യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാധാരണയായി യു.എസ്.ബി. ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നു വ്യക്തമാക്കുന്ന ചിഹ്നം.
കമ്പ്യൂട്ടറിന് മുമ്പിലായുള്ള രണ്ട് യു.എസ്.ബി. പോർട്ടുകൾ.
8 ജി.ബി.ഡാറ്റ സൂക്ഷിക്കാവുന്ന യു.എസ്.ബി. ഡ്രൈവ്

കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വേർപെടുത്താവുന്ന വിവരശേഖരണോപാധിയാണ്‌ യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌. ഹാർഡ് ഡിസ്ക്ക് പോലെ വിവരങ്ങൾ ശേഖരിച്ച് വെക്കാൻ സാധിക്കുമെന്നതാണ് യു എസ്.ബി. ഫ്ലാഷ് ഡ്രൈവിന്റെ പ്രത്യേകത. പെൻ ഡ്രൈവ്, ഫ്ലാഷ് മെമ്മറി, മെമ്മറി സ്റ്റിക് എന്ന പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നു. ഒരു ഇഞ്ച് വലിപ്പമുള്ള ഫ്ലാഷ് ഡിസ്കുകൾ വരെ ഇപ്പോൾ ലഭ്യമാണ്. 32 മെഗാബൈറ്റ് മുതൽ മുകളിലേക്ക് വിവിധ രൂപത്തിലും സംഭരണ ശേഷിയിലുമുള്ള ഫ്ലാഷ് ഡിസ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഫ്ലാഷ് ഡ്രൈവുകൾ വാഹനങ്ങളിൽ ഘടിപ്പിച്ച് സംഗീതവും മറ്റും ആസ്വദിക്കാനുള്ള സംവിധാനവും വിപണിയിൽ ലഭ്യമാണ്.

ഉപയോഗം[തിരുത്തുക]

യു.എസ്.ബി. സ്ലോട്ടിലാണ് സാധാരണ ഇത്തരം ഡ്രൈവുകൾ ബന്ധിപ്പിക്കുന്നത്. വാച്ച്, പേന, കണ്ണട എന്നിവയോടൊപ്പവും ഫ്ലാഷ് ഡ്രൈവുകൾ ലഭ്യമാവാറുണ്ട്. ഇവ പ്രത്യകം കേബിൾ ഉപയോഗിച്ചാണ് യു.എസ്.ബി പോർട്ടുമായി ബന്ധിപ്പിക്കുന്നത്. ചില ഓപറേറ്റിങ് സിസ്റ്റങ്ങൾ ഫ്ലാഷ് ഡ്രൈവിൽ നിന്നു തന്നെ ബൂട്ട് ചെയ്യിക്കാൻ സാധിക്കും. നമ്മൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം കൂടെ കൊണ്ടു നടക്കാൻ ഇത് സഹായിക്കുന്നു.

അവലംബം[തിരുത്തുക]