ഫ്ലോപ്പി ഡിസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധാരണ 3½ ഇഞ്ച് ഫ്ലോപ്പി
ഫ്ലോപ്പിയുടെ അടിസ്ഥാന ആന്തരിക ഘടകങ്ങൾ:
1. റൈറ്റ്-പ്രൊട്ടെക്റ്റ് ടാബ്
2. ഹബ്
3. ഷട്ടർ
4. പ്ലാസ്റ്റിക് കൂട്
5. കടലാസ് റിങ്
6. കാന്തിക ഡിസ്ക്
7. ഡിസ്ക് സെക്ടർ.

ഒരു വിവര സംഭരണ ഉപകരണമാണ്‌ ഫ്ലോപ്പി ഡിസ്ക്. ഡിസ്ക് രൂപത്തിലുള്ള കനം കുറഞ്ഞതും വളയുന്നതുമായ ഒരു കാന്തിക സംഭരണ മാദ്ധ്യമവും(magnetic storage medium) ഡിസ്കിന്റെ ദീർഘചതുരമോ സമചതുരമോ ആകൃതിയിലുള്ള പ്ലാസ്റ്റിക് കൂടുമാണ് ഇതിന്റെ അടിസ്ഥാന ഭാഗങ്ങൾ. FDD എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്ലോപ്പി ഡിസ്ക് ഡ്രൈവ് ഉപയോഗിച്ച് ഫ്ലോപ്പി ഡിസ്ക് പ്രവർത്തിപ്പിക്കാം. ഐ.ബി.എം. ആണ് ഫ്ലോപ്പി കണ്ടെത്തിയത്. 8-ഇഞ്ച് (200 മില്ലീമീറ്റർ), 5¼-ഇഞ്ച് (133⅓ മിമി), ഏറ്റവും പുതിയതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ 3½-ഇഞ്ച്(90 മിമി) എന്നീ ഘടനകളിൽ ഫ്ലോപ്പികൾ ലഭ്യമാണ്. 1970കളുടെ മദ്ധ്യഭാഗം മുതൽ 1990കളുടെ അവസാന ഭാഗം വരെ ഫ്ലോപ്പികൾ വളരെ വിവര സംഭരണത്തിനും കൈമാറ്റത്തിനും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിവര സംഭരണോപാധി എന്ന ഫ്ലോപ്പിയുടെ സ്ഥാനം ഫ്ലാഷ്, ഒപ്ടിക്കൽ സംഭരണ മാദ്ധ്യമങ്ങൾ കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ചെറിയ ഫയലുകളുടെ കൈമാറ്റത്തിന് ഇന്ന് ഈ-മെയിലാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

സംഭരണശേഷി[തിരുത്തുക]

5¼-ഇഞ്ച് ഫ്ലോപ്പിയുടെ ശേഖരണശേഷി 360 കിലോബൈറ്റ്, 720 കിലോബൈറ്റ്, 1.2 മെഗാബൈറ്റ് എന്നിങ്ങനെയും 3½-ഇഞ്ച് ഫ്ലോപ്പിയുടെ ശേഷി 1.44 മെഗാബൈറ്റ്, 2.88 മെഗാബൈറ്റ് എന്നിങ്ങനെയുമാണ്‌.

റൈറ്റ് പ്രൊട്ടക്ഷൻ[തിരുത്തുക]

ഫ്ലോപ്പി ഡിസ്കുകളിൽ ശേഖരിച്ച വിവരങ്ങൾ ആകസ്മികമായി തിരുത്തപ്പെടാതിരിക്കുന്നതിനുള്ള സം‌വിധാനമാണിത്. വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു മുൻപായി ഫ്ലോപ്പി ഡിസ്ക് ഡ്രൈവ് ഫ്ലോപ്പിയുടെ മൂലയിലുള്ള വിടവ്/ദ്വാരം വഴി പ്രകാശം കടത്തിവിടാൻ സാധ്യമാണോ അല്ലയോ എന്ന് പരിശോധിച്ചാണ് സംരക്ഷിക്കപ്പെട്ടതാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത്. മൂന്നര ഇഞ്ച് ഫ്ലോപ്പി ഡിസ്കുകളിൽ അതിന്റെ ഒരു മൂലയിലുള്ള റൈറ്റ് പ്രൊട്ടക്ഷൻ ടാബ് ഒരു വശത്തേക്ക് നീക്കിയാൽ പിന്നെ ആ ഫ്ലോപ്പിയിൽ ഉള്ള വിവരങ്ങൾക്ക് മാറ്റം വരുത്തുന്നതിനോ കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിനോ സാധിക്കില്ല. 5¼-ഇഞ്ച് ഫ്ലോപ്പികളുടെ മൂലയിലുള്ള വിടവ് പ്രകാശം ഒരു വശത്തുനിന്ന് മറ്റു വശത്തേക്ക് കടക്കാനാവാത്ത വിധത്തിൽ സ്റ്റിക്കർ പോലെയുള്ളവ ഒട്ടിച്ച് റെറ്റ് പ്രൊട്ടക്ഷൻ ചെയ്യുന്നു.

ഒരു ഫ്ലോപ്പി ഡിസ്ക് ഉപയോഗമില്ലാതെ നശിച്ചുപോയ അവസ്ഥയിൽ.
"https://ml.wikipedia.org/w/index.php?title=ഫ്ലോപ്പി_ഡിസ്ക്&oldid=1800733" എന്ന താളിൽനിന്നു ശേഖരിച്ചത്