ദീർഘദൃഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദീർഘദൃഷ്ടി (മുകളിൽ), കോൺവെക്സ് ലെൻസ് ഉപയോഗിച്ച് വൈകല്യം പരിഹരിക്കുന്നു (താഴെ)

കണ്ണിന്റെ തകരാറ് മൂലമുണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ദീർഘദൃഷ്ടി എന്ന് അറിയപ്പെടുന്നത്. ദൂരെയുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും അടുത്തുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സാധാരണ ആംഗലേയ ഭാഷയിൽ Farsightedness, Longsightedness എന്നിങ്ങനെ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്രത്തിൽ ഹൈപ്പർമെട്രോപ്പിയ (Hypermetropia), ഹൈപ്പറോപ്പിയ (Hyperopia) എന്നീ പേരുകളിൽ വിശദീകരിക്കപ്പെടുന്നു. അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ വീഴേണ്ടതിനു പകരം റെറ്റിനക്കു പിന്നിൽ വീഴുന്നതാണ് കാരണം. നേത്രഗോളത്തിന്റെ നീളം കുറയുന്നതോ ലെൻസിന്റെ വക്രത കുറയുന്നതോ മൂലമാണ് ഇത് സംഭവിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ദീർഘദൃഷ്ടി&oldid=1675832" എന്ന താളിൽനിന്നു ശേഖരിച്ചത്