കോങ്കണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് കണ്ണുകൾക്കും ഒരേ സമയം ഒരേ വസ്തുവിൽ കേന്ദ്രീകരിക്കാൻ പറ്റാത്ത , അഥവാ രണ്ട് കണ്ണുകൾക്കും യോജിച്ച് പ്രവർത്തിക്കാൻ പറ്റാത്ത  അവസ്ഥയാണ് സ്ട്രാബിസ്മസ് (Strabismus) അഥവാ കോങ്കണ്ണ്.

ഒരു കണ്ണ് വസ്തുവിൽ കേന്ദ്രീകരിക്കുമ്പോൾ മറ്റെ കണ്ണ് ഉള്ളിലേക്കോ (esotropia), പുറമേക്കോ (exotropia), മുകളിലേക്കൊ (hypertropia),താഴേക്കോ (hypotropia) ആയി പോവുന്നു.ചില നേരം മാത്രമായോ, എല്ലായപ്പോഴുമായോ ഇത് പ്രത്യക്ഷപ്പെടാം. ഒരു കണ്ണിനു മാത്രമായോ, ഇരുകണ്ണുകൾക്കുമായോ ബാധിക്കാം. 

ശൈശവത്തിൽ തന്നെ ആരംഭിച്ച സ്ട്രാബിസ്മസ് ഒരുപക്ഷേ ഒറ്റ കണ്ണിനു കാഴ്ച്ച നഷ്ടത്തിലേക്കും (amblyopia), ആഴ കാഴ്ച്ച (dept perception) നഷ്ടത്തിലേക്കും നയിച്ചെക്കാം. മുതിർന്നവരിലെ സ്ട്രാബിസ്മസ് ഇരട്ട കാഴ്ചയിലേക്ക് (double vision) നയിക്കാറുണ്ട്. 

Strabismus
Strabismus.jpg
Strabismus results in the eyes not aiming at the same point in space. Shown here is a case of the exotropic type
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
Pronunciation /strəˈbɪzməs/
സ്പെഷ്യാലിറ്റി Ophthalmology
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 H49H50
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 378
മെ.മനു.പാ കോഡ് 185100
രോഗവിവരസംഗ്രഹ കോഡ് 29577
മെഡ്‌ലൈൻ പ്ലസ് 001004
Patient UK കോങ്കണ്ണ്
വൈദ്യവിഷയശീർഷക കോഡ് D013285

 

കാരണങ്ങൾ[തിരുത്തുക]

നേത്ര ചലനം എന്ന ധർമ്മം നിർവ്വഹിക്കുന്നത് ഒരോ കണ്ണിനുമുള്ള ആറ് പേശികളാണ് (extra ocular muscles) . ഈ പേശികളും അവിയിലേക്കുള്ള നാഡീവ്യൂഹ ബന്ധങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിൽ തകരാറ് സംഭവിക്കുന്നതിൽ നിന്നാണ് കോങ്കണ്ണ് സംജാതമാവുന്നത്. 

ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൽസി, എഡ്വേഡ്സ് സിൻഡ്രോം തുടങ്ങിയ ജ്നമ വൈകല്യങ്ങളിലും പല ജനതിക വൈകല്യങ്ങളിലും കോങ്കണ്ണ് പ്രത്യക്ഷ്പ്പെടാം. കോങ്കണ്ണ് മതാപിതാക്കളിലെ ആരെങ്കിലും നിന്നും ജനതികമായി പകരാവുന്നതാണ്. 

"https://ml.wikipedia.org/w/index.php?title=കോങ്കണ്ണ്&oldid=2425020" എന്ന താളിൽനിന്നു ശേഖരിച്ചത്