കൊണ്ടാക്റ്റ് ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണിന്റെ ഉപരിതലത്തിൽ നേരിട്ട് ഘടിപ്പിക്കുന്ന ലെൻസാണ് കൊണ്ടാക്റ്റ് ലെൻസ്. CL എന്നും വെറും contacts എന്നും ചുരുക്കി പറയാറുണ്ട്.

കാഴ്ച ന്യൂനതകൾ പരിഹരിക്കാനോ, മുഖഭംഗിക്കോ ആണ് കൊണ്ടാക്റ്റുകൾ ഉപയാഗിക്കാറുള്ളത്. കണ്ണട ധരിക്കാൻ താല്പര്യമില്ലാത്തവരും , കണ്ണിന്റെ നിറവും, രൂപഭാവവും  മാറ്റാൻ അഗ്രഹിക്കുന്നവരും കൊണ്ടാക്റ്റുകൾ ഉപയോഗിക്കുന്നു.

ഒരു കൊണ്ടാക്റ്റ് ലെൻസ്
ഒരു കൊണ്ടാക്റ്റ് ലെൻസ്

മെച്ചങ്ങൾ[തിരുത്തുക]

പരമ്പരാഗത കണ്ണടകളെ അപേക്ഷിച്ച് കൊണ്ടാക്റ്റുകളുടെ മെച്ചം ഇവയാണ്:

*കണ്ണടയുടെ ലെൻസും, കണ്ണും തമ്മിലുള്ള അകലം ഫോക്കസ്സിൽ വ്യതിയാനം ഉണ്ടാക്കുന്നു.ഇത് കൊണ്ടാക്റ്റുകളിൽ ഒഴിവായി കിട്ടുന്നു.

*ചുറ്റുകാഴ്ച (peripheral vision) കുറച്ച് നഷ്ടപ്പെടുത്തുവയാണ് പലപ്പോഴും പരമ്പരഗത കണ്ണടകൾ.ഈ നഷ്ടം കൊണ്ടാക്റ്റുകൾക്ക് സംഭവിക്കുന്നില്ല. കണ്ണിന്റെ ചലനത്തോടൊപ്പം ലെൻസും ചലിക്കുന്നതിനാൽ ചുറ്റുമുള്ള കാഴ്ച നഷ്ടപ്പെടുന്നില്ല.

*ഉഷ്ണവും ശൈത്യവും മഴയും കാരണം ചില്ലുമൂടൽ (fogging) കൊണ്ടാക്ടറ്റ് ലെൻസിനില്ല. വിയർപ്പ് ഒട്ടുന്ന പ്രശ്നമില്ലാത്തതിനാൽ കളിക്കളത്തിലും മറ്റും സുഗമമായി ഉപയോഗിക്കാം,ചാടുമ്പോഴും ഓടുമ്പോഴും ഇളകില്ല

*കൂളിംഗ് ഗ്ലാസ്സ് ധരിക്കാനും നീന്തൽ കണ്ണട (goggles) ധരിക്കാനും കൊണ്ടാക്ടറ്റുകൾ തടസ്സമാവുന്നില്ല.മേക്കപ്പിനു തടസ്സ്മോ മറയോ ആവുന്നില്ല

*മുഖത്തിനും കാതിനും അധികപറ്റെന്ന് തോന്നിക്കുന്ന ഭാരവും ചുമന്നുകൊണ്ട് നടക്കേണ്ടി വരുന്നില്ല.

*ഫ്രൈമും ലൻസും ഇടയ്ക്കിടെ ലൂസും ടൈറ്റും ആക്കേണ്ടിവരുന്നത് ഒഴിവാകുന്നു

*വസ്ത്രധാരണത്തിനനുസരിച്ചും സന്ദർഭത്തിനനുസരിച്ചും യോജിക്കുന്ന ഫ്രൈം എന്ന ചിന്ത വേണ്ട. കൊണ്ടാക്റ്റുകൾ ധരിച്ചിരിക്കുന്നത് ആരും അറിയാറില്ല.

കൊണ്ടാക്റ്റ് ലെൻസ്- പരിമിതികൾ[തിരുത്തുക]

കൊണ്ടാക്റ്റ് ലെൻസ് വെച്ചിരിക്കന്ന നേത്രം
  • കണ്ണടകൾ വൃത്തിയാക്കാൻ എളുപ്പമാണ്, സോപ്പും വെള്ളവും ഒഴിച്ച് കഴുകാം, വൃത്തിയാക്കിയില്ലെങ്കിലും ഗുരുതര അവ്സ്ഥകൾ സംജാതമാകാറില്ല. എന്നാൽ കൊണ്ടാക്റ്റുകൾ വൃത്തിയാക്കാൻ കണ്ണിൽ സ്പർശിക്കേണ്ടി വരുന്നു. അതു മൂലം അണുബാധയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.ചില്ലപ്പോൾ മുറിവോ ക്ഷതമോ ഊരുകയും ഇടുകയും ചെയ്യുന്ന വേളകളിൽ ഉണ്ടായെക്കാം
  • കൊണ്ടാക്റ്റുകളുടെ പരിപാലനം  (maintenance ) കണിശവും, കൃത്യവും ആയിരിക്കണം
  • കൊണ്ടാക്റ്റുകൾ  കൃത്യമായ ഇടവേളകളിൽ മാറ്റേണ്ടതുണ്ട്. കണ്ണടകളൾക്ക് വേണ്ടുന്നതിനെക്കാൾ  ഏറെ പണം  കൊണ്ടാക്റ്റുകൾ വാങ്ങാനും ദീർഘകാലാടിസ്ഥാനത്തിലും മുടക്കണം.
  • കൊണ്ടാക്റ്റുകൾ വ്യക്തിക്ക് അനുയോജ്യമാണോ എന്ന പരിശോധന സൂക്ഷമവും, കൃത്യവുമായിരിക്കണം, കണ്ണ് വരൾച്ച (dry eyes), അല്ലർജികൾ , ചില  നേത്ര രോഗബാധകൾ എന്നിവ ഇല്ല എന്നു ഉറപ്പ് വരുത്തുന്ന വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. ഈ സ്ഥിതി വിശേഷങ്ങളിൽ കണ്ണട ആയിരിക്കും അനുയോജ്യം.
  • പുതു കണ്ണട ധാരികൾക്ക് കണ്ണട ഉപയോഗവുമായി പൊരുത്തപ്പെടാൻ വേണ്ടുന്നതിനെക്കാൾ കാലതാമസം പുതു കൊണ്ടാക്റ്റ് ധാരികൾക്ക് നേരിടും. ഊരുകയും വെയ്ക്കുകയും ചെയ്യുന്നത് ശ്രമകരമാണ്.
"https://ml.wikipedia.org/w/index.php?title=കൊണ്ടാക്റ്റ്_ലെൻസ്&oldid=2487253" എന്ന താളിൽനിന്നു ശേഖരിച്ചത്