കണ്ണട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണാടി (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണാടി (വിവക്ഷകൾ)
float
float

പൊതുവേ കാഴ്ച കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ്‌ കണ്ണട. എന്നാൽ കണ്ണിനെ പൊടിപടലങ്ങളിൽ നിന്നും രക്ഷിക്കാനും, അൾ‍ട്രാ വയലറ്റ് രശ്മികളിൽനിന്നും സംരക്ഷിക്കാനും, ഒരു അലങ്കാരമായും ആളുകൾ കണ്ണട ഉപയോഗിക്കുന്നുണ്ട്. ലെൻസ് ആണ്‌ കണ്ണടയുടെ അടിസ്ഥാനം. കാഴ്ചശക്തിയിലുള്ള വ്യത്യാസമനുസരിച്ച് കണ്ണടയുടെ ലെൻസിലും, ലെൻസിന്റെ ശക്തിയിലും മാറ്റം വരും.

തരങ്ങൾ[തിരുത്തുക]

കണ്ണടകൾ അവയുടെ പ്രാഥമിക ഉപയോഗം അനുസരിച്ച് പലതായി തരം തിരിച്ചിട്ടുണ്ട്. പക്ഷെ, ഈ തരങ്ങളിൽ പലതും ഒരുമിച്ച് ചേർന്നും വരാം, ഉദാഹരണത്തിന് കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന കണ്ണടയിൽ, സൺ ഗ്ലാസുകൾക്കുള്ളതു പോലെ ആവരണം നൽകാൻ കഴിയും.

തിരുത്തൽ കണ്ണടകൾ[തിരുത്തുക]

ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം, വെള്ളെഴുത്ത് പോലെയുള്ള അപവർത്തന ദോഷങ്ങൾ പരിഹരിക്കാൻ തിരുത്തൽ ലെൻസുകൾ ഉപയോഗിക്കുന്നു. നേത്രരോഗവിദഗ്ദ്ധന്റെയോ ഒപ്റ്റോമെട്രിസ്റ്റിന്റെയോ കുറിപ്പടി അനുസരിച്ചാണ് അവ നിർമ്മിക്കുന്നത്.

തിരുത്തൽ ലെൻസിന്റെ ഏറ്റവും സാധാരണമായ തരം "സിംഗിൾ വിഷൻ" ആണ്, ഇതിന് ഒറ്റ പവർ മാത്രമേയുള്ളൂ. ദൂര കാഴ്ചയ്ക്ക് മാത്രമോ, അല്ലെങ്കിൽ സമീപ കാഴ്ചയ്ക്ക് മാത്രമോ ആയിഉപയോഗിക്കുന്നതാണ് അത്. വെള്ളെഴുത്ത് ഉള്ളവരിൽ ദൂര കാഴ്ചയും സമീപ കാഴ്ചയും ഒരുപോലെകിട്ടുന്നതിന് ബൈഫോക്കൽ അല്ലെങ്കിൽ പ്രോഗ്രസ്സീവ് കണ്ണടകൾ ഉപയോഗിക്കാം.

ലെൻസ് ഉപയോഗിക്കാത്ത ഒരു തരം തിരുത്തൽ ഗ്ലാസുകളാണ് പിൻഹോൾ ഗ്ലാസുകൾ. പിൻഹോൾ ഗ്ലാസുകൾ യഥാർത്ഥത്തിൽ പ്രകാശത്തെ വ്യതിചലിപ്പിക്കുകയോ ഫോക്കൽ ലെങ്ത് മാറ്റുകയോ ചെയ്യുന്നില്ല. പകരം, അവർ ഒരു ഡിഫ്രാക്ഷൻ ലിമിറ്റഡ് സിസ്റ്റം സൃഷ്ടിക്കുന്നു, അത് ഫോട്ടോഗ്രാഫിയിൽ ഒരു ചെറിയ അപ്പർച്ചർ ഉപയോഗിക്കുന്നതിന് സമാനമായ രീതിയാണ്. ഈ രീതിയിലുള്ള തിരുത്തലിന് നിരവധി പരിമിതികളുണ്ട്.

സുരക്ഷാ കണ്ണടകൾ[തിരുത്തുക]

വിവിധ സാഹചര്യങ്ങളിൽ കണ്ണുകളെ സംരക്ഷിക്കാൻ സുരക്ഷാ ഗ്ലാസുകൾ ധരിക്കുന്നു. ബ്രേക്ക് പ്രൂഫ് പ്ലാസ്റ്റിക് ലെൻസുകൾ ഉപയോഗിച്ചാണ് സാധാരണയായി ഇവ നിർമ്മിച്ചിരിക്കുന്നത്. നിർമാണത്തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ, ലാബ് ടെക്നീഷ്യൻമാർ എന്നിങ്ങനെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷാ ഗ്ലാസുകൾ ധരിക്കേണ്ടതുണ്ട്. 2017 ലെ കണക്കനുസരിച്ച്, കാനഡയിലെയും മറ്റ് രാജ്യങ്ങളിലെയും ദന്തഡോക്ടർമാരും ശസ്ത്രക്രിയാ വിദഗ്ധരും രോഗികളുടെ രക്തത്തിൽ നിന്നോ മറ്റ് ശരീര ദ്രാവകങ്ങളിൽ നിന്നോ ഉണ്ടാകുന്ന അണുബാധയിൽ നിന്ന് രക്ഷനേടാൻ സുരക്ഷാ ഗ്ലാസുകൾ ധരിക്കേണ്ടതുണ്ട്.

വെൽഡിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ അൾട്രാവയലറ്റ് സംരക്ഷണം നൽകുന്ന സുരക്ഷാ ഗ്ലാസുകളും ഉണ്ട്. വെൽഡിംഗ് ഫ്ലാഷിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ ഇവയെ പലപ്പോഴും "ഫ്ലാഷ് ഗോഗലുകൾ" എന്നും വിളിക്കുന്നു.

ഭാരം കുറഞ്ഞതും വഴക്കമുള്ളതുമായ സവിശേഷതകൾ ഉള്ളതിനാൽ നൈലോൺ ഫ്രെയിമുകൾ സാധാരണയായി സ്പോർട്സിനായുള്ള സുരക്ഷാ കണ്ണടയ്ക്കായി ഉപയോഗിക്കുന്നു.

സാധാരണ ഗ്ലാസുകളിൽ നിന്ന് വ്യത്യസ്തമായി, സുരക്ഷാ ഗ്ലാസുകളിൽ പലപ്പോഴും കണ്ണുകൾക്ക് മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള സംരക്ഷണം ഉൾപ്പെടുന്നു.

സൺഗ്ലാസുകൾ[തിരുത്തുക]

ശോഭയുള്ള പ്രകാശത്തിൽ നിന്നും,അതുപോലെ അൾട്രാവയലറ്റ് (യുവി) പ്രകാശത്തിൽ നിന്നൂം സംരക്ഷണം നൽകുന്നവയാണ് സൺഗ്ലാസുകൾ. അൾട്രാവയലറ്റ് പ്രകാശത്തിന്റെ അപകടങ്ങളിൽ നിന്ന് കണ്ണുകളെ ശരിയായി സംരക്ഷിക്കുന്നതിന്, സൺഗ്ലാസുകൾക്ക് യുവി -400 ബ്ലോക്കർ ഉണ്ടായിരിക്കണം, അത് അപകടമുണ്ടാക്കുന്ന മുഴുവൻ ലൈറ്റ് സ്പെക്ട്രത്തിനും എതിരെ മികച്ച കവറേജ് നൽകുന്നു.

ഫോട്ടോസെൻസിറ്റീവ് ആയ ഫോട്ടോക്രോമിക് ലെൻസുകൾ അൾട്രാവയലറ്റ് ലൈറ്റ് അടിക്കുമ്പോൾ ഇരുണ്ട് വരും. ഇത്തരം ലെൻസുകൾ ഡേ-നൈറ്റ് ലെൻസുകൾ എന്നും അറിയപ്പെടാറുണ്ട്.

സൺഗ്ലാസ് ലെൻസുകളിൽ പ്രയോഗിക്കാൻ കഴിയുന്ന ഒരു അധിക സവിശേഷതയാണ് ലൈറ്റ് പോളറൈസേഷൻ. ഫോളറൈസേഷന്, തിരശ്ചീനമായി ധ്രുവീകരിക്കപ്പെട്ട പ്രകാശകിരണങ്ങൾ നീക്കം ചെയ്യുന്നതിനായി ധ്രുവീകരണ ഫിൽട്ടറുകൾ സ്ഥാപിച്ചിരിക്കുന്നു, ഇത് തിരശ്ചീന പ്രതലങ്ങളിൽ നിന്ന് വരുന്ന ഗ്ലെയർ ഇല്ലാതാക്കുന്നു. ധ്രുവീകരിക്കപ്പെട്ട സൺഗ്ലാസുകൾ പൈലറ്റുമാർക്ക് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ലിക്വിഡ്-ക്രിസ്റ്റൽ ഡിസ്പ്ലേകൾ പലപ്പോഴും ധ്രുവീകരിക്കപ്പെട്ട പ്രകാശം പുറപ്പെടുവിക്കുന്നതിനാൽ പോളറൈസ്ഡ് സൺഗ്ലാസുകൾ ഉപയോഗിച്ച് നോക്കുമ്പോൾ, ചില ദിശകളിൽനിന്ന് കാണാൻ ബുദ്ധിമുട്ട് തോന്നാം.

സൺഗ്ലാസുകൾ സൗന്ദര്യാത്മക ആവശ്യങ്ങൾക്കായോ അല്ലെങ്കിൽ കണ്ണുകൾക്ക് സംരക്ഷണത്തിനോ ധരിക്കാം. ഈ കാരണങ്ങളാൽ പ്രചാരത്തിലുണ്ടായിരുന്ന സൺഗ്ലാസുകളുടെ ഉദാഹരണങ്ങളിൽ ടീ ഷേഡുകളും മിറർഷെയ്ഡുകളും ഉൾപ്പെടുന്നു. പല അന്ധരും സൗന്ദര്യവർദ്ധക കാരണങ്ങളാൽ കണ്ണുകൾ മറയ്ക്കാൻ ഏതാണ്ട് അതാര്യമായ ഗ്ലാസുകൾ ധരിക്കുന്നു.

സൺഗ്ലാസുകളിൽ തിരുത്തൽ ലെൻസുകൾ ഉൾപ്പെടുത്താൻ കഴിയും, പക്ഷെ അതിന് കുറിപ്പടി ആവശ്യമാണ്. ക്ലിപ്പ്-ഓൺ സൺഗ്ലാസുകൾ അല്ലെങ്കിൽ സൺഗ്ലാസ് ക്ലിപ്പുകൾ ഉപയോഗിക്കുന്ന കണ്ണടയിൽ തന്നെ ഘടിപ്പിക്കാം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണട&oldid=3599930" എന്ന താളിൽനിന്ന് ശേഖരിച്ചത്