മദർബോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മദർബോർഡ്
ഒരു ആധുനിക മദർബോഡിന്റെ ചിത്രം. പല ഇൻപുട്ട് ഔട്ട്പുട്ട് മാർഗ്ഗങ്ങളും പല എക്സ്പാൻഷൻ സ്ലോട്ടുകളും ഈ മദർബോഡ് പിന്താങ്ങുന്നു

കമ്പ്യൂട്ടർ പോലുള്ള സങ്കീർണ്ണങ്ങളായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന ഘടകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യത്യസ്ത സർക്ക്യൂട്ടുകൾ അടങ്ങിയ ഒരു പ്രിന്റഡ് സർക്യൂട്ട് ബോർഡാണ് (P.C.B) മദർബോഡ്. ഇതിനെ മെയിൻ ബോഡ് എന്നും വിളിക്കാറുണ്ട്.

പേഴ്സനൽ കമ്പ്യൂട്ടറിന്റെ മദർബോഡ്[തിരുത്തുക]

മദർബോഡിൽ കെയിസിനകത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങൾ ബന്ധിപ്പിക്കുന്ന ഭാഗങ്ങളാണ് റാം, പ്രോസ്സസർ, സി.പി.യു. ഫാൻ, ഹാർഡ് ഡിസ്ക്ക് അല്ലെങ്കിൽ സി.ഡി ഘടിപ്പിക്കുന്ന ഐ.ഡി.ഇ അല്ലെങ്കിൽ സാറ്റ പോർട്ട്, ഫ്ലോപ്പി ഡ്രൈവ്, യു.എസ്.ബി കണക്ടർ, പവർ സ്വിച്ച് കണക്ടർ, റീസെറ്റ് സ്വിച്ച് കണക്ടർ, ഹാർഡ് ഡിസ്ക്ക് എൽ.ഇ.ഡി കണക്ടർ,പവർ എൽ.ഇ.ഡി, സിസ്റ്റം സ്പിക്കർ,പവർ,എ.ജി.പി സ്ലോട്ട്,പി.സി.ഐ സ്ലോട്ട്,പി.സി.ഐ എക്സ്പ്രസ്സ്,സി.ഡി ഇൻ പോർട്ട്, തുടങ്ങിയവ . മദർബോഡിൽ കെയിസിനു പുറത്തുനിന്നും ഘടിപ്പിക്കുന്ന ഘടകങ്ങൾക്കുള്ള ഭാഗമാണ് കീബോഡ് പോർട്ട്, മൌസ്,കോംപോർട്ട്,എൽ.പി.ടി,വി.ജി.എ,യു.എസ്.ബി,ലാൻ,ശബ്ദം തുടങ്ങിയവ.മദർബോഡിൽ സമയവും തിയ്യതിയും മറ്റും ഓർമ്മിച്ചു വെക്കാൻ ഒരു ബാറ്ററി കണക്ട് ചെയ്തിട്ടുണ്ടാവും. ഇതൊരു ലിഥിയം ബാറ്ററിയാണ്.കെയിസിൻറെ മുൻഭാകത്തേക്കുള്ള സൌണ്ട്, യു.എസ്.ബി എന്നിവ ബന്ധിപ്പിക്കലും മദർബോഡിൽ നിന്നു തന്നെയാണ്.

സെൻഡ്രൽ ഇലക്ട്രോണിക് കോം‌പ്ലക്സ്[തിരുത്തുക]

പേര്സണൽ കമ്പ്യൂട്ടറിലെ മദർബോർഡിനു സമാനമായ ഘടകത്തിന് ഐ.ബി.എം. ന്റെ മെയിൻഫ്രെയിം മുതലായ ശേഷികൂടിയ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന പദമാണ് സെണ്ട്രൽ ഇലക്ട്രോണിക് കോംപ്ലക്സ്. കമ്പ്യൂട്ടറിലെ പ്രൊസസ്സർ കാർഡുകൾ, മെമ്മറി കാർഡുകൾ, ഇൻപുട്ട് ഔട്ട്‌പുട്ട് കണ്ട്രോളറുകൾ, കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതും നിലനിർത്തുന്നതുമായ എംബഡഡ് കമ്പ്യൂട്ടറുകൾ മുതലായവ കെക് എന്നറിയപ്പെടുന്ന ഇതിൽ സ്ഥിതി ചെയ്യുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-29.
"https://ml.wikipedia.org/w/index.php?title=മദർബോഡ്&oldid=3640131" എന്ന താളിൽനിന്ന് ശേഖരിച്ചത്