മെമ്മറി കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പലയിനം മെമ്മറി കാർഡുകൾ

വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെയ്ക്കാനുള്ള ഒരു ഉപകരണമാണ് മെമ്മറി കാർഡ്. സാധാരണയായി ഫ്ലാഷ് മെമ്മറി ആണ് ഇവയിൽ ഉപയോഗിക്കുന്നത്. ഒരിക്കൽ എഴുതുന്ന വിവരങ്ങൾ ദീർഘകാലം ഇവയിൽ ശേഖരിച്ചുവെയ്ക്കാം. ആവശ്യമെങ്കിൽ മായിച്ച് വീണ്ടും ഉപയോഗിക്കുകയും ആകാം. ഡിജിറ്റൽ ക്യാമറ, മൊബൈൽ ഫോൺ, മ്യൂസിക് പ്ലേയർ തുടങ്ങിയ ഉപകരണങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിച്ചു വരുന്നു. വലിപ്പവും ഭാരവും തീരെ കുറഞ്ഞ ഇവ, കാന്തിക ടേപ്പിനെ ഏതാണ്ട് പൂർണ്ണമായും ഈ രംഗത്തുനിന്ന് ഒഴിവാക്കി കഴിഞ്ഞു.

വിവിധ തരം മെമ്മറി കാർഡുകൾ[തിരുത്തുക]

പല തരം മെമ്മറി കാർഡുകൾ ഉണ്ട്. ഉപയോഗിക്കുന്ന മെമ്മറിയും അതുമായി ബന്ധപ്പെടുത്തുന്ന രീതിയും ഒക്കെ ഓരോന്നിലും വ്യത്യസ്തമായിരിക്കും. കോമ്പാക്റ്റ് ഫ്ലാഷ്, മെമ്മറിസ്റ്റിക്ക്, സെക്യൂർ ഡിജിറ്റൽ, മൾടിമീഡിയാ എന്നെല്ലാം പേരായി ഇവ ലഭിക്കുന്നു. യു എസ് ബി സംവിധാനത്തിലൂടെ നേരിട്ട് പ്രവർത്തിക്കുന്ന ഫ്ലാഷ് ഡ്രൈവുകളും മെമ്മറി കാർഡുകളുടെ ഗണത്തിൽ പെടുന്നു.

മെമ്മറി കാർഡ് റീഡർ

സാധാരണ കമ്പ്യൂട്ടറുകളിൽ പലതരത്തിലുള്ള മെമ്മറി കാർഡുകൾ ബന്ധപ്പെടുത്തുവാനും ഡാറ്റ പകർത്തുവാനും മെമ്മറി കാർഡ് റീഡർ ഉപയോഗിക്കുന്നു. ഈ ഉപകരണത്തെ യു.എസ്.ബി. പോർട്ട് വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നു.


"https://ml.wikipedia.org/w/index.php?title=മെമ്മറി_കാർഡ്&oldid=2600145" എന്ന താളിൽനിന്ന് ശേഖരിച്ചത്