടികളാണിവ.

പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ് സ്വരജതിയുടെ ഭാഗങ്ങൾ. ബിലഹരി, ഹംസധ്വനി, കല്യാണി, കമാസ് തുടങ്ങിയ രാഗങ്ങളിൽ സ്വരജതികൾ രചിക്കപ്പെട്ടിട്ടുണ്ട്.[1] കർണ്ണാടക സംഗീത പഠനത്തിൽ സ്വരാവലി, ജണ്ഡവരിശകൾ, അലങ്കാരങ്ങൾ, ഗീതങ്ങൾ തുടങ്ങിയവ പഠിച്ചതിനുശേഷമാണ് സ്വരജതികൾ അഭ്യസിക്കുന്നത്. സ്വരജതികളിലെ സാഹിത്യങ്ങളുടെ ഉള്ളടക്കം ഭക്തി, വീരാരാധന, ശൃംഗാരം എന്നിവയായിരിക്കും. ശ്യാമശാസ്ത്രികൾ, സ്വാതി തിരുനാൾ, വാലാജപ്പേട്ട കൃഷ്ണസ്വാമി ഭാഗവതർ തുടങ്ങിയവർ സ്വരജതികൾ രചിച്ചിട്ടുണ്ട്.[2]

പ്രശസ്തമായ സ്വരജതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Royal Carpet: Glossary of Carnatic Terms S". 20 March 2009.
  2. എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 137. ISBN 9788176389440.
"https://ml.wikipedia.org/w/index.php?title=സ്വരജതി&oldid=2690988" എന്ന താളിൽനിന്ന് ശേഖരിച്ചത്