കിലോബൈറ്റ്
മൾട്ടിപ്പിൾ-ബൈറ്റ് യൂണിറ്റ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഡാറ്റയുടെ മാഗ്നിറ്റ്യൂഡ് ഓർഡറുകൾ |
ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിലോബൈറ്റ്. ആയിരം ബൈറ്റുകൾ കൂടുന്നതാണ് ഒരു കിലോബൈറ്റ്.(ക)
1 കിലോബൈറ്റ് = 1000 ബൈറ്റ് [1]
കിലോബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങൾ ഉപയോഗിക്കാറുണ്ട്.
1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താൽ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) എന്നൊരു നിർവ്വചനം ഇപ്പോഴുണ്ട്. [2] ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.
വിവരസാങ്കേതികവിദ്യയുടെ ചില മേഖലകളിൽ, പ്രത്യേകിച്ച് റാൻഡം-ആക്സസ് മെമ്മറി (റാം) സംബന്ധിച്ച് സംസാരിക്കുമ്പോൾ, ഒരു കിലോബൈറ്റ് പലപ്പോഴും 1,000 ബൈറ്റുകളെയല്ല, 1,024 ബൈറ്റുകളെയാണ് സൂചിപ്പിക്കുന്നത്. കാരണം, കമ്പ്യൂട്ടിംഗിൻ്റെ ബൈനറി സ്വഭാവം കാരണം 1,024 (അത് 2 മുതൽ 10-ാമത്തെ പവർ വരെ) പോലെ പവേഴ്സ് ഓഫ് ടു സൈസിലാണ് കമ്പ്യൂട്ടർ മെമ്മറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1,024 ബൈറ്റുകളും (2^10) 1,000 ബൈറ്റുകളും (10^3) തമ്മിലുള്ള വ്യത്യാസം ചെറുതാണ്—2.5%-ൽ താഴെ—അതുകൊണ്ടാണ് രണ്ട് സന്ദർഭങ്ങളിലും "കിലോബൈറ്റ്" എന്ന പദം പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത്. ആശയക്കുഴപ്പം ഒഴിവാക്കാൻ, "കിബിബൈറ്റ്" (KiB) എന്ന പദം ഇപ്പോൾ 1,024 ബൈറ്റുകളെ പ്രത്യേകമായി സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു[3].
കുറിപ്പ്
[തിരുത്തുക]“ | ആയിരം ബൈറ്റുകളെ ' 1000 ബൈറ്റ് ' എന്നു പറയുന്നതിന് പകരം ആയിരം എന്നർഥം വരുന്ന ' കിലോ ' എന്ന എസ്.ഐ പ്രിഫിക്സ് (SI Prefix) ചേർത്ത് ഒരു കിലോബൈറ്റ് എന്ന് പറയുന്നു | ” |
അവലംബം
[തിരുത്തുക]- ↑ "അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ചുള്ള അളവുകൾ" (in ഇംഗ്ലീഷ്). അസ്സോസിയേറ്റഡ്കൺടെന്റ്.കോം. Archived from the original on 2013-06-28. Retrieved 16-10-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ "എന്താണ് കിലോബൈറ്റും കിബിബൈറ്റും ?" (in ഇംഗ്ലീഷ്). ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ. Archived from the original on 2009-04-03. Retrieved 17-10-2009.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ International Standard IEC 80000-13 Quantities and Units – Part 13: Information science and technology, International Electrotechnical Commission (2008).